അനാവശ്യ ചിന്തകൾ മാറ്റാൻ തോട്ട് സ്റ്റോപ്പ് ടെക്നോളജി
അനാവശ്യ ചിന്തകൾ മാറ്റാൻ തോട്ട് സ്റ്റോപ്പ് ടെക്നോളജി
ആധുനികമനുഷ്യനെ വേട്ടയാടുന്ന ഏറ്റവും വലിയ മാനസികപ്രശ്നമാണ് അനാവശ്യചിന്തകൾ. ഭൗതികവളർച്ചയുടെ പരമകാഷ്ഠയിലെത്തിയെന്നു നാം അഭിമാനിക്കുമ്പോൾത്തന്നെ ടെൻഷൻകൊണ്ട് ആത്മാവ് നഷ്ടപ്പെട്ട ആധുനിക മനുഷ്യൻ നിഷേധചിന്തകളുടെ സമ്മർദത്താൽ നട്ടംതിരിഞ്ഞ് മദ്യത്തിലും സിഗരറ്റിലും കഞ്ചാവിലും മയക്കുമരുന്നിലും മനോഹരമായ പേരുകളിൽ വിപണിയിലിറങ്ങുന്ന ട്രാൻക്യുലൈസേഴ്സിന്റെ അഡിക്ഷനിലും വീണ് ജീവിതം നഷ്ടപ്പെടുന്നു. അനാവശ്യ ചിന്തകളുടെ ആധിക്യംകൊണ്ട് പൊറുതിമുട്ടിയ അനേകമാളുകൾ ഇന്നു മനഃശാസ്ത്ര സഹായം തേടിയെത്താറുണ്ട്. ഒരു ശാസ്ത്രജ്‌ഞനും മനുഷ്യന്റെ ചിന്തകളെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. കാരണം ചിന്തകൾ ഒരു മെറ്റീരിയൽ പാർട്ടിക്കിൾപോലെ ഒരു നിശ്ചിത സ്‌ഥലത്ത് അടങ്ങിയൊതുങ്ങിയിരിക്കുന്ന ഒരു വസ്തുവല്ല.

എന്നാൽ ചിന്തകളുടെ ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ച് ഏറ്റവും ഫലപ്രദമായി പഠിക്കുന്ന ശാസ്ത്രം ആധുനിക മനഃശാസ്ത്രംതന്നെയാണ്. ചിന്തയെ കൺട്രോൾ ചെയ്യാനുള്ള സോഫ്റ്റ്വെയർ ടെക്നോളജി ആധുനിക മനഃശാസ്ത്രത്തിന്റെ ഏറ്റവും വലിയ സംഭാവനയായിട്ടും അതിന്റെ പ്രയോജനം ഇന്നും സാധാരണമനുഷ്യരിലേക്ക് എത്താത്തതിനു കാരണം ബോധവത്കരണത്തിന്റെ അഭാവമാണ്. എന്റെ ചിന്തകൾ കാടുകയറുന്നു, എങ്ങനെയാണ് അനാവശ്യചിന്തകളെ നിയന്ത്രിക്കേണ്ടത്? എന്റെ മനസിന്റെ ചിന്തകൾ അപരിചിതത്വത്തിന്റെ മേഖലയിലേക്ക് ഭ്രാന്തമായ രീതിയിൽ സഞ്ചരിക്കുന്നു. ഇത്തരം ചിന്തകളെ നിയന്ത്രിക്കാൻ ഒരു കുറുക്കുവഴി പറഞ്ഞുതരൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന അനേകം ബുദ്ധിമാന്മാരും ബുദ്ധിമതികളുമായ ആളുകളെ കൺസൾട്ടേഷൻ വേളകളിൽ നേരിട്ട് അഭിമുഖീകരിക്കേണ്ടിവരുന്നു. ഇത്തരം അനാവശ്യചിന്തകൾക്ക് അടിമയാകുന്ന ആളുകൾക്കു നല്ലവണ്ണം അറിയാം അവർ ചിന്തിക്കുന്നതൊന്നും സംഭവിക്കുന്നതല്ലെന്ന്.

ഇത്തരം നിർബന്ധിത ചിന്തകളുടെ നിസാരതയെക്കുറിച്ച് അവർക്കു വേണ്ടത്ര ഉൾക്കാഴ്ച ഉണ്ടായിരിക്കുമ്പോൾത്തന്നെ അത് നിയന്ത്രിക്കേണ്ടതെങ്ങനെയാണെന്നുള്ളതാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്നം. ആഗ്രഹിക്കാത്ത കാര്യങ്ങൾ ചിന്തിക്കാൻ മനസ് പ്രേരിപ്പിക്കുന്നത് സാത്താന്റെ സ്വാധീനംകൊണ്ടാണെന്നുവരെ ചിന്തിക്കുന്നവർ വിരളമല്ല. പഠിച്ചുകൊണ്ടിരിക്കുമ്പോൾ അനാവശ്യചിന്തകൾ കാരണം പുസ്തകം അടച്ചുവച്ചിട്ട് ഒരു രക്ഷപ്പെടൽ തന്ത്രം എന്ന നിലയ്ക്ക് ടിവിയുടെ മുന്നിലിരുന്ന് ടിവി അഡിക്ഷന് ഇരയാകുന്നവരും ഇന്റർനെറ്റ് ബ്രൗസിംഗിന് അടിമയാകുന്നവരും അവരുടെ മാനസികപ്രശ്നങ്ങളെ അതിജീവിക്കാൻവേണ്ടി പരുക്കൻ യാഥാർഥ്യങ്ങളിൽനിന്ന് ഒളിച്ചോടുന്നവരാണ്.
പ്രാർഥിക്കാനിരിക്കുമ്പോൾപോലും അസഭ്യചിന്തകൾ നിർബന്ധിതമായി വരുന്നതിനാൽ കുറ്റബോധംകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരെ വരെ മനഃശാസ്ത്ര ചികിത്സയിലൂടെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്.

എന്തായാലും ടെൻഷന്റെ ആധിക്യംകൊണ്ട് ചിന്തകൾ വളരെ അപകടകരമായ നിലയിലേക്കു നിർബന്ധിതമായി കടന്നുവരികയും അവയെ നിർബന്ധിതമായി നിയന്ത്രിക്കാൻ ശ്രമിക്കുന്തോറും അത് കൂടുതൽ ശക്‌തമായിവരികയും ചെയ്യുന്ന നിസാഹായാവസ്‌ഥയാണ് പല കേസുകളിലും ആത്മഹത്യാ ചിന്തകളിൽവരെ കൊണ്ടെത്തിക്കുന്നത്.


കുറേ വർഷം മുൻപ് നിർബന്ധിത ചിന്തകളുടെ വിഷാദലോകത്തേക്ക് വഴുതിപ്പോയി അവസാനം പല ചികിത്സകളും ചെയ്ത ശേഷം ഒടുവിൽ കൊഗിനിറ്റീവ് ബിഹേവിയർ തെറാപ്പി ലഭിക്കുന്നതിനായി എ്നെ സമീപിച്ച ഒരു സോഫ്റ്റ്വെയർ എൻജിനിയറുടെ കഥ ഞാനിവിടെ ഓർക്കുകയാണ്. താൻ കിടക്കുന്ന മുറിയിൽ മുകളിലേക്ക് നോക്കിയാൽ നേരിട്ടു കാണുന്ന ഫാനിൽ താൻ തൂങ്ങിമരിക്കുമോ എന്ന നിർബന്ധിത ചിന്ത അയാളെ ആവർത്തിച്ചാവർത്തിച്ച് അലട്ടിക്കൊണ്ടിരുന്നു.അസ്വസ്‌ഥതയുണ്ടാക്കുന്ന ഇത്തരം ചിന്തകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്തോറും ചിന്തകൾ കൂടിവരുന്നതു കാരണം റൂം ലോക്ക് ചെയ്ത് കോട്ടയത്തെ തന്റെ വീട്ടിൽ വന്ന് പിതാവിനെയും കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നത് പതിവായി. ചിന്തകൾ കാരണം ഒറ്റയ്ക്കു കിടക്കാനും ഉറങ്ങാനും പേടി. കോട്ടയത്തുനിന്ന് മദ്രാസ് മെയിലിൽ കയറി യാത്രചെയ്യുമ്പോൾ ട്രെയിനിൽനിന്ന് താൻ ചാടിക്കളയുമോ എന്ന അനാവശ്യചിന്ത ആവർത്തിച്ചാവർത്തിച്ച് വന്നിരുന്നതുകൊണ്ട് ഒറ്റയ്ക്കു യാത്രചെയ്യാൻ ഭയം. വീട്ടിൽ വന്നാൽ അമ്മയുടെ കൂടെ അടുക്കളയിൽ സംസാരിച്ചു നിൽക്കുമ്പോൾ പിച്ചാന്തി കണ്ടാൽ അതെടുത്ത് പ്രയോഗിച്ചുകളയുമോ എന്ന ഭയചിന്തയാൽ അതെടുത്ത് കബോർഡിൽ വച്ച് അടയ്ക്കുന്ന സ്വഭാവം. ഇവയൊക്കെ ആ സമർഥനായ ചെറുപ്പക്കാരന്റെ സ്വസ്‌ഥത കെടുത്തി. ഇതൊന്നും താൻ ചെയ്യാൻപോകുന്നില്ലെന്ന് അയാൾക്ക് നല്ലവണ്ണം അറിയാമെങ്കിലും ആവർത്തിച്ചുള്ള ചിന്തകളുടെ ഘോഷയാത്ര കാരണം വിചിത്രമായ ഈ മനോനിലയെ അയാൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നു.

മറ്റെല്ലാ ചികിത്സകളും എടുത്ത ശേഷമാണ് ഒടുവിൽ മരുന്നില്ലാത്ത ബിഹേവിയർ തെറാപ്പി ചികിത്സയ്ക്കായി എന്റെ അടുക്കൽ വന്നത്. ഒബ്സസീവ് കമ്പൾസീവ് ന്യൂറോസിസ് എന്ന് മനഃശാസ്ത്രജ്‌ഞന്മാർ വിളിക്കുന്ന ഈ മാനസികരോഗത്തെ ബിഹേവിയർ തെറാപ്പിയിലെ തോട്ട് സ്റ്റോപ് ടെക്നോളജി, റിലാക്സേഷൻ ടെക്നോളജി, ബയോഫീഡ്ബാക്ക് ടെക്നോളജി എന്നിവയിലൂടെ യാതൊരു മരുന്നുമില്ലാതെ ഫലപ്രദമായി സൗഖ്യപ്പെടുത്താൻ കഴിഞ്ഞു. ഇന്ന് അയാൾ മാനസികാരോഗ്യം വീണ്ടെടുത്ത് പോസിറ്റീവ് തിങ്കിംഗിന്റെ വക്‌താവായി ചെന്നൈയിൽ സന്തോഷമായി ജീവിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016മൗഴ03ളമ2.ഷുഴ മഹശഴി=ഹലളേ>

<യ>ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ,അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ.–കോട്ടയം 686 016
ഫോൺ നമ്പർ – 9847054817. സന്ദർശിക്കുക. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.റൃഷീലെുവശമെമര.രീാ