Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്‍റെ മുകൾ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്‍റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും.

കരളിന്‍റെ പ്രാധാന്യത്തെപ്പറ്റി മലയാളികൾക്ക് പണ്ടേ അറിമായിരുന്നു എന്നുതോന്നുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ ’എന്‍റെ കരളേ’ എന്ന് മിക്കപ്പോഴും മലയാളികൾ സംബോധന ചെയ്യാറുണ്ട്.

കരളിന് അനേകം ജോലികളുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുന്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുന്നു.

ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാർത്ഥം ക്രമാതീതമായി ഉണ്ടാകുന്പോൾ അത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും പ്രശ്നമു ണ്ടാക്കുന്നു.

രക്തം കട്ടി പിടിക്കാനാവശ്യമായ കോഗുലേഷൻ ഫാക്ടേഴ്സ് കരളാണ് നിർമ്മിക്കുന്നത്.

കരൾ ഒരു കലവറ കൂടിയാണ്. ഗ്ളൂക്കോസ്, ഇരുന്പ്, വിറ്റാമിനുകൾ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരൾ കരുതിവയ്ക്കുന്നു.

സാധാരണയായി കാണുന്ന കരൾ രോഗങ്ങൾ

1. ഫാറ്റി ലിവർ അഥവാ കരളിലെ കൊഴുപ്പുരോഗം

സാധാരണയായി ചെറിയ അളവിൽ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോൾ ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്നു. ഇതിനാണ് ഫാറ്റി ലിവർ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാവാം ഇതിനു കാരണം. അല്ലെങ്കിൽ വന്നുചേർന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാൻ കരളിനു സാധിക്കാത്തതിനാലാകാം. ചിലപ്പോൾ ഈ കൊഴുപ്പ് കരളിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിന്‍റെ ഭാരത്തിൽ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുന്പോഴാണ് ഫാറ്റി ലിവർ രോഗം എന്നു പറയുന്നത്.

ഫാറ്റി ലിവർ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്‍റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികൾ അല്ലാത്തവർക്കും ഈ രോഗം ധാരാളമായി കാണുന്നു. ങഅഎഗഉ അഥവാ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് ഈ രോഗത്തിന്‍റെ ശാസ്ത്രീയ നാമം

ഫാറ്റിലിവറിന്‍റെ മറ്റു കാരണങ്ങൾ

* അമിത വണ്ണം അതായത് പൊണ്ണത്തടി
* രക്തത്തിൽ അധികം കൊളസ്ട്രോൾ
* പ്രമേഹം
* പാരന്പര്യം
* പെട്ടെന്നുള്ള ശരീരം മെലച്ചിൽ
* ചില ഒൗഷധങ്ങളുടെ പാർശ്വഫലം
* ഗർഭാവസ്ഥ

ഫാറ്റി ലിവറിന്‍റെ രോഗലക്ഷണങ്ങൾ

മിക്കവാറും രോഗികളിൽ രോഗലക്ഷണങ്ങൾ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോൾ ഉദരത്തിന്‍റെ മുകൾഭാഗത്ത് അസ്വസ്ഥത ഉണ്ടാവാം. ഉദരഭാരം പരിശോധിക്കുന്പോൾ കരൾ വലുതായിരിക്കുന്നതായി കണ്ടെത്തിയെന്നിരിക്കാം.

ഫാറ്റി ലിവറിന്‍റെ കാഠിന്യം കൂടുന്പോൾ കരളിന്‍റെ കോശങ്ങൾ അധികമായി നശിക്കുന്നു. കോശത്തിനു അധികം വരുന്നത് നാരുകൾ ആയിരിക്കും. ഇവ അധികമാ കുന്പോൾ ഫൈബ്രോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. ഇതിന്‍റെ പരിണിതഫലമാണ് ലിവർ സിറോസിസ്. ഈ രോഗാവസ്ഥയും തുടക്കത്തിൽ ഒരു രോഗലക്ഷണവും കാണിക്കുകയില്ല. പക്ഷേ, അടുത്ത ഘട്ടം കരളിന്‍റെ പ്രവർത്തനം പൂർണമായി പരാജയപ്പെടുന്നരാണ്. ഹെപ്പാറ്റിക് ഫെയ്ലുവർ എന്ന പേരിൽ ഇതറിയപ്പെടുന്നു. ഹാർട്ട് ഫെയ്ലുവർ, കിഡ്നി ഫെയ്ലുവർ എന്നിവ പോലെയുള്ള ഒരു മാരക രോഗമാണിത്. ലക്ഷണങ്ങൾ മഞ്ഞപ്പിത്തം, മഹോദരം (വയറിനുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ), കാലിൽ നീര്, രക്തം ഛർദ്ദിക്കുക എന്നിങ്ങനെയാണ്. ഏറ്റവും കടുത്ത രോഗമാകുന്പോൾ തലച്ചോറിനെ ബാധിച്ച് സ്വബോധം നഷ്ടപ്പെടുന്നു.

രോഗനിർണ്ണയം

ലബോറട്ടറി പരിശോധന വഴി കരളിന്‍റെ രോഗാവസ്ഥ കണ്ടുപിടിക്കാം. രക്തത്തിലെ ബിലിറൂബിൻ മഞ്ഞപ്പിത്തത്തിന്‍റെ അളവ് രേഖപ്പെടുത്തുന്നു. RGNS, RTOS എന്നീ ടെസ്റ്റുകൾ കരൾ കോശത്തിന്‍റെ നഷ്ടം അളക്കുന്നു. രക്തത്തിലെ ആൽബുമിൻ അളവ് കുറഞ്ഞാൽ അത് കരൾ പ്രവർത്തനത്തിന്‍റെ പരാജയം അറിയിക്കുന്നു.

രക്തം സാധാരണരീതിയിൽ കട്ടിപിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്പോൾ രോഗം വളരെ ഗുരുതരമാണെന്ന് ഡോക്ടർ മനസ്സിലാക്കണം. OS (:MQ) എന്ന ടെസ്റ്റാണ് ഇതിനുപയോഗിക്കുന്നത്.

കരളിന്‍റെ രോഗം മനസ്സിലാക്കുവാൻ ഏറ്റവും ഉപകരിക്കുന്ന പരിശോധന വയറിന്‍റെ അൾട്രാ സൗണ്ട് ടെസ്റ്റാണ് ചില പ്രത്യേക തരത്തിലുള്ള ശബ്ദ വീചികൾ ഉപയോഗിച്ച് വയറിന്‍റെ ഉപരിഭാഗത്ത് പ്രോബ് വയ്ക്കുന്പോൾ കന്പ്യൂട്ടർ മോണിട്ടറിൽ കരളിന്‍റെ നിഴൽ തെളിയുന്നു. ഈ പരിശോധന തികച്ചും വേദനാരഹിതവും പാർശ്വഫലരഹിതവുമാണ്. ഇതു വഴി കിട്ടുന്ന കരളിന്‍റെ രോഗനിലയുടെ വിവരങ്ങൾ രോഗനിർണ്ണയത്തിന് വളരെ സഹായം ചെയ്യുന്നു. CS R\Zj, LQ: R\Zj എന്നീ പരിശോധനകളും അപൂർവ്വമായി വേണ്ടി വരാറുണ്ട്.

ലിവർ ബയോപ്സി ടെസ്റ്റ് ചിലപ്പോൾ ചെയ്യാറുണ്ട്. നെഞ്ചിന്‍റെ വലതുഭാഗത്ത് താഴത്തെ വാരിയെല്ലിൽ ഇടയിൽ കൂടി ചെറിയൊരു സൂചി കടത്തി കരളിന്‍റെ ഒരു ചെറിയ അംശം വലിച്ചെടുക്കുന്നു. ഇത് മൈക്രോസ്കോപ്പിൽ കൂടി നിരീക്ഷിക്കുന്പോൾ കരളിന്‍റെ കോശത്തിന്‍റെ യഥാർത്ഥ സ്ഥിതി, കൊഴുപ്പിന്‍റെ അളവ് എന്നിവ കൃത്യമായി ദൃശ്യമാകുന്നു. ഫാറ്റി ലിവർ സ്ഥിതീകരിക്കാൻ ഈ പരിശോധനയ്ക്ക് 100 ശതമാനം കൃത്യതയുണ്ട് . പക്ഷേ, ഒരു സൂചി പ്രയോഗത്തിന്‍റെ എല്ലാ ബുദ്ധിമുട്ടുകളും ഉള്ളതിനാൽ ഈ പരിശോധന പതിവായി ചെയ്യാറില്ല.

കരൾ രോഗത്തിന്‍റെ പരിണാമഘട്ടങ്ങൾ പ്രഥമഘട്ടം

ആദ്യമായി വരുന്നത് കരളിൽ ക്രമാതീതം കൊഴുപ്പടിഞ്ഞ ഫാറ്റി ലിവർ ആണ്. പക്ഷേ, ഈ ഘട്ടത്തിൽ കരളിനോ രോഗിക്കോ കാര്യമായ ദോഷമോ പ്രവർത്തന വൈഷമ്യമോ ഉണ്ടാവില്ല. ഒരു വിശദ പരിശോധന വഴി മാത്രമേ ഡോക്ടർക്ക് പോലും രോഗാവസ്ഥ മനസ്സിലാവുകയുള്ളു. ഈ ഘട്ടത്തിൽ പരിഹാര ചികിത്സാ നടപടികൾ തുടങ്ങാൻ കഴിഞ്ഞാൽ കരൾ പൂർണ്ണ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങും.

രണ്ടാമത്തെ ഘട്ടം

ഇപ്പോൾ കരളിനു വീക്കം അഥവാ ഇൻഫ്ളമേഷൻ പിടിപെടുന്നു. ഹെപ്പറ്റൈറ്റിസ് എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. കോശങ്ങൾ കാര്യമായി അളവിൽ നഷ്ടപ്പെട്ടു തുടങ്ങുന്നു. രക്തം പരിശോധിക്കുന്പോൾ കരളിൽ നിന്നുണ്ടാകുന്ന . RGOS, RGDS എന്നീ എൻസൈമുകൾ കൂടിയ അളവിൽ കാണുന്നു. ഈ ഘട്ടത്തിൽ പോലും രോഗിയുടെ ആരോഗ്യത്തിൽ ബാഹ്യമായ വ്യതിയാനങ്ങൾ കണ്ടെന്നു വരില്ല.

മൂന്നാമത്തെ ഘട്ടം

സിറോസിസ് എന്ന അവസ്ഥയിൽ കരളിലെ സാധാരണ കോശങ്ങൾ നശിച്ച് പകരം നാരുകൾ പോലുള്ള ഫൈബറസ് ടിഷ്യൂസ് സ്ഥാനംപിടിക്കുന്നു. കരൾ ചുരുങ്ങി ചെറുതാകുന്നു. അങ്ങിങ്ങായി മുഴകൾ പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് പകുതിയിലധികം കരൾ കോശങ്ങൾ നഷ്ടപ്പെട്ടു കഴിയുന്പോൾ രോഗി അവശതയിലാകുന്നു. മഞ്ഞപ്പിത്തം, രക്തം ഛർദ്ദിക്കൽ, വയർ പെരുക്കം, കുടലിൽ നീര് എന്നീ ലക്ഷണങ്ങൾ കാണുന്നു. അവസാനം തലച്ചോറിന്‍റെ പ്രവർത്തനം തകരാറിലായി രോഗി അബോധാവസ്ഥയിലാകുന്നു . ഈ അവസ്ഥയിൽ നിന്ന് കരളിന്‍റെ ആരോഗ്യം പൂർവ്വസ്ഥിതിയിലേക്ക് വീണ്ടെടുക്കുക പ്രയാസമാണ്.

കരൾ രോഗത്തിന്‍റെ ചികിത്സ

ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. ഇവിടെയാണ് നമ്മൾ കരളിന് കേട് വരാതിരിക്കാനുള്ള നടപടികൾ എടുക്കുവാൻ സാധിക്കുന്നത്.

1. നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വസ്തുക്കൾ, എണ്ണയിൽ കുതിർത്തുണ്ടാക്കുന്ന പൊറോട്ട എന്നിവ കഴിക്കുന്നതും വർജിക്കണം.

2. മദ്യമാണ് കരളിന്‍റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയിൽ കൂടുതൽ വീര്യം കൂടിയ മദ്യം ( അതായത് 2 ലാർജ് പെഗ് വിസ്കിയോ ബ്രാൻഡിയോ റമ്മോ) കഴിച്ചാൽ സിറോസിസ് രോഗം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളിൽ കുറഞ്ഞ അളവിൽ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാൽ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിർത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി

4. ശരീരത്തിന് അമിത ഭാരമുണ്ടെങ്കിൽ അത് ക്രമേണ കുറയ്ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്ക്കുന്നതും കരളിന് നല്ലതല്ല.

5. ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നൽകുന്നു. ദിവസവും 30-40 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ചെയ്യുക.

6. കരളിനു ദോഷം ചെയ്യുന്ന മരുന്നുകൾ ഒഴിവാക്കുക. സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോൾ പോലും അധികമായാൽ കരളിനു കേടുണ്ടാക്കാം. ക്ഷയ രോഗചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാം.

7. കരളിന് സ്വയം കേടുപാട് തീർക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഒൗഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരൾ രോഗത്തിൽ നിന്ന് മോചനം കിട്ടുവാൻ ഉള്ള ഏറ്റവും സുഗമമായ മാർഗം.

8. സിറോസിസ് രോഗം വന്നു കഴിഞ്ഞാൽ പൂർണരോഗവിമുക്തി അസാദ്ധ്യമാണ്. ഈ രോഗം കഠിനമാകുന്പോൾ മഞ്ഞപ്പിത്തം, രക്തം ഛർദ്ദിക്കൽ, അബോധാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ അവസ്ഥയിൽ തീവ്ര പരിചരണം മൂലം തൽക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു എന്നു വരാം. പക്ഷേ, എല്ലാം ഒൗഷധങ്ങളും പരാജയപ്പെടുന്പോൾ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.

സന്ദേശം

ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ കൊഴുപ്പുരോഗം അഥവാ ഫാറ്റി ലിവർ വളരെ സാധാരണയായി കാണപ്പെടുന്നു. തുടക്കത്തിൽ കണ്ടുപിടിച്ചാൽ കരളിനെ പൂർണ്ണ ആരോഗ്യത്തിലാക്കാം. താമസിച്ചാൽ, ഇത് സിറോസിസ് രോഗത്തിൽ അവസാനിക്കാം. സ്വയം കേടുപാട് തീർക്കുവാനുളള കരളിന്‍റെ കഴിവ് അപാരമാണ്. ഈ പ്രക്രിയയെ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്. കൃത്യമായ ജീവിത ശൈലിയും മദ്യവർജനവും ഇതിന് അത്യാവശ്യമായി ചെയ്യേണ്ട നടപടികളാണ്.

Dr. Ajith Nair
Gastroenterologist
KIMS Hospital
Trivandrum



കൃമിയെ തുരത്താൻ പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​ുമ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
താരൻ; ചികിത്സയ്ക്കുമുന്പ് രോഗനിർണയം പ്രധാനം
വ​ർ​ഷ​ങ്ങ​ളാ​യി താ​ര​ൻ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. നി​ര​വ​ധി മ​രു​ന്നു​ക​ൾ ഇ​തി​നോ​ട...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു...
കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്‍റെ മുകൾ ഭാഗത്ത് വലതുവശത്...
മറവിരോഗം പ്രതിരോധിക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ...
രോഗപ്രതിരോധത്തിനു ചക്കയും ചക്ക വിഭവങ്ങളും
കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​...
നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങ...
പുതിയ പല്ല്, ഇപ്പോൾ അതിവേഗത്തിൽ!
ഡെന്‍റൽ ഇംപ്ലാന്േ‍റഷൻ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല...
ആമാശയത്തിന്‍റെ ആരോഗ്യത്തിന് ഈന്തപ്പഴം
കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നു നാ​രു​ക​ൾ ഗു​ണ​പ്ര​ദം. ദി​വ​സ​വും 20 - 35 ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​...
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയുടെ ആരോഗ്യത്തിന്

മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​...
പ്ര​മേ​ഹ​ചി​കി​ത്സ​യ്ക്കു പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ
ഭാ​ര​തം, ഡ​യ​ബ​റ്റി​ക് ത​ല​സ്ഥാ​നം

ആ​ഗോ​ള​ത​ല​ത്തി​ൽ 382 ദ​ശ​ല​ക്ഷം പ്ര​മേ​ഹ​രോ​...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
മുഖക്കുരുവിനു മരുന്ന് ഉപയോഗിക്കുന്പോൾ...
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​...
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്....
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ...
ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജ...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
വി​ഷാ​ദം-​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി സ​ഹാ​യി​യാ​ണ്. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യ...
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ക്ഷയരോഗം കണ്ടെത്താം, ചികിത്സിക്കാം, പകർച്ച തടയാം
പ്ര​തി​രോ​ധം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന...
പുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും
രോ​ഗ​പ്പക​ർ​ച്ച

ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ...
ടെ​ൻ​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലട്ടു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ...
കാൽസ്യം കൂടിയാൽ ഇരുന്പ് കുറയും
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
മ​ധു​ര​മാ​ണ് ഭ​ക്ഷ​ണം സ്വാ​ദു​ള്ള​താ​ക്കു​ന്ന​ത്. അ​തി​നാ​ൽ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല....
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാകുന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രേ...
ചെറുപ്പക്കാർ വറുത്തതും പൊരിച്ചതും ശീലമാക്കരുത്
വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്കുന്പോൾ

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി...
ചർമരോഗചികിത്സയ്ക്ക് ഭക്ഷണനിയന്ത്രണം, മരുന്നുകൾ
അ​രി​ന്പാ​റ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വ...
കാ​ൻ​സ​ർ ത​ട​യും, ഹൃ​ദ്രോ​ഗ​ങ്ങ​ൾ ചെ​റു​ക്കും; ന​മ്മു​ടെ വാ​ഴ​ച്ചു​ണ്ട് ഒ​രു സം​ഭ​വ​മാ​ണ്..!
വാ​ഴ​പ്പ​ഴം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ൽ ഏ​റെ ഗു​ണ​ങ്ങ​ളു​ള്ള വാ​ഴ​...
പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് ക​ഴി​ക്കു​ന്പോഴും നമ്മ...
സ്നേഹത്തിന്റെ മഹാദാനം
മാർച്ച് 9 ലോക വൃക്കദിനം

അലവിക്കുട്ടിയുടെ കണ്ണീരൊപ്പി ഫാ. ബെറ്റ്സൺ


വടക്കഞ്ച...
ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു ...
മുൻവിധി വേണ്ട; പരാജയഭീതിയും
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്‌ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്...
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല

കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്ക...
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുമ്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ ന...
പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​...
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്...
മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കേണ്ടതാണ്. ഇന്ന് മുഖക്കുരുവിൻ...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.