ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഏത്തപ്പഴം
Friday, June 29, 2018 3:34 PM IST
ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഏ​ത്ത​പ്പ​ഴം ഗു​ണ​പ്ര​ദ​ം.ഏ​ത്ത​പ്പ​ഴ​ത്തി​ൽ വി​റ്റാ​മി​ൻ എ ​ധാ​രാ​ളം. കൊ​ഴു​പ്പി​ൽ ല​യി​ക്കു​ന്ന​ത​രം വി​റ്റാ​മി​നാ​ണി​ത്. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും നി​ശാ​ന്ധ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നും വി​റ്റാ​മി​ൻ എ ​അ​ത്യ​ന്താ​പേ​ക്ഷി​തം. പ്രാ​യ​മാ​യ​വ​രി​ൽ അ​ന്ധ​ത​യ്ക്കു​ള​ള മു​ഖ്യ​കാ​ര​ണ​മാ​ണു മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ. അ​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നി​ന് ഏ​ത്ത​പ്പ​ഴം ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഗ​ർ​ഭി​ണി​ക​ൾക്കും ഏ​ത്ത​പ്പ​ഴം

ഏ​ത്ത​പ്പ​ഴ​ത്തി​ൽ കൊ​ഴു​പ്പു കു​റ​വാ​ണ്, നാ​രു​ക​ളും വി​റ്റാ​മി​നു​ക​ളും ധാ​രാ​ള​വും. അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം. അ​തി​ലു​ള​ള ബി ​വി​റ്റാ​മി​നു​ക​ൾ ഭ​ക്ഷ​ണ​ത്തെ ഉൗ​ർ​ജ​മാ​ക്കി മാ​റ്റു​ന്ന​തി​നും സ​ഹാ​യ​കം. ഗ​ർ​ഭി​ണി​ക​ൾ ഏ​ത്ത​പ്പ​ഴം ശീ​ല​മാ​ക്കു​ന്ന​തു ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ആരോഗ്യത്തിനു ഗു​ണ​പ്ര​ദം. ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച ഏ​ത്ത​പ്പ​ഴമാണ് ഉത്തമം.​


കൊളസ്ട്രോൾ വരുതിയിലാക്കാം

ഏ​ത്ത​പ്പ​ഴ​ത്തി​ൽ പെ​ക്റ്റി​ൻ എ​ന്ന ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളു​ണ്ട്. ഇ​വ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഒ​പ്പം ന​ല്ല കൊ​ള​സ്ട്രോളിന്‍റെ തോ​തു നി​ല​നി​ർ​ത്തു​ന്നതിനു സഹായകവും

അ​ഴ​കു​ള​ള ച​ർ​മ​ത്തി​ന്

ച​ർ​മ​ത്തിന്‍റെ ഇ​ലാ​സ്തി​ക നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ വി​റ്റാ​മി​ൻ സി, ​ബി6 തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഏ​ത്ത​പ്പ​ഴ​ത്തി​ൽ ധാ​രാ​ളം.​ ഏ​ത്ത​പ്പ​ഴ​ത്തി​ലു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ളും മാം​ഗ​നീ​സും ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ച​ർ​മ​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു.