രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ
Thursday, June 14, 2018 3:02 PM IST
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക​ളി​ൽ ഒ​ന്നാ​ണ് ര​ക്ത​ദാ​നം. കാ​ര​ണം ഓ​രോ തു​ള്ളി ര​ക്ത​ത്തി​നും ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യും. അ​തി​നാ​ലാ​ണു ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് .

അ​ണു​ബാ​ധ​യി​ല്ലാ​ത്ത ര​ക്ത​ത്തിന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും വ​ർ​ഷം​തോ​റും ദ​ശ​ല​ക്ഷ​ക​ണ​ക്കി​ന് ജീ​വ​ൻ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ര​ക്ഷി​ക്കാ​ൻ സഹായിച്ച ര​ക്ത​ദാ​താ​ക്ക​ളോ​ടു​ള്ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്താ​നും ഈ ​ദി​നാ​ച​ര​ണം അ​വ​സ​ര​മൊ​രു​ക്കു​ന്നു.

നി​ത്യേ​ന​യു​ണ്ടാ​കു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ൾ, ശ​സ്ത്ര​ക്രി​യ, പൊ​ള്ള​ൽ, ഫി​മോ​ഫീ​ലി​യ, ഡെ​ങ്കി​പ്പ​നി, കാ​ൻ​സ​ർ, പെ​ട്ടെന്നുണ്ടാ​കു​ന്ന ചി​ല അ​സു​ഖ​ങ്ങ​ൾ അ​ങ്ങ​നെ നി​ത്യ​ജീ​വി​ത​ത്തി​ൽ ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​തിന്‍റെയും ര​ക്തം ദാ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തിന്‍റെയും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ജീ​വി​ത​ത്തിന്‍റെ ഗ​തി​വി​ഗ​തി​ക​ൾ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ​തി​നാ​ൽ മ​റ്റൊ​രാ​ളു​ടെ ജീ​വ​നു​വേ​ണ്ടി ഇ​ന്ന് ന​ൽ​കു​ന്ന ജീ​വ​ര​ക്തം നാ​ളെ ന​മ്മൾ​ക്കും വേ​ണ്ടി​വ​ന്നേ​ക്കാം... അ​തോ​ടൊ​പ്പം ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ന​മ്മൾ കാാണിക്കുന്ന പ്ര​തി​ബ​ദ്ധ​ത നാ​ളെ മ​റ്റൊ​രാ​ൾ​ക്കു മാ​തൃ​ക​യാ​വു​ക​യും ചെ​യ്യും.

ര​ക്ത​ദാ​നം - നാം ​അ​റി​യേ​ണ്ട കാ​ര്യ​ങ്ങൾ

ര​ക്തം മ​നു​ഷ്യന്‍റെ ജീ​വ​ൻ​ത​ന്നെ​യാ​ണ്. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ശ​രാ​ശ​രി 45 ലി​റ്റ​ർ വ​രെ ര​ക്ത​മാ​ണു​ള്ള​ത്. ഒ​രാ​ളു​ടെ ശ​രീ​ര ഭാ​ര​ത്തിന്‍റെ ഏ​ക​ദേ​ശം എട്ടു ശ​ത​മാ​നം ര​ക്ത​ത്തിന്‍റെ ഭാ​ര​മാ​ണ്. ആ​കെ​യു​ള്ള ശ​രീ​ര​ര​ക്ത​ത്തി​ൽ 15 ശ​ത​മാ​നം ന​ഷ്ട​പ്പൊ​ൽ പു​റ​മെ​നി​ന്നു ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. 20 - 30 ശ​ത​മാ​നം വ​രെ ര​ക്തം ന​ഷ്ട​പ്പെ​ടു​ന്പോ​ൾ ഈ ​ന​ഷ്ടം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ നി​ക​ത്തി​യി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കും.

പ്ലാ​സ്മ, ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ, വെ​ളു​ത്ത ര​ക്താ​ണു​ക്ക​ൾ, പ്ലേ​റ്റ് ലെറ്റ് എ​ന്നി​വ​യാ​ണ് ര​ക്ത​ത്തിന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ൾ. നൂ​ത​ന​ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഫ​ല​മാ​യി ദാ​നം ചെ​യ്യ​പ്പെ​ടു​ന്ന ഓ​രോ യൂ​ണി​റ്റ് ര​ക്ത​വും ഘ​ട​ക​ങ്ങ​ളാ​യി വേ​ർ​തി​രി​ച്ച് നാ​ലു​പേ​രു​ടെ വ​രെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ത​കു​ന്നു.

ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം

അ​പ​ക​ട​ങ്ങ​ളു​ടെ​യും ശ​സ്ത്ര​ക്രി​യ​ക​ളു​ടെ​യും ഭാ​ഗ​മാ​യി മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ടു​ന്ന ര​ക്ത​ത്തി​ന് പ​ക​രം മ​നു​ഷ്യ​ര​ക്തം​കൊ​ണ്ടു മാ​ത്ര​മേ ശ​രീ​ര​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രേ​കീ​ക​രി​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ. പ​ര​മാ​വ​ധി 35 ദി​വ​സം വ​രെ മാ​ത്ര​മേ ര​ക്തം സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യൂ. ആ​യ​തി​നാ​ൽ സ​ന്ന​ദ്ധ​ര​ക്ത​ദാ​നം വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ഒ​രി​ക്കലും ര​ക്തം ദാ​നം ചെ​യ്യാൻ പാ​ടി​ല്ലാ​ത്ത​വ​രുണ്ടോ?

ഹൃ​ദ്രോ​ഗി​ക​ൾ, ര​ക്താ​തി​സ​മ്മർ​ദ്ദം, പ്ര​മേ​ഹം, മ​നോ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള​വ​ർ, ചു​ഴ​ലി​രോ​ഗം, അ​ർ​ബു​ദം, എ​ച്ച്ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധി​ത​ർ തു​ട​ങ്ങി​യ​വ​ർ ര​ക്ത​ം ദാ​നം ചെ​യ്യാ​ൻ പാ​ടി​ല്ല.

ര​ക്ത​ദാ​നം കൊണ്ട് എന്തെങ്കിലും ദോ​ഷ​ഫ​ല​ങ്ങളുണ്ടോ?

ര​ക്ത​ദാ​നം തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ ഒ​രു പ്ര​വ​ർ​ത്തി​യാ​ണ്. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്കു​ക​ളി​ലൂ​ടെ ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ന് ഒട്ടും ​പേ​ടി​ക്കേ​ണ്ട​തി​ല്ല. ഒ​രാ​ൾ ര​ക്തം ദാ​നം ചെ​യ്യു​ന്പോ​ൾ ശ​രീ​രം അ​തി​വേ​ഗം ര​ക്ത​കോ​ശ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ൽ ര​ക്ത​ദാ​താ​വി​ന് ക്ഷീ​ണ​മോ പ്ര​യാ​സ​മോ അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല.


സു​ര​ക്ഷി​ത​മാ​യ ര​ക്തം എ​ങ്ങനെ ഉ​റ​പ്പാ​ക്കാം?

*ക​ഴി​യു​ന്ന​തും സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളി​ൽ നി​ന്നു ര​ക്തം സ്വീ​ക​രി​ക്കു​ക.
*ര​ക്തം രോ​ഗാ​ണു​വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​റു​ള്ളൂ.

ര​ക്ത​ദാ​നം എ​വി​ടെ ചെ​യ്യണം‍?

സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ക്ത​ബാ​ങ്കു​ക​ളി​ൽ ര​ക്ത​ം ദാ​നം ചെ​യ്യാം. ആ​രോ​ഗ്യ​മു​ള്ള ഒ​രു ദാ​താ​വി​ൽ നി​ന്നും ര​ക്തം ശേ​ഖ​രി​ക്കാ​നും വേ​ണ്ടു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​വാ​നും ഗു​ണ​മേന്മ​യു​ള്ള ര​ക്തം സം​ഭ​രി​ക്കാനും ആ​വ​ശ്യാ​നു​സ​ര​ണം രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് ര​ക്ത​ബാ​ങ്കു​ക​ളി​ലു​ള്ള​ത്.

സ​ന്നദ്ധ ര​ക്ത​ദാ​നം പ്രോ​ത്സാഹിപ്പിക്കാൻ നാം എന്തു ചെയ്യണം?

അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ഡോ​ണ​ർ ഫോ​റ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ക്ത​ദാ​ന കാ​ർ​ഡ് കൈ​പ്പ​റ്റു​ക.

ആ​ശു​പ​ത്രി​ക​ൾ, ഓ​ഫീ​സു​ക​ൾ, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ ഏ​തൊ​രു സ്ഥാ​പ​ന​ത്തി​നും അ​വ​രു​മാ​യി ബ​ന്ധ​പ്പെട്ട ദാ​താ​ക്ക​ളു​ടെ മേ​ൽ​വി​ലാ​സം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​വാ​ൻ ബ്ല​ഡ് ഡോ​ണ​ർ ഫോ​റ​ങ്ങ​ൾ സഹായകം.

സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ൽ ഒ​രു​ വ​ർ​ഷം നാ​ലു​ല​ക്ഷം യൂ​ണി​റ്റി​ന് മു​ക​ളി​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്നു. എ​ന്നാ​ൽ സ​ന്ന​ദ്ധ ദാ​താ​ക്ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത് താ​ര​ത​മ്യേ​ന കു​റ​വാ​ണ്. ആ​വ​ശ്യ​മാ​യ ര​ക്തം 100% സ​ന്ന​ദ്ധ ദാ​താ​ക്ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് നമ്മുടെ ല​ക്ഷ്യം. ഈ ​മ​ഹ​ത് സം​രം​ഭം വി​ജ​യി​പ്പി​ക്കു​വാ​നാ​യി ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും കൈ​കോ​ർ​ക്കാം.

ശ്രദ്ധിക്കുക

* 18നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മാ​ന​സി​ക​ശാ​രീ​രി​ക ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും ര​ക്ത​ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്.
* ഓ​രോ മൂ​ന്ന് മാ​സം ഇ​ട​വിട്ട് ഒ​രാ​ൾ​ക്ക് ര​ക്ത​ം ദാ​നം ചെ​യ്യാ​ൻ ക​ഴി​യും.
* കേ​ര​ളാ സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന ര​ക്ത​ദാ​യ​ക​രു​ടെ ഡ​യ​റ​ക്ട​റി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ പേ​ര്, വ​യ​സ്, വി​ലാ​സം, ര​ക്ത​ഗ്രൂ​പ്പ് ഇ​ത്യാ​ദി വി​വ​ര​ങ്ങ​ൾ കേ​ര​ളാ സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, തി​രു​വ​ന​ന്ത​പു​രം 695035 എ​ന്ന വി​ലാ​സ​ത്തി​ലോ www.keralablood.com ലോ 1097​എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡോ.​പ്ര​ശാ​ന്ത്,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം,
പാ​ന്പാ​ടും​പാ​റ, ഇ​ടു​ക്കി.