Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പൊതുമേഖല ജീവനക്കാർക്കുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ 2017 ജനുവരിയിൽ നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ 2016 ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 12 വരെ സ്വീകരിക്കു ന്നതാണ്. നിശ്ചിതസമയത്തിനു മുമ്പുതന്നെ ഫീസ് അടയ്ക്കു ന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. മുൻ പരീക്ഷ കൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല. അവർ പ്രസ്തുത രജിസ്ട്രേ ഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓൺലൈനായി അപേ ക്ഷിക്കേണ്ടതാണ്.

1. രജിസ്ട്രേഷൻ

ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in ലെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്ട്രേഷൻ പേജ് സ്ക്രീനിൽ തെളിയും.

ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പ്രസ്തുത പേജിലെ ടശഴി ഡു ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്യുന്നതി നായുള്ള ഓൺലൈൻ ഫോറം സ്ക്രീനിൽ ലഭ്യമാകും. ആദ്യമായി പരീക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. അതിനുശേഷം പരീക്ഷാർഥിയുടെ വ്യക്‌തിഗത വിവരങ്ങൾ.

2. സർവീസ് വിവരങ്ങൾ

ഉദ്യോഗസംബന്ധമായ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. ഡിപ്പാർട്ട്മെന്റിന്റെ പേര്, പരീക്ഷാർഥി യുടെ നിലവിലെ തസ്തികയുടെ പേര്, ഓഫീസ് അഡ്രസ്, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നൽകണം. തിരിച്ചറിയൽ വിവരങ്ങളിൽ പാൻകാർഡ് നമ്പർ, പിഇഎൻ നമ്പർ (പെർമനന്റ് എംപ്ലോയി നമ്പർ), വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, ഇവയിലേ തെങ്കിലും ഒന്നു നൽകാവുന്നതാണ്. മേൽപ്പറഞ്ഞിട്ടുള്ള വിവരങ്ങൾ നൽകി ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വായിച്ചു നോക്കി അതിനുള്ള ബോക്സിൽ മ ക്ലിക്ക് ചെയ്ത് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ പരീക്ഷാർഥിക്ക് ലോഗിൻ ഡീറ്റെയിൽസ് ലഭ്യമാകും. പ്രസ്തുത പേജിൽ പരീക്ഷാർഥിക്ക് സ്വന്തമായോ അല്ലെങ്കിൽ സിസ്റ്റം നൽകിയിട്ടുള്ള യൂസർ നെയിമോ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരീക്ഷാർഥി താത്പര്യമുള്ള യൂസർ നെയിമും പാസ്വേഡും വളരെ കൃത്യതയോടെ പൂരിപ്പി ക്കുവാൻ ശ്രദ്ധിക്കണം. അതിനുശേഷം നൽകിയിട്ടുള്ള സെക്യൂരിറ്റി കോഡ് അതുപോലെ തന്നെ പൂരിപ്പിച്ച് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്ട്രേഷൻ പൂർണമാകും.

3. പരീക്ഷകളുടെ വിവരങ്ങൾ

യൂസർ ഐഡിയും പാസ് വേർഡും നൽകി സ്വന്തം പേജിൽ എത്തി യ പരീക്ഷാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി പേജിൽ വലതുഭാഗത്തായി കാണുന്ന Apply For the Text ലിങ്ക് ക്ലിക്ക് ചെയ്യണം. അപ്പോൾ നിലവിൽ വിജ്‌ഞാപനം ചെയ്തിട്ടുള്ള പരീക്ഷകളുടെ വിവരങ്ങൾ പേജിൽ ലഭ്യമാകും. അതിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പേപ്പറുകൾ തെരഞ്ഞെടുക്കുന്നതിനായുള്ള പേജ് ദൃശ്യമാകും. പ്രസ്തുത പേജിൽ ആദ്യം തെരഞ്ഞെടുക്കേണ്ടത് പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന സ്‌ഥലം (റീജിയൻ) ആണ്. അതിനുശേഷം എഴുതുവാൻ ഉദ്ദേശിക്കുന്ന പരീക്ഷ ഏതാണെന്നു വ്യക്‌തമാക്കണം. പ്രസ്തുത പരീക്ഷയുടെ ഏതെല്ലാം പേപ്പറുകൾ ആണ് എഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോന്നായി തെരഞ്ഞെടുത്ത് ആഡ് ബട്ടൺ ക്ലിക്ക് ചെയ്യണം. ഒരു പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഓൾ പേപ്പേഴ്സ് തെരഞ്ഞെടുത്ത് ആഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതിയാകും. അത്തരത്തിൽ എഴുതുവാൻ ഉദ്ദേശിക്കുന്ന എല്ലാ പരീക്ഷകളും പ്രസ്തുത പരീക്ഷകളുടെ പേപ്പറുകളും തെരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പേജിൽ Obligatory Test കൾക്കുള്ള ഫ്രീ ചാൻസ് ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്. ഫ്രീ ചാൻസിന് അർഹത ഉള്ളവർ പ്രസ്തുത ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന് ഇ–പേമെന്റ് നടപടിയിലേക്ക് പ്രവേശിക്കുക.

4. രജിസ്ട്രേഷന് ഉപയോഗിക്കേണ്ട ഫോട്ടോയിൽ ശ്രദ്ധിക്കേണ്ടത്

1. ഫോട്ടോ 31–12–2010നുശേഷം എടുത്തവയായി രിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോ യിൽ പ്രിന്റ് ചെയ്തിരിക്കണം.

2. പരീക്ഷാർഥിയുടെ മുഖവും തോൾഭാഗവും വ്യക്‌ത മായി പതിഞ്ഞിരിക്കത്തക്കവിധത്തിലുള്ള കളർ/ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോയായിരിക്കണം.

3. 200 പിക്സൽ ഉയരവും 150 പിക്സൽ വീതിയും ഉള്ളതും ജെപിജി ഫോർമാറ്റിലുള്ളതും 30 കെ.ബി ഫയൽ സൈസിൽ അധികരിക്കാത്തതുമായ ഇമേജുകൾ ആണ് അപ്ലോഡ് ചെയ്യേണ്ടത്. അപ്രകാരമല്ലാത്ത ഇമേജുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

5. താഴെ പറയുന്ന ന്യൂനതകളുള്ള അപേക്ഷകൾ

നിരുപാധികം നിരസിക്കുന്നതാണ്

1. മതിയായ അപേക്ഷാ ഫീസ് ഇല്ലാത്ത അപേക്ഷകൾ.

2. പരീക്ഷാഫീസ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കപ്പെടുന്ന തിനുള്ള അർഹത ഇല്ലാത്ത സൗജന്യ അവസരം ലഭിക്കുന്നതിന് അപേക്ഷിച്ചവരുടെ അപേക്ഷകൾ.

3. ഒരു സർട്ടിഫിക്കറ്റിനാവശ്യമായ പേപ്പറുകൾ മുഴുവനായോ ഭാഗികമായോ സൗജന്യ അവസരം ഒരു തവണ അനുവദിക്ക പ്പെടുകയും പിന്നീട് ഭാഗികമായി മാത്രം സൗജന്യ അവസരത്തിന് അപേക്ഷിക്കുകയും ചെയ്തിട്ടുള്ളത്.

4. നിർദേശപ്രകാരമല്ലാത്ത ഫോട്ടോയോടുകൂടിയ അപേക്ഷകൾ.

പ്രസ്തുത ന്യൂനതകൾ ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ അറിയിപ്പൊന്നും കൂടാതെ അപേക്ഷ നിരസിക്കുവാനും ഉത്തരക്കടലാസുകൾ അസാധുവാക്കുവാനും കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

സ്വന്തം അക്കൗണ്ടിലൂടെയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ ഇ–പേമെന്റ് രീതിയിൽ ഫീസ് അടയ്ക്കാം

മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി 2016 ജനുവരിയിലെ വിജ്‌ഞാപനം മുതൽ ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചുള്ള ഇ–പേമെന്റ് വഴിയാണ് പരീക്ഷാഫീസും സർട്ടിഫിക്കറ്റ് ഫീസും ഒടുക്കേണ്ടത്. (ചെലാൻ ഉപയോഗിച്ച് ട്രഷറികളിൽ നേരിട്ടോ/ഇ–ചെലാൻ മുഖേനയോ പണമൊടുക്കുന്നത് സ്വീകാര്യമല്ല). ഇ–പേമെന്റ് വഴി പണം അടയ്ക്കുന്നതിന് പരീക്ഷാർഥികളുടെ പ്രൊഫൈലിലെ Make Payment എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഈ ഓപ്ഷൻ വഴി പരീക്ഷാർഥിക്ക് ട്രഷറി വകുപ്പിന്റെ സൈറ്റിലേക്ക് പ്രവേശിച്ച് ഓൺലൈൻ ആയി പണം അടയ്ക്കാം. ഇതിനായി പരീക്ഷാർഥിക്കോ ബന്ധപ്പെട്ടവർക്കോ ഏതെങ്കിലും ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ട് ആവശ്യമാണ്. ട്രഷറി സൈറ്റിൽ നിന്നു പണം ഒടുക്കുന്നതിനായി ബാങ്കിംഗിലേക്ക് പ്രവേശിക്കുമ്പോൾ ലഭ്യമാകുന്ന GR Number(Gov. Reference No.) കുറിച്ചെടുത്ത് സൂക്ഷിക്കേണ്ടതാണ്. പണം ഒടുക്കിക്കഴിഞ്ഞാൽ പരീക്ഷാർഥിയുടെ പ്രൊഫൈലിൽ GR Number ഉൾപ്പെടെ പേമെന്റ് ഡീറ്റെയിൽസ് കാണാവുന്നത്.

ഓരോ പേപ്പറിനും 75രൂപ നിരക്കിലാണ് പരീക്ഷാഫീസ്. ഈ അടിസ്‌ഥാനത്തിൽ എത്ര പേപ്പറുകൾ ഉണ്ടെന്ന് കണക്കാക്കി മുഴുവൻ പരീക്ഷാഫീസും ഒടുക്കേണ്ടതാണ്. ഒരു ടെസ്റ്റ് സർട്ടിഫിക്കറ്റിന് 100രൂപ നിരക്കിൽ എത്ര സർട്ടിഫിക്കറ്റിനാണോ അപേക്ഷിക്കുന്നത് അത്രയും തുക സർട്ടിഫിക്കറ്റിനായും ഒടുക്കേണ്ടതാണ്.


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വ​യ​സു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ണറാ​ണ്. പു​തി​യ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​പ്ര​കാ​രം 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സാ​യി 1000രൂ​പ ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞു. എ​ന്നാ​ൽ, എ​ന്‍റെ പെ​ൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 30-06-2019ൽ ​വിരമിച്ചു. എ​നി​ക്ക് 1- 1- 2019ലെ ​ഡി​എ കു​ടി​ശി​കയും 01- 07 -2019 ​മു​ത​ലു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ട്ര​ഷ​റി​യി​ൽ​നി​ന്നു​ത​ന്നെ ല​ഭി​ക്കു​മോ? ഇ​തി​നു​വേ​ണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. 18-10-2019ൽ ​എ​നി​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല. ശ​ന്പ​ളം പു​തു​ക്ക
ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്
18- 07- 2019ൽ ​സ​ർ​വീ​സി​ൽ പ്രവേശിച്ചു. എ​ന്‍റെ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 01 -07- 2019ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ാണല്ലോ. അ​തു​പോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 20-10-2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2020 ഒ​ക്ടോ​ബ​ർ 20ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, എ​നി​ക്കു ല​ഭി​ക്കാ​നു​ള്ള ഒ​ന്നാ​മ​ത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​ന്‍റെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം എ​ന്നി​വ ആ​രാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തു​പോ​ലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അ​മ്മ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി 25 വ​ർ​ഷ​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​മ്മ​യ്ക്ക് അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​പ​ക​ടം പ​റ്റി. ഇനി ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ലാർ​ക്കാ​യി പ്ര​വേ​ശി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​തു​വ​രെ​യും പ്രൊ​ബേ​ഷ​ൻ ഡിക്ലയ​ർ ചെ​യ്തി​ട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​ൻ യാ​ത്ര​യ്ക്കിടയിൽ മോ​ഷണം പോ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ സ്റ്റാ​റ്റ് കോ​പ്പി കൈ​വ​ശം ഉ​ണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷം​രൂ​പ​ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. ഈ ​തു​ക എ​നി​ക്ക് റീ ​ഇം​ബേ​ഴ്സ്മെ​ന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടി​ശി​ക​യു​ള്ള ഡിഎ/​ഡി ആർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട​ല്ലോ. നി​ല​വി​ൽ 20 ശ​ത​മാ​നം ഡി​എ ആ​ണ​ല്ലോ ല​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച
ഹാഫ് പേ ലീവിന് അർഹതയില്ല
ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. കാ​ഷ്വ​ൽ ലീ​വ​് അല്ലാ​തെ ഹാ​ഫ് പേ ​ലീ​വ്, ക​മ്യൂ​ട്ട് ലീ​വ് എ​ന്നി​വ എ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​മോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ട്ര​ഷ​റി​യി​ലാ​ണോ ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​കാ​രം ക​ള​ക്‌‌​ട​റാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്. എ​നി​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എ​ന്‍റെ അ​മ്മ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു​വ​ര​വേ ആ​റു മാ​സം മുന്പ് മ​രി​ച്ചു. ഞ​ങ്ങ​ളു​ടെ അ​ച്ഛൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു. ഞാ​ൻ ഏ​ക മ​ക​ളാ​ണ്. ഒ​രു വ​ർ​ഷം മു​ന്പ് ഞാ​
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം 2019- മി​നി​മം പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ 5750 രൂ​പ
നി​ല​വി​ലു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ൻ / പാ​ർ​ട്ട് ടൈം / ​ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്നി​വ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/07/ 2019മു​ത​ൽ പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. (ഗ.​ഉ(​പി) 30/2021 ധ​ന
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.
01/07/2019 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 30/06/2019ലെ ​അ​ടി​സ്ഥാ​ന പെ​ൻ​ഷ​നെ 1.38 കൊ​
മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300രൂ​പ​യി​ൽനി​ന്ന് 500രൂ​പ​ആയി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യ
സർവീസിന് ഗുണം ചെയ്യില്ല
എ​യ്ഡ​ഡ് സ്കൂ​ൾ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2022 മേ​യ് മാ​സ​ത്തി​ൽ റി​ട്ട​യ​ർ ചെയ്യും. എ​ന്നാ​ൽ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യി​ൽ 11 മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി ജ​ന​ന സ​ർ​ട
ഡിഎയ്ക്ക് അർഹതയുണ്ട്
വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/09/2012, 01/09/2017 എ​ന്നീ തീ​യ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള സ് പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​രു​ന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലി​രി​ക്കു​ന്പോ​ൾ സ്പെ​ഷ​ൽ ക​ണ്‍​വ​യ​ൻ​സി​ന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​ചെ​യ്തു​ വ​രു​ന്നു. എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​നി​ക്ക് മേ​ൽ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നു യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ല്ലോ. 2020 ഏ​പ്രി​ൽ മു​ത​ലു​ള്ള വ​രു​മാ​ന​മാ​ണ​ല്ലോ ഇ​തി​നു​വേ​ണ്ടി കണക്കാക്കു​ന്ന​ത്. ജീ​വ​ന​ക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജോ​ലി​ നോ​ക്കു​ന്നു. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​വു​ന്ന​താ​ണ​ല്ലോ. വ്യ​ക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്ര​സ​വാ​വ​ധി സാ​ധാ​ര​ണ നിലയിൽ പ്രൊ​ബേ​ഷ​നു യോഗ്യ താ കാലമായി ക​ണ​ക്കാ​ക്കു​മ​ല്ലോ. അ​തു​പോ​ലെ ദത്ത് അ​വ​ധി​യെ​ടു​ക്കു​ന്ന​ത് പ്രൊ​ബേ​ഷ​നു യോഗ്യതാ കാലമായി ക​ണ​ക്കാ​ക്കു​​മോ? ഇ​തി​നു പ്ര​സ​വാ​വ​ധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എ​യ്ഡ​ഡ് എ​ൽ​പി സ് കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 13 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2021 മാ​ർ​ച്ചി​ലു​ണ്ടാ​കു​ന്ന ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ എ​ച്ച് എം പോ​സ്റ്റ് കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. അ​ക്കൗ​ണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് 1997 ഏ​പ്രി​ലിൽ എ​ച്ച് എ​സ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 28 വ​ർ​ഷ​മേ പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ ​കാ​ല​മാ​യി ക​ണ​ക്കാ​ക്കി​യു​ള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ (സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്) ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. 2021 ജ​നു​വ​രി​
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്ര​ഷ​റി മു​ഖാ​ന്തി​രം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. എ​ന്‍റെ മ​ക​ൾ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. അതി​നാ​ൽ 2020 മാ​ർ​ച്ച് മാ​സ​ത്തി​ൽ താ​ത്‌‌കാ​ലി​ക വീസ​യി​ൽ അ​മേ​രി​ക്ക​യ്ക്കു​പോ​യി. പി​ന്നീ​ടു കോ​വ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏ​പ്രി​ൽ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ​ചെ​യ്ത അ​റ്റ​ൻ​ഡ​റാ​ണ്. പെ​ൻ​ഷ​ൻ പ​റ്റി​യ​പ്പോ​ൾ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്നു. 1800 രൂ​പ​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്ന​ത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.