ആര്‍ത്തവവിരാമവും ടെന്‍ഷനും
Saturday, July 21, 2018 3:10 PM IST
ഞാന്‍ 55 വയസുള്ള വീട്ടമ്മയാണ്. ആര്‍ത്തവവിരാമം അടുക്കുന്നതോടെ എനിക്കു വല്ലാത്ത ടെന്‍ഷനാണ്. ഭര്‍ത്താവിനു ലൈംഗികതയില്‍ നല്ല താല്‍പര്യമുണ്ട്. ആര്‍ത്തവ വിരാമത്തോടെ ലൈംഗിക ജീവിതത്തിന്റെ ആസ്വാദ്യത പൂര്‍ണമായും നഷ്ടപ്പെടുമോ? ശരീരത്തിനുണ്ടാകുന്നത് എന്തൊക്കെ മാറ്റങ്ങളാണ്. ആര്‍ത്തവ വിരാമശേഷം ലൈംഗികതയില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ലിബിന, മൂക്കന്നൂര്‍

ആര്‍ത്തവ വിരാമത്തിനു മുമ്പുള്ള മാറ്റങ്ങളിലൂടെയാണു നിങ്ങള്‍ കടന്നുപോകുന്നത്. ഈസ്ട്രജന്‍ അടക്കമുള്ള സ്ത്രീ ഹോര്‍മോണുകളുടെ രക്തത്തിലെ നില കുറയും. ഇത് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്കും മൂഡ് വ്യത്യാസത്തിനും ഇടയാക്കും. ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാകുന്ന ഈര്‍പ്പമില്ലായ്മയിലേക്കും ഇതു നയിച്ചേക്കാം. ലക്ഷണങ്ങള്‍ രൂക്ഷമാണെങ്കില്‍ ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് ചികില്‍സ കുറഞ്ഞ കാലയളവിലേക്കു പ്രയോജനപ്പെടുത്താം. വജൈനല്‍ ഈസ്ട്രജന്‍ ക്രീമും കുറഞ്ഞ കാലത്തേക്ക് ഉപയോഗിക്കാം. നൈസര്‍ഗിക ഈസ്ട്രജന്‍ (സോയ, ഫ്‌ളാക്‌സ് സീഡുകള്‍), തുടര്‍ച്ചയായ വ്യായാമങ്ങള്‍ എന്നിവ സ്വാഭാവികവും ആരോഗ്യകരവുമായ ലൈംഗിക ബന്ധം തുടരുന്നതിനു സഹായകമാകും