ഒരു നൂറ്റാണ്ടിനിടെ ആദ്യമായി കടുവകളുടെ എണ്ണത്തിൽ വർധന
ഒരു നൂറ്റാണ്ടിനിടെ ആദ്യമായി കടുവകളുടെ എണ്ണത്തിൽ വർധന
ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിൽ ഒരു നൂറ്റാണ്ടിനിടെ ആദ്യ വർധന. പതിറ്റാണ്ടുകളായി കടുവകളുടെ എണ്ണം കുറഞ്ഞുവരുകയായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകെ 3,890 കടുവകളാണ് ഇന്നുള്ളത്. ഇതിൽ പകുതിയിലധികവും ഇന്ത്യയിലാണ്. വേൾഡ് വൈൽഡ്ലൈഫ് ഫണ്ടിന്റെയും ഗ്ലോബൽ ടൈഗർ ഫോറത്തിന്റെയും കണക്കുകളിൽനിന്നാണിത്. 2010ൽ 3,200 കടുവകളായിരുന്നു ഉണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്താകെ ഒരു ലക്ഷത്തിലധികം കടുവകളായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യ, റഷ്യ, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ കടുവകളുടെ എണ്ണത്തിൽ കാര്യമായ വർധനയാണുണ്ടായിട്ടുള്ളത്. കടുവ സംരക്ഷണം വർധിപ്പിച്ചതും വർധനയ്ക്കു കാരണമായി. 2010ൽ റഷ്യയിൽ നടന്ന കടുവ ഉച്ചകോടിയിൽ 2022 ആകുമ്പോഴേക്കും കടുവകളുടെ എണ്ണം ഇരട്ടിയിലധികമാക്കുമെന്ന് തീരുമാനിച്ചിരുന്നു. ഏഷ്യൻ രാജ്യങ്ങളുടെ ഈ ശ്രമത്തിൽ ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയും പങ്കുചേർന്നിരുന്നു.പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2,226 കടുവകളാണുള്ളത്. റഷ്യയിൽ 433, ബംഗ്ലാദേശിൽ 106, ഭൂട്ടാനിൽ 103, ചൈനയിൽ 7, ഇന്തോനേഷ്യിൽ 371, ലാവോസിൽ 2, മലേഷ്യയിൽ 250, നേപ്പാളിൽ 198, തായ്ലൻഡിൽ 189, വിയറ്റ്നാമിൽ അഞ്ചിൽ താഴെ എന്നിങ്ങനെയാണ് കണക്കുകൾ. കമ്പോഡിയയിൽ കടുവകളില്ല, ഇന്തോനേഷ്യയിൽ എണ്ണത്തിൽ കുറവുണ്ടായി.


ഇന്തോനേഷ്യയിലെ കടുവകളുടെ എണ്ണക്കുറവിനു കാരണം വനനശീകരണമാണെന്നാണ് പറയപ്പെടുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിലൊന്നാണ് കടുവ. വനനശീകരണം വഴി ആവാസസ്‌ഥലങ്ങൾക്ക് കോട്ടം സംഭവിക്കുന്നതും കടുവത്തോൽ, നഖങ്ങൾ എന്നിവയ്ക്കായി വേട്ടയാടുന്നതുമാണ് കടുവകളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയത്.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016മുൃശഹ12്യമ2.ഷുഴ മഹശഴി=ഹലളേ>