മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് <യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീഹീലൈൗാ) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലുണ്ടായ തീവ്രമായ ഭൂമികുലുക്കത്തിൽ ഇടിഞ്ഞുപൊളിഞ്ഞെങ്കിലും കാലത്തിന്റെ അലർച്ചയും ചോരയും മണത്ത മാനവരാശിയെ ഭയപ്പെടുത്തിയ ഈ ചെകുത്താൻമാരുടെ പാർപ്പിടത്തെ കാണാൻ ലോകമെമ്പാടുനിന്നുള്ള സഞ്ചാരികളെത്തുന്നു. ഇതിന്റെ മുന്നിലെ റോഡിന്റെ ഇരുഭാഗങ്ങളിലായി ആകാശത്തു ആടിയുലയുന്ന സുന്ദരങ്ങളായ പൈൻമരങ്ങൾ കുട നിവർത്തി രാജകീയ പ്രൗഢിയോടെ തിരുമുറ്റത്തു വരുന്നവരെ സ്വീകരിക്കുന്നു. ഏ. ഡി. 72–80 കാലയളവിൽ റോമൻ ചക്രവർത്തിയായിരുന്ന റ്റൈറ്റസ് ഫ്ളേവിയസ്സ് വെസ്പാസിയൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഠശേൗെ എഹമ്ശൗെ ഢലെുമശെമി) ഒരു ആമ്പി തിയേറ്ററായി ഇതിനെ ഉയർത്തുകയുണ്ടായി. ഇതിന്റെ ഉൾഭാഗം ഒരു ക്രിക്കറ്റ് മൈതാനം പോലെയാണ്. പ്രധാനമായും ഇതിനുള്ളിൽ നടന്നിരുന്നത് വന്യമൃഗങ്ങളും കൊടും കുറ്റവാളികളും തമ്മിലുള്ള പോരാട്ടം, വിവിധ ദേശങ്ങളിൽനിന്നെത്തുന്ന രാക്ഷസ സ്വഭാവമുള്ള മല്ലന്മാർ തമ്മിലുള്ള പോരാട്ടം, യുദ്ധങ്ങളിൽ ജയിച്ചു വരുന്നതിന്റെ ആഘോഷങ്ങൾ മുതലായവയാണ്. നാല് വൻനിലകൾ മുകളിലേക്കുള്ളതുപോലെ നാല് നിലയ്ക്ക് തുല്യമായ ആഴവും വ്യാപ്തിയും ഭൂമിയ്ക്കുള്ളിലുമുണ്ട്. ഈ നാല് നിലകൾ ഇന്നത്തെ പത്തോ പതിനഞ്ചോ നിലകൾക്ക് തുല്യമാണ്. ഇതിന്റെ മുകൾഭാഗം വിജനമാണ്. മഴപെയ്താലും ആ വെള്ളത്തെ ക്രമീകരിച്ചു നിർത്താനുള്ള സംവിധാനമുണ്ട്. മനുഷ്യമനസ്സിന്റെ ഏകാഗ്രതപോലും ശിഥിലമാക്കുന്ന ആ നരകതാഴ്വരയിലേക്ക് ഞാൻ കണ്ണുമിഴിച്ചു നോക്കി. വല്ലാത്തൊരു നെടുവീർപ്പാണുണ്ടായത്. ഭൂമിക്കുള്ളിൽ നിഗൂഢമായൊരു ലോകം. മനുഷ്യൻ ഭൂമിയുടെ മുകളിൽ പാർക്കുന്നതുപോലെയുള്ള എല്ലാ സംവിധാനവും ഇതിനുള്ളിലുണ്ട്. ഇതിനുള്ളിൽ ഇടുങ്ങി ഞെരുങ്ങിയ ധാരാളം മുറികളും നടപ്പാതകളുമുണ്ട്. പ്രാണവായു ലഭിക്കാൻ പ്രയാസപ്പെടുന്ന മുറികൾ. ഇത്തരം മുറികൾ നൂറു കണക്കിനു കാണാനുമുണ്ട്. മഴയിലും വെയിലിലും കുറ്റവാളികൾ ഇതിനുള്ളിൽ തന്നെ കഴിയുന്നു. തടവറകളിൽ തളയ്ക്കപ്പെടുന്നവർ, യുദ്ധത്തിൽ പിടിയ്ക്കപ്പെട്ടവർ. ഇതിൽ നമ്മെ ആശ്ചര്യപ്പെടുത്തുന്നത് ഇരുമ്പഴിക്കുള്ളിലാണ് വന്യമൃഗങ്ങൾ പാർക്കുന്നതെങ്കിലും മനുഷ്യരും മൃഗങ്ങളും മുഖാമുഖം കാണുന്നു എന്നതാണ്. ലോകജനത റോമൻചക്രവർത്തമാരെ ഭയന്നതുപോലെ കൊളോസിയത്തെയും ഭയന്നിരുന്നു. ഇതിനുള്ളിൽ ജീവിച്ചിരുന്നവർ മരിച്ചുകൊണ്ടേയിരുന്നു. ലോകത്തു മറ്റെങ്ങും കാണാത്ത അത്ഭുതകാഴ്ചകൾ.<യൃ><യൃ>റോമൻ ചക്രവർത്തിമാർക്ക് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം, മല്ലന്മാർ തമ്മിലുള്ള പോരാട്ടം കണ്ടിരുന്നത് ഒരു വിനോദമായിരുന്നു. മൃഗങ്ങളുമായി ഏറ്റുമുട്ടി തളരുന്നതിന്റെ ദീനരോധനവും മൃഗങ്ങളുടെ ഗർജ്‌ജനവും രക്‌തം ചീറിപായുന്നതും തളംകെട്ടിക്കിടക്കുന്നതും ചക്രവർത്തിമാർക്ക് അതിരറ്റ ആനന്ദമാണ് നല്കിയത്. മനുഷ്യമാംസത്തിനായി ആർത്തിയോടെ നോക്കുന്ന വന്യമൃഗങ്ങളും പരിഭ്രാന്തിയോടെ നോക്കുന്ന മനുഷ്യനും അതിൽ ഒരാൾ മാത്രമേ ജീവനോടെ പുറത്തുവരൂ. ഈ പോരാട്ടം കാണാൻ വരുന്നവരിൽ കൂടുതൽ രാജകുടുംബത്തിൽനിന്നുള്ളവരും, ഭരണാധികാരികളും, വിവിധ ദേശങ്ങളിൽനിന്നുള്ള സമ്പന്നൻമാരും, പട്ടാളത്തിലുള്ളവരും, സാധാരണജനങ്ങളുമാണ്. ചക്രവർത്തിമാർക്ക് അതിനുള്ളിൽ പ്രവേശിക്കാൻ പ്രത്യേക വാതിലുകളുണ്ട്. പോരാട്ടം നടക്കുന്നതിന്റെ തൊട്ടു മുന്നിൽ തന്നെയാണ് അവരുടെ ഇരിപ്പിടം. സാധാരണ പാവങ്ങൾക്ക് ഏറ്റവും മുകളിലിരിക്കാം. അതിനുള്ളിൽ അൻപതിനായിരം പേർക്കിരിക്കാനുള്ള സൗകര്യമുണ്ട്. ഇവർക്കൊപ്പം തന്നെ മന്ത്രവാദികൾ, ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്ന പുരോഹിതർ, അഗ്നിപൂജ നടത്തുന്ന പൂജാരിമാർ രാജതാല്പര്യമനുസരിച്ച് അവിടെ സന്നിഹിതരായിരിക്കും. ഈ ക്രൂരവിനോദം ചക്രവർത്തിമാർ കണ്ടിരിക്കുന്നതിനിടയിൽ മദ്യം നുകരാനും മറക്കില്ല. ഇതു കാണാൻ വരുന്ന പ്രമാണിമാർക്കും പുരോഹിതന്മാർക്കുമെല്ലാം അതൊരു ഉദ്യാനവിരുന്നുപോലെയാണ്. വന്യമൃഗത്തിന്റെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞും മാംസക്കഷണങ്ങൾ കടിച്ചു മുറിച്ചും മാറ്റുന്നതുകണ്ട് ആഹ്ലാദിക്കുന്ന ഭരണാധിപനും ആ നിശബ്ദതകളുടെ നടുവിൽ തേങ്ങുന്നവരുമുണ്ട്. അവർ മൃഗത്തെ പരാജയപ്പെടുത്താനായി മുറവിളികൂട്ടുന്നവരാണ്. വീരന്മാരായ മല്ലന്മാർ ഏറ്റുമുട്ടി ജീവൻ വെടിയുന്നതും, കൊടുംകുറ്റവാളികൾ വന്യമൃഗങ്ങളുമായി ഏറ്റമുട്ടുന്നതും, നിരപരാധികളായ ക്രിസ്തീയ വിശ്വാസികൾ ചക്രവർത്തിമാരുടെ ദേവീദേവന്മാരെ ആരാധിക്കാത്തതിന്റെ പേരിൽ കാട്ടുനായ്ക്കളുടെ കടികൊണ്ട് പുളയുന്നതും വന്യമൃഗങ്ങൾക്കു ഭക്ഷണമാകുന്നതുമെല്ലാം ലോകത്തെ അറിയിച്ച ശിക്ഷാനടപടികളാണ്. അതിനാൽ ശത്രുസൈന്യങ്ങൾപോലും ഇവരെ ഭയന്നിരുന്നു. വളരെ അപൂർവ്വം ഭാഗ്യശാലികളായ മല്ലന്മാരും കുറ്റവാളികളും മാത്രമാണ് വന്യമൃഗങ്ങളെ കൊന്ന് വിജയം നേടിയിട്ടുള്ളത്. വന്യമൃഗങ്ങളുമായി ഏറ്റുമുട്ടുന്നവർക്ക് മാത്രമാണ് തലയിൽ കവചങ്ങളോ, ചെറിയ കത്തികളോ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അങ്ങനെ രക്ഷപ്പെട്ടു വരുന്നവർ ഏതോ ഇരുട്ടറയിൽനിന്നോ, അജ്‌ഞാത ദുർഗ്ഗത്തിൽനിന്നു വരുന്നതുപോലെയാണ്. ഇവർക്ക് സൈന്യത്തിൽതന്നെ ജോലികൊടുക്കുക പതിവാണ്. കടൽയുദ്ധങ്ങളിൽ ഇവരാണ് മുൻപന്തിയിലുണ്ടായിരുന്നത്. ഇതിനുള്ളിലെ വൻപാറകൾ കണ്ടാൽ നൂറുപേർക്കുപോലും പൊക്കാൻ കഴിയില്ലെന്നു തോന്നും. ശത്രുക്കളെ പ്രതിരോധിക്കാനും, കുറ്റവാളികൾ, അടിമകൾ, മൃഗങ്ങൾ രക്ഷപെടാതിരിക്കാനുമാണ് ഇതെല്ലാം ചെയ്തിട്ടുള്ളത്. അതിനാൽ വന്യമൃഗങ്ങളുടെ ഭീകരശബ്ദംപോലും ആ നെടുങ്കൻപാറയ്ക്കുള്ളിൽ നിശബ്ദമാണ്. ലോകത്തെ ഏറ്റവും വലിയ ഭൂഗർഭ തടവറകളായി ഇതിനെ വിശേഷിപ്പിക്കാം.<യൃ><യൃ>റോമൻ ചക്രവർത്തിമാർ ആരാധിച്ചുപോന്ന അന്ധവിശ്വാസങ്ങൾ, നരബലി, മൃഗബലി തുടങ്ങിയ അനാചാരങ്ങൾക്ക് ഇളക്കമുണ്ടായത് യേശുക്രിസ്തുവിന്റെ ജനനശേഷമാണ്. യേശുവിനെ വിചാരണചെയ്ത റോമൻ ഗവർണർ പീലാത്തോസിന്റെയും, യേശുവിന്റെ അത്ഭുതപ്രവർത്തികളുമെല്ലാം യൂറോപ്പിലുള്ളവരെ വളരെ സ്വാധീനിക്കുകയുണ്ടായി. പാശ്ചാത്യ രാജ്യങ്ങളിലും ലോകത്തിന്റെ പലഭാഗത്തും ധാരാളം അത്ഭുതങ്ങളും നടന്നിട്ടുണ്ട്. റോമൻസ് ക്രിസ്ത്യാനികളെ ക്രൂരപീഢനങ്ങൾക്ക് മാത്രമല്ല ഇരയാക്കിയിട്ടുള്ളത്. ക്രൂരമൃഗങ്ങളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ടുമുണ്ട്. ക്രിസ്തു ശിഷ്യനായ സെന്റ് പീറ്ററും രക്‌തസാക്ഷിയായി. റോമൻ ചക്രവർത്തിമാർ യേശുക്രിസ്തുവിനെ ഭയന്നു. ദൈവത്തിന്റെ മരണമാഗ്രഹിച്ചവർ ഒടുവിൽ കുമ്പസാരം നടത്തി ക്രിസ്ത്യാനികളായി. ചെകുത്താൻ കോട്ടയിലെ താഴ്വരകളിൽ യേശുക്രിസ്തു ആരാധ്യപുരുഷനായി മാറി. അത് കാലത്തിന്റെ ഒരടയാളമായിരുന്നു. നഗരവീഥികളും തെരുവീഥികളും ആഹ്ലാദത്തിലാറാടി നിന്നു. ചുടുചോരചിന്തിയൊഴുകിയ കൊളോസിയത്തിന്റെ ഒരു ഭാഗത്തായി കാൽവറിയിലെ കുരിശും ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് കൊളോസിയത്തിന്റെ മുകളിലേക്കു പോകാൻ ഒരു ഭാഗത്തായി ലിഫ്റ്റുണ്ട്. പാറക്കല്ലുകൾകൊണ്ടു തീർത്ത മുകളിലേക്കുള്ള ചവിട്ടുപടികൾ ചവുട്ടികയറുക അത്ര എളുപ്പമല്ല. ആരും നടന്നു പോകുന്നതായി കണ്ടില്ല. അതിനുള്ളിൽ ശുദ്ധജലമടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അവിടെനിന്ന് ഞാൻ പോയത് സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ടേ. ജലലേൃ’െ ആമശെഹശരമ) . അവിടുത്തെ ദിവ്യാനുഭവം കണ്ടു നില്ക്കേ എന്റെ മനസ്സിലേക്ക് റോമൻ സാമ്രാജ്യവും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കടന്നു വന്നു. മനുഷ്യന്റെ അന്ധവിശ്വാസങ്ങൾക്ക് ഒരു മാറ്റമുണ്ടായെങ്കിലും അന്നത്തെ ഭൗതീകത ഇന്നും തുടരുന്നു. പണമാണ് ദൈവമെന്ന് കരുതുന്നവർ ധാരാളമാണ്. ആത്മീയത എത്രപേരിലുണ്ട്? വീണ്ടും ചെകുത്താനും ദൈവവും തമ്മിലേറ്റുമുട്ടുകയാണോ?

useful_links
story
article
poem
Book