മൈഗ്രേൻ ഉണ്ടാകുന്നതിന് ഉത്തേജനഘടകമായ ഭക്ഷണപദാർഥങ്ങൾ:
തൈറമീനും ഫിനൈൽ ഈതൈൽ അമീനും അടങ്ങുന്നവ
(ചോക്ലേറ്റ്, ചീസ്, കടലകൾ, വിനാഗിരി, നാരങ്ങ, ഒലിവ്, അവക്കാഡോ, പ്ലം, പഴങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണ ഉത്പന്നങ്ങൾ, ബേക്കണ്, ഹോട്ട് ഡോഗ്, ബിയർ, ചുവന്ന വീഞ്ഞ്).
കഫൈൻ അടങ്ങുന്നവ
(കോഫി, ചായ, ഗ്രീൻടി, കോള പാനീയങ്ങൾ
അസ്പാർട്ടം അടങ്ങുന്നവ
(കൃത്രിമ മധുരമുണ്ടാക്കുന്ന സ്വീറ്റനറുകൾ, യോഗ്ഗർട്ട്, ചില മധുര പലഹാരങ്ങൾ)
മോണൊസോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങുന്നവ
ചൈനീസ് ഭക്ഷണവിഭവങ്ങളിലെ പ്രധാന ഘടകം. ഭക്ഷണപദാർഥങ്ങൾക്ക് രുചി വർധിപ്പിക്കാനും പഴകിയവയ്ക്കു പുതുമ തോന്നിപ്പിക്കാനും ഉപയോഗിക്കുന്ന പ്രസിദ്ധമായ അജിനോമോട്ടോ ഇന്ന് ലോകമെന്പാടും വ്യക്തമായി ഉപയോഗിക്കപ്പെടുന്നു.
സൾഫൈറ്റുകൾ അടങ്ങുന്നവ
ഉണങ്ങിയ വിവിധ പഴങ്ങളിലും വീഞ്ഞിലും മറ്റു പ്രേസസ്ഡ് ഭക്ഷണപദാർഥങ്ങളിലും കാണുന്ന പ്രിസർവേറ്റിവ് ആണ് സൾഫൈറുകൾ.
റ്റാനിൻസ് അടങ്ങുന്നവ
(ചായ, ആപ്പിൾ, ആപ്പിൾ ജൂസ്, ചുവന്ന വീഞ്ഞ്, പയർവർഗങ്ങൾ)
നൈട്രറ്റുകൾ അടങ്ങുന്നവ
(ഹോട്ട്ഡോഗ്, പെപ്പറോണി, വിവിധ സോസെയ്ജുകൾ, അച്ചാറുകൾ, കാപ്സികം
മദ്യം
(ബിയർ, ചുവന്ന വീഞ്ഞ്, ഷെറി തുടങ്ങിയ മദ്യ ഇനങ്ങൾ കൂടാതെ മദ്യപാനത്തോടനുബന്ധിച്ച ശരീരത്തിലെ നിർജലീകരണം മൂലവും തലവേദനയുണ്ടാകുന്നു)
കൊമാറിൻ അടങ്ങുന്നവ
(യീസ്റ്റിൽ അടങ്ങിയിട്ടുള്ള കൊമാറിൻ മൂലം വിവിധ ബ്രെഡുകൾ കഴിക്കുന്പോൾ തലവേദനയുണ്ടാകാം. അതുപോലെ പിസ്സയിലെ യീസ്റ്റും പ്രശ്നമുണ്ടാക്കും.
കോളിനും ബേസിനും അടങ്ങുന്നവ
പാലിൽ അടങ്ങിയിട്ടുള്ള ഈ പദാർഥങ്ങൾ തലവേദനയെ
ഉദ്ദീപിപ്പിക്കുന്നു.
ഐസ്ക്രീം
തണുത്ത ഐസ്ക്രീം കഴിക്കുന്നതുകൊണ്ട് ചിലർക്ക് തലവേദനയുണ്ടാകാം. കഴിച്ച് 30-60 സെക്കൻഡുകൾക്കകം തലവേദനയുണ്ടാകുന്നു. ഇത് ഐസ്ക്രീംകൊണ്ടല്ല, അതു കഴിക്കുന്പോൾ വായിൽ പെട്ടെന്നുണ്ടാകുന്ന തണുപ്പാണ് കാരണം. എന്നാൽ ഈ മൈഗ്രേൻ പെട്ടെന്നു കുറയും. ഐസ്ക്രീം എപ്പോഴും സാവധാനം കഴിക്കുക.
ട്രിഗറുകളായ ഭക്ഷണപദാർഥങ്ങൾ കണ്ടുപിടിച്ച് അവ ഒഴിവാക്കണം. ദിവസേന 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിന്റെ നിർജലീകരണം വലിയൊരു ട്രിഗർതന്നെ. കൃത്യസമയത്ത് ആഹാരം കഴിക്കണം. പ്രത്യേകിച്ച് പ്രമേഹ രോഗികൾ ഭക്ഷണസമയം മാറ്റിക്കൊണ്ടിരിക്കുകയും ഇൻസുലിൻ എടുക്കുകയും ചെയ്താൽ രക്തത്തിലെ ഷുഗർ കുറഞ്ഞ് തലവേദനയുണ്ടാകാം. ഫൈബർ ഡയറ്റ് ഭക്ഷണങ്ങളിൽ സുലഭമായി ഉൾപ്പെടുത്തി മലശോധന സാധാരണഗതിയിലാക്കി മലബന്ധം മൂലമുള്ള മൈഗ്രേൻ ഒഴിവാക്കണം. ജീവകങ്ങളും ധാതുലവണങ്ങളും സമൃദ്ധമായ പച്ചക്കറികളും പയർവർഗങ്ങളും സ്ഥിരമായി ഭക്ഷണശൈലിയിൽ ഉൾപ്പെടുത്തിയാൽ മൈഗ്രേനെ നല്ലൊരുപരിധിവരെ പിടിയിലൊതുക്കാം.
മൈഗ്രേനെ പ്രതിരോധിക്കാൻ ഉതകുന്ന ഭക്ഷണപദാർഥങ്ങളുണ്ടെന്നോർക്കണം. കാപ്പി ചിലപ്പോൾ മൈഗ്രേനുണ്ടാക്കുമെങ്കിലും അതു കുറയ്ക്കാനും കാപ്പി കുടിക്കുന്നത് സഹായകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മഗ്നീഷ്യം, കാൽസ്യം, അന്നജം, ഫൈബർ ഡയറ്റ്, ഇഞ്ചി ഇവ മൈഗ്രേനെ പ്രതിരോധിക്കും.
1983-ൽ ലണ്ടനിലെ ഹോസ്പിറ്റൽ ഫോർ സിക്് ചിൽഡ്രനിൽ പ്രവേശിപ്പിക്കപ്പെട്ട മൈഗ്രേനുള്ള 88 കുട്ടികളിൽ നടത്തിയ പഠനത്തിൽ ഭക്ഷണനിയന്ത്രണംകൊണ്ട് 78 പേർക്ക് പൂർണമായും ബാക്കിയുള്ളവർക്ക് ഭാഗികമായും മൈഗ്രേൻ തടയാൻ സാധിച്ചു. 20-50 ശതമാനംവരെ ആൾക്കാർക്ക് കൃത്യമായ ഭക്ഷണക്രമീകരണംകൊണ്ട് തലവേദന പൂർണമായും തടയാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് ഒരു മൈഗ്രേൻ ഡയറ്റ്തന്നെ ഇന്ന് പ്രാബല്യത്തിലുണ്ട്. (തുടരും)
ഡോ. ശുഭ ജോർജ് തയ്യിൽ
സ്പെഷലിസ്റ്റ് ഇൻ ഹെഡ് എയ്ക് കെയർ, ഹെഡ്എയ്ക് കെയർ സെന്റർ, എറണാകുളം