അരിന്പാറയും പാലുണ്ണിയും:
കുട്ടികളിൽ സർവസാധാരണയായി കണ്ടുവരുന്ന വൈറസ് രോഗമാണിത്. വേദനയും ചൊറിച്ചിലും ഒക്കെ അനുഭവപ്പെടാത്തതിനാൽ തുടക്കത്തിൽ ചികിത്സയെടുക്കുന്നത് കുറവാണ്. ഹോമിയോ മരുന്നുകൾ വളരെ ഫലപ്രദമാണ് ഇത്തരം അസുഖങ്ങൾക്ക്. അതിനാൽ ചികിത്സ തേടാവുന്നതാണ്.
അലർജി:
കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നത് പാപ്പുലർ അർട്ടിക്കേരിയ എന്ന അലർജിയാണ്. കൊതുക്, ഉറുന്പ്, ചില പ്രാണികൾ എന്നിവയോടുള്ള അലർജിയാണിത്. ഏതാണ്ട് രണ്ടുമുതൽ 10 വയസുവരെ ഈ അസുഖ ലക്ഷണങ്ങൾ കാണുന്നു.
കരപ്പൻ:
ചർമത്തിൽ ചൊറിച്ചിൽ, മൂക്കൊലിപ്പ്, തുമ്മൽ, ആസ്തമ പോലുള്ള ലക്ഷണങ്ങൾ ഒക്കെ കാണിക്കുന്ന ഈ അസുഖം പാരന്പര്യമായി ഉണ്ടാവുന്നതാണ്. ഇത്തരം രോഗികൾ ബാഹ്യമായ ചെറിയ സ്ഥിതിവിശേഷത്തിനുപോലും ശക്തമായി പ്രതികരിക്കുന്നു. ശരീരത്തിൽ, മുഖത്തും കഴുത്തിലും മറ്റ് മടക്കുകളും കൈ കാലിലും ചെറിയ കുമിളയായോ ചുവന്ന തടിപ്പായോ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്രദ്ധിച്ചില്ലെങ്കിൽ ക്രമേണ എക്സിമയായി മാറി നീരൊലിപ്പിലും പഴുപ്പുമുണ്ടാക്കുന്നു. കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിയുംമുന്പേ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം.
ഇത്തരം രോഗമുള്ള കുഞ്ഞുങ്ങളും അമ്മമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. മുട്ട, പശുവിൻപാല്, കശുവണ്ടി തുടങ്ങിയ
ആഹാര പദാർഥങ്ങൾ വർജിക്കുക.
2. അസുഖം ബാധിച്ച ത്വക്ക് വരണ്ടുപോവാതെ സൂക്ഷിക്കുക. വെളിച്ചെണ്ണയോ ക്രീമോ ഉപയോഗിക്കാവുന്നതാണ്.
3. സോപ്പിന്റെ ഉപയോഗം താൽക്കാലികമായി കുറയ്ക്കാവുന്നതാണ്.
4. നൈലോണ് പോളിസ്റ്റർ വസ്ത്രങ്ങൾ
ഉപേക്ഷിക്കുക. കോട്ടനാണ് നല്ലത്.
അർട്ടിക്കേരിയ:
തൊലിപ്പുറത്തുണ്ടാവുന്ന ശക്തമായ ചൊറിച്ചിലും തിണർപ്പുമാണ് പ്രധാന ലക്ഷണം. ഏതാനും മണിക്കൂറുകൾക്കകം മായുകയും വീണ്ടും വരികയും ചെയ്യുന്നു. വീരബാധ, പെൻസിലിൻ സൾഫാ തുടങ്ങിയ മരുന്നുകളുടെ അലർജി, ചില ഭക്ഷ്യവസ്തുക്കൾ, കാലാവസ്ഥാ മാറ്റങ്ങൾ, അണുബാധ എന്നിവയൊക്കെ കാരണമാവാം. ശരീരത്തിന്റെ പ്രതിരോധ വർധിപ്പിക്കാനുതകുന്ന ചില ഹോമിയോ മരുന്നുകൾ ഇവിടെ ഫലപ്രദമാണ്.
വരണ്ട ചർമം:
പരന്പര്യമാണ് പ്രധാന കാരണം. കൈകാലുകളിൽ സാധാരണം. ചില ഭക്ഷണ ക്രമീകരണങ്ങൾ, ഹോമിയോ മരുന്നുകൾക്കൊപ്പം ഫലപ്രദമാണ്.
ഡോ. സജിൻ എം എംഡി (ഹോമിയോപ്പതി)
സ്കിൻ & അലർജി വിഭാഗം, ചെയർമാൻ & മാനേജിംഗ് ഡയറക്ടർ , വി. കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്
9048624204