വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
Wednesday, February 1, 2017 1:03 AM IST
* വേദനസംഹാരികളുടെ ഉപയോഗം നിയന്ത്രിക്കുക. സ്വയംചികിത്സ പാടില്ല. മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു കഴിക്കുക, സാധ്യമായ കുറഞ്ഞ ഡോസ് കഴിക്കുക, വേദന നിയന്ത്രണവിധേയമാണെന്നു ബോധ്യപ്പൊൽ മരുന്നു നിർത്തുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ പാർശ്വഫലം കുറയ്ക്കാം.

* ആഹാരം പാകം ചെയ്യുന്നതിനും വിളന്പിക്കഴിക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.

* വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശം കൂടാതെ കഴിക്കരുത്. ആരോഗ്യസംബന്ധമായ സംശയങ്ങൾ കുടുംബഡോക്ടറുമായി ചർച്ച ചെയ്തു പരിഹരിക്കുക.

* മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ ആ മരുന്നുകളുടെ വിവരങ്ങൾ പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറെ ധരിപ്പിക്കുക .

* ആർത്തവവിരാമം വന്ന സ്ത്രീകൾ എല്ലുകൾക്കുണ്ടാകാവുന്ന ഓസ്റ്റിയോപൊറോസിസ് സ്ക്രീനിംഗ് ടെസ്റ്റിനു വിധേയരാവുക. കാൽസ്യം അടങ്ങിയ ആഹാരം(ഇലക്കറികൾ, സോയാബീൻ, കൂവരക്, കൊഴുപ്പു നീക്കിയ പാൽ, മത്തി) തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

* കുടുംബത്തിലാർക്കെങ്കിലും സ്തനാർബുദമോ ഓവേറിയൻ കാൻസറോ ഉണ്ടായിട്ടുണ്ടെങ്കിൽ ആ കുടുംബത്തിലെ സ്ത്രീകൾ നിർബന്ധമായും ജെനറ്റിക്് ടെസ്റ്റിനു വിധേയരാകണം. സ്തനാർബുദം മുൻകൂട്ടിയറിയാൻ സഹായകമായ ടെസ്റ്റുകൾക്ക് ഓങ്കോളജിസ്റ്റിൻറെ മേൽനോത്തിൽ വിധേയമാകണം.


* വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക. ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

* ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സസ്യാഹാരം മാത്രം
കഴിക്കുക.

* ദിവസവും ധാരാളം ശുദ്ധജലം കുടിക്കുക. യാത്ര പോകുന്പോൾ തിളപ്പിച്ചാറിയ വെളളം കരുതുക. കോള ഡ്രിംഗ്സ് ഉപയോഗം പരമാവധി കുറയ്ക്കുക.

* ആരോഗ്യകരമായ ടോയ് ലറ്റ്് ശീലങ്ങൾ പാലിക്കുക. മലമൂത്രവിസർജ്‌ജനത്തിനു ശേഷം കൈകൾ സോപ്പും(ഹാൻഡ് വാഷ്) വെളളവുമുപയോഗിച്ചു കഴുകി അണുവിമുക്‌തമാക്കണം

* അടിവസ്ത്രങ്ങൾ ദിവസവും രണ്ടുതവണ മാറണം. അടിവസ്ത്രങ്ങൾ കഴുകി വെയിലത്തുണക്കി ഉപയോഗിക്കുക.

* മറ്റുളളവരുടെ തോർത്ത്, സോപ്പ് എന്നിവ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. ചർമരോഗങ്ങളും മറ്റു പകർച്ചവ്യാധികളും ഒഴിവാക്കാൻ ഇതു സഹായകം.