ഉപ്പൂറ്റി വിണ്ടുകീറിയാൽ...
Saturday, August 5, 2017 3:20 AM IST
വ​ര​ണ്ട പാ​ദ​ങ്ങ​ളും വി​ണ്ടു​കീ​റി​യ ഉ​പ്പൂ​റ്റി​യും-മി​ക്ക​വ​രെ​യും വി​ഷ​മി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ്.

*ഫൂട്ട് ഷേ​വ​ർ ഉ​പ​യോ​ഗി​ച്ചു കാ​ൽ​പ്പാ​ദ​ത്തി​ന​ടി​യി​ലെ കട്ടി​യേ​റി​യ മൃ​ത​ച​ർ​മം നീ​ക്കം ചെ​യ്യുക. ചർമത്തിന്‍റെ ക​നം കു​റ​ഞ്ഞു മാ​ർ​ദ​വ​മു​ള​ള​താ​കു​ന്പോ​ൾ മാ​ത്ര​മേ ഇ​തു ചെ​യ്യാ​വൂ. ക​ത്രി​ക, ബ്ലേ​ഡ്, ക​ത്തി തു​ട​ങ്ങി​യ​വ ഇ​തി​നു​പ​യോ​ഗി​ക്ക​രു​ത്.

* വീ​ടി​നു​ള​ളി​ൽ സ്ലി​പ്പ​ർ ധ​രി​ച്ചു ന​ട​ക്കു​ക.

ഉ​പ്പൂ​റ്റി വി​ണ്ടു​കീ​റി​യാ​ൽ...

* കാ​ൽ​പ്പാ​ദം ക​ഴു​കി​ത്തു​ട​ച്ചു വൃ​ത്തി​യാ​ക്കി​യ​ശേ​ഷം വി​ണ്ടു​കീ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ (സൂ​ര്യ​കാ​ന്തി..)​പു​രു​ക. തു​ട​ർ​ന്നു കട്ടി​യേ​റി​യ സോ​ക്സ് ധ​രി​ക്കു​ക. ഇ​തു രാ​ത്രി​യി​ൽ ചെ​യ്യു​ന്ന​ത് ഉ​ചി​തം.
* ഏ​ത്ത​പ്പ​ഴം അ​ര​ച്ചു കു​ഴ​ന്പാ​ക്കി വി​ണ്ടു കീ​റി​യ ഭാ​ഗ​ത്തു പു​രു​ക. ഒ​രാ​ഴ്ച തു​ട​ർ​ച്ച​യാ​യി ഇ​തു ചെ​യ്യു​ക. വെ​ളി​ച്ചെ​ണ്ണ ക​ല​ർ​ത്തി പു​രു​ന്ന​തും ഫ​ല​പ്ര​ദം.
* നാ​ര​ങ്ങാ​നീ​രു ക​ല​ർ​ത്തി​യ വെ​ള​ള​ത്തി​ൽ പാ​ദം 10 മി​നിട്ട് ​മുക്കി വ​യ്ക്കു​ക. തു​ട​ർ​ന്നു ഫൂട്ട് ​ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു കാ​ലി​ലെ മൃ​ത​ച​ർ​മം ഉ​ര​ച്ചു ക​ള​യു​ക. ചാ​ണ​ക്ക​ല്ലി​ൽ ഉ​ര​യ്ക്കു​ന്ന​തും ഫ​ല​പ്ര​ദം.

കാ​ൽ ക​ഴു​കി തു​ട​ച്ച ശേ​ഷം വാ​സ​ലി​നും നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്തു പു​രട്ടുക. രാ​ത്രി കി​ട​ക്കുന്നതി​നു മു​ന്പ് ഇ​തു ചെ​യ്യു​ക.

* ഗ്ലി​സ​റി​നും പ​നി​നീ​രും ചേ​ർ​ത്തു വി​ള​ള​ൽ വീ​ണ ഭാ​ഗ​ങ്ങ​ളി​ൽ പു​രട്ടുക. പാ​ര​ഫി​ൻ മെ​ഴു​കും ക​ടു​കെ​ണ്ണ​യും ചേ​ർ​ത്തു പു​രു​ന്ന​തും ഫ​ല​പ്ര​ദം * നി​ർ​ജ്ജ​ലീ​ക​ര​ണം പ​രി​ഹ​രി​ക്കു​ന്ന​തി​നും ചർമത്തിന്‍റെ വ​ര​ൾ​ച്ച ത​ട​യു​ന്ന​തി​നും ദി​വ​സ​വും ധാ​രാ​ളം വെ​ള​ളം കു​ടി​ക്കു​ക. * ഓ​പ്പ​ണ്‍ ഹീ​ൽ, ഹൈ ​ഹീ​ൽ ചെ​രു​പ്പു​ക​ൾ


ഒ​ഴി​വാ​ക്കു​ക. * ഇ​റു​കി​യ ഷൂ​സു​ക​ൾ ധ​രി​ക്കരുത്. * ചെ​റി​യ അ​ള​വി​ൽ ബേ​ബി ഓ​യി​ൽ ക​ല​ർ​ത്തി​യ ചൂ​ടു​വെ​ള​ള​ത്തി​ൽ കാ​ൽ​പ്പാ​ദം മു​ക്കി​വ​യ്ക്കു​ക. തു​ട​ച്ചു വൃ​ത്തി​യാ​ക്കി​യ കാ​ൽ​പ്പാ​ദ​ത്തി​ൽ എ​ണ്ണ​മ​യം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​യ ക്രീം ​പു​രു​ക. വി​റ്റാ​മി​ൻ ഇ ​അ​ട​ങ്ങി​യ ക്രീ​മു​ക​ൾ ല​ഭ്യ​മാ​ണ്.(​ക്രീ​മു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​പ​യോ​ഗി​ക്കു​ക)േ * ന​ന​ഞ്ഞു മൃ​ദു​വാ​യ ഉ​പ്പൂ​റ്റി ചാ​ണ​ക്ക​ല്ലി​ൽ ഉ​ര​യ്ക്കു​ക. മൃ​ത​ച​ർ​മം ഇ​ള​കി​പ്പോ​കു​ന്ന​തി​ന് അ​തു സ​ഹാ​യ​കം. ചർമത്തിന്‍റെ ക​നം കു​റ​യ്ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യ​കം.

വി​റ്റാ​മി​ൻ ഇ ​അ​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. വി​റ്റാ​മി​ൻ ഇ ​ക്യാ​പ്സൂ​ൾ ക​ഴി​ക്കു​ന്ന​തും വി​റ്റാ​മി​ൻ ഇ ​അ​ട​ങ്ങി​യ ക്രീ​മു​ക​ൾ ഉ​പ്പൂ​റ്റി​യി​ൽ പു​രു​ന്ന​തും ഗു​ണ​പ്ര​ദം.(ഡോക്ടറുടെ നിർദേശപ്രകാരം മാത്രം) ഉ​പ്പൂ​റ്റി​യി​ൽ പെ​ട്രോ​ളി​യം ജെ​ല്ലി പു​രു​ക. ക​ഴു​കി​യു​ണ​ക്കി​യ മൃ​ദു​വാ​യ സോ​ക്സ് ധ​രി​ക്കു​ക. ഉ​പ്പൂ​റ്റി​യി​ലെ വി​ള​ള​ലു​ക​ളി​ൽ പെ​ട്രോ​ളി​യം ജെ​ല്ലി പു​രു​ക. ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​പ്പൂ​റ്റി​യി​ലെ വി​ണ്ടു​കീ​റ​ൽ ഭേ​ദ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​നെ കാ​ണു​ക. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ ക്രീ​മു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. ചി​ല​ത​രം ക്രീ​മു​ക​ൾ ത്വ​ക്കി​ലെ അ​സ്വ​സ്ഥ​ത വ​ർ​ധി​പ്പി​ക്കാ​നി​ട​യു​ണ്ട്.