കുളമ്പടികൾ
കുളമ്പടികൾ
<യ>ഡോ. ചെറിയാൻ കുനിയന്തോടത്ത്<യൃ><യൃ>കുതിരയാണെൻ മുമ്പേയോടുന്നു, പിന്നാലെ<യൃ>കുതികൊള്ളാൻ നോക്കുന്നിതെന്റെ ചിത്തം.<യൃ>പതിയുന്നു, കാണുന്നു ഞാനാക്കുളമ്പടി,<യൃ>പതറുന്നു ചേതന മുന്നോട്ടായാൻ.<യൃ>എവിടെയാണറിയില്ല ജീനി, കടിഞ്ഞാണും<യൃ>എവിടേക്കായീടാം പ്രയാണമെന്നും!<യൃ>എതിരില്ലാതാണതു നീങ്ങുന്ന, താകയാൽ<യൃ>എരിയും മനസ്സുമായി നരരെല്ലാരും!<യൃ>അകലെനിന്നെപ്പോഴുമെത്തിനോക്കുന്നുണ്ടാം<യൃ>മുകിലുകൾ, ഗിരിനിര, സൂര്യബിംബം!<യൃ>പകലുകൾ, രാവുകൾ, നിമിഷങ്ങൾ, സ്വപ്നങ്ങൾ,<യൃ>പുകിലായിത്തോന്നുന്ന ജീവിതങ്ങൾ!<യൃ>പൊടിപടലങ്ങളാൽ മൂടുന്ന വീഥികൾ,<യൃ>പൊടിപൊടിക്കുന്നെങ്ങും കളിചിരികൾ<യൃ>പിടിതരാതോടുന്നോരശ്വത്തെ ബന്ധിക്കാൻ<യൃ>പിടയുന്നു നരകുല ചേതസ്സുകൾ!<യൃ>കരിനിഴൽ നിറയുന്നു, കരിമുകിൽ കുറയുന്നു,<യൃ>കരിവണ്ടുകൾ തേടുന്നാരാമങ്ങൾ...<യൃ>കരിയുന്ന കലികകൾ മലരുകളാകാതെ<യൃ>കനവുകൾപോലെ മറഞ്ഞിടുന്നു!<യൃ>അറിയാതെയെന്തേ ചവിട്ടി മെതിക്കുന്നു<യൃ>അതിരുകൾ തേടിക്കുതിക്കുന്നേരം<യൃ>കുതിരയി; തറിയുന്നതില്ലാരും പരമാർത്ഥം,<യൃ>കുതികൊള്ളാനഭിലാഷം കുതിരയ്ക്കെന്നും!<യൃ>പ്രകൃതിയെത്തെല്ലും പഴിക്കാതെ, വനികകൾ<യൃ>പ്രണവസ്വരൂപനെ വാഴ്ത്തുവതും<യൃ>പ്രചുരപ്രഭാവമാർന്നീടുന്ന താരങ്ങൾ<യൃ>പ്രണിധാനത്തിൽ മുങ്ങി മിന്നുന്നതും<യൃ>കണി കണ്ടു, കണി കണ്ടു താനേ കുതിക്കുന്ന<യൃ>കുതിരയെത്തെല്ലും തടുത്തിടാതെ<യൃ>തിരയുന്നതാരാവാം, വേഗം കുതിക്കുമ്പോൾ<യൃ>തിരകളാലുലയുന്ന സാഗരം പോൽ!<യൃ>നിരവധി രത്നകിരീടങ്ങൾ വീണുപോയ്,<യൃ>നിരതെറ്റി ഹംസങ്ങൾ പോയ് മറഞ്ഞു!<യൃ>അടിമുടി നിന്നു വിറയ്ക്കുന്ന ഭൂമിയിൽ<യൃ>അറിയുന്നു ഗിരിനിര, കൊട്ടാരങ്ങൾ!<യൃ>ഗണമായി സൗരയൂഥത്തിലെ ഗോളങ്ങൾ<യൃ>ഗണിതം മറക്കു, മടർന്നുവീഴും!<യൃ>കടലുക, ളാറുകൾ, കാട്ടുപൂഞ്ചോലകൾ,<യൃ>കറയറ്റ വൃക്ഷങ്ങൾ സകലം മായും!<യൃ>ഒടുവിലാ സങ്കല്പം കാല് തെറ്റി വീണിടും<യൃ>നടുവിലീ നരനിര താണടിയും!<യൃ>വിധിയുടെ മുമ്പിൽ പകച്ചു നിന്നീടവേ<യൃ>വിധുരമാ കാലമാം കുതിര മായും!<യൃ><യൃ><യ>ഡോ. ചെറിയാൻ കുനിയന്തോടത്ത്<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്മൃവെശബ2016ഖൗില23ഴര2.ഷുഴ മഹശഴി=ഹലളേ>

useful_links
story
article
poem
Book