പെൺകരുത്തിൽ വളരുന്ന മാറഞ്ചേരി
<യ> ഷാഫി ചങ്ങരംകുളം

പറഞ്ഞുവരുന്നത് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പുപദ്ധതിയിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളെയും അവരുടെ പ്രവർത്തനങ്ങളേയും കുറിച്ചാണ്. തൊഴിലിരിപ്പുകാരെന്ന് ഇവിടെ ആരും ഇവരെ കളിയാക്കിപറയാറില്ല. കാരണം ഇവരാണിപ്പോൾ നാട്ടിലെ താരങ്ങൾ. ഒരു പഞ്ചായത്തിന്റെ മൊത്തം ജലസംരക്ഷണ അടിസ്‌ഥാന വികസന പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്ത് വിജയം വരിച്ചതോടെ ദേശീയശ്രദ്ധ തന്നെ പിടിച്ചുപറ്റി. ഒരു പഞ്ചായത്തിന്റെ അടിസ്‌ഥാന വികസനത്തിന്റെ ഭാഗമായ റോഡുകളുടേയും കുളങ്ങളുടേയും തോടുകളുടേയും നിർമാണം, നവീകരണം, ഇതര സംരക്ഷണ പ്രവർത്തനങ്ങൾ, അഴുക്കുചാലുകൾ, കോൾനിലങ്ങളിലെ നെൽ കൃഷിക്കാവശ്യമായ പായൽ നീക്കൽ, നിലമൊരുക്കലും വരമ്പുവയ്ക്കലും, ജലസേചനത്തിനായുള്ള നീർചാൽ നിർമാണം, പുരയിട കൃഷിയിടങ്ങളിലെ പറമ്പുകിള, മഴക്കുഴികളുടേയും മാലിന്യക്കുഴികളുടേയും നിർമാണംവരെ നടത്തുന്നത് ഇവരാണ്.

ഇതോടൊപ്പം തന്നെ വിവിധ വാർഡുകളിലായി മൂന്നു ഹെക്ടറോളം സ്‌ഥലത്ത് ജൈവ പച്ചക്കറി കൃഷി, നാട്ടുമരങ്ങളുടെയും നാടൻ മാവുകളുടേയും സംരക്ഷണാർഥം 2000 മരങ്ങൾ വീതം നട്ടുവളർത്തുന്ന വൃക്ഷത്തൈ നഴ്സറി, പ്രകൃതി സംരക്ഷണ സന്ദേശ വിളംബരവുമായി സൗജന്യ വൃക്ഷത്തൈ വിതരണം എല്ലാം ഈ പെൺകൂട്ടായ്മ ചെയ്തുവരുന്നു. കൂടാതെ പഞ്ചായത്തിന്റെ അതിർത്തി നിശ്ചയിക്കുന്ന കാഞ്ഞിരമുക്ക് പുഴയുടെ തീര സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരത്തുടനീളം മുള വച്ചുപിടിപ്പിക്കുന്ന പദ്ധതിയും നടത്തുന്നു. ഒന്നാം ഘട്ടമായി 2500 മുളതൈകൾ നട്ടുകൊണ്ട് ഇവർ പദ്ധതിക്ക് തുടക്കം കുറിച്ചു. 19 വാർഡുകളിലായി ചെങ്കൽ പാറകൾവരെ വെട്ടിയെടുത്ത് അമ്പതോളം കുളങ്ങളും 23 കിലോമീറ്റർ തോടുകളും നാല് കോൺക്രീറ്റ് റോഡുകളും ആയിരക്കണക്കിന് മഴക്കുഴികളും നിർമിച്ച ഇവർ ഇപ്പോൾ വാർത്തകളിലിടം പിടിക്കുന്നത് ഒരു കിണറിന്റെ പേരിലാണ്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ14ുമ2.ഷുഴ മഹശഴി=ഹലളേ>

പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശവും ഏറ്റവും ജലക്ഷാമം നേരിടുന്ന പ്രദേശവുമാണ് തുറുവാണംകുന്ന്. വേനൽക്കാലമായാൽ കുന്നിൻ മുകളിൽനിന്നും താഴെ കിലോമീറ്ററുകളോളം നടന്നു പോയി മാത്രം വെള്ളം ശേഖരിച്ചിരുന്നൊരു ഭൂതകാലം ഈ കുന്നിലെ വീട്ടുകാർക്കുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കുന്നിന്റെ വിവിധ ചെരുവുകളിലായി ഏഴു പുതിയ കുളങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ നിർമിച്ചു നൽകി. ഫലം ഈവർഷത്തെ കടുത്തവേനലിലും അവിടത്തെ ഒട്ടുമിക്ക കിണറുകളിലും ജലനിരപ്പ് ഒരു പരിധിവിട്ട് താഴ്ന്നില്ല. ഈ ആത്മവിശ്വസത്തിലാണ് പ്രദേശത്ത് പൊതുകിണർ നിർമാണം തുടങ്ങിയത്.


വൈദഗ്ധ്യക്കുറവും പണിയായുധങ്ങളുടെ അപര്യാപ്തതയും ഉറപ്പുള്ള മേൽമണ്ണും അതിന് താഴെ 10 മീറ്ററോളം ആഴത്തിൽ ഉറപ്പുള്ള വെട്ടുപാറയും ഒക്കെ അവർക്കുമുന്നിൽ തടസങ്ങളായി നിന്നെങ്കിലും ദൃഢനിശ്ചയത്തിനും കഠിനപ്രയത്നത്തിനും മുന്നിൽ അവയെല്ലാം ഒന്നുമല്ലാതായി. പത്ത് സ്ത്രീ തൊഴിലാളികളുൾപ്പടെ 14 പേർ 25 ദിവസം വെറും പിക്കാസും കൈക്കോട്ടും കൊണ്ട് മാത്രം 14 മീറ്റർ ആഴവും 3.20 മീറ്റർ വ്യാസ വുമുള്ള കിണർ പൂർത്തിയാക്കി. 11 മീറ്റർ കുഴിച്ചപ്പോഴാണ് വെള്ളം കാണാനായത്. വെള്ളം കണ്ടശേഷം മൂന്നു മീറ്റർ പിന്നെയും താഴ്ത്തി. 72,000 രൂപയായിരുന്നു ഇതിന്റെ അടങ്കൽ തുക.

ക്രിയാത്മകമായ തരത്തിൽ മാറഞ്ചേരിയിലെ തൊഴിലുറപ്പ് പദ്ധതിയെ നിലനിർത്തുന്നതിന് പിന്നിൽ എംജിഎൻആർഇജിഎസ് അക്രഡിറ്റഡ് എൻജിനിയർ ശ്രീജിത്ത് വേളയാതിക്കോടിന്റെ പദ്ധതി ആസൂത്രണവും മേൽനോട്ടവുമാണ്. പരസ്പരസഹകരണമുള്ളവരാണ് മാറഞ്ചേരിക്കാർ. അതുകൊണ്ടുതന്നെ ഏതെങ്കിലും പുതിയൊരു ആശയമോ പദ്ധതിയോ കൊണ്ടുവരുമ്പോൾ രാഷ്ര്‌ടീയം നോക്കി വെറുതെ കൊടിപിടിക്കാതെ അതിന്റെ ആവശ്യവും ഗുണഫലങ്ങളും ഉൾക്കൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി അതിന്റെ ഭാഗമാകുന്ന നല്ലൊരനുഭവമാണ് മാറഞ്ചേരിയിൽ ഉള്ളതെന്നും ശ്രീജിത് പറയുന്നു.

അതുപോലെ തന്നെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയും. ജനകീയ ആവശ്യങ്ങളിലും വികസനത്തിലും ഇവിടെ ആരും രാഷ്ര്‌ടീയം കലർത്താറില്ല. അതിന് നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും നൽകുന്ന പൂർണസ്വാതന്ത്ര്യവും പിന്തുണയുമൊന്നും ഇല്ലെങ്കിൽ ഇത്തരത്തിലൊരു നേട്ടം തങ്ങൾക്ക് കൈവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

അതുപോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് ഐഫോർ ഇന്ത്യ ാഗ്രീൻ ആർമി, കോൾ റിസർച്ച് റിസോഴ്സ് സെന്റർ പോലുള്ള പരിസ്‌ഥിതി സംഘടനകളുടേയും എൻജിഒസിന്റേയും അവയ്ക്കൊക്കെ നേതൃത്വം കൊടുക്കുന്ന ജമാൽ പനമ്പാടിനെ പോലുള്ള ആളുകളുടെ ഇടപെടലും. ഇവരുടെ ഇടപെടലുകളും നിർദേശങ്ങളുമാണ് കേവലം ഒരു തൊഴിലുറപ്പ് പണി മാത്രമല്ലാതെ പരിസ്‌ഥിതിസൗഹാർദ പദ്ധതികൾകൂടി ആവിഷ്കരിക്കാനും നടപ്പാക്കാനും കഴിയുന്നത്. ഓരോ പദ്ധതിയും വിജയിക്കുന്നതിന്റേയും ഫലപ്രാപ്തിയിലെത്തുന്നതിന്റേയും പൂർണഅംഗീകാരം സ്ത്രീതൊഴിലാളികൾക്ക് തന്നെയാണ്. ഈ സ്ത്രീ തൊഴിലാളികൾ ഓരോരുത്തരും അവർക്ക് കിട്ടുന്ന കൂലിയേക്കാൾ ആത്മാർഥതയോടും ഉത്തരവാദിത്വത്തോടും കൂടി ജോലി എടുക്കുന്നവരായപ്പോൾ മാറഞ്ചേരി എന്ന നാടും വളരുകയാണ്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ14ുമ3.ഷുഴ മഹശഴി=ഹലളേ>