ജീവിതശൈലി മാറ്റാം; ആരോഗ്യജീവിതം സ്വന്തമാക്കാം
ജീവിതശൈലി മാറ്റാം; ആരോഗ്യജീവിതം സ്വന്തമാക്കാം
ജീവിതശൈലിയിൽ കാര്യമായ മാറ്റങ്ങൾക്കു തയാറായാൽ ആരോഗ്യജീവിതം ഉറപ്പാക്കാം.

* അണുനാശകസ്വഭാവമുളള സോപ്പ് തേച്ച് കൈ കഴുകി വൃത്തിയാക്കുന്ന ശീലം ആരോഗ്യജീവിതം ഉറപ്പാക്കും. പനി, ജലദോഷം തുടങ്ങിയവയുടെ ഇടയ്ക്കിടെയുളള ആക്രമണത്തിൽനിന്ന് അതു സംരക്ഷണം നല്കുന്നു.

*നഖം വെട്ടി വൃത്തിയാക്കണം, നഖങ്ങൾക്കിടയിൽ അഴുക്ക് അടിഞ്ഞുകൂടുന്നതു നീക്കണം.

*കുളി ശീലമാക്കണം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കണം.

*അടിവസ്ത്രം ദിവസവും രണ്ടുതവണ മാറണം. കഴുകിയ അടിവസ്ത്രങ്ങൾ വെയിലത്ത് ഉണക്കണം.

* മൈദ, വനസ്പതി എന്നിവയിൽ തയാറാക്കുന്ന വിഭവങ്ങൾ, സംസ്കരിച്ച പായ്ക്കറ്റ് ഭക്ഷണം എന്നിവ ശീലമാക്കരുത്.

* ശരീരത്തിലെ ആസിഡ് – ആൽക്കലി സംതുലനം (പിഎച്ച് ) നിലനിർത്തണം. ഇലക്കറികളും പഴങ്ങളും കൂടുതലായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം.


*ചെറുമീനുകൾ ആഴ്ചയിൽ രണ്ടു തവണ കറിവച്ചു കഴിക്കാം.

*എല്ലാത്തരം ആഹാരവും മിതമായി കഴിക്കണം.

* പ്രഭാതഭക്ഷണം ഒഴിവാക്കരുത്.

* ഭക്ഷണം യഥാസമയത്തു കഴിക്കണം.

* ഉളളി, ഇഞ്ചി, വെളുത്തുളളി, തേൻ തുടങ്ങിയവ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ പ്രതിരോധശക്‌തി മെച്ചപ്പെടുത്താം, രോഗങ്ങളുടെ ആക്രമണത്തിൽ നിന്നു രക്ഷനേടാം.

* ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവ രുചി കൂട്ടുമെങ്കിലും മിതമായി മാത്രം ഉപയോഗിക്കുക.

* മദ്യം, പുകയില, മറ്റു ലഹരി ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കണം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്