ദിനോസർ ഫോസിലുകൾ ഏറ്റവുമധികം കണ്ടെത്തിയ രാജ്യങ്ങളിൽ ഇന്ത്യയും
ദിനോസർ ഫോസിലുകൾ ഏറ്റവുമധികം കണ്ടെത്തിയ രാജ്യങ്ങളിൽ ഇന്ത്യയും
അതെ, ലോകത്തിൽ ഏറ്റവുമധികം ദിനോസർ ഫോസിലുകൾ കണ്ടെത്തിയ സ്‌ഥലങ്ങളിലൊന്ന് ഇന്ത്യയിലാണ്. ഗുജറാത്തിലെ ഒരു ചെറുപട്ടണമായ ബാലസിനോറാണ് ഫോസിൽ ശേഖരത്തിന്റെ കേന്ദ്രം. ഒരുകാലത്ത് ഈ പ്രദേശം ദിനോസറുകളുടെ പ്രജനനകേന്ദ്രമായിരുന്നുവെന്നാണ് ഫോസിൽ ഗവേഷകരുടെ വിലയിരുത്തൽ. ഇവിടെനിന്നു കണ്ടെത്തിയ പതിനായിരത്തിലധികം മുട്ടകൾ ഈ നിഗമനത്തിനു ശക്‌തി നല്കുന്നുണ്ട്. കണ്ടെത്തിയതിൽവച്ച് ദിനോസറുകളുടെ ഏറ്റവും വലിയ മൂന്നാമത്തെ ഹാച്ചറിയാണ് ബാലസിനോർ. പലർക്കും ഈ പ്രദേശത്തെക്കുറിച്ച് അത്ര ഗ്രാഹ്യമില്ല.

ഈ പ്രദേശം യുനെസ്കോയുടെ ജിയോ പാർക്ക് പദ്ധതിയിൽ ഉൾപ്പെടുമെന്ന് ആരും വിചാരിച്ചുമില്ല.
ഏഴിനം ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നുവെന്നാണു കരുതുന്നത്. 2003ൽ ഇവിടെനിന്ന് പുതിയൊരിനം ദിനോസറിന്റെ ഫോസിൽ കണ്ടെടുത്തിരുന്നു. ടൈറാനസോറസ് റെക്സ് കുടുംബത്തിൽപ്പെട്ട ആ ഫോസിലിന് രാജാസോറസ് നർമൻഡെൻസിസ് എന്നു പേരു നല്കി. നർമദയിലെ രാജാവ് എന്നാണ് ഇതിനർഥം.

1981ൽ അപ്രതീക്ഷിതമായാണ് ഈ ഫോസിൽ പ്രദേശം ഭൂഗർഭ ശാസ്ത്രജ്‌ഞരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഈ പ്രദേശത്തെ ധാതുക്കളെക്കുറിച്ചു ഗവേഷണം നടത്തുന്നതിനിടയിലായിരുന്നു അത്. പിന്നീട് ഇത് ശാസ്ത്രജ്‌ഞരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട സ്‌ഥലമായി മാറി. ബാലസിനോറിലെ ആലിയ സുൽത്താന ബാബി എന്ന രാജകുമാരിയാണ് ഈ പ്രദേശത്തെ ടൂറിസം വളർത്തിയെടുത്തതും ഇവിടത്തെ ഫോസിലുകൾ ആദ്യകാലത്ത് സംരക്ഷിച്ചതും. ഫോസിലുകളെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന ഇംഗ്ലീഷ് അറിയാവുന്ന ഗൈഡുമായിരുന്നു അവർ. ഫോസിലുകളെക്കുറിച്ചുള്ള അറിവു നിമിത്തം ആലിയ പിന്നീട് ദിനോസർ രാജകുമാരി എന്നറിയപ്പെടുകയും ചെയ്തു.


പാറയിൽ ഉറച്ചിരിക്കുന്ന ദിനോസറിന്റെ അസ്‌ഥികൾ, തൊലിയുടെയും മുട്ടയുടെയും അവശിഷ്‌ടങ്ങൾ തുടങ്ങിയവ ഇവിടെ എത്തിയാൽ കാണാം. എന്തിന്, പൂർണ വലുപ്പത്തിലുള്ള ദിനോസർ മുട്ട കാണാനും സ്പർശിക്കാനും കഴിയും.

<യ>എന്താണ് ഇവിടത്തെ പ്രത്യേകത?

ലോകത്ത് ഇതുവരെ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ള ദിനോസർ ഫോസിൽ മ്യൂസിയങ്ങളിൽ സന്ദർശകർക്ക് സ്പർശിക്കാൻ അനുവാദമുള്ള ഒരേയൊരു സ്‌ഥലമാണ് ബാലസിനോർ. ആറര കോടി വർഷം പഴക്കമുള്ള മുട്ടയൊക്കെ കൈകളിൽ എടുക്കാൻ കഴിയും.

എങ്കിലും ടൂറിസ്റ്റുകളുടെ കാര്യമായ ശ്രദ്ധ നേടാൻ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്‌ഥയിൽത്തന്നെയാണ്. മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് ഫോസിൽ കണ്ടെത്തിയെങ്കിലും കാര്യമായ പഠനങ്ങളോ ഗവേഷണങ്ങളോ ഇവിടെ നടന്നിട്ടില്ല. ഒരുപക്ഷേ ഫോസിലുകളെല്ലാം നശിച്ചെന്നും വരാം.

<ശാഴ െൃര=/ളലമേൗൃല/ഉശിീമൌൃബകിറശമ02.ഷുഴ മഹശഴി=ഹലളേ>