സ്നേഹക്കൂട്
സ്നേഹക്കൂട്
<യ> ഇതൊരു പാഠമാണ്. ഭാര്യ–ഭർത്താക്കന്മാർക്കുള്ള, സുഹൃത്തുക്കൾക്കുള്ള സ്നേഹത്തിന്റെ പാഠം...

രാവിലെ മുതൽ മദ്യപാനം ആരംഭിക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിലെ രഘുനന്ദൻ എന്ന കഥാപാത്രത്തെ മലയാളികൾ മറന്നുകാണില്ല. മദ്യപാനം കാരണം രഘുനന്ദനെ ഉപേക്ഷിച്ച് പോകുന്ന മീര എന്ന കഥാപാത്രമുണ്ട് ഈ സിനിമയിൽ. ഡിവോഴ്സ് ആണെങ്കിലും രഘുനന്ദനെ സുഹൃത്തിനെപ്പോലെയാണ് മീര കാണുന്നത്. ഇത് സിനിമയിലെ രംഗമാണെങ്കിൽ ഇതിലും വലിയ സുഹൃദ്ബന്ധത്തിന്റെ കഥയാണ്് ചൈനയിൽ സംഭവിച്ചിരിക്കുന്നത്.

പക്ഷെ ഇതു സംഭവിച്ചിരിക്കുന്നത് യഥാർഥ ജീവിതത്തിലാണെന്നു മാത്രം. നിസാരകാര്യങ്ങൾക്കുപോലും വഴക്കിടുകയും ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ ഉപേക്ഷിച്ചു പോകുകയും ചെയ്തവർ ഇവരുടെ ജീവിതമൊന്നു കാണണം, എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്ന് പഠിക്കണം...

ഷിഹാൻ എന്ന സാധാരണക്കാരൻ

ഷൂ ഷിഹാൻ, ചൈനയിലെ ഒരു സാധാരണക്കാരിൽ ഒരാൾ. കൽക്കരി ഖനിയിലെ ജീവനക്കാരൻ. കുടുംബത്തിനു വേണ്ടിയായിരുന്നു അയാളുടെ അധ്വാനമെല്ലാം. വിവാഹ പ്രായമെത്തിയപ്പോൾ വീട്ടുകാർ ഷൂവിന് അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്തു. 1996ലായിരുന്നു ഇത്. അന്നുമുതൽ ഷൂവിന്റെ ജീവിതത്തിലെ സുഖത്തിലും ദുഃഖത്തിലും ഷീ ഷിംപിങ് പങ്കുചേർന്നു.

സാധാരണ കുടുംബങ്ങളിലുള്ളതുപോലെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാമായി സന്തോഷത്തോടെ അവർ കുടുംബ ജീവിതം നയിച്ചു. ഏറെ വൈകാതെ അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ഇതോടെ ഷൂവിന്റെ ജീവിതത്തിൽ കൂടുതൽ സന്തോഷം നിറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഷിംപിങ് ഒരു ആൺകുട്ടിക്കുകൂടി ജന്മം നൽകി. ഇതോടെ ഷിഹാന്റെ സന്തോഷം ഇരട്ടിച്ചു. കുട്ടികളുടെ സന്തോഷവും ചെറിയ കുസൃതികളുമായി ഷിഹാന്റെ ജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.

ദുരന്തങ്ങളുടെ ’മാർച്ച് ‘

2002, മാർച്ചു മാസത്തിലെ ഒരു ദിനം. പതിവുപോലെ ഷിഹാൻ ഖനിയിലേക്ക് ജോലിക്കായി പുറപ്പെട്ടു. എല്ലാ ദിവസവും നൽകാറുള്ളതുപോലെ ഷിംപിങ് ഭക്ഷണം പൊതിഞ്ഞുകൊടുത്തു. ഭാര്യയോടും മക്കളോടും യാത്രപറഞ്ഞ് താൻ പോകുന്നത് ഒരു ദുരന്തത്തിലേക്കാണെന്ന് ഷിഹാൻ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില30്യയ2.ഷുഴ മഹശഴി=ഹലളേ>

ഷിഹാൻ ജോലിക്ക് ചെന്ന് അധികം വൈകാതെ കൽക്കരി ഖനിയിൽ വലിയ ഒരു സ്ഫോടനമുണ്ടായി. ഉഗ്രസ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ബോധംനഷ്‌ടപ്പെട്ട ഷിഹാനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് ഷിംപിങ് ആശുപത്രിയിലേക്ക് കുതിച്ചു. പിറ്റേ ദിവസമാണ് ഷിഹാന് ബോധം വന്നത്.
ഭാര്യയുടെ നിറഞ്ഞമിഴി കണ്ടപ്പോഴും ഷിഹാൻ വിചാരിച്ചുകാണില്ല താൻ കേൾക്കാൻ പോകുന്ന വാർത്തയുടെ ഭീകരത. വിഷമത്തോടെ ഡോക്ടർമാർ ഷിഹാനെ ആ കാര്യമറിയിച്ചു. ഇനി ഷിഹാന് എണീറ്റുനടക്കാനാവില്ല. അരയ്ക്കു കിഴേക്കുള്ള ഷിഹാന്റെ ചലനശേഷി പൂർണമായും നഷ്‌ടപ്പെട്ടിരിക്കുന്നു.


തളരാത്ത മനസ്

ഡോക്ടർമാരെ അദ്ഭുതപ്പെടുത്തി ചെറുപുഞ്ചിരിയോടെയാണ് ഷിഹാൻ ആ വാർത്തകേട്ടത്. പക്ഷെ ഷിഹാന് ഒരു വിഷമമുണ്ടായിരുന്നു. തന്റെ വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ ചെലവ് നടന്നിരുന്നത്. അപകടത്തിൽപ്പെട്ടതിന്റെ നഷ്‌ടപരിഹാരമായി ലഭിച്ച 40,000 യുവാൻ മാത്രമാണ് കൈയിലുള്ളത്.
അതു തീർന്നുകഴിഞ്ഞാൽ എങ്ങനെ തന്റെ ഭാര്യയും മക്കളും ജീവിക്കും. ശരീരം തളർന്ന താൻ അവർക്ക്് ഒരു ഭാരമായി മാറും. ആശുപത്രിക്കിടക്കയിൽ ഷിഹാന്റെ ചിന്ത ഇതുമാത്രമായിരുന്നു. അവസാനം ഷിഹാൻ ഒരു തീരുമാനമെടുത്തു.

എന്നെ ഡിവോഴ്സ് ചെയ്യൂ, പ്ലീസ്

ഭാര്യയെ അടുത്തു വിളിച്ച ഷിഹാൻ തന്റെ തീരുമാനം വെളിപ്പെടുത്തി. തന്നെ ഡിവോഴ്സ് ചെയ്യുക, വെറെ ഒരാളെ കല്യാണം കഴിക്കുക. പക്ഷെ ഷിംപിങ് മുഴുവൻ പറയാൻ പോലും ഷിഹാനെ സമ്മതിച്ചില്ല. ഷിഹാനെ ഉപേക്ഷിച്ചുള്ള ഒരു ജീവിതം തനിക്കും മക്കൾക്കു വേണ്ടെന്ന് ഷിംപിങ് തീർത്തുപറഞ്ഞു. പക്ഷെ ഷിഹാൻ വിടാൻ ഒരുക്കമല്ലായിരുന്നു. ഭാര്യയോടുള്ള സ്നേഹംകൊണ്ട് ഷിഹാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. പക്ഷെ സ്നേഹത്തിൽ ഷിഹാനെ തോൽപ്പിച്ചേ അടങ്ങുവെന്ന വാശിയിൽ ഷിംപിങ് ആ നിർബന്ധനങ്ങൾക്ക് വഴങ്ങിയില്ല.

കാലംമാറി, കൂടെ മനസും

കാലംപൊയ്ക്കൊണ്ടിരുന്നു. ഷിഹാന്റെ അവസ്‌ഥയിൽ മാറ്റമൊന്നു ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ ഷിംപിങ്, ഷിഹാനെ പരിചരിച്ചുകൊണ്ടിരുന്നു. പക്ഷെ ഷിഹാൻ, ഷിംപിങിനെ തന്നെ ഡിവോഴ്സ് ചെയ്യാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. കാലം മാറ്റാത്ത തീരുമാനങ്ങളില്ലെന്നാണ് പറയാറ്. ഇക്കാര്യം ഷിംപിങ് കാര്യത്തിലും ശരിയായി. ഷിഹാന്റെ നിർബന്ധത്തിന് ഷിംപിങ് അവസാനം വഴങ്ങി. 2009ൽ ഷിഹാൻ ഷിംപിങിനെ ഡിവോഴ്സ് ചെയ്തു. തുടർന്ന് ഷിഹാൻ നിർദ്ദേശിച്ചയാളെ ഷിംപിങ് കല്യാണം കഴിച്ചു. തന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ലി സോങ്കിയെയാണ് ഷിഹാൻ ഷിംപിങിന് കണ്ടെത്തിയത്.

യഥാർഥ സുഹൃത്ത്

കല്യാണത്തിനുശേഷം ഷിംപിങ്്, ലിയോടൊപ്പം അവരുടെ വീട്ടിൽ സുഖമായി താമസിക്കുമെന്നാണ് ഷിഹാൻ കരുതിയത്. എന്നാൽ ഷിഹാനെ അദ്ഭുതപ്പെടുത്തുന്ന തീരുമാനമാണ് ലി എടുത്തത്. കല്യാണത്തിനുശേഷം ഇരുവരും ഷിഹാനെ പരിചരിക്കാൻ അവിടെ താമസിക്കാൻ തീരുമാനിച്ചു. ആദ്യം ഇതുവിശ്വസിക്കനായില്ലെന്ന് ഷിഹാൻ പറയുന്നു. എന്നാൽ ഒരു യഥാർഥ സുഹൃത്തിന്റെ കടമയെന്തെന്ന് ലി കാണിച്ചുകൊടുത്തു. ഇപ്പോൾ ലിയും ഷിംപിങും അവരുടെ മക്കളും ഷിഹാന്റെ മക്കളുമെല്ലാം ഒരു വീട്ടിൽ താമസിക്കുകയാണ്.

ഇവർ ഒരു പാഠമാണ്. സ്നേഹമെന്താണെന്ന്, സുഹൃദ്ബന്ധം എങ്ങനെയുള്ളതാവണമെന്ന് എല്ലാത്തിനുമുപരിയായി കുടുംബം എങ്ങനെയാവണമെന്ന് അറിയാത്തവർ വായിച്ചിരിക്കേണ്ട പാഠം.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില30്യയ3.ഷുഴ മഹശഴി=ഹലളേ>