കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
Wednesday, March 22, 2017 2:24 AM IST
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക. എ​ച്ച്ബി​എ1​സി, ലി​പി​ഡ് പ്രൊ​ഫൈ​ൽ, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര എ​ന്നി​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​പ്പി​ക്കു​ക.
*ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക.
* കൊ​ഴു​പ്പു കു​റ​ഞ്ഞ​തും നാ​രു​ക​ൾ കൂ​ടി​യ​തു​മാ​യ ഭ​ക്ഷ​ണം ശീലമാക്കുക.
* മ​ദ്യ​പാ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തു​ക.
* എ​ല്ലാ​ദി​വ​സ​വും രാ​ത്രി കാ​ൽ​പാ​ദം പ​രി​ശോ​ധി​ക്കു​ക. മു​റി​വു​ക​ൾ, നി​റ​വ്യ​ത്യാ​സം, നീ​ർ​ക്കെട്ട്, വി​ര​ലു​ക​ൾ​ക്കി​ട​യി​ലു​ള്ള പൂ​പ്പ​ൽ​ബാ​ധ, കാ​ൽ​വെ​ള്ള​യി​ൽ ആ​ണി, ത​ടി​പ്പ് ഇ​വ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക. ഇ​ളം​ചൂ​ടു​വെ​ള്ള​ത്തി​ൽ കാ​ൽ ക​ഴു​കു​ക. കാ​ൽ ക​ഴു​കി​യ​ശേ​ഷം ന​ന്നാ​യി ഉ​ണ​ക്കി​യെ​ടു​ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വെ​ള്ളം ഒ​പ്പി​യെ​ടു​ക്കു​ക. ഇ​ത് അ​വി​ട​ങ്ങ​ളി​ൽ പൂ​പ്പ​ൽ​ബാ​ധ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.
* ച​ർ​മ​ത്തിന്‍റെ മൃ​ദു​ല​ത നി​ല​നി​ർ​ത്താ​ൻ പെ​ട്രോ​ളി​യം ജെ​ല്ലി പു​രു​ക. കാലിന്‍റെ അ​ടി​യി​ൽ ആ​ണി​ക​ൾ ക​ണ്ടാ​ൽ അ​ത് റേ​സ​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. പ​ക​രം ഒ​രു ച​ർ​മ​രോ​ഗ വി​ദ​ഗ്ധന്‍റെ സേ​വ​നം തേ​ടു​ക.
* കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശ്ര​ദ്ധ​യോ​ടെ ന​ഖം മു​റി​ക്കു​ക. ന​ഖ​ത്തിന്‍റെ അ​രി​കു​ക​ൾ മു​റി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

* എ​ല്ലാ​സ​മ​യ​ത്തും ഷൂ​സ്, സോ​ക്സ് ഇ​വ ഉ​പ​യോ​ഗി​ക്കു​ക. പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ട​ക്ക​രു​ത്. കാ​ലി​ന് പാ​ക​മാ​യ ഷൂ​സ് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ്ലാ​സ്റ്റ്ി​ക് ഷൂ, ​അ​റ്റം കൂ​ർ​ത്ത​തും ഉ​യ​ർ​ന്ന ഹീ​ൽ ഉ​ള്ള​തു​മാ​യ ഷൂ​സ് ഇ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.
* ഇ​രി​ക്കു​ന്പോ​ൾ കാ​ലു​ക​ൾ ത​റ​നി​ര​പ്പി​ൽ​നി​ന്ന് ഉ​യ​ർ​ത്തി​വ​യ്ക്കു​ക. കാ​ലു​ക​ൾ തമ്മിൽ പി​ണ​ച്ചു​കൊ​ണ്ട് ഇ​രി​ക്ക​രു​ത്.
* ശ​രി​യാ​യ രീ​തി​യി​ൽ വ്യാ​യാ​മം ചെ​യ്യു​ക. ന​ട​ത്തം, നൃ​ത്തം, നീ​ന്ത​ൽ, സൈ​ക്ലിം​ഗ് എ​ന്നി​വ ന​ല്ല വ്യാ​യാ​മ​മാ​ണ്. ഓട്ടംം, ​ഹൈ​ജം​പ് ചെ​യ്യ​രു​ത്.
* ശ​രി​യാ​യ ഭ​ക്ഷ​ണ​വും ചി​ട്ടയാ​യ ജീ​വി​ത​വും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന രീ​തി​യി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും​കൊ​ണ്ട് പ്ര​മേ​ഹ​ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ ജീ​വി​തം സു​ഗ​മ​മാ​യ രീ​തി​യി​ൽ മു​ന്നോട്ടുകൊ​ണ്ടു​പോ​കാ​നാ​കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

ഡോ. ​ജ​യേ​ഷ് പി.
​സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ
ഫോ​ണ്‍: 04972 727828