വെളിച്ചെണ്ണ ആമാശയത്തിന്റെ സുഹൃത്ത്
Tuesday, February 7, 2017 5:41 AM IST
* ചർമസംരക്ഷണത്തിനു വെളിച്ചെണ്ണ ഫലപ്രദം. ചർമത്തിന് ഈർപ്പം നല്കുന്നു. വരണ്ട ചർമത്തിന് പ്രതിവിധി. ഫംഗസ് ബാധ തടയുന്നു.

* മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണ ഉത്തമം. മുടിയുടെ ആരോഗ്യത്തിനു പ്രകൃതിയുടെ പോഷകമാണു വെളിച്ചെണ്ണ. മുടിയുടെ സമൃദ്ധമായ വളർച്ചയ്ക്കും തിളക്കത്തിനും വെളിച്ചെണ്ണ ഗുണപ്രദം. വെളിച്ചെണ്ണ പുരട്ടി തല പതിവായി മസാജ് ചെയ്യുന്നത് താരൻ അകറ്റാൻ സഹായകം. മനസിന് ഉണർവും ഉന്മേഷവും പകരുന്നതിനും മസാജ് സഹായകം.

* പ്രായാധിക്യം മൂലം ത്വക്കിനുണ്ടാകുന്ന ചുളിവുകൾക്കു പ്രതിവിധിയാണു വെളിച്ചെണ്ണ.

* പാചകഎണ്ണയായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഉത്തമം. ദഹനവ്യവസ്‌ഥയുടെ പ്രവർത്തനങ്ങൾക്കു സഹായകം. വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പിന് ബാക്ടീരിയ, ഫംഗസ്്, പരാദജിവികൾ എന്നിവയെ പ്രതിരോധിക്കാനുളള കഴിവുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡ് എന്നിവയുടെ ആഗിരണത്തിനും വെളിച്ചെണ്ണ ഗുണപ്രദം.

* പ്രതിരോധശക്‌തി വർധിപ്പിക്കുന്നതിനു വെളിച്ചെണ്ണ ഗുണപ്രദം. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ ചെറുക്കാനുളള ശേഷി വെളിച്ചെണ്ണയ്ക്കുണ്ട്.


* കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തിനു വെളിച്ചെണ്ണ ഗുണപ്രദം. ഇത് എല്ലുകളുടെ വികാസത്തിനും ശക്‌തിക്കും സഹായകം. മധ്യവയസ്കരായ സ്ത്രീകളിൽ ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസസിനെ ചെറുക്കാനും വെളിച്ചെണ്ണയ്ക്കു കഴിയുമെന്നു ഗവേഷകർ

* പല്ലുകളുടെ വളർച്ചയ്ക്കും ശക്‌തിക്കും അത്യന്താപേക്ഷിതമായ കാൽസ്യത്തിൻറെ ആഗിരണത്തിനു വെളിച്ചെണ്ണ ഫലപ്രദം. ദന്തനാശം തടയുന്നതിനും വെളിച്ചെണ്ണയ്ക്കു കഴിയും.

* മുറിവുകളിൽ അണുബാധയുണ്ടാകാതെ ഒരു സംരക്ഷിത കവചമായി വെളിച്ചെണ്ണ പ്രവർത്തിക്കുന്നു.

* വെളിച്ചെണ്ണ, പാലൂട്ടുന്ന അമാരുടെ ആരോഗ്യത്തിന് ഉത്തമം. മുലപ്പാലിൻറെ ഗുണം വർധിപ്പിക്കുന്നതിനു വെളിച്ചെണ്ണ സഹായകമാണെന്നു വിദഗ്ധർ.