മദ്യപാനവും സ്ത്രീകളും: ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്
മദ്യപാനവും സ്ത്രീകളും: ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്
ആൽക്കഹോൾ രക്‌തത്തിലേക്ക് കലരുന്നതിന്റെ തോതനുസരിച്ചു വിശപ്പും കൂടും.
ശരീരത്തിന് മതിയായ തോതിൽ ഊർജം ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ക്ഷീണം. കരളിനു കാര്യക്ഷമമായി ആൽക്കഹോളിനെ കൈകാര്യം ചെയ്ത് പുറന്തളളാനാകുന്നില്ല എന്നതും വ്യക്‌തം. ചുരുക്കത്തിൽ ആൽക്കഹോളിനെ ശരീരത്തിൽ നിന്നു പുറന്തളളുന്ന പ്രവർത്തനങ്ങൾ സാവധാനത്തിലാകുന്നു. മദ്യത്തിന്റെ ഡിപ്രസന്റ് സ്വഭാവം മനസിന്റെ നിലവിലുളള അവസ്‌ഥ പതിന്മടങ്ങു വർധിപ്പിക്കുന്നു. ക്ഷീണവും മാനസികപിരിമുറുക്കവും അനുഭവപ്പെട്ടിരുന്നവർക്ക് അതിന്റെ തോത് പിന്നെയും കടും.

ഗർഭകാലത്ത് മദ്യപാനം നിർബന്ധമായും ഉപേക്ഷിക്കണം. ഗർഭധാരണത്തിനു പ്ലാൻ ചെയ്യുമ്പോൾ തന്നെ മദ്യപാനം എന്ന ദുൾീലം അവസാനിപ്പിക്കണം. ആരോഗ്യപരമായ എല്ലാത്തരം മുന്നറിയിപ്പുകളും അവഗണിക്കുന്ന മദ്യപരായ ഗർഭിണികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ചിലത്:

1. കുഞ്ഞിന് ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോഡർ സാധ്യതയേറും. ഒരു നിര പ്രശ്നങ്ങൾ ഇതിൽ പെടും. തലച്ചോറിനു തകരാർ, കാഴ്ച – കേൾവി സംബന്ധമായ പ്രശ്നങ്ങൾ, വളർച്ചക്കുറവ്, എല്ലുകൾ ശരിയായ രീതിയിൽ രൂപപ്പെടാത്ത അവസ്‌ഥ പോലെയുളള ജനന തകരാറുകൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ... ഇവയെല്ലാം ഇതിൽ ഉൾപ്പെടും. കുഞ്ഞിന്റെ തലച്ചോറിനുണ്ടാകുന്ന തകരാറിന്റെ ദോഷഫലങ്ങൾ ആജീവനാന്തം തുടരും. പഠനവൈകല്യങ്ങൾ, ഓർമത്തകരാറുകൾ, യുക്‌തിപൂർവമായി ചിന്തിക്കുന്നതിൽ പിഴവ്, കൃത്യസമയത്തു വ്യക്‌തമായ തീരുമാനങ്ങളെടുക്കുന്നതിൽ പിഴവ് എന്നിവ ഉദാഹരണം.


2. ഗർഭമസലസൽ, മാസം തികയാതെയുളള പ്രസവം

3. കുഞ്ഞിനു തൂക്കക്കുറവ്

ഗർഭിണികൾ മാത്രമല്ല മുലയൂട്ടുന്ന അമ്മമാരും മദ്യപാനം തീർത്തും ഉപേക്ഷിക്കണം. മുലപ്പാലിൽ കലരുന്ന ആൽക്കഹോൾ കുഞ്ഞിന്റെ ഉറക്കത്തെ സാരമായി ബാധിക്കുന്നു. കുഞ്ഞ് കുടിക്കുന്ന പാലിന്റെ അളവിലും കുറവുണ്ടാകുന്നു. അതിനാൽ മുലയൂട്ടുന്നവർ മദ്യപാനം ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. അതിനു സാധ്യമാകാതെ വരുമ്പോൾ കുഞ്ഞിനെ പാലൂട്ടിയശേഷം മദ്യപിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധർ അറിയിക്കുന്നു. എന്നാൽ, അമിതമായി മദ്യപിക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിൽ നിന്നു പിന്തിരിയണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്.