സുന്ദരികളാണ് പക്ഷെ...
സുന്ദരികളാണ് പക്ഷെ...
സുന്ദരികളാണ് പക്ഷെ ഉടക്കിയാൽ വിവരമറിയും. സംഭവം അങ്ങ് ചൈനയിലാണ്. വിമാനത്തിലെ ശല്യക്കാരായ യാത്രക്കാരെ ഒതുക്കാനാണ് പുതിയ വഴിയുമായി ഒരു ഏവിയേഷൻ അക്കാഡമി രംഗത്തെത്തിയിരിക്കുന്നത്. ഫ്ളൈറ്റ് അറ്റൻഡർമാരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ആയോധനകലകളിൽ പരിശീലനം നൽകുകയാണ് അക്കാഡമി.

വെറും പരിശീലനമല്ല ഒന്നാന്തരം മിലിട്ടറി ട്രെയിനിംഗ്. കായിക പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനമുള്ളൂ. ചൈനയിലെ ചെങ്ഡു ഈസ്റ്റ് സ്റ്റാർ ട്രെയിനിംഗ് കോളജ് ആണ് പുതിയ പരിഷ്കാരവുമായി രംഗത്തെത്തിയിരിക്കു ന്നത്. മുപ്പതിനായിരം അടി ഉയരത്തിൽ യാത്രക്കാർക്ക് ഭക്ഷണവും പാനീയവും വിളമ്പുന്ന യാത്രക്കാരെ അങ്ങേയറ്റം സ്നേഹത്തോടെ പരിചരിക്കുന്ന ഈ സുന്ദരികളെ കണ്ടാൽ മാരകമായ ആയോധനകലകളിൽ അഗ്രഗണ്യരാണെന്ന് പറയുകയില്ല.


വിമാനത്തിൽ മദ്യപിച്ച് ബഹളം വയ്ക്കുകയും അക്രമാസക്‌ത രാവുകയും ചെയ്യുന്ന വില്ലന്മാരെ ഒതുക്കാൻ ഇവർക്ക് നിമിഷങ്ങൾ മതി.

എന്തായാലും ചെങ്ഡു ഈസ്റ്റ് സ്റ്റാർ ട്രെയിനിംഗ് കോളജിന്റെ ഈ സവിശേഷ പാഠ്യപദ്ധതി മറ്റ് ഏവിയേഷൻ അക്കാഡമികളും പിന്തുടരുമോയെന്ന് കണ്ടറിയണം.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില23ഴമ2.ഷുഴ മഹശഴി=ഹലളേ>