Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ഫ്ളാറ്റിനു മുകളിലെ മരങ്ങൾ!
’ഹോ.. ഇതിൽ കൂടിയ ചൂടു ഞാനെന്റെ വീട്ടിലെ അടുക്കളയിൽ മാത്രമേ കണ്ടിട്ടുള്ളൂ...’’ തച്ചോളി ഒതേനൻ ഉറുമി ചുഴറ്റി വരുന്നതുപോലെ കൈയിലുണ്ടായിരുന്ന തോർത്തു തലയ്ക്കു മുകളിൽ വീശി നേതാവ് ചായക്കടയിലേക്കു ചാടിക്കയറി. തന്നെ കാത്തു പത്രക്കാർ കടയിലിരിക്കുന്നുവെന്നു കേട്ടുള്ള വരവാണ്. നേതാവിന്റെ ഡയലോഗ് കേട്ടതും ചായക്കടക്കാരൻ തൊമ്മിച്ചേട്ടനു സംശയം. ‘അതെന്താ നേതാവേ അവിടുത്തെ അടുക്കളയിൽ അത്രയ്ക്കു ചൂടു കൂടാൻ കാരണം?’’... അതിനു മറുപടിയായി നേതാവ് അസംബ്ലി മണ്ഡലം മുഴുവൻ നിറയുന്ന ചിരി പാസാക്കി. അപ്പോഴാണ് തൊമ്മിച്ചേട്ടനു ഗുട്ടൻസ് പിടികിട്ടിയത്. നേതാവിന്റെ ഭാര്യയുടെ മുൻകോപത്തെക്കുറിച്ചുള്ള കഥകൾ നാട്ടിൽ പണ്ടേ പ്രചാരത്തിലുള്ളതാണല്ലോ.

ചൂടിനെക്കുറിച്ചു സംസാരിക്കാനാണു പത്രക്കാർ വന്നിരിക്കുന്നതെന്നു കേട്ടപ്പോൾ ഒരു ചൂടു ചായ കൂടിയാകാമെന്നു നേതാവിനു മോഹം. തൊട്ടടുത്തുതന്നെയുള്ള തന്റെ വീട്ടിലേക്ക് ആരോ കയറുന്നതു കണ്ടിട്ടാണു തൊമ്മിച്ചേട്ടൻ എത്തിനോക്കിയത്. വാതിൽക്കൽ കാവലിനു കിടക്കുന്ന ടിപ്പു അപരിചിതനെ കണ്ടിട്ടു മൈൻഡ് ചെയ്യുന്നതുപോലുമില്ല. ‘സാധാരണ പരിചയമില്ലാത്തവരെ കണ്ടാൽ കുരച്ചു നാടിളക്കുന്ന ഭടനാണ്, ഇന്നെന്തു പറ്റി?’’– തൊമ്മിച്ചേട്ടന്റെ ആത്മഗതം.

മറുപടി പറഞ്ഞതു നേതാവാണ്. “‘രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം മൂന്നുവരെ തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കരുതെന്നല്ലേ സർക്കാർ പറഞ്ഞിരിക്കുന്നത്. അവനും അറിഞ്ഞുകാണും!’’... ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയിൽ പത്രക്കാരുടെ ആദ്യ ചോദ്യമെത്തി: ഈ ചൂട് എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ട്... എന്തെങ്കിലും കുറവ് അനുഭവപ്പെടുന്നുണ്ടോ?
ചോദ്യത്തിനു മറുപടി പറഞ്ഞത് തൊമ്മിച്ചേട്ടനാണ്: ‘ഉണ്ട് സാറേ ഉണ്ട്. ഉച്ചസമയത്ത് ഇപ്പോൾ പിരിവുകാരുടെ നല്ല കുറവ് അനുഭവപ്പെടുന്നുണ്ട്.!’

ആ ഉത്തരം നേതാവിന് അത്രയങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെന്നു മുഖഭാവം തെളിയിച്ചു. തൊഴിലിനെ തൊട്ടുകളിച്ചാൽ ആർക്കായാലും ഇഷ്ടപ്പെടില്ലല്ലോ! ഉടൻ വന്നു പത്രക്കാരുടെ തിരുത്ത്: അയ്യോ ഞങ്ങൾ ചോദിച്ചത്, ചൂടുകാല പ്രചാരണത്തിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. പലേടത്തും വെള്ളം കുറവാണല്ലോ..

‘കുടിവെള്ളത്തിന്റെ കുറവു പോലെതന്നെയാണു മൂത്രത്തിന്റെ കാര്യവും... ചൂടുകാലത്ത് ഒഴിക്കാൻ ഈ നാട്ടുകാരുടെ കൈവശം മൂത്രമുണ്ടോ... പിന്നെന്തിനു വെള്ളത്തിന്റെ കാര്യം മാത്രം പറയുന്നു.. ഇതൊക്കെ ആഗോളപ്രതിഭാസമാണ്!.’
‘അതല്ല നേതാവേ പലേടത്തും കുടിവെള്ളം ഇല്ലല്ലോ...’’
‘അതിനു കുടിവെള്ളത്തിന്റെ ഷോപ്പു തുടങ്ങാമെന്നുവച്ചാൽ അപ്പോൾത്തന്നെ നാട്ടുകാർ സമരം തുടങ്ങില്ലേ...’
“‘ആ കുടിവെള്ളമല്ല നേതാവേ, ദാഹജലം. കേട്ടില്ലേ... കേരളത്തിന്റെ ഭൂഗർഭജലത്തിന്റെ അളവ് കുത്തനേ കുറയുകയാണെന്ന്. അതിന്റെ അളവ് കൂട്ടേണ്ടേ.. മരംവച്ചുപിടിപ്പിക്കേണ്ടതല്ലേ...’’“‘മരംവച്ചു പിടിപ്പിക്കാനുള്ള സ്‌ഥലം നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ളാറ്റുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ വച്ചുപിടിപ്പിക്കാവുന്ന മരങ്ങൾ വികസിപ്പിക്കാൻ ഫോറസ്റ്റുകാരോടു പറഞ്ഞിട്ടുണ്ട്!’’
‘അതുകൊണ്ടു ഭൂഗർഭജലത്തിന്റെ അളവു കൂടുമോ നേതാവേ..?’’
‘അതിനാണല്ലോ ഞങ്ങൾ രാഷ്ട്രീയക്കാർ വയൽ നികത്താൻ അനുവാദം കൊടുക്കുന്നത്. പക്ഷേ, പരിസ്‌ഥിതിവാദികൾ സമ്മതിക്കേണ്ടേ?’
‘അതെങ്ങനെയാ നേതാവേ വയൽനികത്തിയാൽ ഭൂഗർഭജലത്തിന്റെ അളവു കൂടുന്നത്’– പത്രക്കാർക്കു വീണ്ടും സംശയം.
ഇക്കാര്യത്തിൽ പത്രക്കാരും പഠിക്കാനുണ്ട്. അതായത്, ഈ ഭൂഗർഭജലം എന്നു പറഞ്ഞാൽ എന്താ? മണ്ണിനടിയിലുള്ള വെള്ളം. ആണല്ലോ. വയലിൽ മണ്ണിടുന്നത് എവിടെയാണ്... വെള്ളത്തിനു മീതെ. മണ്ണിട്ടുനികത്തിക്കഴിയുമ്പോൾ വെള്ളം എവിടെയാണ് ? മണ്ണിനടിയിൽ..! മണ്ണിനടിയിൽ ഉള്ള വെള്ളമാണല്ലോ ഭൂഗർഭജലം!

<യ>മിസ്ഡ് കോൾ
=വരൾച്ച: വെനസ്വേലയിൽ സർക്കാർ ജോലി
ആഴ്ചയിൽ രണ്ടു ദിവസം മാത്രം!
– വാർത്ത
= വോട്ട്, വെനസ്വേലയിലേക്ക് ഒരു ട്രാൻസ്ഫർ വാങ്ങിത്തരുന്നവർക്ക്!

പ​നിസീ​സ​ണി​ലെ പ​പ്പാ​യ​മ​രം!
ക​​ണ്ണു തു​​റ​​ന്ന​​പ്പോ​​ൾ മു​​ത​​ൽ ആ​​കെ​​മാ​​നം ഒ​​രു കു​​ളി​​രും തു​​മ്മ​​ലും... പ​​നി​​വ​​രാ​​ൻ പോ​​വു​​ക​​യാ​​ണോ? പ​​നി സീ​​സ​​ണ്‍2​​ൽ പ​​ങ്കെ​​ടു​​ത്ത...
മൂ​​ക്കു​​ക​​യ​​ർ വേ​​ണ്ട, സ്വ​​ർ​​ണ മൂ​​ക്കു​​ത്തി മ​​തി!
തൊ​​ഴു​​ത്തി​​ൽ​​നി​​ന്ന് ഒ​​രു നി​​ല​​വി​​ളി​​ശ​​ബ്ദം കേ​​ട്ടു​​കൊ​​ണ്ടാ​​ണ് വീ​​ട്ടു​​കാ​​രി തി​​രി​​ഞ്ഞു​​നോ​​ക്കി​​യ​​ത്. അ​​ക​​ത്തേ​​ക്കു ക​​യ​​റി​​പ്പേ...
അ​ല്ലെ​ങ്കി​ൽ ആ​ശാ​ന്‍റെ ഇ​ര​ട്ട നെ​ഞ്ച​ത്ത്!
ച​​ങ്കെ​​ടു​​ത്തു കാ​​ണി​​ച്ചാ​​ൽ ചെ​​ന്പ​​ര​​ത്തി​​പ്പൂ ആ​​ണെ​​ന്നു പ​​റ​​യു​​ന്ന​​വ​​രു​​ടെ മു​​ന്നി​​ൽ ഇ​​ര​​ട്ട​​ച്ച​​ങ്ക് എ​​ടു​​ത്തു കാ​​ണി​​ച്ചി​​ട്ട് എ​...
എ​സ്ഐ​യു​ടെ ജീ​വി​തം പി​ന്നെ​യും ബാ​ക്കി!
രാ​​വി​​ലത്തെ ഓ​​ട്ടം ക​​ഴി​​ഞ്ഞു വീ​​ട്ടി​​ലേ​​ക്കു ക​​യ​​റി​​യേ​​ക്കാ​​മെ​​ന്നു ക​​രു​​തി​​യ​​പ്പോ​​ഴാ​​ണ് ഗേ​​റ്റി​​നു മു​​ന്നി​​ൽ മു​​ൻ​​പ​​രി​​ച​​യം തീ​​ര...
ബംഗാ​ളി​ലെ മേ​ഘം, കേ​ര​ള​ത്തി​ലെ മ​ഴ!
ഇ​​ന്ന് അ​​ന്ത​​രീ​​ക്ഷം പൊ​​തു​​വേ മേ​​ഘാ​​വൃ​​ത​​മാ​​യി​​രി​​ക്കും.. ഇ​​ടി​​യോ​​ടു​​കൂ​​ടി​​യ ഒ​​റ്റ​​പ്പെ​​ട്ട മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ട്... റേ​​ഡി​...
അ​രി​യെ​ത്ര, പ​ൾ​സ​റ​ഞ്ഞാ​ഴി!
പ​​ത്ര​​ത്തി​​ൽ ത​​ല പൂ​​ഴ്ത്തി പ​​ൾ​​സ​​റി​​ന്‍റെ ഇ​​ന്ന​​ത്തെ പ​​ൾ​​സ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് എ​​ന്തോ ഒ​​ന്നു മു​​ഖ​​ത്തി​​നു നേ​​ർ...
104 ഉപഗ്രഹങ്ങളും ഒരു ഓട്ടോറിക്ഷയും
ഇ​​ന്ത്യ ഒ​​റ്റ റോ​​ക്ക​​റ്റി​​ൽ 104 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളെ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ എ​​ത്തി​​ച്ചെ​​ന്ന വാ​​ർ​​ത്ത കേ​​ട്ടു ചൈ​​ന​​ക്കാ​​ര​​ൻ നെ​​റ്റി​​ചു​​ളി​​...
സ​മ​ര​ ര​സാ​യ​നം ഉ​ണ്ടാ​ക്കു​ന്ന വി​ധം!
സു​​ഹൃ​​ത്തു​​ക്ക​​ളെ, ഇ​​ന്നു ന​​മ്മ​​ൾ ത​​യാ​​റാ​​ക്കു​​ന്ന​​ത് ഒ​​രു പ്ര​​ത്യേ​​ക വി​​ഭ​​വ​​മാ​​ണ്. സ​​മ​​രം പ​​ര​​ത്തി കു​​ഴ​​ച്ചു​​ണ്ടാ​​ക്കു​​ന്ന ഈ ​​വി​​...
ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു!
ഒരിക്കൽ ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു. ഏറെക്കാലം അതിന്റെ വാസം ഏതോ കാട്ടുപ്രദേശത്ത് ആയിരുന്നു. നാട്ടുകാർ അതിനെ പുറത്തുകണ്ടിട്ടേയില്ല. അങ്ങനെയിരിക്കെ തത്ത നാട്ട...
ഏവർക്കും ലഡു ദിനാശംസകൾ!
തച്ചങ്കരിയെന്നു കേട്ടാൽ മതി നമ്മുടെ മാധ്യമങ്ങളുടെ മനസിൽ ലഡുപൊട്ടും. കാരണം ഒരു ദിവസത്തെ കാര്യം കുശാലായല്ലോ. കാസറ്റും സിഡിയും ആയിട്ടും ഹെൽമറ്റും പെട്രോളുമായിട്ടുമ...
സായിപ്പും മദാമ്മയും കണ്ട സോമാലിയ!
<യ>ജോൺസൺ പൂവന്തുരുത്ത്

രാവിലെ ഉണർന്ന സായിപ്പ് കോഫി കപ്പുമായി ആലോചനയിൽ മുഴുകിയിരിക്കുന്നതു കണ്ടാണ് സ്വന്തം വൈഫൈ അടുത്തേക്കു ചെന്നത്. എന്താണ് ഇത്ര ആലോച...
ഫ്ളാറ്റിനു മുകളിലെ മരങ്ങൾ!
’ഹോ.. ഇതിൽ കൂടിയ ചൂടു ഞാനെന്റെ വീട്ടിലെ അടുക്കളയിൽ മാത്രമേ കണ്ടിട്ടുള്ളൂ...’’ തച്ചോളി ഒതേനൻ ഉറുമി ചുഴറ്റി വരുന്നതുപോലെ കൈയിലുണ്ടായിരുന്ന തോർത്തു തലയ്ക്കു മുകളിൽ...
ഇങ്ങനെ സഹകരിക്കുമെന്നു കരുതിയില്ല!
വീട്ടിലെ അരിയും സാധനങ്ങളും തീർന്നെന്ന് ഇന്നലെ മുതൽ പറയാൻ തുടങ്ങിയതാ... പക്ഷേ, വീട്ടുകാരന് ഒരു കുലുക്കവുമില്ല. ടൂവീലർ പഞ്ചറായി ഇരിക്കാൻ തുടങ്ങിയിട്ടു മൂന്നു ദിവസ...
ആദ്യം ഡിവോഴ്സ്, പിന്നെ കല്യാണം!
ഈ പ്രേമത്തിനു കണ്ണില്ലെന്ന് അന്നേ ആരോ പറഞ്ഞതാ, അപ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ പറഞ്ഞു ഈ നാട്ടുകാർക്കു കണ്ണുകടിയാണെന്ന്. കണിച്ചുകുളങ്ങരക്കാരൻ പയ്യന...
പേരില്ലാ യാത്രയുടെ പൊല്ലാപ്പുകൾ!
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം ഇതിനകം പലവട്ടം കേട്ടിട്ടുണ്ട്. എന്തെങ്കിലും ഇരുന്നാലും ഇല്ലെങ്കിലും പേരുമൂലം ചിലർക്ക് ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായിരിക്ക...
കാള കിടക്കും സർക്കാരോടും !
കാള കിടക്കും കയറോടുമെന്നതായിരുന്നു ഇതുവരെയുള്ള കടംകഥ. ഉത്തരം മത്തങ്ങയാണെന്നു പറയാൻ ഏതു മത്തങ്ങത്തലയനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. ഇത്തവണയും കാള ...
ബോംബ് പൊട്ടിയില്ലെങ്കിലും ഭൂകമ്പം!
ഒരു വെടിയും പുകയും കുലുക്കവും മാത്രമേയുണ്ടായിരുന്നുള്ളൂ, കണ്ണു തുറന്നപ്പോഴാ മനസിലായത് ഉത്തര കൊറിയക്കാരൻ പയ്യൻ കിം ബോംബ് ഒരെണ്ണം പൊട്ടിച്ചിരിക്കുന്നു. എന്നു മാത്...
ഫുട്പാത്തിൽ കിടക്കാൻ അവകാശമുള്ളവർ!
ഫുട്പാത്തിലൂടെ തിരക്കിട്ടു നടക്കുകയായിരുന്ന വാസുവേട്ടൻ വഴിയോരത്തെ ഒരു കെട്ടിടം കണ്ടതും ഡിസ്ക് ബ്രേക്ക് ഇട്ടതുപോലെ നിന്നു. എന്നിട്ട് സുഖകരമായതെന്തോ പ്രതീക്ഷിച്ചത...
ചാനൽവണ്ടികൾ ചീറിപ്പായുമ്പോൾ !
പൊടിപറത്തി ആദ്യം കടന്നുപോയത് ഒരു പോലീസ് വണ്ടി ആയിരുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചാനൽ വണ്ടി, പിന്നാലെ മറ്റൊന്ന്.. പിന്നെയും ചാനൽ വണ്ടികൾ... കുമാരേട്ടന്റെ ചായക...
നൗഷാദിന്റെ മണ്ടത്തരങ്ങൾ!
ടീച്ചർ ഇങ്ങോട്ടു വന്നോട്ടെ, ഇപ്പം കിട്ടിക്കോളും.. ടീച്ചറില്ലാത്തപ്പോൾ ക്ലാസിൽ വർത്തമാനം പറയരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ... വർത്തമാനം പറഞ്ഞ സതീശന്റെയു...
പോത്തിന്റെ തല വാങ്ങാൻ മറക്കരുത്!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്

നേരം പുലരുന്നതേയുള്ളൂ, ലക്ഷ്മണേട്ടന്റെ വീട്ടിലെ പെൻഷൻ പറ്റാറായ പൂവൻകോഴി നീട്ടിക്കൂവി. ഏതാനും വർഷങ്ങളായി വീട...
LATEST NEWS
പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് സി​പി​എം അ​റി​ഞ്ഞി​ല്ലെ​ന്ന് കോ​ടി​യേ​രി
വ​നി​താ ലോ​ക​ക​പ്പ് സെ​മി; മ​ഴ തി​മി​ർ​ത്ത് ക​ളി​ക്കു​ന്നു
രാംനാഥ് കോവിന്ദ് രാഷ്ട്രപതി
മെഡിക്കൽ കോഴ സ്ഥിരീകരിച്ച് ബിജെപി കമ്മീഷൻ അംഗം
ഹാരിസണ്‍ ഭൂമി ശബരിമല വിമാനത്താവളത്തിന് തെരഞ്ഞെടുത്തത് ദുരൂഹമെന്ന് സുധീരൻ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.