ബ്രിട്ടനിലെ അറിയപ്പെടാത്ത സ്വർഗങ്ങൾ
ബ്രിട്ടനിലെ അറിയപ്പെടാത്ത സ്വർഗങ്ങൾ
ലോകാത്ഭുതങ്ങൾ എന്നു നാം പൊതുവേ വിശേഷിപ്പിക്കുന്നവയെല്ലാം മനുഷ്യനിർമിതികളാണ്. എന്നാൽ പ്രകൃതി തന്റെ സ്വന്തം കൈകളാൽ നിർമിച്ച അദ്ഭുതങ്ങളിൽ പലതും നമുക്കിപ്പോഴും അഞ്ജാതമാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ വിസ്മയകാഴ്ചകളൊരുക്കി പ്രകൃതിജന്യങ്ങളായ ഇത്തരം അദ്ഭുതങ്ങൾ മറഞ്ഞിരിക്കുന്നു.ഇത്തരം കാഴ്ചകൾ ഫാന്റസി നോവലുകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും മാത്രമായി പലപ്പോഴും ഒതുങ്ങിപ്പോകുന്നു. തേടിയെത്തുന്ന സഞ്ചാരിയുടെ മനസിന് നവോന്മേഷം പകരുന്ന ഇത്തരം കാഴ്ചകൾ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടനിലുമുണ്ട.് ആ കാഴ്ചകളിലേക്ക്.

<യ>സോമർസെറ്റിലെ ഗഫ്

സോമർസെറ്റിലെ ഷെഡാർ ഗോർജിലുള്ള ഈ ഗുഹ പുറം ലോകത്തിന് ഏറെക്കുറേ അജ്‌ഞാതമാണ്.പാറയിൽ നിന്നും ഊറിവരുന്ന ചുണ്ണാമ്പ് ഉറച്ചുണ്ടായ കൽപുറ്റുകളാണ് ഗുഹയുടെ മുഖ്യ ആകർഷണം.ഭൂമിയിലെ ജീവിതത്തിന്റെ സാധാരണത്വത്തിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നവർക്ക്് ഇത് സ്വർഗം തന്നെയാണ്. ബ്രിസ്റ്റോളിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്്താൽ ഇവിടെയെത്താം. ജീവിതത്തിൽ വ്യത്യസ്‌ഥ തേടുന്നവർക്ക് തികച്ചും അനുയോജ്യമായിരിക്കും ഇവിടം.
ദിനോസർ എഗ് ബീച്ച്, കോൺവാൾ

കോൺവാളിലെ കോർണിഷ് തീരത്തുള്ള പോർത്ത് നാവൻ ബീച്ച് സന്ദർശിക്കുന്നവരെ അദ്ഭുതപ്പെടുത്തുന്നത് ദിനോസറിന്റെ മുട്ടയുടെ ആകൃതിയിലുള്ള കല്ലുകളായിരിക്കും.പല വലിപ്പത്തിലുള്ള കല്ലുകൾ ഒരു ജുറാസിക് അനുഭവമാണ് സഞ്ചാരികൾക്ക് നൽകുക.ഇത്തരം കല്ലുകൾ എങ്ങനെ ഇവിടെ വന്നുവെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. ബീച്ച് സന്ദർശിക്കുന്നവരിൽ ഈ കല്ലുകൾ ഇഷ്‌ടം ജനിപ്പിക്കുമെന്നു തീർച്ച. ബ്രിട്ടീഷ് ദേശീയ സമിതിയ്ക്കാണ് ഇതിന്റെ സംരക്ഷണ ചുമതല.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ങമ്യ03ൃമ2.ഷുഴ മഹശഴി=ഹലളേ>

<യ>റെഡ്സാൻഡ്സ് മൗൺസെൽ ഫോർട്ട്സ്.കെന്റ്

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് തീരങ്ങളെ നാസി ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കാൻ പണികഴിപ്പിച്ചതാണ് കാഴ്ചയിൽ അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന ഈ നിർമിതികൾ. റെഡ്സാൻഡ്സ് മൗൺസെൽ ഫോർട്ട്സ് എന്നറിയപ്പെടുന്ന ഈ സൈനീക ത്താവളങ്ങളിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ആയുധങ്ങളുമായി സൈനികർ നിലയുറപ്പിച്ചിരുന്നു. ഹേൺ ഉൾക്കടലി ലൂടെ പോകു ന്നവർക്ക് ലോകയുദ്ധത്തിന്റെ അവശേഷിപ്പുകൾ ദർശിക്കാം.കടലിൽ കാലുറപ്പിച്ച് നിൽക്കുന്ന ഈ ചുവപ്പൻ കോട്ടകൾ കാഴ്ചയിൽ തന്നെ ഭീതിജനകമാണ്


<യ>കലാനിഷ് സ്തൂപങ്ങൾ, ഔട്ടർ ഹെബ്രിഡ്സ്

സ്കോട്ട്ലാൻഡിലെ ഔട്ടർ ഹെബ്രിഡ്സിലെ ലൂയിസ് ദ്വീപിലുള്ള കുത്തനെയുള്ള കൽസ്തൂപങ്ങൾ നൂറ്റാണ്ടുകളായി സന്ദർശകരെ വിസ്മയിപ്പിക്കുകയാണ്. എന്താണീ സ്തൂപങ്ങളുടെ നിർമാണോദ്ദേശ്യം എന്നാലോചിച്ചു തലപുകയ്ക്കാത്തവരില്ല. ഇത് ഭൗമശാസ്ത്ര കലണ്ടറായി ഉപയോഗിച്ചിരുന്നു എന്നാണ് ചിലർ വിശ്വസിക്കുന്നത്. ക്രിസ്തുമതത്തിലേക്കു മാറാൻ കൂട്ടാക്കാത്തവരെ കെട്ടിയിട്ടതാണിവിടെയെന്നാണ് മറ്റൊരു കൂട്ടരുടെ വിശ്വാസം.

<യ>ബ്രിംഹാം റോക്ക്, യോർക്ക്ഷെയർ

ഭൂഗുരുത്വ നിയമങ്ങളെല്ലാം തെറ്റിരൂപം കൊണ്ടതാണ് ബ്രിംഹാം പാറകൾ്. ഇവയുടെ മുകൾഭാഗങ്ങൾ വിചിത്രമായ ആകാരഭംഗി ഉൾക്കൊണ്ടതാണ്. ചിലത് പരുന്തിനെപ്പോലെയോ മറ്റു ചിലത് ഡാൻസ് ചെയ്യുന്ന കരടിയേപ്പോലെയോ തോന്നിപ്പിക്കും. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് പാറകൾ ഈ രൂപം കൈവരിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

<യ>ഫിങ്കൽ ഗുഹ, ദക്ഷിണ ഹെബ്രിഡ്സ്

ദക്ഷിണ ഹെബ്രിഡ്സിലെ സ്റ്റാഫാ എന്ന കൊച്ചു ദ്വീപിലാണ് ഈ ഗുഹ. മറ്റൊരു ഗ്രഹത്തിലെത്തിയ അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്കുണ്ടാവുക. 18–ാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവി പൊട്ടറ്റോ ജയിംസ് മക്ഫേഴ്സണിന്റെ കവിതയിലെ നായകന്റെ പേരാണ് ഗുഹയ്ക്കിട്ടിരിക്കുന്നത്. സ്കോട്ടിഷ് നാഷണൽ നേച്ചർ റിസർവിന്റെ ഉടമസ്‌ഥതയിലാണിത് ഇന്ന്. ബോട്ടിലാണ് ഇവിടേക്കുള്ള യാത്ര.

<യ>ഈഡൻ പ്രൊജക്ട്, കോൺവാൾ

കാഴ്ചയിൽ ഏതോ അന്യഗ്രഹത്തിലെ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന നിർമിതിയാണിത്. ട്രോപ്പിക്കൽ ഗാർഡനും മെഡിറ്ററേനിയൻ ഗാർഡനും ഉൾക്കൊള്ളുന്നതാണ് ഷഡ്ഭുജാകൃതിയിലുള്ള ഈഡൻ പ്രൊജക്ട്. നേരിട്ടു കാണുന്നവരെ അമ്പരപ്പിക്കുമെന്നു തീർച്ച. ബ്രിട്ടനിലെ ഏറ്റവും വലിയ പൂവുൾപ്പെടെ വിസ്മയകരമായ കാഴ്ചകളാണ് കൂടാരത്തിനകത്ത് സന്ദർശകരെ വിസ്മയിപ്പിക്കുന്നത്.

തയാറാക്കിയത്: <യ> അജിത് ജി. നായർ