ചർമരോഗങ്ങൾ അവഗണിക്കരുത്; സ്വയംചികിത്സ വേണ്ട
Tuesday, May 30, 2017 2:01 AM IST
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ക പ​തി​വാ​ണ്. ച​ർ​മ​ത്തി​ൽ കാ​ണു​ന്ന വെ​ളു​ത്ത പാ​ടു​ക​ളൊ​ക്കെ കു​ഷ്ഠ​മോ മറ്റോ ആ​ണെ​ന്ന് ധ​രി​ക്കു​ന്ന​വ​രാ​ണ് അ​ധി​കം​പേ​രും. പാ​ണ്ടു​പോ​ലെ കാ​ണു​ന്ന ചി​ല ക​ല​ക​ൾ മ​റു​കു​ക​ൾ ആ​കാം. കൂ​ടാ​തെ പോ​ഷ​ക​ഹാ​ര​ക്കു​റ​വ്, ചു​ണ​ങ്ങ്, അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​യോ​ടു​ള്ള അ​ല​ർ​ജി തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് വെ​ളു​ത്ത പാ​ടു​ക​ൾ കാ​ണാം.

ക​ല​ക​ളും മ​റു​കു​ക​ളും

സാ​ധാ​ര​ണ ജ​നി​ച്ച ഉ​ട​നെ മ​റു​കു​ക​ൾ തെ​ളി​ഞ്ഞു കാ​ണാ​റി​ല്ല. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക​കം ചെ​റി​യ പാ​ടാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് കു​ഞ്ഞു​വ​ള​രു​ന്ന​തോ​ടൊ​പ്പം വ​ലു​താ​വു​ന്നു. കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖ​ത്തും പു​റ​ത്തും തു​ട​ക​ളി​ലൊ​ക്കെ പൊ​രി​ച്ചി​ലോ​ടു കൂ​ടി​യ വെ​ള്ള​പ്പാ​ടു​ക​ൾ വ​ര​ണ്ട ച​ർ​മം മൂ​ല​മോ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് മൂ​ല​മോ ആ​യി​രി​ക്കാം. ചു​രു​ക്കം ചി​ല​ത് വെ​ള്ള​പ്പാ​ണ്ടി​ന്‍റെ തു​ട​ക്ക​മാ​വാം. തു​ട​ക്ക​ത്തി​ൽ ത​ന്നെ ചി​കി​ത്സി​ച്ചാ​ൽ പാ​ണ്ടു​രോ​ഗം ഭേ​ദ​മാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ഇ​ൻ​ഫെ​ക്ഷ​ൻ:

സ്റ്റ​ഫൈ​ലോ​കോ​ക്ക​സ് ഓ​രി​യ​സ്, സ്ട്രെ​പ്പ്റ്റോ കോ​ക്ക​സ് എ​ന്നീ അ​ണു​ബാ​ധ​ക​ളാ​ണ് ച​ർ​മ​ത്തെ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ കാ​ലി​നും കൈ​യി​ലും വാ​യി​ലും വാ​യ​ക്ക് ചു​റ്റും കാ​ണു​ന്ന കു​മി​ള​ക​ൾ നി​റ​ഞ്ഞ് ചെ​റി​യ പ​നി​യോ​ടെ തു​ട​ങ്ങു​ന്ന എ​ച്ച്എ​ഫ്എം​ഡി രോ​ഗം ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. ഈ ​രോ​ഗ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ച്ചാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​സു​ഖം മാ​റാ​വു​ന്ന​താ​ണ്.


ഫം​ഗ​ൽ രോ​ഗ​ങ്ങ​ൾ:

പു​ഴു​ക്ക​ടി (വ​ട്ട​ച്ചൊ​റി) എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഈ ​രോ​ഗം ആ​രം​ഭി​ക്കു​ന്ന​ത് ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ ചെ​റി​യ ത​ടി​പ്പാ​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം വൃ​ത്താ​കൃ​തി​യി​ൽ പ​ക​ർ​ന്നു​പി​ടി​ക്കു​ന്നു. മു​തി​ർ​ന്ന​വ​രി​ൽ തു​ട​യി​ലും ക​ക്ഷ​ത്തി​ലു​മാ​ണ് ഈ ​രോ​ഗം പ​ട​രു​ന്ന​തെ​ങ്കി​ൽ കു​ട്ടി​ക​ളി​ൽ മു​ഖ​ത്തും ത​ല​യി​ലു​മാ​ണ് കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ത​ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ വൃ​ത്താ​കൃ​തി​യി​ൽ മു​ടി കൊ​ഴി​ഞ്ഞു​പോ​കു​ക, ക​റു​ത്ത പൊ​റ്റ പി​ടി​ച്ചി​രി​ക്കു​ക, പ​ഴു​പ്പു നി​റ​ഞ്ഞ കു​മി​ള​ക​ൾ കാ​ണു​ക എ​ന്നി​വ​യെ​ല്ലാം ത​ല​യി​ൽ കാ​ണു​ന്ന ഫം​ഗ​സ് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ഡോ. ​സ​ജി​ൻ എം ​എം​ഡി (ഹോ​മി​യോ​പ്പ​തി)
സ്കി​ൻ & അ​ല​ർ​ജി വി​ഭാ​ഗം, ചെ​യ​ർ​മാ​ൻ & മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ , വി. ​കെ​യ​ർ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​മി​യോ​പ്പ​തി
കൈ​ര​ളി റോ​ഡ്, ബാ​ലു​ശേ​രി, കോ​ഴി​ക്കോ​ട് 9048624204