വെളുത്തുള്ളി ചേർത്ത ചായ ശീലമാക്കാം
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. ഇ​ൻ​സു​ലിന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.

റു​മാ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ് രോ​ഗല​ക്ഷ​ണ​ങ്ങ​ളാ​യ സ​ന്ധി​വേ​ദ​ന​യും നീ​ർ​വീ​ക്ക​വും മ​റ്റും കു​റ​യ്ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. അ​തു​പോ​ലെ ത​ന്നെ ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വെ​ളു​ത്തു​ള​ളി ഉ​ത്ത​മം. ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ്യ​മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള​ളു​ന്ന​തി​നു ക​ര​ളി​നെ സ​ഹാ​യി​ക്കു​ന്നു.​ക​ര​ളിന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.

വെ​ളു​ത്തു​ള​ളി​യു​ടെ ഗു​ണ​ങ്ങ​ൾ പ​ല്ലു​വേ​ദ​ന​യി​ൽ നി​ന്ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​നു സ​ഹാ​യ​കം. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം.​വെ​ളു​ത്തു​ള​ളി​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളാ​യ സി, ​ബി6, ധാ​തു​ക്ക​ളാ​യ സെ​ലി​നി​യം, മാം​ഗ​നീ​സ് എ​ന്നി​വ പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വൈ​റ​സ്, ബാ​ക്ടീ​രി​യ എ​ന്നി​വ​യ്ക്ക് എ​തി​രേ പോ​രാ​ടു​ന്ന​തി​നാ​ൽ ചു​മ, തൊ​ണ്ട​യി​ലു​ണ്ടാ​കു​ന്ന മ​റ്റ് ആ​സ്വ​സ്ഥ​ത​ക​ൾ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കു വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം. ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ അ​ണു​ബാ​ധ​യു​ടെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.


വെ​ളു​ത്തു​ള​ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ൽ ഇ​ട​യ്ക്കി​ടെ ജ​ല​ദോ​ഷം വ​രു​ന്ന​ത് ഒ​ഴി​വാ​കും. അ​തി​ലു​ള​ള ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വെ​ളു​ത്തു​ള​ളി ചേ​ർ​ത്ത ചാ​യ ശീ​ല​മാ​ക്കു​ന്ന​തും ഉ​ചി​തം. പ​നി ത​ട​യു​ന്ന​തി​നും പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി ശ്വ​സ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഗു​ണ​പ്ര​ദം.

വെ​ളു​ത്തു​ള​ളി​യി​ലെ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നും സ​ഹാ​യ​കം.​ ചി​ല​ത​രം മു​ഴ​ക​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നും വ​ലു​പ്പും കു​റ​യ്ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി​യി​ലെ അലൈൽ സൾഫർ ( allyl sulfur) കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്നു. കു​ട​ൽ, ആ​മാ​ശ​യം, സ്ത​നം, പ്രോ​സ്റ്റേ​റ്റ്, ശ്വാ​സ​കോ​ശം തു​ട​ങ്ങി​യ​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ബ്ലാ​ഡ​ർ, പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കും ഗു​ണ​പ്ര​ദം.