സോഫ്റ്റ് ഡ്രിംഗ്സ് ശീലമാക്കരുത്
സോഫ്റ്റ് ഡ്രിംഗ്സ് ശീലമാക്കരുത്
<യ> സാക്കറിനും കോൺ സിറപ്പും

ചില ബേക്കറി വിഭവങ്ങളിൽ പഞ്ചസാരയ്ക്കു പകരം കോൺ സിറപ്പും(രീൃി ്യെൃൗു) ചോളത്തിൽ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേർക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോൺ സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തിൽ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും.

<യ> ഹൃദയാഘാതം വന്നവർ... സർജറി കഴിഞ്ഞവർ..

ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ എന്നിവർക്ക് പ്രമേഹമില്ലെങ്കിൽ ചായയ്ക്ക് മിതമായ തോതിൽ പഞ്ചസാര ചേർത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങൾ മിതമായി കഴിക്കാം. എന്നാൽ അതു ശീലമാക്കരുത്. എന്നാൽ എത്രത്തോളം പഞ്ചസാര കഴിക്കാ എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളാണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ്. വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാൻ നിർദേശിക്കാറില്ല. എന്നാൽ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്. അതായതു വ്യക്‌തിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിർദേശിക്കുന്നത്. അതിനാൽ പൊതുവിൽ ബാധകമായ നിർദേശം നല്കാനാവില്ല. ഒരു നുട്രീഷനിസ്റ്റിന്റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.

<യ> പഞ്ചസാരയും സ്ത്രീകളുടെ വണ്ണവും

പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികൾക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലൻസ് ഉണ്ടെങ്കിൽ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാർ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടിൽ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു. വീട്ടിൽ നിൽക്കുമ്പോൾ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് (നാരങ്ങാവെള്ളം, ജ്യൂസ്...)കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലേത്തുന്ന മധുരത്തിന്റെ തോതു വർധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പാക്കി ശരീരത്തിൽ അടിയും.


<യ> മധുരവും സ്ത്രീരോഗങ്ങളും

മധുരവും സ്ത്രീരോഗങ്ങളും തമ്മിൽ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവർക്കു പിസിഒഡി വന്നാൽ അവരോടു മധുരം കുറയ്ക്കാൻ നിർദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.

<യ> സോഫ്റ്റ് ഡ്രിംഗ്സിൽ മധുരം കൂടും

ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഓരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സിൽ നിന്നു ലഭിക്കും. അതിനാൽ അതു ശീലമാക്കേണ്ട. (തുടരും).

വിവരങ്ങൾ: <യ> ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ് ; തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്