ഗാഗ ഇങ്ങനെയാണ്...
ഗാഗ ഇങ്ങനെയാണ്...
ലേഡി ഗാഗ എന്ന പാട്ടുകാരിക്കും അവരുടെ ഗാനങ്ങൾക്കും ചൈനയിലേക്ക് ഇനി പ്രവേശനമില്ല. എന്നാൽ തായ്വാൻ ഞായറാഴ്ച ലേഡി ഗാഗ ദിനമായി ആഘോഷിക്കുകയും ചെയ്തു

ഒരു കൂടിക്കാഴ്ചയാണ് ലോകപ്രശസ്ത പോപ്പ്ഗായിക ലേഡി ഗാഗയെ വീണ്ടും വാർത്തകളിലെ താരമായി മാറ്റിയിരിക്കുന്നത്. 81 വയസുകാരനായ തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി മുപ്പതുകാരിയായ ലേഡി ഗാഗ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ചൈന പ്രഖ്യാപിച്ചു– വൻമതിലിനിപ്പുറത്തേക്ക് ലേഡി ഗാഗയ്ക്ക് പ്രവേശനമില്ല. ഗാഗയുടെ ചിത്രങ്ങൾക്കും പാട്ടുകൾക്കും ആൽബങ്ങൾക്കും നിരോധനവും ഏർപ്പെടുത്തി.

ജൂൺ 26 ഞായറാഴ്ചയാണ് അമേരിക്കയിലെ ഇൻഡ്യാനപോളിസിൽ സംഘടിപ്പിച്ച 84–ാമത് യുഎസ് മേയർമാരുടെ സമ്മേളനത്തിനിടയിൽ ലേഡി ഗാഗ ദലൈലാമയെ സന്ദർശിച്ചത്. മാനസിക വിഭ്രാന്തി അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്ന കാര്യങ്ങളായിരുന്നു ഇരുവരും തമ്മിൽ ചർച്ച ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഭിമുഖ സംഭാഷണത്തിന്റെ 19 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും ലേഡി ഗാഗ പുറത്തുവിട്ടു.

<ശാഴ െൃര=/ളലമേൗൃല/ഹമറ്യബഴമഴമബഴൃലലിബ070416.ഷുഴ മഹശഴി=ഹലളേ>

അതേസമയം, വിഘടനവാദിയെന്ന് തങ്ങൾ മുദ്രകുത്തിയ ദലൈലാമയുമായി ഗാഗയുടെ കൂടിക്കാഴ്ച ചൈനയെ വല്ലാതെ പ്രകോപിപ്പിച്ചു. രാജ്യം രണ്ടായി വിഘടിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരവാദിയെന്നും ചുവന്ന മേലങ്കിയണിഞ്ഞ ചെന്നായ് എന്നുമാണ് ദലൈലാമയെ ചൈന വിശേഷിപ്പിച്ചിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഗാഗ ട്വിറ്ററിൽ ഇങ്ങനെ രേഖപ്പെടുത്തി– ഇന്നത്തെ ഈ പ്രത്യേക ദിനത്തിന് നന്ദി. ദയ, ആരോഗ്യം വളർത്തുമെന്നാണ് ശാസ്ത്രം പറയുന്നത്. രാജ്യത്തിന്റെ ശരീരം സംരക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാവുക.

ഫെയ്സ്ബുക്കിൽ 46 മില്യൺ ലൈക്കുകളും ട്വിറ്ററിൽ 17.9 മില്യൺ ഫോളോവേഴ്സും ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുമുള്ള ലേഡി ഗാഗയ്ക്ക് ചൈനയുടെ വിലക്കൊന്നും യാതൊരു വിഷയമേയല്ല. മുമ്പും എതിർപ്പുകൾ ലേഡി ഗാഗ നേരിട്ടുണ്ട്. വേഷവിധാനവും പാട്ടിന്റെ വരികളും ഉൾപ്പെടെ തദ്ദേശീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നുവെന്ന് ആരോപിച്ച് ചില സംഘടനകൾ ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഇൻഡോനേഷ്യയിൽ ലേഡി ഗാഗയുടെ സംഗീതനിശയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

അതേസമയം, തായ്വാൻ സർക്കാർ ഞായറാഴ്ച ലേഡി ഗാഗ ദിനമായാണ് ആഘോഷിച്ചത്. സ്റ്റെഫാനി ജോവന്നെ ആൻജലീന ജെർമനോട്ടെ എന്ന ലേഡി ഗാഗ സാധാരണ വാർത്തകളിൽ ഇടം പിടിക്കുന്നത് വസ്ത്രധാരണ രീതിയാലോ ആൽബങ്ങളുടെ പ്രമേയത്താലോ ഒക്കെയാണ്. അമേരിക്കൻ ഗായിക, ഗാനരചയിതാവ്, അഭിനേതാവ്, നർത്തകി, ബിസിനസ് വുമൺ, ആക്ടിവിസ്റ്റ് എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിലൂടെയാണ് ലേഡി ഗാഗയുടെ പ്രയാണം. ഏറ്റവും ഡിമാൻഡുള്ള എക്കാലത്തെയും മികച്ച സംഗീത പ്രതിഭ എന്ന നേട്ടത്തിലേയ്ക്ക് ഗാഗ എത്തിയതിനു പിന്നിൽ ആത്മാർഥമായ അധ്വാനമായിരുന്നു പ്രധാന ഘടകം.

നാലാം വയസിൽ പിയാനോ പഠനത്തിന് താത്പര്യം കാട്ടിയ ഗാഗ പതിമൂന്നാം വയസിൽ ആദ്യത്തെ പിയാനോ ബാലഡ് രചിച്ചു. അധികം വൈകാതെ ടെലിവിഷൻ നാടകങ്ങളിലും അഭിനേതാവായി പ്രത്യക്ഷപ്പെട്ടു. പത്തൊമ്പതാം വയസിൽ സംഗീതരംഗത്ത് ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. ആദ്യ ആൽബമായ ദി ഫെയിം 2009– ൽ പുറത്തിറങ്ങി. അധോലോക ജീവിതത്തിലെ കൂത്തരങ്ങും കൂട്ടുകാരന്റെ ചൂതാട്ടഭ്രമവും ആൽബത്തിലെ ഗാനങ്ങൾക്ക് പ്രമേയങ്ങളായി. തൊട്ടടുത്ത വർഷം ഫെയിം മോൺസ്റ്റർ എന്ന ആൽബം പുറത്തിറക്കി. പ്രസിദ്ധിയുടെ കറുത്ത വശങ്ങളാണ് ആൽബത്തിന്റെ പ്രമേയം. ബോയ്സോണുമൊത്ത് ടെലിഫോൺ എന്ന ആൽബം ചെയ്തത് പിന്നീടാണ്. ഗാഗയുടെ ജീവിതരീതിയുടെയും കാഴ്ചപ്പാടുകളുടെയും കണ്ണാടിയാണ് ടെലിഫോൺ. ജയിലും സ്വവർഗരതിയും അരാജകത്വവും അക്രമവും അങ്ങനെ വെറുക്കപ്പെടുന്ന എല്ലാറ്റിനെയും ആഞ്ഞുപുൽകുന്ന പെൺകുട്ടിയാണ് ടെലിഫോണിലെ ഗാഗ. ബോൺ ദിസ് വേ എന്ന ആൽബവും വിപണിയിൽ വൻചലനം സൃഷ്ടിച്ചു. ജൂദാസ്, ദി എഡ്ജ് ഓഫ് ഗ്ലോറി, യൂ ആൻഡ് ഐ, മാരി ദി നൈറ്റ് മുതലായവ അടങ്ങിയ ആൽബത്തിന്റെ ഒമ്പത് മില്യൺ കോപ്പികളാണ് അമേരിക്കയിൽ മാത്രമായി വിറ്റഴിക്കപ്പെട്ടത്. ആർട്ട് പോപ്പ്, ചീക്ക് ടു ചീക്ക് എന്നിവയും ഗാഗയുടെ ആൽബങ്ങളാണ്.


സംഗീതത്തിന്റെയും ഫാഷന്റെയും കലയുടെയും സാങ്കേതികതയുടെയുമെല്ലാം വിജയകരമായ സമന്വയമാണ് ഗാഗയുടെ ആൽബങ്ങൾ. ഇതിനോടകം 27 മില്യൺ ആൽബങ്ങളും 146 മില്യൺ സിംഗിൾസും വിറ്റഴിക്കപ്പെട്ടുവെന്ന് 2016 ജനുവരിയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. സംഗീതത്തിൽ നിന്ന് ഏറ്റവും അധികം വരുമാനം കരസ്‌ഥമാക്കുന്ന വനിതകളുടെ പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാമതാണ് ഗാഗയുടെ സ്‌ഥാനം.

<യ>വേഷം പോലും ആകർഷകം

പീച്ച്, ഹൊറർ, റെഡ് മാസ്ക്, ബബിൾ ഗം, ബ്ലാക്ക് ലേസ്, സർക്കിൾ ഷേപ്പ് എന്നിങ്ങനെ ഏതു തരത്തിലുള്ള വസ്ത്രധാരണ രീതിയിലും ലേഡി ഗാഗ പ്രേക്ഷകർക്കു മുന്നിൽ എത്തും. ഭ്രാന്തൻ വേഷങ്ങളാണ് പലപ്പോഴും ഗാഗയുടേത്. പച്ചമാംസം കൊണ്ടുള്ള ഉടുപ്പ് അണിഞ്ഞ് പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കുന്നതിനും അടിയുടുപ്പുകൾ മാത്രം ധരിച്ച് മീൻപിടിക്കാൻ പോവുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.

2011– ലെ ഗ്രാമി പുരസ്കാര വേദിയിൽ ഗാഗ പ്രത്യക്ഷപ്പെട്ടത് ഒരു കൂറ്റൻ മുട്ടയിലാണ്. നഗ്നത ഗാഗയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേയല്ല. ആരാധകർക്കായി എന്തും ചെയ്യുമെന്ന് വ്യക്‌തമാക്കിയിട്ടുള്ള ഗാഗ ലണ്ടനിലെ ഒരു സംഗീതനിശയിൽ നീളൻ കോട്ട് ഊരിക്കളഞ്ഞ് പ്രേക്ഷകരെ അപ്പാടെ ഞെട്ടിച്ചു. ലേഡി ഗാഗയുടെ വെപ്പുനഖം 12,000 ഡോളറിന് ലേലത്തിൽ വിറ്റഴിക്കപ്പെട്ടതും വാർത്തയായിരുന്നു. സ്വർണ്ണ അലങ്കാരങ്ങളും അക്രിലിക് കെമിക്കലും ഉപയോഗിച്ചിട്ടുള്ള നഖം ഗാഗയുടെ ഒരു കടുത്ത ആരാധകനാണ് സ്വന്തമാക്കിയത്.

<ശാഴ െൃര=/ളലമേൗൃല/ഴമഴമബഹമാമബ070416.ഷുഴ മഹശഴി=ഹലളേ>

<യ>ജീവിതത്തോടുള്ള സമീപനം തത്വചിന്താപരം

ജീവിതത്തോടുള്ള ഗാഗയുടെ സമീപനം തത്വചിന്താപരമാണ്. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരെ സ്നേഹത്തിന്റെ വിപ്ലവകാരികൾ എന്നാണ് ഗാഗ വിശേഷിപ്പിച്ചിട്ടുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഗാഗ ശ്രദ്ധ ചെലുത്താറുണ്ട്. ജപ്പാനിലെ ദുരിതബാധിതർക്കായി കേവലം രണ്ടു ദിവസം കൊണ്ട് ശേഖരിച്ചത് രണ്ടര ലക്ഷം ഡോളറാണ്. വീ പ്രേ ഫോർ ജപ്പാൻ എന്നെഴുതിയ, ഗാഗ ഡിസൈൻ ചെയ്ത റിസ്റ്റ് ബാൻഡ് വാച്ച് മാർച്ച് 13ന് ഓൺലൈൻ സ്റ്റോറിലൂടെ വിൽക്കാൻ തുടങ്ങി. ഒരു ബാൻഡിന് അഞ്ചു ഡോളറാണ് വില. സന്മനസുള്ളവർക്ക് നൂറു ഡോളർ വരെ നൽകാം. ബാൻഡ് വിൽപ്പന ഇപ്പോഴും തുടരുന്നു. കിട്ടുന്ന പണമെല്ലാം സുനാമി ഫണ്ടിലേയ്ക്കാണ് നൽകുന്നത്.

പത്തൊമ്പതാം വയസിൽ തന്നെക്കാൾ ഇരട്ടിയിലേറെ വയസുള്ള ഒരാളുടെ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് ഈയടുത്ത കാലത്ത് ഗാഗ വെളിപ്പെടുത്തിയിരുന്നു. ആർട്ട് പോപ്പ് എന്ന ആൽബത്തിലെ സ്വൈൻ എന്ന ഗാനം ആ സംഭവത്തോടുള്ള രോഷപ്രകടനമാണ്.

പതിനഞ്ച് നോമിനേഷനുകളിൽ നിന്നായി ആറ് ഗ്രാമി പുരസ്കാരങ്ങൾ, മൂന്ന് ബ്രിറ്റ് പുരസ്കാരങ്ങൾ, ഗോൾഡൻ ഗ്ലോബ് അവാർഡ്, പന്ത്രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ, ബിൽബോർഡിന്റെ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ–2010, വുമൺ ഓഫ് ദി ഇയർ–2015 എന്നിങ്ങനെ നിരവധി ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.

<യ>ഗിരീഷ് പരുത്തിമഠം