വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങൾക്ക് ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും!

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിദ്ധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. വാർദ്ധക്യത്തിലെ പല്ലുകൊഴിച്ചിൽ അനിവാര്യമായ ഒരു ജീവിതസത്യമായി കണക്കാക്കപ്പെടുന്നു. യഥാർത്ഥത്തിൽ, പല്ലുകൊഴിച്ചിലിന്‍റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണമാകുന്നത്. കൃത്യസമയത്ത് ചികിൽസ നൽകാതിരുന്നാൽ ഈ രോഗങ്ങൾ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താൽ, ദന്തപരിപാലനത്തിലെ പ്രധാനഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്ക ുക എന്നതാണ്.

ഏതെങ്കിലും കാരണങ്ങളാൽ പല്ലുകൾ നഷ്ടമാവുന്ന പക്ഷം ചവയ്ക്കൽ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെയും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുറേക്കഴിയുന്പോൾ, നഷ്ടപ്പെട്ട പല്ലുകൾ മൂലം താടിയെല്ലിന്‍റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹരക്കുറവു മൂലം വേഗത്തിൽ വാർദ്ധക്യത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാൽ, പല വിധ പ്രശ്നങ്ങൾ ഒഴിവാക്കാൻ കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.

കൊഴിഞ്ഞ പല്ലിനു പകരം പുതിയ പല്ല്

നഷ്ടപ്പെട്ട പല്ല് രണ്ടു വിധത്തിൽ മാറ്റിവയ്ക്കാവുന്നതാണ്. ഉൗരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകൾ വഴിയും, ഉറപ്പിച്ചു വയ്ക്കാവുന്ന ഫിക്സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പുപല്ലുകൾ പൂർണമായതോ ഭാഗികമായതോ ആകാം. പല്ലുകൾ നഷ്ടപ്പെട്ട അനേകായിരം പേർക്ക ് വെപ്പുപല്ലുകൾ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതുമാത്രമായിരുന്നു അതിന് ഏക പോംവഴി.

||

വെപ്പുപല്ലുകളുടെ ന്യൂനതകൾ

നൂതനസാങ്കേതികതയുടെ സഹായത്താൽ സമീപകാലത്ത് വെപ്പുപല്ലുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് രോഗികൾക്ക ് കൂടുതൽസൗകര്യപ്രദമായി തീർന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ഉൗരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളിൽ പലരും തൃപ്തരല്ലാത്തതിനു ചില കാരണങ്ങൾ താഴെപ്പറയുന്നു

* ചവയ്ക്കാൻ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാർത്ഥ പല്ലുകൾ നൽകുന്ന സൗകര്യത്തിന്‍റെ പകുതിയിൽ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകൾ സഹായകമാകൂ). രുചിയും, ഉൗഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്‍റെ ആസ്വാദ്യതകുറയുകയും ചെയ്യുന്നു.

||

* ദുഷിച്ച ശ്വാസം

* സംസാരിക്കുന്നതിനുള്ള പ്രയാസം... പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവരിൽ

* അസുഖകരമായ ശബ്ദങ്ങൾ - ഉപയോക്താവിന് അലോസരമുണ്ടാക്കും വിധമുള്ള ശബ്ദങ്ങൾക്ക ് വെപ്പുപല്ലുകൾ കാരണമാകും.

* ചവയ്ക്കുന്നതിനുള്ള പ്രയാസം മൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു... അതിന്‍റെ ഫലമായി ആരോഗ്യം കുറയുന്നു. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകൾ ഉപയോക്താവിന്‍റെ ദൈനംദിനപ്രവർത്തികൾക്ക ് തടസ്സം സൃഷിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതിനും അവർക്ക ് തടസ്സം അനുഭവപ്പെടുന്നു. വ്യക്തിന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകൾ ഉറപ്പിക്കുവാൻ ഉപയോഗിക്കുന്ന പശകൾ പലപ്പോഴും ഉപകാരത്തെക്കാൾ ദോഷമാണ് ഉളവാക്കുന്നത്.

* താടിയെല്ലുകൾ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകൾ ചേരാതെ വരുന്നതു തടയാൻ മാർഗമില്ല. തൽഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും (Facial collapse) പ്രായമേറിയ പ്രതീതി ജനിപ്പിക്ക ുകയും ചെയ്യുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടർന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു.


* ഫിക്സ് ചെയ്ത കൃത്രിമദന്തങ്ങ ളെ അപേക്ഷിച്ച് വെപ്പു പല്ലുകൾക്കുള്ള ഏക മേൻമ അവയ്ക്ക ് ചിലവു കുറവാണെന്നുള്ളതാണ്. എന്നാൽ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകൾക്കുപോലും ഫിക്സ് ചെയ്ത ദന്തങ്ങൾ നൽകുന്ന സുഖവും സൗകര്യവും നൽകാനാവില്ല.

ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ

ഇമ്മീഡിയറ്റ് ലോഡിംഗ് എന്നാൽ ഇംപ്ലാന്‍റ ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പല്ല് ഉറപ്പിക്കുവാൻ സാധിക്കുന്നു എന്നതാണ്.

ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്‍റ ് ചികിത്സയുടെ മേ·കൾ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളിൽപ്പോലും പല്ലുകൾ എടുത്ത ഉടനെ ഇംപ്ലാന്‍റ ് ഘടിപ്പിക്കുവാൻ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിങ്ങ ് മുതലായ സങ്കീർണ്ണ ചികിത്സകൾ ഇല്ലാതെതന്നെ എല്ലുകൾ തീരെക്കുറവുള്ള അവസ്ഥകളിൽവരെ ഇംപ്ലാന്‍റ ് ചെയ്യുവാൻ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകൾക്ക ് പകരം കീഹോൾ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്‍റ ് ചെയ്യുന്നതിനാൽ പാർശ്വഫലങ്ങൾ കുറയുന്നു. പെരിഇംപ്ലാന്‍റ ്ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്‍റുകൾ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസന്പ്രദായത്തിൽ വളരെ വിരളമാണ്.

താടിയെല്ലിന്‍റെ ബലമേറിയ ഭാഗമായ ബേസൽ ബോണൽ ഇംപ്ലാന്‍റ ് ഘടിപ്പിക്കുന്നതിനാൽ വളരെയധികം മേ·കൾ ഈ ചികിത്സാ സന്പ്രദായത്തിനുണ്ട്.

||

ഫിക്സ് ചെയ്ത പല്ലുകളുടെ മേൻമകൾ

* ഉപയോഗം കൊണ്ടും,സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങൾ പോലെ തന്നെ അനുഭവപ്പെടുന്നു.

* സ്വാഭാവിക ദന്തങ്ങൾ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്ക ാൻ കഴിയുന്നു. ഭക്ഷ ണത്തിന്‍റെ രുചിയും ഉൗഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക ് രുചികൾ നന്നായി ആസ്വദിക്കാൻ കഴിയുന്നു.

* കൃത്രിമ ദന്തം ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന ഡെന്‍റൽ ഇംപ്ളാന്‍റുകൾ എല്ലിന്‍റെ തേയ്മാനം തടയുകയും മുഖത്തിന്‍റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യൽ കൊളാപ്സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.

* മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകൾ, വായ്പ്പുണ്ണുകൾ, ദുഷിച്ചശ്വാസം എന്നിവ ഇല്ലാതാക്കുന്നു.

||

* ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദന്പതികളിൽ ലൈംഗികബന്ധം ഉൾപ്പടെയുള്ള വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.

ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്‍റൽ ഇംപ്ലാന്‍റ ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകൾ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹാരിക്കാൻ സഹായകരമാകുന്നു. നിങ്ങളുടെ യഥാർത്ഥ പല്ലുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്‍റൽ ഇംപ്ലാന്‍റ ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ്ലാന്േ‍റാളജിസ്റ്റ് നിങ്ങൾക്ക ് ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും!

||

ഡോ. പ്രശാന്ത് പിള്ള
ഓറോ-മാക്സിലോഫേഷ്യൽ സർജൻ & ഇംപ്ലാന്േ‍റാളജിസ്റ്റ് ദി സ്മൈൽ സെന്‍റർ.ഇൻ, എറണാകുളം
Email: dr@thesmilecentre.in
www.DentalImplantsKerala.com