എസി സുഖകരം; ശീലമായാൽ അസുഖകരം
എസി സുഖകരം; ശീലമായാൽ അസുഖകരം
<യ> ടി.ജി.ബൈജുനാഥ്

ഒരു കാലത്ത് എസി ആഡംബരത്തിന്റെ അടയാളമായിരുന്നു. പക്ഷേ, മാറിയ കാലത്തെ കൊടുംചൂടിൽ എസി ഒരു ആവശ്യമായി വന്നിരിക്കുന്നു. വേനൽച്ചൂടു കൂടുമ്പോൾ ഓഫീസുകൾ മാത്രമല്ല വീടുകളും ഇന്ന് എസിയെ ആശ്രയിക്കുകയാണ്. പൊള്ളിക്കുന്ന വെയിൽച്ചൂടിൽ നിന്ന് ശീതികരണിയുടെ തണുപ്പിലെത്തുമ്പോൾ ഏറെ ആശ്വാസം, മനസിനും ശരീരത്തിനും. ശീതീകരിച്ച മുറികൾ തൊഴിലിടങ്ങളിൽ ജോലി ആയാസരഹിതമാക്കുന്നു. മനസിനും ശരീരത്തിനും കുളിർമ പകരുന്നു. കുറഞ്ഞ താപനിലയായതിനാൽ ശീതികരിച്ച മുറിയിൽ പ്രാണികളുടെ ശല്യം കുറവായിരിക്കും. സൗകര്യങ്ങളും സുഖങ്ങളും ഏറെ. പക്ഷേ, സ്‌ഥിരമായി എസി ഉപയോഗിക്കുന്നതു ഗുണത്തേക്കാൾ ഏറെ ദോഷകരമെന്ന് ആരോഗ്യ വിദഗ്ധർ. സാങ്കേതിക വിദ്യയ്ക്കു ഗുണഫലങ്ങളോടൊപ്പം ചില ദോഷങ്ങൾ കൂടിയുണ്ടെന്നതു മറക്കരുത്.

<യ> ആരോഗ്യപ്രശ്നങ്ങൾ പലതരം

ജലാംശം വലിച്ചെടുക്കും

ശീതികരിച്ച മുറി വാസ്തവത്തിൽ മരുഭൂമി പോലെ വരണ്ടിരിക്കും. മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പം എസി മുറിയിലെ ജലാംശം വലിച്ചെടുക്കുന്നു. അതിനാലാണ് വരൾച്ച അനുഭവപ്പെടുന്നത്. വാസ്തവത്തിൽ മുറിയിലെ ഈർപ്പം മാത്രമല്ല എസി പുറത്തുകളയുന്നത്. അതിൽ കഴിയുന്ന മനുഷ്യരുടെ ചർമത്തിലെ ജലാംശവും അതു വലിച്ചെടുക്കുന്നു. ചർമത്തിനു വരൾച്ച അനുഭവപ്പെടുന്നു. ചർമം വലിയുന്നു. ചുക്കിച്ചുളിയുന്നു. ക്രമേണ ചർമത്തിന്റെ ആന്തരപാളിയിൽ സ്‌ഥിരമായ വരൾച്ച അനുഭവപ്പെടുന്നു. ചർമം വരണ്ട് വലിയുമ്പോഴാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത്. വരണ്ട ചർമം ഉള്ളവരിൽ ചർമം ക്രമേണ അടർന്നുപോകുന്നു. സ്‌ഥിരമായ എസി ഉപയോഗം ചർമ സംബന്ധമായ പ്രശ്നങ്ങൾ വഷളാക്കുന്നതായി ചർമാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

<യ> മുടി കൊഴിയുന്നു, പൊട്ടുന്നു

മുറിയിൽ ജലാംശം കുറയുന്നതോടെ ചിലരിൽ വായ വരളുന്നു. ചുണ്ടു പൊട്ടുന്നു. ശരീരത്തിൽ ജലാംശം കുറയുന്നു. ശരസിലെ ചർമത്തിൽ വരൾച്ച അനുഭവപ്പെടുന്നതു മുടിൊഴിച്ചിൽ, മുടിയുടെ അഗ്രം പിളരുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു. ജലാംശമില്ലാത്ത അന്തരീക്ഷം കണ്ണുകൾക്കു ചൊറിച്ചിൽ, സൈനസ്, ശ്വസനപ്രശ്നങ്ങൾ, അലർജി എന്നിവയ്ക്കും കാരണമാകുന്നു.

<യ> ശ്വസനപ്രശ്നങ്ങൾ

സ്‌ഥിരമായ ശീതീകരിച്ച ഇടങ്ങളിൽ ജോലി ചെയ്യുന്നവർക്കു മ്യൂകസ് സ്തരങ്ങളിൽ അസ്വസ്‌ഥതകളും ശ്വസന പ്രശ്നങ്ങളും കണ്ടുവരുന്നു. അതു ശ്വസന വ്യവസ്‌ഥയെ ദോഷകരമായി ബാധിക്കുന്നു.

<യ> സെൻട്രൽ എസിയും പ്രശ്നക്കാരൻ

സെൻട്രൽ എയർ കണ്ടീഷനിംഗ് സിസ്റ്റം ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ രോഗാവസ്‌ഥ തീവ്രമാക്കുന്നു. ലോ ബിപി, സന്ധിവാതം, ന്യൂറൈറ്റിസ് പ്രശ്നങ്ങളുള്ളവർക്ക് സെൻട്രൽ എസി രോഗലക്ഷണങ്ങൾ കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്.

<യ> തണുപ്പിൽ നിന്നു ചൂടിലേക്ക്

എല്ലായ്പ്പോഴും എസിയിൽ തന്നെ കഴിയാനാവില്ലല്ലോ. ശീതീകരിച്ച ഓഫീസിൽ നിന്നോ വാഹനങ്ങളിൽ നിന്നോ ചൂടു കൂടിയ ഇടങ്ങളിലേക്ക് എത്തുമ്പോൾ ശരീരത്തിന് ഈ മാറ്റം പെട്ടെന്ന് ഉൾക്കൊള്ളാനാവില്ല. തണുപ്പിൽ നിന്നു പെട്ടെന്നു ചൂടിലേക്കുള്ള മാറ്റം ശരീരത്തിനു ക്ലേശകരമാണ്. മുഖത്തെ ചർമത്തെയും അതു ദോഷകരമായി ബാധിക്കുന്നു. അന്തരീക്ഷ മലിനീകരണം, കാലാവസ്‌ഥാമാറ്റം, അനാരോഗ്യ ശീലങ്ങൾ, ജീവിതശൈലി വ്യതിയാനം തുടങ്ങിയവ ചർമാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുപോലെതന്നെയാണിത്.

20 ഡിഗ്രി സെൽഷ്യൽ താഴെയാവും പലപ്പോഴും കൊടുചൂടിൽ ശീതീകരിച്ച മുറിയിൽ പലരും സെറ്റ് ചെയ്യാറുള്ള താപനില. പുറത്താകട്ടെ അത് 40 ഡിഗ്രി സെൽഷ്യസിനടുത്തോ മുകളിലോ. ഒരു ദിവസം തന്നെ വ്യത്യസ്ത താപനിലകളിൽ ജീവിക്കേണ്ടി വരുന്നവരിൽ കണ്ണിൽ അണുബാധ, ശ്വാസകോശ അണുബാധ, പേശികളിൽ കോച്ചിപ്പിടിത്തം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

എസി മുറിയിൽ ഏറെനേരം ചെലവഴിച്ചശേഷം പുറത്തിറങ്ങുമ്പോൾ വിയർക്കാറുണ്ടല്ലോ. അപ്പോഴും ശരീരത്തിൽ നിന്നു ജലാംശം നഷ്‌ടമാകും.


<യ> മുൻകരുതലുകളും നിയന്ത്രണങ്ങളും

വീട്ടിൽ എസി ഒഴിവാക്കൂ

എസി ഉപയോഗത്തിൽ മുൻകരുതലുകളും നിയന്ത്രണങ്ങളും ആവശ്യമാണ്. ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം ഓഫീസിൽ എസി ഉപയോഗിക്കുക. വീട്ടിൽ എസി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

<യ> വെള്ളം നിറച്ചു വയ്ക്കാം

മുറിയിൽ നിന്നും ചർമത്തിൽ നിന്നും എസി ജലാംശം പുറന്തള്ളുന്നു. അതിനാൽ മുറിയിൽ പാത്രങ്ങളിൽ വെള്ളം നിറച്ചു വയ്ക്കുക. മുറിയിൽ നിന്ന് എസി ജലാംശം വലിച്ചെടുക്കുമ്പോൾ പാത്രത്തിലെ ജലം നേരിയ തോതിൽ ബാഷ്പീകരിക്കുന്നു. ഇത് മുറിയിലെ ജലാംശം കുറയാതെ നിലനിർത്തുന്നതിനു സഹായിക്കുന്നു.

<യ> ചർമ സംരക്ഷണം പ്രധാനം

ശീതികരിച്ച മുറികളിൽ കഴിയുന്നവർ ചർമാരോഗ്യത്തിലും ചർമ പരിപാലനത്തിലും ശ്രദ്ധിക്കണം. ചർമത്തിൽ ഈർപ്പം നിലനിർത്തുന്നതിനു സഹായമായ ലോഷനുകൾ ഉപയോഗിക്കുക. ക്രീമുകള അപേക്ഷിച്ചു ലോഷനുകളാണ് ചർമത്തിൽ ജലാംശം നിലനിർത്തുന്നത്. എന്നാൽ ലോഷൻ പുരട്ടിയ ശേഷം എണ്ണയുടെ അംശമുള്ള ക്രീമുകൾ പുരട്ടിയാൽ ജലാംശം നഷ്‌ടമാകുന്നതു തടയാം. ഇക്കാര്യത്തിൽ ചർമാരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്.

<യ> വെള്ളം കുടിക്കാം

എസി മുറികളിൽ തങ്ങുന്നവർ ഇടയ്ക്കിടെ വെള്ളം കുടിക്കണം. ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം കുടിക്കാൻ മറക്കരുത്. ശരീരത്തിൽ നിന്നു നഷ്‌ടമാകുന്ന വെള്ളം നികത്തുന്നതിന് അതു സഹായകം. രക്‌തസഞ്ചാരം മതിയായ തോതിൽ നിലനിർത്തുന്നതിനും ജലാംശം അവശ്യം. ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനിർത്തുന്നതിനും അതു സഹായകം.

<യ> ശ്രദ്ധിക്കുക

ബാക്ടീരിയ ഭീഷണി

മുറിയിലെ ജലാംശം എസി വലിച്ചെടുക്കുകയും പുറത്തുനിന്ന് ശുദ്ധവായു എത്തിക്കുകയും ചെയ്യുന്നു. വലിച്ചെടുക്കപ്പെടുന്ന ജലാംശം ചിലപ്പോൾ എസിയുടെ കോയിലിൽ തങ്ങിനിൽക്കുന്നു. തുടർച്ചയായി എസി ഓണും ഓഫും ആകുന്നതിനിടെ ചിലതരം ബാക്ടീരിയയുടെ വളർച്ചയ്ക്ക് അത് അനുകൂല പശ്ചാത്തലമാകുന്നു. എസിയിൽ നിന്നു വീശുന്ന കാറ്റിൽ ഇത്തരം ബാക്ടീരിയകൾ ഉൾപ്പെടാനുള്ള സാധ്യതയേറെയാണ്. എസിയുടെ ഇന്റേണൽ ഫിൽറ്ററുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നത് ഇത്തരം പ്രശ്നങ്ങൾ തടയുന്നതിനു സഹായകം. എസിയുടെ ബ്ലോവർ, എയർ വെന്റ് എന്നിവയ്ക്കു സമീപം നാഫ്ത്തലീൻ അടിസ്‌ഥാനമാക്കിയുള്ള എയർ ഫ്രഷ്നർ ഉപയോഗിക്കുകയുമാവാം.

<യ> ആദ്യം ഫാൻ മോഡിൽ

പുറത്തു നിന്നു ശീതീകരിച്ച മുറിയിലേക്കു വന്നുകയറി ഉടൻ എസി ഓണാക്കാരുത്. പകരം ഫാൻ മോഡിൽ പ്രവർത്തിപ്പിക്കുക. കുറച്ചു നേരത്തിനു ശേഷം താപനില സെറ്റ് ചെയ്യുക. 23 ഡിഗ്രി സെൽഷ്യസിനു മുകളിൽ സെറ്റ് ചെയ്യുകയാണ് ആരോഗ്യകരം. ചൂടിൽ അല്പം തണുപ്പു കിട്ടാനാണ് എസി ഉപയോഗിക്കുന്നത്. അല്ലാതെ ചൂടുകാലത്തു മുറിക്കുള്ളിൽ ശീതകാലം സൃഷ്‌ടിക്കുന്നതിനല്ല എന്നു പ്രത്യേകം ഓർക്കുക.

<യ> ജലാംശം നിലനിർത്തുന്ന തരം എസി

മുറിയിലെ ചൂടു കുറയ്ക്കുന്നതൊടൊപ്പം ജലാംശം നിയന്ത്രിതമായി നിലനിർത്തുന്ന തരം എസിയും( <ളീിേ ളമരല=്ലൃറമിമ ശ്വെല=2> യൗശഹശേി വൗാശറശ്യേ രീിേൃീഹ ളലമേൗൃലെ ) ഇന്നു വിപണിയിലുണ്ട്. അത്തരം സൗകര്യങ്ങളുള്ള എസി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

<യ> സീലിംഗ് ഫാനും വേണം

താപനില കുറയ്ക്കുന്നതിന് എല്ലായ്പ്പോഴും എസി തന്നെ ഉപയോഗിക്കണമെന്നില്ല. മുറിയിലാകമാനം വായൂസഞ്ചാരം നിലനിർത്തുന്നതിനും താപനില കുറയ്ക്കുന്നതിനും സീലിംഗ് ഫാനുകളും സഹായകം.

<യ> ശുദ്ധവായുവിനു പ്രവേശനം

ശീതീകരിച്ച മുറികളിൽ കൃത്യമായ ഇടവേളകളിൽ ശുദ്ധവായു പ്രവേശിപ്പിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം

<യ> അറ്റകുറ്റപ്പണി വൈകിപ്പിക്കരുത്

കൃത്യമായ ഇടവേളകളിൽ എസിയുടെ കാര്യക്ഷമത പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾക്കു വിധേയമാക്കണം.