ദ​ന്ത​ചി​കി​ത്സ​ക​ൾ- മുതിർന്നവരിലും കുട്ടികളിലും
Tuesday, July 25, 2017 2:10 AM IST
1.പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ.
2.ക​ണ്‍​സ​ർ​വേ​റ്റീ​വ് ചി​കി​ത്സ.
3.ക​റ​ക്റ്റീ​വ് ചി​കി​ത്സ.
4.റീ​പ്ലേ​സ്മെ​ന്‍റ് ചി​കി​ത്സ​ക​ൾ

പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ (കു​ട്ടി​ക​ളി​ൽ)

കു​ട്ടി​ക​ളുടെ പല്ലിൽ പോ​ടു​വ​രാ​തി​രി​ക്കു​വാ​നു​ള്ള പി​റ്റ് & ഫി​ഷ​ർ ചി​കി​ത്സ ഫ്ളൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ ക്ലീ​നിം​ഗ് പേ​ര​ന്‍റ് (മാ​താ​പി​താ​ക്ക​ൾ) & ചൈ​ൽ​ഡ് (കു​ട്ടി​ക​ൾ) കൗ​ണ്‍​സലിം​ഗ്.

പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ (മു​തി​ർ​ന്ന​വ​രി​ൽ)

ദ​ന്ത​ചി​കി​ത്സ ന​ട​ത്താ​നാവ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു. തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു. ക്ലീ​നിം​ഗ് ചെ​യ്തി​ട്ടി​ല്ലാ​യെ​ങ്കി​ൽ ക്ലീ​നിം​ഗ് ന​ട​ത്തു​ക​യും അ​ടു​ത്ത വ​ർ​ഷ​ത്തെ ചെ​ക്ക് അ​പ്പി​നും ക്ലീ​നിം​ഗി​നു​മു​ള്ള സ​മ​യം നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു. പോ​ടു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ ഫ്ളൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ ന​ട​ത്തു​ന്നു. നി​ല​വി​ൽ വാ​യ്ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു​ത​രി​ക​യും ചി​കി​ത്സ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന​തി​ന് നി​ർ​ദ്ദേ​ശി​ക്കു​ന്നു.

ക​ണ്‍​സ​ർ​വേ​റ്റീ​വ് ചി​കി​ത്സ

പോ​ടു​ണ്ടെ​ങ്കി​ൽ അ​ട​യ്ക്കു​ന്നു. ആ​ഴ​ത്തി​ലു​ള്ള പോ​ടാ​ണെ​ങ്കി​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ന​ട​ത്തു​ന്നു. മോ​ണ​രോ​ഗ​ത്തി​നു​ള്ള ഫ്ളാ​പ്പ് സ​ർ​ജ്ജ​റി & സ്കേ​യി​ലിം​ഗ്

ക​റ​ക്റ്റീ​വ് കോസ്മെറ്റിക് ചി​കി​ത്സ

നി​ര​തെ​റ്റി​യ പ​ല്ലു​ക​ളെ ക​ന്പി​യി​ട്ട് ശ​രി​യാ​ക്കു​ന്നു. ക്രൗ​ണ്‍ ആൻഡ് ബ്രി​ഡ്ജ് ചി​കി​ത്സ ന​ട​ത്തി​നേ​രെ​യാ​ക്കു​ന്നു. വെ​നീ​റിം​ഗ്, ക്രൗ​ണ്‍ ചി​കി​ത്സ​ക​ൾ ചി​രി​യെ ഡി​സൈ​ൻ ചെ​യ്യു​വാ​ൻ വേ​ണ്ടി ന​ട​ത്തു​ന്ന​താ​ണ്. വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഈ ​ചി​കി​ത്സ ന​ട​ത്തു​വാ​ൻ ക​ഴി​യു​ന്നു. (ര​ണ്ട് ആ​ഴ്ചയ്ക്ക​കം).

റീ​പ്ലേ​സ്മെ​ന്‍റ് ചി​കി​ത്സ​ക​ൾ

പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട സ്ഥാ​ന​ത്ത് പ​ല്ലു​ക​ൾ വ​യ്ക്കു​ന്ന ചി​കി​ത്സ​യാ​ണ് ഇ​ത്.

ഇം​പ്ലാ​ന്‍റ്

പ​ല്ലു​ക​ൾ ഇ​ല്ലാ​ത്ത​സ്ഥാ​ന​ത്ത് എ​ല്ലി​നു​ള്ളി​ൽ പി​ടി​പ്പി​ക്കു​ന്ന പ​ല്ലു​ക​ളാ​ണ് ഇ​ത്. ഇ​ത് വേ​രു​ൾ​പ്പെ​ടെ പ​ല്ലു​ക​ളെ റീ​പ്ലെ​യ്സ് ചെ​യ്യു​ന്ന ചി​കി​ത്സ​യാ​ണ്. ഫു​ൾ​സെ​റ്റ് പ​ല്ല് ഉ​റ​പ്പി​ച്ച് എ​ടു​ക്കേ​ണ്ടാ​ത്ത​രീ​തി​യി​ൽ ഉ​റ​പ്പി​ക്കു​വാ​ൻ സാ​ധി​ക്കും. ഫു​ൾ​സെ​റ്റ് പ​ല്ലു​ക​ൾ കീ​ഴ്ത്താ​ടി​യി​ൽ ഉ​റ​പ്പ് കു​റ​വാ​ണെ​ങ്കി​ൽ ഉ​റ​പ്പ് കൂ​ട്ടു​വാ​ൻ ഇം​പ്ലാ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.


ബ്രി​ഡ്ജ്

തൊ​ട്ട​ടു​ത്ത​പ​ല്ലു​ക​ളി​ൽ ഉ​റ​പ്പി​ച്ച് ഇ​ല്ലാ​ത്ത​ പ​ല്ലു​ക​ളെ വ​യ്ക്കാ​വു​ന്ന രീ​തി​യാ​ണ് ഇ​ത്. പ്ലേ​റ്റ് ഇ​ല്ലാ എ​ന്ന​തും എ​ടു​ത്തു​ക​ഴു​കി തി​രി​കെ വ​യ്ക്കേ​ണ്ട എ​ന്നും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

പോ​സ്റ്റ്, കോ​ർ & ക്യാ​പ്പ്

പ​ല്ല് ഒ​ടി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് വേ​രി​ന്‍റെ ബ​ലം പ​രി​ശോ​ധി​ച്ച് റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ന​ട​ത്തി പോ​സ്റ്റ് & കോ​ർ ചെ​യ്ത് ക്യാ​പ്പ് ചെ​യ്യു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്.

ഡെ​ഞ്ച​ർ

ഫു​ൾ​സെ​റ്റ് പ​ല്ലു​ക​ളും ഭാ​ഗി​ക​മാ​യ പ​ല്ലു​ക​ളും എ​ടു​ത്തു​മാ​റ്റു​ന്ന രീ​തി​യി​ലാണു ചെ​യ്യു​ന്ന​ത്. ക​ന്പി​യി​ല്ലാ​ത്ത ഫ്ളെ​ക്സി​ബി​ൽ ഡെ​ഞ്ച​റും ഈ ​കൂ​ട്ട​ത്തി​ൽ മേ​ൻ​മ​യു​ള്ള​താ​ണ്.

ആ​ധു​നി​ക ദ​ന്ത​ചി​കി​ത്സ​ക​ളി​ൽ ഈ ​ദ​ന്ത​ചി​കിത്സ​ക​ൾ പ​ല​തും സം​യോ​ജി​പ്പി​ച്ച് ന​ട​ത്തി​യാ​ൽ പൂ​ർ​ണ്ണ​മാ​യ ദ​ന്താ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കും. പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ ഇ​തി​ലെ​ല്ലാം പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. പ്രി​വ​ന്‍റീ​വ് ചി​കി​ത്സ തു​ട​ക്ക​ത്തി​ൽ ത​ന്നെ ല​ഭി​ച്ചാ​ൽ ഭാ​രി​ച്ച ചെ​ല​വു​ള്ള പ​ല ചി​കി​ത്സ​ക​ളും ഒ​ഴി​വാ​ക്കാം.

ഡെ​ന്‍റ​ൽ ടൂ​റി​സം

ചി​കി​ത്സ​യു​ടെ ചെല​വ് ലോ​ക​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് കേ​ര​ള​ത്തി​ൽ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വാ​രം ഒ​ട്ടും ത​ന്നെ കു​റ​യു​ന്നി​ല്ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നോ​ർ​ത്ത് ഇ​ൻ​ഡ്യ​യി​ൽ നി​ന്നും ടൂ​റി​സ്റ്റു​ക​ളാ​യി എ​ത്തു​ന്ന​വ​ർ പ​ല​രും ദ​ന്ത​ചി​കി​ത്സ​ക​ൾ ഇ​തോ​ടൊ​പ്പം ന​ട​ത്താ​ൻ പ്ലാ​ൻ ചെ​യ്താ​ണ് വ​രാ​റു​ള്ള​ത്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ൽ വ​രു​ന്ന​വ​ർ ന​മ്മു​ടെ നാ​ട്ടി​ലെ ഡോ​ക്ട​ർ​മാ​രു​ടെ രോ​ഗ​നി​ർ​ണയ ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചി​കി​ത്സ നേ​ടു​ന്പോ​ൾ നാ​ട്ടി​ലു​ള്ള ജ​ന​ങ്ങ​ളും ഇ​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com