ഡെങ്കി തടയാൻ നമുക്കു ചെയ്യാവുന്നത്...
Wednesday, May 17, 2017 12:24 AM IST
* കെട്ടിക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീ​ടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടിനി​ല്ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. കൊ​തു​കി​നു മു​ട്ടയി​ടാ​ൻ ഒ​രു കു​ള​ത്തി​ലെ വെ​ള​ളം വേ​ണ​മെ​ന്നി​ല്ല. ഇ​ല​യു​ടെ​യും നാ​ന്പു​ക​ളു​ടെ​യും മ​ട​ക്കി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന വെ​ള​ളം മ​തി​യാ​കും. ഉ​പേ​ക്ഷി​ച്ച കു​പ്പി​യു​ടെ അ​ട​പ്പി​ൽ കെട്ടിനി​ല്ക്കു​ന്ന മ​ഴ​വെ​ള​ള​ത്തി​ൽ പോ​ലും ഈ​ഡി​സ് മു​ട്ടക​ൾ ക​ണ്ടെ​ത്തി​യിട്ടുണ്ട്. ഇ​തു​പോ​ലെ​ത​ന്നെ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ളം പോ​ലും കൊ​തു​ക​ ുകൾ​ക്കു മു​ട്ടയി​ടാ​നു​ള​ള ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു. മ​നു​ഷ്യന്‍റെ ശ്ര​ദ്ധ​യെ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന ഈ​ഡി​സ് മു​ട്ടക​ൾ അ​പ​ക​ട​കാ​രി​ക​ളാ​കു​ന്നു. അ​തി​നാ​ൽ മ​രു​ന്നു ത​ളി​ച്ചാ​ലൊ​ന്നും കൊ​തു​കു​മു​ട്ടക​ളെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​വി​ല്ല.

* ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ഇ​വ​യ്ക്ക് ആ​യു​സു​ണ്ട്. മുട്ട​വി​രി​ഞ്ഞി​റ​ങ്ങു​ന്ന കൊ​തു​കു​ക​ൾ​ക്ക് ഒ​രു മാ​സം വ​രെ​യും...​അ​ര കി​ലോ​മീ​റ്റ​ർ വ​രെ പ​റ​ന്നെ​ത്താ​നു​ള​ള ശേ​ഷി​യു​ണ്ട്. ഒ​രു പ്ര​ദേ​ശ​മാ​കെ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം ഇ​താ​ണ്. ഒ​രു പ്ര​ദേ​ശ​ത്തു ത​ന്നെ പ​നി ആ​വ​ർ​ത്തി​ച്ചു വ്യാ​പി​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ.

* വേ​ന​ൽ​ക്കാ​ല​ത്ത് ഈ​ഡി​സ് മു​ട്ടക​ൾ ന​ശി​ക്കി​ല്ല. ചൂ​ടു​കൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ലും ഈ​ഡി​സ് മു​ട്ടക​ൾ കേ​ടു​കൂ​ടാ​തെ തു​ട​രും. പി​ന്നെ ഇ​ട​യ്ക്കി​ടെ മ​ഴ​യും ചൂ​ടും ഇ​ട​ക​ല​ർ​ന്നു വ​ന്നു​പോ​കു​ന്ന പു​തി​യ കാ​ല​ത്തിന്‍റെ അ​വ​സ്ഥ​യും! ഒ​രു തു​ള​ളി വെ​ള​ളം കിട്ടിയാ​ൽ മുട്ട ​വി​രി​യും. അ​തി​നാ​ൽ വെ​ള​ളം കെട്ടിനി​ല്ക്കാ​നു​ള​ള സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

* മ​ഴ​വെ​ള​ളം പാ​ഴ് വസ്തു​ക്ക​ളി​ലും മ​ര​ങ്ങ​ളി​ലെ ഫ​ലാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​പോ​ലും ചെ​റി​യ തോ​തി​ൽ ത​ങ്ങി​നി​ല്ക്കും. മ​ഴ മാ​റി​യാ​ലും ആ ​വെ​ള​ളം ആ​ഴ്ച​ക​ളോ​ളം അ​വി​ടെ കെട്ടി​നി​ല്ക്കും. താ​വ​ളം തേ​ടി ന​ട​ക്കു​ന്ന കൊ​തു​കു​ക​ൾ അ​വി​ടെ ത​ന്പ​ടി​ക്കും. മ​ഴ​യെ കു​റ്റം പ​റ​യും മു​ന്പേ, ചു​റ്റു​പാ​ടും ക​ണ്‍​തു​റ​ന്നു കാ​ണു​ക. മു​ൻ​ക​രു​ത​ലെ​ടു​ത്താ​ൽ രോ​ഗ​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ അ​ക​ന്നു നി​ല്ക്കും. വെ​റു​തേ ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​രം പാ​ഴ് വസ്തു​ക്ക​ൾ വെ​ള​ളം ത​ങ്ങി​നി​ല്ക്കാ​നി​ട​ന​ല്കാ​ത്ത വി​ധം മ​റി​ച്ചി​ടാം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ​ക്കു​ള​ളി​ലും വെ​ള​ളം കെട്ടി​നി​ല്ക്കാ​നി​ട​യു​ണ്ട്. അ​തും ശ്ര​ദ്ധി​ക്ക​ണം. വാട്ടർടാങ്കുകളും ജലം ശേഖരിച്ചു വച്ചിരിക്കുന്ന മറ്റു പാത്രങ്ങളും അടച്ചുസൂക്ഷിക്കണം.


* മ​റ്റൊ​രു വി​ല്ല​ൻ റ​ബ​ർ​മ​ര​ങ്ങ​ളി​ലെ ചി​ര​ട്ടക​ളാ​ണ്. ഇ​വ​യി​ൽ വെ​ള​ളം ത​ങ്ങി​നി​ൽ​ക്കാ​നു​ള​ള സാ​ധ്യ​ത ഏ​റെ​യാ​ണ്, അ​തി​നാ​ൽ ഉ​പ​യോ​ഗ​ശേ​ഷ​വും ടാ​പ്പിം​ഗ് ഇ​ല്ലാ​ത്ത കാ​ല​ത്തും ഇ​വ ക​മ​ഴ്ത്തി​വ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഒ​രു വ്യ​ക്തി​യു​ടെ മാ​ത്രം ചു​മ​ത​ല​യ​ല്ല. എല്ലാവരുടെയും ചു​മ​ത​ല​യാ​ണെ​ന്ന് ഈ ​വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും തി​രി​ച്ച​റി​യു​ക. വീടിനു​ള​ളി​ലെ ചെ​ടി​ച്ചട്ടി​ക​ളി​ൽ വെ​ള​ളം കെട്ടി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ചട്ടികളിലെയും അലങ്കാര ചെടികൾ വളർത്തുന്ന പാത്രങ്ങളിലെയും വെള്ളം എല്ലാ ആഴ്ചയിലും മാറ്റുക.

* ഉ​പ​യോ​ഗി​ക്കാ​ത്ത ക​ക്കൂ​സു​ക​ളു​ടെ ഫ്ള​ഷ് ടാ​ങ്കു​ക​ൾ, ക്ലോ​സ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ കൊ​തു​കു​ക​ൾ മു​ട്ടയി​ടാ​നു​ള​ള സാ​ഹ​ച​ര്യം ഏ​റെ​യാ​ണ്. അ​തി​നാ​ൽ അ​വ ന​ന്നാ​യി മൂ​ടി​യി​ട​ണം. വീ​ടി​നോ​ടു ചേ​ർ​ന്ന ക​ക്കൂ​സി​ലും പ​ല​പ്പോ​ഴും ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണം. സോ​പ്പു​പെട്ടിയു​ടെ അ​ട​പ്പി​നു​ള​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ള​ത്തി​ലും ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ടയി​ടാം.

* രാ​ത്രി​യും പ​ക​ലും കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രും യാ​ത്ര ചെ​യ്യു​ന്ന​വ​രും കൊ​തു​കു​ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. ശ​രീ​രം പൂ​ർ​ണ​മാ​യും മൂ​ടി​ക്കി​ട​ക്കു​ന്ന വ​സ്ത്രം ധ​രി​ക്കു​ക. രാത്രി ഉറങ്ങുന്പോൾ കൊതുകുവല ഉപയോഗിക്കുക. മു​റി​യി​ൽ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ക.