ആണവപരീക്ഷണവും അത്താഴപ്പട്ടിണിയും
ആണവപരീക്ഷണവും അത്താഴപ്പട്ടിണിയും
ഇത് ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങൾകൊണ്ടും അടിക്കടിയുണ്ടാകുന്ന അമ്പരപ്പിക്കുന്ന വാർത്തകൾകൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന രാജ്യം. ലോക സമാധാനത്തിനും നിയമത്തിനും നിരക്കാത്ത കാര്യങ്ങൾ ചെയ്യരുത് എന്ന് യുണൈറ്റഡ് നേഷൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത രാജ്യം. എന്റ രാജ്യത്ത് എനിക്ക് ഇഷ്‌ടമുള്ളത് എന്ന ധാർഷ്ട്യത്തോടെ 33 കാരനായ ഏകാധിപതി കിം ജോംഗ് ഉൻ ഭരിക്കുന്ന രാജ്യം.

രാജ്യത്തെ പകുതിയോളം വരുന്ന ജനസംഖ്യ പട്ടിണിക്കോലങ്ങളാണെങ്കിലും വരുമാനത്തിന്റെ മൂന്നിലൊന്നും ചെലവഴിക്കപ്പെടുന്നത് സൈനികാവശ്യങ്ങൾക്ക്. ലോകത്തിന്റെ മുഴുവൻ പ്രതിഷേധത്തിനു നടുവിലും അഞ്ചാം ആണവ പരീക്ഷണത്തിന് തയാറെടുക്കുകയാണ് ഉത്തരകൊറിയ. ഹൈഡ്രജൻ ബോംബ്പരീക്ഷണം കഴിഞ്ഞുവെന്ന ഈ രാജ്യത്തിന്റെ പ്രഖ്യാപനത്തോടെ ഏറെ ഉത്കണ്ഠയോടെയാണ് ലോകരാജ്യങ്ങൾ കിം എന്ന ഏകാധിപതിയുടെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നത്.

ഉത്തരകൊറിയയുടെ ഭരണഘടനപ്രകാരം ജനങ്ങൾക്ക് സംസാരിക്കാനും സഞ്ചരിക്കാനും അഭിപ്രായപ്രകടനം നടത്താനുമൊക്കെ പൂർണ സ്വാതന്ത്ര്യമാണുള്ളത്. പക്ഷെ സംഗതി തികച്ചും വ്യത്യസ്‌ഥമാണെന്ന് യുഎൻ റിപ്പോർട്ടുകളടക്കമുള്ള റിപ്പോർട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. അടിച്ചമർത്തലിന്റെയും ഭയാശങ്കകളുടേയും നടുവിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഇവിടത്തെ ജനങ്ങളുടെയും ഈ നാടിന്റെയും വിശേഷങ്ങൾ ആരുടേയും കണ്ണുതള്ളിക്കും.

ഇവടെ പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് നമ്മുടെ നാട്ടിലേപ്പോലെ വോട്ടിംഗിലൂടെയാണ്. ‘ഡെമോക്രാറ്റിക്’ പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കൊറിയ എന്നാണ് രാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നതു തന്നെ) ആരും വോട്ടുചെയ്യാതിരിക്കില്ല. കാരണം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നത് കുറ്റകരമാണ്. അതുകൊണ്ടുതന്നെ നൂറുശതമാനമാണ് ഇവിടെ വോട്ടിംഗ് നില. രോഗികൾപോലും വോട്ടുചെയ്തിരിക്കണം. അവർക്കായി സഞ്ചരിക്കുന്ന ബാലറ്റുപെട്ടി വീട്ടിലെത്തും. പിന്നൊരു കാര്യം ഏറെ സ്‌ഥാനാർത്ഥികളിൽനിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ ആരും ബുദ്ധിമുട്ടേണ്ട. കാരണം അതിൽ ഓരോ സാഥാനത്തേക്കും ഒരാളുടെ പേരേ ഉണ്ടാവൂ. പാർട്ടി മുൻകൂട്ടി നിശ്ചയിക്കുന്ന ഈ സ്‌ഥാനാർഥിക്ക് വോട്ടുചെയ്യാൻ മനസില്ലെങ്കിൽ അത് രേഖപ്പെടുത്തി അതിനായുള്ള അടുത്ത പെട്ടിയിൽ നിക്ഷേപിക്കാം. പക്ഷെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതിന് ആരും ധൈര്യപ്പെട്ടിട്ടില്ല. കാരണം അവരെ രാഷ്ര്‌ടീയ കുറ്റവാളികളായി ചിത്രീകരിച്ച് ജയിലിലടയ്ക്കും എന്ന് എല്ലാവർക്കും അറിയാം.

രാഷ്ര്‌ടീയ കുറ്റവാളികൾ എന്നാൽ പ്രധാനമായും ഭരണധികാരിക്കെതിരേയോ സർക്കാരിനെതിരേയോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്ത് പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരാണ്. (ഇപ്പോഴത്തെ ഭരണാധികാരി കിംജോംഗ് ഉൻ, പിതാവ് കിം ജോംഗ് ഇൽ, മുത്തച്ഛനും സ്വതന്ത്ര രാജ്യത്തിന്റെ ആദ്യ ഭരണാധികാരിയുമായ കിം ഇൽ സംഗ് എന്നിവരുടെ ഫോട്ടോകൾ ചെളിപറ്റിയ നിലയിൽ വീട്ടിൽ സൂക്ഷിക്കുകയോ പൊട്ടിയ ചില്ലിട്ട നിലയിൽ കാണപ്പെടുകയോ ചെയ്താലും രാജ്യദ്രോഹം തന്നെ). ഇങ്ങനെ പിടിക്കപ്പെട്ടാൽ ജയിലുകളിൽ നരകയാതനയാണ് ഇവരെ കാത്തിരിക്കുന്നത്. കുറ്റുംചെയ്ത ആൾമാത്രമല്ല, അവരുടെ കുടുംബക്കാരും ശിക്ഷ അനുഭവിക്കണം. പട്ടിണി, ക്രൂര പീഡനമുറകൾ, കഠിനമായി ജോലിചെയ്യിക്കൽ, ലൈംഗീക പീഡനം എന്നിവയാണ് അവിടെ ഇത്തരക്കാർക്ക് നേരിടേണ്ടിവരിക. ആയിരക്കണക്കിനു പേരാണ് ഓരോവർഷവും ഇത്തരം മുറകൾ താങ്ങാൻ കഴിയാതെ മരണത്തിന് കീഴടങ്ങുന്നത്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില13്യമ2.ഷുഴ മഹശഴി=ഹലളേ>

സ്ത്രീ കുറ്റവാളികൾ ജയിൽ ഉദ്യോഗസ്‌ഥരാൽ പീഡിപ്പിക്കപ്പെടുന്നത് സാധാരണമാണ്. ഈ സ്ത്രീകൾ തുടർന്ന് കൊല്ലപ്പെടുകയാണ് ചെയ്യുക എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാഷ്ര്‌ടീയ കുറ്റവാളികളായി ഏകദേശം ഒന്നേകാൽ ലക്ഷത്തോളം പേർ ഉത്തരകൊറിയയുടെ വിവിധ പ്രവിശ്യകളിലായി സ്‌ഥിതിചെയ്യുന്ന ജയിലുകളിൽ ഉണ്ടെന്നാണ് കണക്ക്.ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകളെ വെല്ലുന്നവയാണത്രേ ഇവ എന്നാണ് വിവിധ ഏജൻസികൾ നടത്തിയിട്ടുള്ള പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാണെന്നാണ് സർക്കാർ പ്രഖ്യാപനം. പക്ഷെ തങ്ങൾക്ക് ഇരിക്കാനുള്ള കസേര, ഡെസ്ക് തുടങ്ങിയവയോ അതിന്റെ പണമോ വിദ്യാർഥികൾ നൽകണം. അതിനു കഴിയാത്തവർ സ്കൂൾതന്നെ ഏർപ്പെടുത്തുന്ന കൃഷിജോലി പോലുള്ളവ ചെയ്ത് പണമടച്ചാൽ മതിയാകും. ഇവിടെ സാക്ഷരത എന്നാൽ എഴുതാനും വായിക്കാനും പഠിക്കുക എന്നതാണ്. അതിനപ്പുറമുള്ള പഠനത്തിന് പ്രസക്‌തിയില്ല. ഇവിടെ മാനസിക രോഗികൾ ഇല്ലെന്നാണ് സർക്കാർ കണ്ടെത്തൽ. അതുകൊണ്ടുതന്നെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആരേയും ഇവിടെ കാണാൻ കഴിയില്ല. മാനസികമായി എന്തെങ്കിലും പ്രശ്നം നേരിടുന്നവർ അത് മാതാപിതാക്കളോടോ ബന്ധുക്കളോടോ പറഞ്ഞ് പരിഹരിച്ചുകൊള്ളണം. എന്നിട്ടും പ്രശ്നം തുടരുകയാണെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഇത്തരക്കാരെ അയക്കാം. ഇത്തരം കേന്ദ്രങ്ങൾ ‘നമ്പർ 49’ എന്നാണ് അറിയപ്പെടുന്നത്. ഇങ്ങോട്ട് ആരേയെങ്കിലും അയയ്ക്കണമെങ്കിൽ മാതാപിതാക്കളുടെ അനുവാദം ആവശ്യമാണ്. ഇവിടെ തങ്ങളുടെ പ്രിയപ്പെട്ടവർ അനുഭവിക്കേണ്ട ദുരിതം ഓർക്കുമ്പോൾ അത്യാവശ്യം കഴിഞ്ഞുകൂടാൻ ശേഷിയുള്ളവരാരും ഇതിന് സമ്മതിക്കാറില്ല.


വാഹനങ്ങൾ സ്വകാര്യവ്യക്‌തികൾക്ക് വാങ്ങാൻ അനുവാദമില്ല.സർക്കാർ ഉദ്യോഗസ്‌ഥർക്കും മിലിട്ടറിക്കും ആവാം. വളരെ കുറച്ചുമാത്രമുള്ള പൊതുയാത്രാ സംവിധാനം മാത്രമാണ് രക്ഷ. മിക്കവാറും ഇത് ലഭിക്കാത്തതിനാൽ വളരെ ദൂരത്തേക്കുള്ള യാത്രയും കാൽനടയായാണ്. ട്രെയിൻ ഉണ്ടെങ്കിലും ആശ്രയിക്കാനാവില്ല. കാരണം വൈദ്യുതി തകരാർമൂലം ട്രെയിനുകൾ എപ്പോൾ വേണമെങ്കിലും നിൽക്കാം. പിന്നെ എപ്പോൾ പുറപ്പെടുമെന്ന് പറയാൻ കഴിയുകയില്ല. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾ തന്നെ ട്രെയിനിനുള്ളിൽ കഴിഞ്ഞുകൂടേണ്ടി വരും.

ഭൂരിഭാഗത്തിനും വൈദ്യുതി ഇല്ല. ഉള്ളവർക്ക് ഇത് ലഭിക്കുന്നത് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം. ഇവിടെ ആകെ മൂന്നു ചാനലുകൾ മാത്രമാണ് ഉള്ളത്. മൂന്നും സർക്കാർ നിയന്ത്രണത്തിലുള്ളതാണ്. ഒന്ന് എല്ലാദിവസവും വൈകുന്നേരവും മറ്റുരണ്ടെണ്ണം ആഴ്ചയുടെ അവസാന ദിവസങ്ങളിൽ മാത്രവുമാണ് ലഭിക്കുക. ഇവ സർക്കാർ നിയന്ത്രണത്തിൽ ഉള്ളവയായതിനാൽ സർക്കാർ സ്തുതികളുമായി ബന്ധപ്പെട്ട പരിപാടികളാണ് ഉണ്ടാവുക. സിനിമ–സീരിയൽ തുടങ്ങി വിനോദങ്ങളൊന്നും ഇവിടെ അനുവദനീയമല്ല. അതുകൊണ്ട് അത്യാവശ്യം പണമുള്ളവർ ഇത്തരം പരിപാടികളുടെ, ചൈനയിൽനിന്നും തെക്കൻ കൊറിയയിൽ നിന്നുമൊക്കെ കടത്തിക്കൊണ്ടുവരുന്ന സിഡികളും മറ്റും രഹസ്യമായി വാങ്ങും. ഇവ കാണുന്നത് നിയമപരമായി തെറ്റായതിനാൽ മറ്റൊരു ടിവിയായിരിക്കും ഉപയോഗിക്കുക. എങ്കിലും വോൾട്ടേജ് പ്രശ്നം അതിരൂക്ഷമായതിനാൽ വ്യക്‌തമായി ആസ്വദിക്കാനും കഴിയില്ല.

ഇന്റർനെറ്റും പുറം രാജ്യങ്ങളിൽനിന്നുള്ള ഒരു രീതിയിലുമുള്ള വാർത്തകളും ഇവിടെ അനുവദനീയമല്ല. അതുകൊണ്ടുതന്നെ കൊറിയയ്ക്ക് പുറത്ത് എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. പുറത്ത് ഒരു രാജ്യം ഉണ്ടെന്ന് അറിയാത്തവരുമുണ്ട്. മൊബൈൽഫോണുകൾക്ക് വിലക്ക് ഇല്ലെങ്കിലും രാജ്യത്തിന് പുറത്തേക്ക് വിളിക്കാൻ കഴിയില്ല. രാജ്യത്തിനകത്തെ ഫോൺവിളികൾ എല്ലാം കൃത്യമായി ചോർത്തപ്പെടും. വിലക്കപ്പെട്ടത് എന്തെങ്കിലുമുണ്ടെങ്കിൽ താമസിയാതെ രാഷ്ര്‌ടീയ തടവുകാരനാകാം. അതുകൊണ്ടു തന്നെ മൊബൈൽ ഫോണുകൾ വൈദ്യുതി മുടങ്ങുമ്പോൾ വെളിച്ചം ലഭിക്കാനുള്ള ഉപകരണമായാണ് പലരും കരുതുന്നത്.

സർക്കാർ അംഗീകരിച്ച 28 ഹെയർ സ്റ്റൈയിലുകളുണ്ട് ഇവിടെ. അതുമാത്രമാണ് അനുവദനീയം. തോന്നുംപടി മുടി വെട്ടി നടക്കുന്നവർ ശിക്ഷിക്കപ്പെടും.മയക്കുമരുന്ന് കച്ചവടം കുറ്റകൃത്യമല്ല. മയക്കുമരുന്ന് കച്ചവടം സാധാരണക്കാരുടെ വരുമാന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
ഏറ്റവും വിചിത്രമായ ഒരു കാര്യം ഇവിടെ ഇപ്പോൾ വർഷം 2016 അല്ല, 105 ആണ്. സർക്കാർ ഇവിടെ വർഷം കണക്കുകൂട്ടുന്നത് ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മുത്തച്ഛൻ കിം ജോംഗ് ഇൽ ന്റെ ജനന തീയതിയായ 1912 മുതലാണ്.

പ്രസിഡന്റ് കിമ്മിനെ ആരും കുറ്റം പറയരുത്. എല്ലാം രാജ്യത്തിനു വേണ്ടിയാണ്. തന്റെ പേര് മറ്റാർക്കും ഇടാൻ പാടില്ല എന്നാണ് കല്ലേൽ പിളർക്കുന്ന പുതിയ ഉത്തരവ്. ആർക്കെ ങ്കിലും തന്റെ പേരുണ്ടെങ്കിൽ അത് ഉടനെ മാറ്റുകയും വേണം. പ്രസിഡന്റ് ആളൊരു പാവം തന്നെ !

<യ>‘ഏഴുപേരുള്ള പെൺകുട്ടി’

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില13്യമ3.ഷുഴ മഹശഴി=ഹലളേ>

ഹെയോൻസിയോ ലി എന്ന യുവതി ഉത്തരകൊറിയയിലെ തന്റെ ചെറുപ്പം മുതലുള്ള ജീവിതവും അവിടുത്തെ ദുരിതങ്ങളും വിവരിച്ചുകൊണ്ട് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച നോവലാണ് ‘ഏഴുപേരുള്ള പെൺകുട്ടി’. ഈ നോവലിൽ അവർ കൊറിയയുടെ യഥാർഥ ചിത്രം വരച്ചുകാട്ടുന്നു.

1997ൽ പതിനേഴാം വയസിലായിരുന്നു ലീയുടെ ചൈനയിലേക്കുള്ള രക്ഷപ്പെടൽ. അവിടെ 10 വർഷക്കാലത്തെ ജീവിതത്തിനുശേഷം തെക്കൻ കൊറിയയിലേക്ക് പോയി. യൂണിവേഴ്സിറ്റി പഠനം നടത്തി. തുടർന്ന് യുഎന്നിലടക്കും കൊറിയയെക്കുറിച്ചും മനുഷ്യാവകാശത്തേയും കുറിച്ചുള്ള അറിയപ്പെടുന്ന പ്രഭാഷകയായി.

ലിയുടെ പ്രസംഗങ്ങളിലെയും അഭിമുഖങ്ങളിലേയും പ്രസക്‌ത ഭാഗങ്ങൾ ഇങ്ങനെ.
‘എന്തുകൊണ്ടാണ് അർധരാത്രിയിൽ ആളുകളെ പിടിച്ചുകൊണ്ടു പോകുന്നതെന്നും ദിവസം രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടാണ് ആരോഗ്യത്തിന് നല്ലതെന്നും ഞാൻ ചോദിച്ചില്ല. പൊതുഇടങ്ങളിലെ വധശിക്ഷ ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചു. ഇങ്ങനെയൊക്കെയുള്ള എന്റെ രാജ്യമാണ് ലോകത്തിലെ ഏറ്റവും നല്ല രാജ്യമെന്നും ഞാൻ വിശ്വസിച്ചു’.

<യ> –ജോസി ജോസഫ്