‘മൗനമേ, നിറയും മൗനമേ..’
‘മൗനമേ, നിറയും മൗനമേ..’
<യ>പാട്ടു പ്രണയികൾക്കു ലളിത സംഗീതത്തിന്റെ മാണിക്യവീണ സമ്മാനിച്ച എം.ജി.രാധാകൃഷ്ണൻ ഓർമയായിട്ട് ഇന്ന് ആറു വർഷം

തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ഈണങ്ങൾ മനസിൽ കൊരുത്ത് ഒരു മനുഷ്യൻ. എൺപതുകളിലും തൊണ്ണൂറുകളിലും ആകാശവാണിയിലെത്തിയിട്ടുളളവർ മറക്കാനിടയില്ലാത്ത കാഴ്ച. ആകാശവാണിയുടെ വരാന്തകളിലും ഇടനാഴികളിലും മൂന്നുപതിറ്റാണ്ടിലേറെ ‘അഷ്‌ടപദിലയം തുളളിത്തുളുമ്പുന്ന’ മനസുമായി ജീവിച്ച്... ലളിതസംഗീതത്തിന്റെ മാണിക്യവീണ നമുക്കു സമ്മാനിച്ച എം.ജി.രാധാകൃഷ്ണൻ. ശുദ്ധസംഗീതത്തിന്റെ ആ ‘സൂര്യകീരീടം’ നമ്മുടെ നഷ്‌ടനൊമ്പരങ്ങളിൽ വിങ്ങലായി നിറഞ്ഞിട്ട് ആറു വർഷം കടന്നിരിക്കുന്നു.

1940 ഓഗസ്റ്റ് എട്ടിനു കർക്കിടകത്തിലെ കാർത്തികനാളിൽ ഹരിപ്പാട്ട് പിലാപ്പുഴ മേടയിൽ എം.ജി.രാധാകൃഷ്ണൻ ജനിച്ചു. അച്ഛൻ സംഗീത സംവിധായകനും ഹാർമോണിസ്റ്റുമായിരുന്ന മലബാർ ഗോപാലൻ നായർ. അമ്മ അധ്യാപികയും ഹരികഥാനിപുണയുമായിരുന്ന കമലാക്ഷിയമ്മ. ഹരിപ്പാട് ബോയ്സ് ഹൈസ്കൂളിൽ പത്താംതരവും തുടർന്ന് ആലപ്പുഴ എസ്ഡി കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്നു ഗാനഭൂഷണം. യേശുദാസ്, തിരുവിഴ ജയശങ്കർ, നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങിയവർ സഹപാഠികൾ. 1962 ൽ ആകാശവാണിയിൽ മ്യൂസിക് കംപോസറായി ജോലിയിൽ പ്രവേശിച്ചു.

ആകാശവാണിയുടെ സുവർണനാളുകളിലാണ് എം.ജി.രാധാകൃഷ്ണൻ അവിടെയെത്തുന്നത്്. എസ്. രാമൻകുട്ടിനായർ, കെ.ജി.സേതുനാഥ്, കെ.പദ്മനാഭൻ നായർ, ടി.എൻ.പദ്മരാജൻ, കെ.പി.ഉദയഭാനു, തിരുവിഴ ജയശങ്കർ, പറവൂർ രാധാമണി, പറവൂർ ശാരദാമണി, എസ്.സരസ്വതിയമ്മ, കെ.ജി.ദേവകിയമ്മ, ടി.പി. രാധാമണി, ജോൺ സാമുവൽ തുടങ്ങിയ പ്രതിഭാധനർ ശബ്ദതാരങ്ങളായി പ്രശോഭിക്കുന്ന കാലം. നെയ്യാറ്റിൻകര വാസുദേവൻ, എസ്. രത്നാകരൻ, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, എസ്.ആർ.രാജു, എസ്.എ.സ്വാമി തുടങ്ങിയ നിലയവിദ്വാൻമാരുടെ സാന്നിധ്യം.

ലളിതസംഗീതവിഭാഗത്തിലാണ് എം.ജി.രാധാകൃഷ്ണന്റെ തുടക്കം. രാവിലെ 7.40 നു പ്രക്ഷേപണം ചെയ്തിരുന്ന ലളിതസംഗീതപാഠം രാധാകൃഷ്ണന്റെ വരവോടെ ഏറെ ജനപ്രിയമായി. ലളിതഗാനങ്ങൾ സംഗീതം നല്കി പഠിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടി. കാവാലമെഴുതി എംജിആർ ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഘനശ്യാമസന്ധ്യാഹൃദയം നിറയെ മുഴങ്ങീ മഴവില്ലിൻ മാണിക്യവീണ..., ഓടക്കുഴൽവിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയിൽ.. എന്നിവ യുവജനോത്സവവേദികളിൽ നിറഞ്ഞൊഴുകി. ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേയുറക്കമായോ..., ശരറാന്തൽ വെളിച്ചത്തിൽ ശയനമുറിയിൽ ഞാൻ ശാകുന്തളം വായിച്ചിരുന്നു..., അഷ്‌ടപദിലയം തുളളിത്തുളുമ്പും അമ്പലപ്പുഴയിലെ നാലമ്പലത്തിൽ..., പി.ഭാസ്ക്കരന്റെ രചനയിൽ മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി...തുടങ്ങിയ ലളിതഗാനങ്ങൾ സിനിമാഗാനങ്ങളെ വെല്ലുന്ന ജനപിന്തുണ നേടി. ഭാര്യ പദ്മജയെഴുതിയ ഒരു മാത്ര ഞാനൊന്നു കണ്ടേയുളളു.... എന്ന ഗാനം എംജിയുടെ സംഗീതസംവിധാനത്തിൽ ആകാശവാണി പ്രക്ഷേപണം ചെയ്തു.

ഗായകനായാണ് എം.ജി. രാധാകൃഷ്ണൻ സിനിമയിലെത്തിയത്. 1969 ൽ പുറത്തിറങ്ങിയ കളളിച്ചെല്ലമ്മയിൽ കെ. രാഘവൻ മാസ്റ്റർ ഈണം നല്കിയ ഉണ്ണിഗണപതിയേ... ആദ്യഗാനം. തുടർന്നു ശരശയ്യയിലെ ഉത്തിഷ്ഠത ജാഗ്രത..., ശാരികേ..ശാരികേ..., നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പല്ലനയാറ്റിൻ തീരത്ത്്്... എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത സംവിധായകൻ എന്ന നിലയിൽ എംജിആർ അറിയപ്പെട്ടത് അരവിന്ദന്റെ തമ്പിലൂടെയാണ്. ഇതിലെ കാനകപ്പെണ്ണ് ചെമ്പരത്തി എന്ന ഗാനത്തിനു നല്കിയ ഈണം ശ്രദ്ധേയമായി. ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ ഓ മൃദുലേ.. ഹൃദയമുരളിയിലൊഴുകി വാ..., ജാലകത്തിലെ ഒരു ദലം മാത്രം..., ചാമരത്തിലെ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ..., അദ്വൈതത്തിലെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ..., ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു..., മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്തു പാർത്തായോ .., മിഥുനത്തിലെ ഞാറ്റുവേലക്കിളിയേ ഒരു പാട്ടുപാടി വരുമോ..., അനന്തഭദ്രത്തിലെ ശിവമല്ലിക്കാവിൽ.., ദേവാസുരത്തിലെ ശ്രീപാദം..., രാക്കുയിലിൻ രാഗസദസിലെ ഏത്ര പൂക്കാലമിനി..., പ്രജയിലെ ചന്ദനമണിസന്ധ്യകളുടെ നടയിൽ.. , മണിച്ചിത്രത്താഴിലെ പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടും..., കണ്ണെഴുതി പൊട്ടും തൊട്ടിലെ ഹരിചന്ദനമലരിലെ മധുവായ്..., ഞാൻ ഏകനാണിലെ പ്രണയവസന്തം തളിരണിയുമ്പോൾ... തുടങ്ങിയ ഗാനങ്ങളിൽ എം.ജി.രാധാകൃഷ്ണനിലെ പ്രതിഭയുടെ കൈയൊപ്പു പതിഞ്ഞിരിക്കുന്നു. 1980 ൽ പുറത്തിറങ്ങിയ ഭരതന്റെ തകരയിൽ പൂവച്ചൽ ഖാദർ രചിച്ച്് എംജിആർ ഈണം നല്കി എസ്. ജാനകി പാടിയ മൗനമേ...നിറയും മൗനമേ എന്ന ഗാനം നിരൂപകപ്രശംസ നേടി. തുടർന്നു സാജന്റെ ഗീതം, വേണു നാഗവളളിയുടെ സർവകലാശാല, പദ്മരാജന്റെ നൊമ്പരത്തിപ്പൂവ്, പ്രിയദർശന്റെ അദ്വൈതം, ഫാസിലിന്റെ മണിച്ചിത്രത്താഴ്, ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം, രാജീവ് അഞ്ചലിന്റെ കാശ്മീരം, വേണുനാഗവളളിയുടെ അഗ്നിദേവൻ, രക്‌തസാക്ഷികൾ സിന്ദാബാദ്, ടി.കെ.രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട്്, ഷാജി കൈലാസിന്റെ നരസിംഹം, ജോഷിയുടെ പ്രജ തുടങ്ങിയ ചിത്രങ്ങളിലും നിരവധി ജനപ്രിയഗാനങ്ങൾ എംജിയുടെ സംഗീതസംവിധാനത്തിൽ വിടർന്നു.


എം.ജി. രാധാകൃഷ്്ണൻ കണ്ടെത്തിയ സ്വരവിശുദ്ധിയാണു ചിത്ര. ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട് ആകാശവാണി അവതരിപ്പിച്ച സംഗീതശില്പത്തിൽ കൊച്ചുകൃഷ്ണനു വേണ്ടി എം.ജി. രാധാകൃഷ്ണൻ ചിത്രയെക്കൊണ്ടു പാടിച്ചു. ചിത്രയ്ക്ക് അഞ്ചു വയസുളളപ്പോഴായിരുന്നു അത്. തുടർന്ന് എംജിആർ ഈണമിട്ട നിരവധി ലളിതഗാനങ്ങൾ ചിത്രയുടെ കുയിൽനാദത്തിൽ ശ്രോതാക്കളിലെത്തി. എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ച അട്ടഹാസത്തിലെ ചെല്ലം ചെല്ലം.. എന്ന ഗാനമാണ് ചിത്ര ആദ്യമായി പാടിയ സിനിമാഗാനം. എന്നാൽ പുറത്തിറങ്ങിയതു ഞാൻ ഏകനാണ് എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ തന്നെ സംഗീത സംവിധാനത്തിൽ പാടിയ രജനീ നീ പറയൂ പൂനിലാവിൻ പരിലാളനങ്ങൾ...എന്ന ഗാനവും. പിന്നീട് എംജിആർ ഈണമിട്ട പഴംതമിഴ് പാട്ടിഴയും..., കാറ്റേ നീ വീശരുതിപ്പോൾ... തുടങ്ങിയ ഗാനങ്ങളിലും ചിത്രയുടെ സ്വരമാധുരി നിറഞ്ഞുനിന്നു.

<ശാഴ െൃര=/ളലമേൗൃല/ങ.ഏ.ഞമറവമസൃശവെിമിബളമാശഹ്യബ070216.ഷുഴ മഹശഴി=ഹലളേ>

സംഗീത സംവിധാനത്തോടൊപ്പം വോക്കലിലും എം.ജി. രാധാകൃഷ്ണൻ ശ്രദ്ധേയനായി. നെയ്യാറ്റിൻകര വാസുദേവനൊപ്പം നിരവധി വേദികളിൽ കച്ചേരി അവതരിപ്പിച്ചു. ചിത്രാഞ്ജലിയിൽ റീ റിക്കാർഡിംഗ് പൂർത്തിയാക്കിയ ആദ്യചിത്രമായ ശേഷക്രിയയുടെ പിന്നണിയിൽ പ്രവർത്തിച്ചു. 2001 ൽ അച്ഛനെയാണെനിക്കിഷ്‌ടം എന്ന സിനിമയിലെ സംഗീതത്തിനും 2005 ൽ അനന്തഭദ്രത്തിലെ സംഗീതത്തിനും സംസ്‌ഥാനപുരസ്കാരം ലഭിച്ചു.

ലളിതഗാനപാഠത്തിലൂടെ സാധാരണമലയാളിക്കു ഭാവസുന്ദരഗാനങ്ങൾ പരിചയപ്പെടുത്തി. കർണാടസംഗീതത്തിൽ ആധികാരികജ്‌ഞാനം നേടിയപ്പൊഴും നാടൻസംഗീതത്തിന്റെ താളം മറന്നില്ല. കവിതയ്ക്കു ചേരുന്ന സംഗീതം ചാർത്തി. മലയാളത്തനിമ നിലനിർത്തിക്കൊണ്ടുതന്നെ ഗാനങ്ങളെ ജനപ്രിയമാക്കി. സോപാനസംഗീതവും നാടൻ വായ്ത്താരികളും ശാസ്ത്രീയസംഗീതവും ഗാനങ്ങളിൽ ചേരുംപടി ചേർത്തു. ശുദ്ധസംഗീതത്തിന്റെ തനിമ ചോരാതെ ഭാവാർദ്രഗാനങ്ങളൊരുക്കി. ന

സംഗീതത്തെ കച്ചവടത്തിന്റെ കണ്ണുകളിൽക്കൂടി കാണാതിരിക്കാൻ എം.ജി. രാധാകൃഷ്ണൻ ശ്രദ്ധിച്ചു. എന്നാൽ പ്രതിഭയ്ക്ക് അർഹമായ അംഗീകാരം ലഭിച്ചില്ല എന്നതാണു വേദനിപ്പിക്കുന്ന സത്യം. പക്ഷേ, അദ്ദേഹം സമ്മാനിച്ച നിത്യഹരിതഗാനങ്ങൾ മലയാളിയുടെ ഓർമ്മച്ചില്ലകളിൽ നിലാപ്പൂക്കളുടെ സൗരഭ്യമായ് നിറഞ്ഞു പാടുന്നു.

<യ>ടി.ജി. ബൈജുനാഥ്