ചൈനയിൽ ഡോഗ് മീറ്റ് ഫെസ്റ്റിവൽ
<യ> ജോസി ജോസഫ്

പാറ്റ, പാമ്പ്, പുഴു, പഴുതേര, എലി, എട്ടുകാലി, വിട്ടിൽ, തേൾ തുടങ്ങി തിരിച്ചുകടിക്കാത്ത (കൊന്നുകഴിഞ്ഞ്) ഏതു ജീവിയും ചൈനക്കാർക്ക് പ്രിയങ്കരമാണ്. ഇവകളിൽ ഒളിഞ്ഞിരിക്കുന്ന രുചിരസങ്ങൾ ചരിത്രാതീത കാലത്തിനു മുമ്പ് കണ്ടെത്തി ആസ്വദിച്ചുവരുന്നവരാണ് അവർ. ഇത്തരം ജീവികളെ വ്യാവസായികാടിസ്‌ഥാനത്തിൽ വളർത്തി വിറ്റ് വൻ തുക ലാഭംകൊയ്യുന്നതിലും ചൈനക്കാർ പിന്നിലല്ല. അതുകൊണ്ടുതന്നെ ചൈനക്കാരുടെ മാർക്കറ്റുകളിൽ ജീവനുള്ളതും ഉണക്കിയും പൊരിച്ചുമൊക്കെ വച്ചിരിക്കുന്ന ജീവികളുടെ നീണ്ട നിരതന്നെ കാണാൻ കഴിയും.

ഇപ്പോഴത്തെ വാർത്ത ഇതൊന്നുമല്ല വീട്ടിൽ ഓമനിച്ചു വളർത്തുന്ന നായ്ക്കൾക്കും പൂച്ചയ്ക്കുമൊന്നും ഇവിടെ തീരെ രക്ഷയില്ല എന്നുള്ളതാണ്. പണ്ടേ പട്ടിയേയും പൂച്ചയേയും ഇവർ പ്രിയ ഭക്ഷണമാക്കിയിരുന്നെങ്കിലും ഇവയുടെ ഇറച്ചി കഴിക്കലും കഴിപ്പിക്കലുമൊക്കെ പ്രോത്സാഹിപ്പിക്കാൻ ഒരു മഹോത്സവം അവിടെ സംഘടിപ്പിച്ചു വരുന്നതാണ് വാർത്തകളിലെ വാർത്ത. ഇതിനെതിരേയുള്ള ശക്‌തമായ പ്രതിഷേധം കൊണ്ടും നായ്മോഷണ പരമ്പരകൾകൊണ്ടും സംഗതി വൻ വാർത്താ പ്രാധാന്യമാണ് നേടിയിട്ടുള്ളത്. ഏതായാലും ചൈനയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഗുവാൻക്സിലെ യുലിൻ പട്ടണം ഇപ്പോൾ ചൈനയുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാണ്.

ഇക്കുറി പ്രതിഷേധം വളരെ ശക്‌തമായി രുന്നതിനാൽ യുലിനിൽ പട്ടിയിറച്ചി മഹോത്സവം നടത്താനിടയില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ കൃത്യം ജൂൺ 20 ന് തന്നെ ഇറച്ചിപ്രിയർ ചൈനയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ പട്ടണത്തിലേക്ക് പ്രവഹിച്ചുതുടങ്ങി.ജന്തു സ്നേഹികളും പ്രദേശവാസികളും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം ഇവിടെ ഉണ്ടായേക്കാം എന്നത് മുന്നിൽകണ്ട് സർക്കാർ അതീവ ജാഗ്രതയാണ് പുലർത്തിയിരുന്നത്. കുറച്ച് നായ്ക്കളേയും പൂച്ചകളേയും ചില സംഘടനക്കാർ രക്ഷിച്ചതൊഴിച്ചാൽ അനഷ്‌ടസംഭവങ്ങ ളൊന്നുമില്ലാതെ പത്തുദിവസങ്ങളും കടന്നുപോയി.

ഒരു വർഷം ശരാശരി ഒന്നുമുതൽ രണ്ടുലക്ഷം വരെ നായ്ക്കളെയും പൂച്ചകളേയും ചൈനക്കാർ ഭക്ഷണമാക്കുന്നു ണ്ടെന്നാണ് കണക്കുകൾ പറ യു ന്നത്. എന്നാൽ യുലിനിൽ വെറും പത്തുദിവസത്തേക്ക് സം ഘടിപ്പി ക്കുന്ന ഡോഗ് മീറ്റ് ഫെസ്റ്റി വലിൽ 10,000ത്തിൽ അധികം നായ്ക്കളേയും പൂച്ചകളേയും കൊന്ന് ഇറച്ചിയാക്കി ഭക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്.

ലോകമെങ്ങും വേരുകളുള്ള മൃഗ സ്നേഹികളുടെ സംഘടനയായ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലാണ് ഈ മഹോത്സവത്തിനെതിരേ പ്രധാനമായും രംഗത്തുള്ള സംഘടന. ഈ തീറ്റമഹോത്സവത്തിനെതിരേ മറ്റ് നിരവധി ദേശീയ അന്തർദേശീയ പ്രക്ഷോഭങ്ങളും ബോധവത്കരണവും നടന്നിട്ടുണ്ടെങ്കിലും സർക്കാരിന് അനങ്ങാപ്പാറ നയമാണ്. ഇക്കാര്യം ചൈന ഔദ്യോഗികമായി നടത്തുന്നതല്ലെന്നും യുലിൻ നിവാസികളുടെ വർങ്ങളായുള്ള ആചാരമാണെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ25ാ3.ഷുഴ മഹശഴി=ഹലളേ>

ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഈ വർഷം ഇതിനെതിരേ ഓൺലൈൻ കാമ്പയിൻ നടത്തുന്നുണ്ട്. ഇതേവരെ ആറു ലക്ഷം പേർ ഇതിൽ പങ്കെടുത്തുകഴിഞ്ഞു. ഒരുവർഷം നീളുന്ന പ്രചാരണ പരിപാടിയുടെ അവസാനം ചൈനീസ് പ്രസിഡന്റിനെ ഇക്കാര്യത്തിന്റെ ഗൗരവം ധരിപ്പിച്ച് ഈ ആഘോഷം അവസാനിപ്പിച്ചെടുക്കാനാണ് സംഘടന ശ്രമിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ നിരവധി പൂച്ചകളേയും പട്ടികളേയുമാണ് സംഘടന ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് മോചിപ്പിച്ചത്.

ഇവിടെനിന്ന് നായ്ക്കളെ പണം നൽകി രക്ഷപ്പെടുത്താൻ എത്തിയ ചൈനക്കാരായ മൃഗസ്നേഹികളുമുണ്ട്. യാങ്സാങ് എന്ന റിട്ടയേർഡ് സ്കൂൾ ടീച്ചറാണ് ഇവരിൽ ഏറ്റവും കൂടുതൽ നായ്ക്കളെ രക്ഷിച്ചച് 2015 ൽ 310 നായ്ക്കളെയും 2015 ൽ100 നായ്ക്കളെയുമാണ് ഇവർ പണം നൽകി മോചിപ്പിച്ചത്. പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഇവയെ ചികിത്സയ്ക്കും ഡോക്ടറുടെ പരിശോധനകൾ ക്കും ശേഷം ആവശ്യക്കാർക്ക് വളർത്താൻ നൽകുകയായിരുന്നു. ഇത്തരം നായ്ക്കളെ വളർത്താൻ ദത്തെടുത്തവരിൽ വിദേശികളുമുണ്ട്.


പട്ടിയിറച്ചി ചൂടുകാലത്ത് വളരെ നല്ലതാണ് എന്നാണ് ചൈനക്കാരുടെ വിശ്വാസം. മറ്റ് ഇറച്ചി വിഭവങ്ങൾ തിന്നുന്നതുപോലെയേയുള്ളൂ ഇതും എന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ വീര്യമുള്ള മദ്യവും മറ്റ് അനുബന്ധ ഭക്ഷണ സാധനങ്ങളും രുചിക്കാൻ ലക്ഷക്കണക്കിന് പേരാണ് ഇവിടെ എല്ലാ വർഷവും എത്തുന്നത്.

രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ചരിത്രമാണ് ഈ പട്ടിയിറച്ചി തീറ്റയ്ക്കുള്ളത്. എന്നാൽ 1990 മുതൽ ഇതിന് ആഘോഷ ചരിത്രമുണ്ട്. ചൂടിനെ പ്രതിരോധിക്കും എന്നതിലുപരി ഭാഗ്യവും നല്ല ആരോഗ്യവും ഈ ഇറച്ചി തരും എന്നാണ് ഇവർ വിശ്വസിക്കുന്നത്.

എല്ലാ പ്രാവശ്യത്തേയുംപോലെ ഇക്കുറിയും കോളർ ഘടിപ്പിച്ച നിരവധി നായ്ക്കളാണ് ഈ ഇറച്ചി മഹോത്സവത്തിൽ കൊല്ലപ്പെട്ടത്. അവയെല്ലാം വീടുകളിൽനിന്ന് മോഷ്‌ടിക്കപ്പെട്ടവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പട്ടികളെ വേദനിപ്പിച്ചും പേടിപ്പെടുത്തിയും കൊന്ന് ഇറച്ചിയാക്കുന്നത് ഇറച്ചിക്ക് നല്ല സ്വാദ് ലഭ്യമാക്കുന്നു എന്നാണ് ചില റസ്റ്ററന്റ് ഉടമകൾ പറയുന്നത്. മിക്കയിടങ്ങളിലും മറ്റുനായ്ക്കളുടെ മുന്നിലിട്ട് വളരെ ക്രൂരമായാണ് നായ്ക്കളെ കൊല്ലുന്നത്. ഇങ്ങനെ ചെയ്യുന്നതു വഴി ഇവയുടെ ഇറച്ചി കൂടുതൽ രുചികരമായി തീരും എന്നാണ് ഇവിടത്തുകാരും റസ്റ്ററന്റ് നടത്തിപ്പുകാരും വിശ്വസിക്കുന്നത്.ദിവസങ്ങളാണ് ചെറിയകൂട്ടിൽ ഇവ സൂക്ഷിക്കപ്പെടുന്നത്. പലപ്പോഴും ഭക്ഷണംപോലും ലഭിക്കാറുമില്ല.

ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചാണ് നായ്ക്കളെ യുലിനിൽ എത്തിക്കുന്നത്.ഇവ മിക്കവാറും ഓന്നോരണ്ടോ മാസം മുമ്പു മോഷ്‌ടിച്ചവയോ പിടിച്ചവയോ ആയിരിക്കും. അലഞ്ഞുതിരിയുന്ന നായ്ക്കൾ ഇക്കൂട്ടത്തിൽ വ്യാപകമായി ഉള്ളതിനാൽ ഈ പട്ടിയിറച്ചി ഫെസ്റ്റ് ഒരു പൊതു ആരോഗ്യപ്രശ്നമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അനാരോഗ്യ കരമായ അവസ്‌ഥയിലാണ് ഈ നായ്ക്കളെ പാർപ്പിക്കുന്നത്. മാത്രമല്ല രോഗം പിടിച്ചതും പ്രായംബാധിച്ച് ചാകാറായവയെയും ഇവിടെ കൊണ്ടുവരുന്നു എന്ന വ്യാപകമായ പരാതിയാണുള്ളത്. ഇതൊക്കെ രോഗം വരുത്തിവയ്ക്കാം എന്ന് സിഎൻഎൻ നടത്തിയ പഠനത്തിൽ പറയുന്നു.

ഏതായാലും ഇതിനെതിരേയുള്ള പ്രതിഷേ ധങ്ങളും ബോധവത് കരണവും പ്രചാരണവു മൊക്കെ ഫലം കാണുന്നു ണ്ട് എന്ന സന്തേ ാഷത്തി ലാണ് ഇപ്പോൾ മൃഗ സ്നേഹികൾ. കാരണം വർഷങ്ങൾ കഴിയുംതോറും കൊല്ലപ്പെടുന്ന നായ്ക്കളുടേയും പൂച്ചകളുടേയും എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല മുമ്പ് വഴിയോരങ്ങളിലും മറ്റും പൊതുജനൾക്കെല്ലാം കാണാവുന്ന വിധത്തിലാണ് നായ്ക്കളെ കൊലപ്പെടുത്തുകയും ഇറച്ചിയാക്കുകയും ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അതിനു കുറവുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മഹോത്സവം അവസാനിപ്പിക്കണമെന്നാണ് ചൈനയിലെ 64 ശതമാനം ജനങ്ങളുടേയും ആവശ്യം എന്ന് സർക്കാർ ന്യൂസ് ഏജൻസിയായ സിൻഹുവ കഴിഞ്ഞവർഷം നടത്തിയ സർവേയിൽ പറയുന്നു.അതുകൊണ്ടുതന്നെ വൈകാതെ ഇക്കാര്യ ത്തിൽ സർക്കാരിന്റെ കർശന നിലപാടുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൃഗ സ്നേഹികൾ.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ25ാ4.ഷുഴ മഹശഴി=ഹലളേ>

<യ> ഇവിടെ നിയമമില്ല

മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയാൻ ചൈനയിൽനിയമമില്ല. ഒരു നിയമനിർമാണത്തിനുള്ള കരട് ഉണ്ടായെങ്കിലും അതുമായി മുന്നോട്ടു പോകുകയുണ്ടായില്ല. 2009 ൽ നിർദേശിക്കപ്പെട്ട ഈ നിയമമനുസരിച്ച് പട്ടി, പൂച്ച തുടങ്ങിയവയുടെ ഇറച്ചി വിറ്റാൽ ഒരുലക്ഷം രൂപവരെ പിഴയും തടവും ലഭിക്കാം.ഇത് നിയമമായില്ലെങ്കിലും ഇത്തരത്തിൽ നടക്കുന്ന ഇറച്ചിവിപണനം 2013ൽ പാസാക്കിയ കൃഷി വികസന വകുപ്പ് നിയമപ്രകാരം കുറ്റമാണെന്ന് നിയമവിദഗ്ധർ പറയുന്നു.