പരിഭാഷകൻ
പരിഭാഷകൻ
<യ>കഥ/സി.ആർ. രാജൻ<യൃ><യൃ><യൃ><യൃ>ശിരസിനു മുകളിലൂടെ അഭയ ദേഹത്തേക്കിട്ടപ്പോൾ, ഇസ്തിരിയിടാത്ത ചുരിദാറിന്റെ ചുളിവുകൾ കാണാമറയത്തായി. നാട്ടിൽ പർദ്ദയെന്നു വിളിക്കുന്ന അഭയയുടെ കറുപ്പിൽ മുഖം മാത്രം പുറത്ത്.<യൃ><യൃ>അഭയ അണിഞ്ഞുകഴിഞ്ഞാൽ പിന്നെ മുഴുനീളൻകണ്ണാടിയുടെ ആവശ്യമില്ല. മുഖത്തിനു താഴെ മറ്റെന്തു കാണാൻ! എല്ലാം കറുപ്പ്. നിശ്ചിതക്രമമില്ലാതെ ഇടയ്ക്കൊരു സ്വർണവർണനൂല് പറ്റിക്കിടക്കുന്നുണ്ട്. കണങ്കാലിനറ്റവും മൂടത്തക്കവിധമാകണമത്രേ അഭയ ധരിക്കേണ്ടത്. <യൃ><യൃ>റോഡിലിറങ്ങുന്ന പെണ്ണിന്റെ കണങ്കാൽ പുറത്തു കണ്ടാൽ ചൂരൽകൊണ്ടു പ്രഹരിക്കാൻ മുടാവക്കാർക്കു മടിയില്ല. ഇസ്ലാംരീതികൾ കർശനമായി നടപ്പാക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള റിലീജിയൻ പോലീസാണ് മുടാവ. തലമുടി മറയ്ക്കാതെ നിരത്തിലിറങ്ങുന്ന സ്ത്രീക്കും ചൂരൽപ്രയോഗം ഉറപ്പ്.<യൃ><യൃ>വിവാഹശേഷം ആദ്യമിവിടെ വിമാനമിറങ്ങിയപ്പോൾ, എന്നെ അമ്പരപ്പിച്ചുംകൊണ്ടു സക്കറിയ, ഹാൻഡ്ബാഗിൽനിന്നും ഒരു പർദ്ദ എടുത്തു കൈയിൽ തന്നു.<യൃ><യൃ>‘‘ഇവിടെ ഇങ്ങനെയാണ്. പുറത്തിറങ്ങണമെങ്കിൽ ഇതു വേണം.’’ – എന്ന് സക്കറിയ പറഞ്ഞതും എന്നെ അദ്ഭുതപ്പെടുത്തി.<യൃ><യൃ>സക്കറിയയെ തിരക്കിയാണ് ഇന്നത്തെയും യാത്ര. കാറിൽ ഡ്രൈവർസീറ്റിനു പിറകിൽ ഷഫീക്കും താനും. ഫോണിൽ ഷഫീക്ക് പറഞ്ഞതനുസരിച്ചാണു പിറകിലെ സീറ്റിൽത്തന്നെ ഇരുന്നത്. അപരിചിതരാണെന്നു ടാക്സിഡ്രൈവർക്കു തോന്നരുത് എന്നാണ് ഷഫീക്ക് അറിയിച്ചത്. ഭർത്താവിനോടും രക്‌തബന്ധമുള്ള പുരുഷന്മാരോടും ഒപ്പമല്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാർഹമാണത്രേ!<യൃ><യൃ>ഇത്തരം കടിഞ്ഞാണുകളിൽ കുടുങ്ങിക്കിടക്കുവാൻ തനിക്കിപ്പോളാകില്ല. എത്രയും പെട്ടെന്നു സക്കറിയയെ മോചിപ്പിക്കണം. അതൊന്നു മാത്രമാണ് തന്നെയിപ്പോൾ നയിക്കുന്നത്. <യൃ><യൃ>കഴിഞ്ഞ ദിവസങ്ങളിൽ സക്കറിയ എവിടെയാണെന്നു അന്വേഷിക്കുകയായിരുന്നു. ഒരു പാതിരായ്ക്കു ഫ്ളാറ്റിൽനിന്നു മബാഹിത് പോലീസാണ് സക്കറിയയെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യസ്വഭാവമുള്ള പോലീസ്ഫോഴ്സാണ് മബാഹിത്. അതുകൊണ്ടുതന്നെ ലോക്കൽ പോലീസ് ഓഫീസുകളിൽ അറസ്റ്റിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലായിരുന്നു. <യൃ><യൃ>ടാക്സിയിൽ സക്കറിയായുടെ സുഹൃത്തുക്കളോടൊപ്പം പോലീസ്ഓഫീസുകളെല്ലാം പിന്നെ കയറിയിറങ്ങി. സക്കറിയ എവിടെയാണെന്ന് ഒരു സൂചനപോലും ലഭിച്ചില്ല.<യൃ><യൃ>ഇന്നു പുലരാൻ നേരത്താണു സക്കറിയ ഫോണിൽ വിളിച്ചത്. മബാഹിത്പോലീസിന്റെ കസ്റ്റഡിയിലാണെന്നും എവിടെയാണു താമസിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും അവൻ പറഞ്ഞു. ജൂറിക്കു മുന്നിൽ ഇന്ന് ഹാജരാക്കും. ആരെയെങ്കിലും ഒപ്പം കൂട്ടി അവിടെ വരണമെന്നും അവൻ ആവശ്യപ്പെട്ടു.<യൃ><യൃ>ദിവസങ്ങൾ നീണ്ട അന്വേഷണത്തിനും അലച്ചിലിനുമൊടുവിൽ സക്കറിയയെ കാണുവാനാണ് ഈ യാത്ര. ഉദ്വേഗവും ഭയവും മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. പതിഞ്ഞ സ്വരത്തിൽ ഇടവിട്ട് എന്തൊക്കെയോ ഷഫീക്ക് പറയുന്നുണ്ട്. കേട്ടെങ്കിലും അതു മനസ്സിലാക്കുവാൻ വിവിധ വിചാരങ്ങൾ എന്നെ അനുവദിച്ചില്ല. <യൃ><യൃ>മബാഹിത് പോലീസ് ബലമായി പിടിച്ചുകൊണ്ടു പോയപ്പോൾ ഭയന്നു വിളറിയ സക്കറിയയുടെ മുഖം ഇപ്പോഴും എന്നെ അലട്ടുന്നുണ്ട്. പിടിവള്ളി തേടും പോലെയൊരു നോട്ടം തനിക്കെറിഞ്ഞു തന്നിട്ടാണ് അവൻ പോയത്. അവനെ കൊണ്ടുപോകുമ്പോൾ, ബിസിനസുമായി ബന്ധപ്പെട്ട് ഫ്ളാറ്റിൽ സൂക്ഷിച്ചിരുന്ന മുഴുവൻ തുകയും പോലീസ് വാരിയെടുത്തിരുന്നു.<യൃ><യൃ>നേരം പുലർന്നതുമുതൽ ദിവസങ്ങളോളം പിന്നെ അലച്ചിലായിരുന്നു. സക്കറിയ എവിടെയുണ്ടെന്ന് എന്നിട്ടും അറിയാൻ കഴിഞ്ഞില്ല.<യൃ><യൃ>ജൂറി ഓഫീസിൽ ഏറെനേരം കാത്തുനിന്നശേഷമാണ് സക്കറിയയെ കാണാനായത്. വന്നപാടെ പോലീസ് അവനെ ജൂറി ഓഫീസിലേക്ക കൊണ്ടുപോയി. തിരിച്ചുകൊണ്ടുവരുന്നതും കാത്ത് പുറത്തു നിൽക്കെ, ഒരപരിചിതൻ ഷഫീക്കിനോടു തന്റെ പേരുച്ചരിച്ച് അന്വേഷിക്കുന്നതുകേട്ടു. അയാൾ പിന്നെ അടുത്തു വന്നു ചോദിച്ചു:<യൃ><യൃ>‘‘സക്കറിയായുടെ മിസിസ്സാണല്ലേ?’’<യൃ>‘അതെ’യെന്നു ഞാൻ തലയാട്ടി.<യൃ>‘ഞാൻ റഹീം.’’ – വന്നയാൾ പരിചയപ്പെടുത്തി.<യൃ><യൃ>‘‘പരിഭാഷകനാണ്. സക്കറിയയുടെ ഉത്തരങ്ങൾ അറബിയിൽ ജൂറിക്കു പറഞ്ഞുകൊടുക്കുകയാണ് എന്റെ ദൗത്യം.’’ അയാൾ പിന്നെ ജൂറി ഓഫീസിലേക്കു കയറിപ്പോയി. സക്കറിയയെയുംകൊണ്ടു പോലീസ് തിരിച്ചുവന്നപ്പോഴും അവനോടു വിശദമായി സംസാരിക്കുവാൻ സാവകാശമുണ്ടായില്ല. പെട്ടെന്നു തന്നെ അവനെയും വഹിച്ചു പോലീസ്വാൻ നീങ്ങി.<യൃ><യൃ>സക്കറിയയുടെ അടുത്ത ഫോൺവിളിയും കാത്ത് ഫ്ളാറ്റിന്റെ ചുവരുകൾക്കിടയിൽ, മനസ്സിനോടു ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾക്കു ചെവികൊടുക്കാതെയും കഴിയവേ, ഒരപരിചിതനമ്പർ എന്റെ മൊബൈൽ ഫോണിൽ ശബ്ദിച്ചു: <യൃ><യൃ>‘‘ഇതു ഞാനാണ്. റഹീം. ഓർക്കുന്നുവോ?’’<യൃ>മറുപടി ലഭിക്കായ്കയാൽ അയാൾ വീണ്ടും പറഞ്ഞു:<യൃ>‘ജൂറി ഓഫീസിൽ പരിചയപ്പെട്ട പരിഭാഷകൻ.’’<യൃ><യൃ>ആളെ മനസ്സിലായതോടെ, സക്കറിയയെക്കുറിച്ചറിയുന്നതിനു ഞാൻ തിടുക്കപ്പെട്ടു. അവനു കുഴപ്പമൊന്നുമില്ലെന്നും ജൂറിയുടെ അടുത്ത സിറ്റിംഗിൽ വിടുതൽ കിട്ടുവാൻ സാധ്യതയുണ്ടെന്നും അയാൾ അറിയിച്ചു.<യൃ><യൃ>വീടിനെക്കുറിച്ചും നാടിനെക്കുറിച്ചും ഒപ്പമുള്ള കുടുംബത്തെപ്പറ്റിയുമൊക്കെ പിന്നെ ദീർഘമായി സംസാരിച്ചു. ഒടുവിലാണ് അയാൾ ബിസിനസ്സ് സംസാരിച്ചത്. അതിങ്ങനെ:<യൃ><യൃ>സക്കറിയ ചെയ്തിരുന്നത് ഇല്ലീഗൽ ബിസിനസ് ആണത്രേ. പിഴയടച്ച് കേസിൽനിന്നും ഊരാനാകുമായിരുന്നു. പക്ഷേ, ഒരു കുഴപ്പം സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫ്ളാറ്റിൽനിന്നും കസ്റ്റഡിയിലെടുത്ത റിയാൽ നോട്ടുകളിൽ കള്ളനോട്ടുകളും ഉണ്ടായിരുന്നു. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അത്. ബിസിനസിൽ കള്ളനോട്ടുകൾ മനഃപൂർവ്വം ഉപയോഗപ്പെടുത്തിയെന്നു ജൂറിക്കു നിഗമനത്തിൽ എത്താം. കൊടുക്കൽവാങ്ങലുകളിൽ എങ്ങനെയോ എത്തിപ്പെട്ടതാണെന്നും നമുക്കു ബോധിപ്പിക്കാം. ഇതത്രയും അറബിക്കു പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ടത് പരിഭാഷകനാണ്. പ്രതി മലയാളത്തിൽ പറയുന്ന കാര്യങ്ങൾ പരിഭാഷകന്റെ വാക്കുകളിലൂടെയാണ് ജൂറി മനസ്സിലാക്കുക. പ്രതി കുറ്റം സമ്മതിച്ചുവെന്നുവരെ ജൂറിയെ തെറ്റായി ധരിപ്പിക്കുവാൻ പരിഭാഷകനു കഴിയും. പ്രതിയെ നിർദ്ദോഷിയായി ചിത്രീകരിക്കാനും തനിക്കു കഴിയുമെന്നു അയാൾ പറഞ്ഞു.<യൃ><യൃ>പരിഭാഷകൻ ബോധ്യപ്പെടുത്തുന്നതിനനുസരിച്ചാണ് ജൂറിയുടെ വിധി വരിക. ഇത് സൗദിയാണ്. വാദപ്രതിവാദങ്ങളൊന്നും ഇവിടെ നടക്കില്ല. കേസ് തുടരാനും അവസാനിപ്പിക്കാനും പരമാധികാരം ജൂറിക്കുണ്ട്. അതിനാൽ –<യൃ><യൃ>‘‘പെങ്ങളേ...’’ – അയാൾ സൗമ്യമായി വിളിച്ചു. ‘‘ഇപ്പോൾ എനിക്കു നിങ്ങളെ സഹായിക്കാൻ കഴിയും. അടുത്ത സിറ്റംഗിൽത്തന്നെ സക്കറിയയെ പുറത്തെത്തിക്കാം. അതിനൊരു ചെറിയ തുക തന്ന് സഹകരിക്കണം. ഒരു ലക്ഷം റിയാൽ!’’<യൃ><യൃ>ചെറിയ തുകയെന്നു റഹീം അവകാശപ്പെട്ടതാണ് ഒരു ലക്ഷം റിയാൽ! 18 ലക്ഷത്തോളം രൂപ! ആലോചിച്ചു നാളെത്തന്നെ വിവരം അറിയിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു.<യൃ><യൃ>എനിക്കു പക്ഷേ, രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. സക്കറിയയെ എങ്ങനെയും പുറത്തിറക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പണം തരാമെന്നു ഞാൻ പറഞ്ഞു. പക്ഷേ, സക്കറിയ പുറത്തിറങ്ങിയ ശേഷം മാത്രം. കൈവശമുണ്ടായിരുന്നതത്രയും പോലീസ് എടുത്തുകൊണ്ടുപോയി. ഇനി പണം ശേഖരിക്കാൻ സക്കറിയയ്ക്കേ സാധിക്കൂ. എങ്കിലും വാക്കുതരാം. വേണമെങ്കിൽ എഴുതിയും തരാം. സക്കറിയ പുറത്തിറങ്ങിയാൽ ഉടൻ തുക തരും.<യൃ><യൃ> അതു പക്ഷേ, റഹീമിനു സ്വീകാര്യമായിരുന്നില്ല. ആദ്യം പണം. ഇല്ലെങ്കിൽ സക്കറിയ ജയിലിൽ കിടക്കും– എന്നവൻ ഉറപ്പിച്ചു പറഞ്ഞു. ആപത്തിൽപെട്ടുപോയ നാട്ടുകാരന് ഒരു മലയാളി രക്ഷാവാതിൽ തുറന്നു കൊടുക്കുന്നതിന്റെ വിലപേശൽ എന്നിൽ അറപ്പുളവാക്കി.<യൃ><യൃ>എങ്കിലും അനുരഞ്ജനത്തിന്റെ പാതകളത്രയും ഞാൻ ഉപയോഗപ്പെടുത്തി. സക്കറിയായുടെ സുഹൃത്തുക്കളും റഹീമിനോടു സംസാരിച്ചു. സംഖ്യ കിട്ടിയില്ലെങ്കിൽ സക്കറിയ പറയുന്ന മൊഴിയാകില്ല ജൂറിക്കു കൊടുക്കുക എന്നയാൾ ഭീഷണി തുടർന്നു.<യൃ><യൃ>എഴുതപ്പെട്ട ക്രിമിനൽ പ്രൊസീജർ കോഡ് ഉണ്ടെങ്കിലും സൗദി അറേബ്യയിലെ ജൂറി അതു ഗൗനിക്കാറില്ല. ശരിയത്ത് രീതികളാണ് അവർക്ക് അവലംബം. വക്കീലന്മാർ നടത്തുന്ന വാദപ്രതിവാദങ്ങളും ഇവിടെയില്ല. സംഭവിച്ചത് ചോദിച്ചറിയുന്ന ജൂറിക്ക് വിധി പറയാൻ അധികസമയം ആവശ്യമില്ല. എല്ലാം പൊടുന്നനെ തീരും.<യൃ><യൃ>ഭാഷയറിയാത്ത പ്രതിക്കുവേണ്ടി മൊഴിനൽകുന്ന പരിഭാഷകന്, അയാളുടെ രക്ഷകനോ ശിക്ഷകനോ ആകാൻ കഴിയും. പുരുഷന്റെ തണലിൽ മാത്രം കഴിയേണ്ടവളാണ് സ്ത്രീയെന്നു വിവക്ഷിക്കുന്ന ഒരു വ്യവസ്‌ഥിതിയിൽ ഒറ്റപ്പെട്ടു പോയ ഞാൻ ഇനിയെന്താണു ചെയ്യുക? തനിച്ചു പുറത്തിറങ്ങാൻപോലും സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്ടിൽ... ഈ അവസ്‌ഥയിൽ...<യൃ><യൃ>എനിക്ക് ഒരനുജനുണ്ട്. സ്കൗട്ടും എൻസിസിയും കളിച്ച് അവനിപ്പോഴും നാട്ടിൽ കോളജിലാണ്. ഇക്കാര്യത്തിൽ അവനാണെനിക്കു ധൈര്യം പകർന്നത്. കടത്തനാടൻ പെണ്ണു ങ്ങൾ ഇങ്ങനെ ദുർബലരായാലോ എന്നവൻ ഫോണിൽ എന്നെ പരിഹസിച്ചു. അവസാന അടവിലേക്കു ചുവടുമാറ്റാൻ അവനെനിക്കു ധൈര്യം തന്നു. അതൊരു കടത്തനാടൻമുറയാണ്. നിലനിൽക്കുവാൻ ഒരവസാനകുതിപ്പ്.<യൃ><യൃ>മബാഹിത് എന്ന രഹസ്യപോലീസിനു ഞാൻ പിന്നെ വിവരങ്ങൾ കൈമാറി. അവരുടെ നിർദ്ദേശപ്രകാരം, തുക നൽകാമെന്ന് അറിയിച്ചു റഹിമിനെ ഫ്ളാറ്റിനടുത്തുള്ള ഷോപ്പിംഗ് മാളിലേക്കു വരുത്തി. <യൃ><യൃ>പിന്നെയെല്ലാം ഊഹിക്കാമല്ലോ. സക്കറിയയും ഞാനും ഞങ്ങളുടെ ഫ്ളാറ്റിൽ ഇപ്പോൾ ഒന്നിച്ചുണ്ട്. എങ്കിലും ഒരു സങ്കടം ബാക്കിയാകുന്നു. ഇന്നെനിക്കു കിട്ടിയ ഒരു ഫോൺ കോളിൽ വിതുമ്പിക്കരഞ്ഞത് റഹീമിന്റെ ബീവിയായിരുന്നു. കുട്ടികളും അവളും ഇപ്പോൾ തനിച്ചായിപ്പോയെന്ന്.

useful_links
story
article
poem
Book