നി​ർ​മി​ത​ബു​ദ്ധി​ക​ളേ നീ​രു ത​രു​മോ?
നി​ർ​മി​ത​ബു​ദ്ധി​ക​ളേ നീ​രു ത​രു​മോ?
പ​റ്റു​ന്നി​ല്ല ഒ​ന്നി​നും
പ​റ്റി​നി​ൽ​ക്കാ​ൻ
ഒ​രി​ല​ത്ത​ണ​ലു​മി​ല്ല
വ​റ്റി പു​ഴ​ക​ൾ

വി​ള​റി തൊ​ടി​ക​ളും
ക​ടു​ത്ത​വേ​ന​ൽ
വി​ശ​പ്പും കെ​ടു​ത്തി
ക​രി​ഞ്ഞു​ണ​ങ്ങു​ന്നു ഭൂ​മി!

പൊ​രി​ഞ്ഞു വി​ഭ്രാ​ന്ത​രാ​യി
പ​ക്ഷി​മൃ​ഗാ​ദി​ക​ൾ
മ​ല​മു​ഴ​ക്കി​ക​ളി​ല്ല
നാ​ടു​ക​ട​ന്നു മ​ഴ​യും മ​ണ്ണും കാ​റ്റും

നി​ർ​മി​ത ബു​ദ്ധി​ക​ൾ
വ​ന്നെ​ങ്കി​ലും
നീ​രു​ത​രാ​നാ​വി​ല്ല​വ​യ്ക്കൊ​ന്നും!

ത​ണ​ലു ത​ന്ന​തൊ​ക്കെ മു​റി​ച്ചു ന​മ്മ​ൾ
വേ​രു നീ​ണ്ട​തൊ​ക്കെ അ​റു​ത്തു!
വെ​ന്തു​രു​കു​ക ത​ന്നെ വി​ധി!

ജോ ​ചെ​ഞ്ചേ​രി

useful_links
story
article
poem
Book