Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


പോരിനുറച്ച് കവികൾ
കോടതി കയറാൻ ഒരുങ്ങുകയാണ് ഒരു കവിത. ബ്രണ്ണൻ കോളജിലെ ആര്യ ദയാലെന്ന വിദ്യാർഥിനി പാടി സോഷ്യൽ മീഡിയയിൽ ഹിറ്റായ, ഇപ്പോൾ എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചുകൊണ്ടിരിക്കുന്ന ‘സഖാവ്’ എന്ന കവിതയാണ് അവകാശവാദത്തിന്റെ പേരിൽ കോടതി കയറാൻ ഒരുങ്ങുന്നത്.

സാം മാത്യൂ എ.ഡി എന്ന പിജി വിദ്യാർഥി ഡിഗ്രി കാലയളവിൽ എഴുതി കോട്ടയം സിഎംഎസ് കോളജ് മാഗസിനിൽ സഖാവ് എന്ന പേരിൽ പ്രസിദ്ധീകരിച്ച കവിതയാണ് ഇപ്പോൾ വിവാദക്കുരുക്കിൽ പെട്ടിരിക്കുന്നത്. എന്നാൽ ഈ കവിതയുടെ രചയിതാവ് താനാണെന്നും കവിത പ്രസിദ്ധീകരിക്കുന്നതിനായി സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ചു കൊടുത്തിരുന്നുവെന്നും അവകാശപ്പെട്ട് പ്രതീക്ഷ ശിവദാസ് എന്ന പ്ലസ്ടു വിദ്യാർഥിനി എഴുതി തയാറാക്കിയ കുറിപ്പ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ചർച്ചയ്ക്ക് ചൂടുപിടിച്ചത്. രണ്ടുപേരെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാദ പ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കെ തന്റെ സഖാവിനായി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സാം മാത്യു എ.ഡി. സഖാവിന്റെ ഉടമ ആരാണെന്നറിയാൻ ഇരുവരുമായി സംവദിച്ചപ്പോൾ രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു ഇത് തങ്ങളുടെ കവിതയാണെന്ന്. ഒരു കവിതയ്ക്ക് രണ്ടു അവകാശികൾ ഉണ്ടാകില്ലെന്നുള്ളത് വാസ്തവം. എങ്കിൽ പിന്നെ ആരു പറയുന്നതാവും ശരി.

<യ> സത്യം പുറത്തുവരും വരെ പോരാടും: പ്രതീക്ഷ ശിവദാസ്
(പ്ലസ് ടു വിദ്യാർഥിനി ജിഎച്ച്എസ്എസ് ആനമങ്ങാട്, മലപ്പുറം)

‘‘എന്റെ മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ എനിക്ക് പ്രവർത്തിക്കാൻ പറ്റു. സഖാവ് കവിത എഴുതിയത് ഞാനാണ്. ഈ കുട്ടിക്ക് ഇങ്ങനെ ഒരു കവിത എഴുതാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു കവിത എഴുതുന്നതിന് പ്രായപരിധിയുണ്ടോ..? സഖാവ് കവിത ആര്യ ദയാൽ പാടി ഒരുപാട് പേരിലേക്കെത്തിയതിൽ സന്തോഷം ഉണ്ട്. എന്നാൽ അതിന്റെ രചയിതാവ് മറ്റൊരാളാണെന്ന് രീതിയിൽ വാർത്തകൾ വന്നപ്പോൾ ഏറെ വിഷമം തോന്നി.

എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 2013–ൽ താൻ എഴുതിയ കവിത എസ്എഫ്ഐ സ്റ്റുഡന്റ് മാഗസിനിൽ പ്രസിദ്ധീകരിക്കാനായി അയച്ച് കൊടുത്തിരുന്നു. എന്നാൽ കവിത പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഈ കവിത എഴുതിയത് ഞാനാണെന്ന് എന്റെ സുഹൃത്തുക്കൾക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് അവർ ഈ കവിതയുടെ രചയിതാവ് വേറെ ഒരാളാണെന്ന് പ്രചരിച്ചപ്പോൾ എന്നേക്കാൾ മുമ്പുതന്നെ പ്രതികരിച്ചത്. പക്ഷേ തെളിവുകൾ എന്റെ പക്കലില്ല. കാരണം ഈ കവിത സാം മാത്യുവിന്റെ പേരിൽ 2012–13ലെ സിഎംഎസ് കോളജിലെ മാഗസിനിൽ പ്രസിദ്ധികരിച്ചു.

ഞാൻ എഴുതിയ വരികൾകൊപ്പം ആറ് വരികൾ കൂടി കൂട്ടി ചേർത്താണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റ് മാഗസിന് അയച്ചുകൊടുത്ത കവിത എങ്ങനെ കോട്ടയം വരെ പോയെന്ന് അറിയില്ല. എന്തായാലും സാം മാത്യു അതിനുള്ള മറുപടി തരും വരെ എന്റെ പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനം. ഇതുവരെയും സാം മാത്യുവിനെ വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല.

വാട്സ്ആപ്പിൽ കുറച്ചുനാൾ മുമ്പ് ഈ കവിത ഒരു അജ്‌ഞാതനായ സുഹൃത്ത് പാടി പലരുവഴി ഫോർവേഡ് ചെയ്ത് തനിക്കും കിട്ടിയിരുന്നു. ആ അജ്‌ഞാത സുഹൃത്തിനെ അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. തെളിവുകളില്ലാത്തതിന്റെ പേരിലാണ് ഇപ്പോൾ താൻ തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നിരുന്നാലും സത്യം പുറത്തുവരുന്ന വരെ എന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും’’.

<യ> സഖാവിനു വേണ്ടി കോടതി കയറും: സാം മാത്യു എ.ഡി
(പിജി വിദ്യാർഥി, എംജി യൂണിവേഴ്സിറ്റി)

‘‘ഞാൻ കുറിച്ച വരികൾ എന്റേത് മാത്രമാണ്. അതിനിപ്പോൾ മറ്റൊരു അവകാശി കൂടി എത്തിയെന്ന് ഞാനും അറിഞ്ഞിരുന്നു. ഹോസ്റ്റൽ റൂമിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഞാൻ എഴുതിയ കവിത എങ്ങനെ മറ്റൊരാളുടേതാവും. 2012–13 കാലഘത്തിൽ സിഎംഎസ് കോളജ് മാഗസിനിൽ ഈ കവിത പ്രസിദ്ധീകരിച്ച് വരികയും ചെയ്തിട്ടുണ്ട്. ആര്യ ദയാൽ പാടി സഖാവ് കവിത എല്ലാവരിലേക്കുമെത്തിയെന്നുള്ളത് സന്തോഷം നല്കുന്ന കാര്യമാണ്. എന്നാൽ അതിന്റെ പുറകെ കൂടിയിരിക്കുന്ന വിവാദം വേദനിപ്പിക്കുന്നതുമാണ്. 2012–ൽ തന്നെ ഈ കവിത സിഎംഎസ് കോളജിലെ സുഹൃത്തുക്കൾ ഏറ്റെടുത്തതാണ്. അന്ന് കവിത ചൊല്ലി റക്കാർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല വേദികളിലും ഈ കവിത ചൊല്ലിയിട്ടുമുണ്ട്. അതിൽ കൂടുതൽ തെളിവൊന്നും ആർക്ക് മുന്നിലും നിരത്താൻ പറ്റില്ല. ഇത്രയും നാൾ എന്റേതായിരുന്ന സഖാവ് ഇപ്പോൾ മറ്റൊരാളുടെതാണെന്ന് പറയുന്നത് എങ്ങനെ ശരിയാകും. അവകാശവാദം ഉന്നയിച്ച കുട്ടിയുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടാൻ ഞാനില്ല.

തെളിവുകൾ എന്റെ പക്കലുള്ളതിനാൽ സഖാവ് എന്റേതാണെന്ന് സ്‌ഥാപിക്കാനായി നിയമപരമായ പോരാട്ടത്തിലേക്ക് പോകാൻ തന്നെയാണ് എന്റെ തീരുമാനം’’.

<യ> അവർ തന്നെ തെളിയിക്കട്ടെ:എം. വിജിൻ

(എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി,
സ്റ്റുഡന്റ് മാഗസിൻ ചീഫ് എഡിറ്റർ)

‘‘സ്റ്റുഡന്റ് മാഗസിനിലേക്ക് എത്രയോ വിദ്യാർഥികൾ അവരുടെ രചനകൾ അയക്കാറുണ്ട്. മികച്ച രചനകൾ യാതൊരു വേർതിരിവുകൾ ഇല്ലാതെ ഇന്നും പ്രസിദ്ധീകരിക്കാറുമുണ്ട്. സഖാവ് കവിതയെ ചൊല്ലി വിവാദങ്ങൾ ഉണ്ടായപ്പോൾ സ്റ്റുഡന്റ് മാഗസിനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. സഖാവ് എന്ന കവിത എസ്എഫ്ഐയുടെ ഔദ്യോഗിക കവിത അല്ലായെന്നുള്ളത് ഓർക്കണം. ഇതുമായി ബന്ധപ്പെട്ട് സാം മാത്യുവിനെയും പ്രതീക്ഷയേയും സ്റ്റുഡന്റിന്റെ ഇന്നത്തെ ചീഫ് എഡിറ്റർ എന്ന നിലയിൽ വിളിച്ചിരുന്നു. രണ്ടുപേരും അവരുടെ വാദങ്ങൾ പറയുകയും ചെയ്തു.

ഒരാളുടെ കൈയിൽ തെളിവുണ്ട്. മറ്റൊരാളുടെ കൈയിൽ തെളിവില്ല. രണ്ടുപേരും സഖാക്കളും അക്ഷരങ്ങളോട് കൂട്ടു കൂടുന്നവരുമാണ്. അവരുടെ വാദങ്ങളിൽ അവർ ഉറച്ചു നിൽക്കുന്ന നിലയിൽ അവർ തന്നെ അത് തെളിയിക്കട്ടെ എന്നു മാത്രമേ ഇപ്പോൾ പറയാൻ പറ്റു. സ്റ്റുഡന്റ് മാഗസിനിലേക്ക് അയക്കുന്ന കവിതകളും കഥകളും പ്രസിദ്ധീകരണ യോഗ്യമാണെങ്കിൽ തീർച്ചയായും പ്രസിദ്ധീകരിക്കും. ഒരു കാരണവശാലും സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ച കവിത പുറത്തു പോകില്ല. എസ്എഫ്ഐയുടെ അന്നത്തെ സംസ്‌ഥാന നേതാക്കളുമായി ഈ വിഷയത്തെ പറ്റി സംസാരിച്ചപ്പോൾ ഇത്തരത്തിൽ ഒരു കവിത പ്രസിദ്ധീകരിക്കാനായി എഡിറ്റോറിയൽ ബോർഡിനു ലഭിച്ചിട്ടില്ലെന്നാണ് അവർ പ്രതികരിച്ചത്.

<യ> രചനകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്:

എസ്.കെ. സജീഷ്
(2012–13 കാലയളവിൽ സ്റ്റുഡന്റ് മാഗസിൻ, ചീഫ് എഡിറ്റർ)

സ്റ്റുഡന്റ് മാഗസിനിലേക്കായി അയക്കുന്ന വിദ്യാർഥികളുടെ രചനകൾ മുഴു–വൻ അക്കാലയളവിൽ നോക്കിയിരുന്നതും വിലയിരുത്തിയിരുന്നതും ഞാനാണ്. പ്രസിദ്ധീകരണ യോഗ്യമായവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സ്കൂൾ കുട്ടികളുടെതായി വരുന്ന രചനകൾ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ടായിരുന്നു. എന്നാൽ അക്കാലയളവിൽ അങ്ങനെ ഒരു കവിത വന്നതായോ കണ്ടതായോ ഓർക്കുന്നില്ല. അയക്കുന്ന കവിതയ്ക്കൊപ്പം അവരുടെ മേൽവിലാസം കൂടി വെച്ചിട്ടുണ്ടെങ്കിൽ പ്രസിദ്ധീകരിക്കാൻ പറ്റാതെ പോയ രചനകൾ മടക്കി അയക്കാറുമുണ്ട്. അന്നും ഇന്നും സ്റ്റുഡന്റ് മാഗസിന്റെ പോളിസി ഇതു തന്നെയാണ്. ഒന്നു പറയാം അന്നും ഇന്നും സ്റ്റുഡന്റ് മഗാസിനിലേക്കായി അയക്കുന്ന രചനകൾ അയക്കുന്ന വ്യക്‌തിയുടെ പേരിൽ തന്നെയാണ് പ്രസിദ്ധീകരിക്കാറുള്ളത്.

വാദപ്രതിവാദങ്ങൾ ഇങ്ങനെ നീളുമ്പോഴും വിവാദങ്ങൾ ഇപ്പോഴും സഖാവ് എന്ന കവിതയുടെ തലയ്ക്ക് മുകളിൽ ഒരു മുൾ കിരീടം പോലെ നിൽക്കുകയാണ്. നിയമക്കുരുക്കിലേക്ക് ഈ വിഷയം തെന്നിമാറുമ്പോൾ ഈ രചനയുടെ അവകാശവാദം ഉന്നയിച്ചവർ അവരുടെ ഉറച്ച നിലപാടിൽ തന്നെ അടിയുറച്ച് നിൽക്കുകയാണ്. സാം മാത്യുവും പ്രതീക്ഷയും ഈ കവിതയ്ക്ക് സഖാവ് എന്ന തലക്കെട്ട് തന്നെയാണ് നല്കിയിരിക്കുന്നത്. സാം മാത്യു ഈ കവിത 2012 ഡിസംബറിൽ എഴുതിയതാണെന്ന് അവകാശപ്പെടുമ്പോൾ പ്രതീക്ഷ ഈ കവിത 2013 ജനുവരിയിലാണ് എഴുതിയതെന്നും പറയുന്നു. ആരെ വിശ്വസിക്കണമെന്നുള്ളത് എന്നതിനേക്കാൾ ഉപരി യുവഹൃദയങ്ങൾ നെഞ്ചിലേറ്റിയ സഖാവ് കവിത സത്യത്തിന്റെ കൈകളിലേക്ക് വന്നു ചേരട്ടേ എന്നുമാത്രമേ ഇപ്പോൾ പറയുവാനാകു.

<യ> –വി.ശ്രീകാന്ത്

ഇനിയും നടുക്കം മാറാതെ....
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക,ഒ​രു മൃ​ത​ദേ​...
പിറന്നാൾ സമ്മാനം മരണം
അ​ന്ന് അ​വ​ളു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പു​ന്നാ​ര മ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ ജ​നി​ച്ച​തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം. അ...
ഈ ​അ​വ​ധി​ക്കാ​ലം ക​റ​ങ്ങി​യ​ടി​ക്കാം... ഹാ​പ്പി ജേ​ർ​ണി
അ​വ​ധി​ക്കാ​ല​മെ​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും മാ​റ്റി​വ​ച്ച് ഇ​നി ട്രാ​വ​ൽ​ബാ​ഗെ​ടു​ത്തോ​ളൂ. കൊ​ച്ചു കൊ​ച്ചു യാ​ത്ര​ക​ളി​ലൂ​ടെ ഈ ​അ​വ​ധി​ക്കാ​ലം...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്...
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ...
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ ...
ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന ...
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി...
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ ...
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേ...
യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലു...
വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പ...
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സ...
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തി...
500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ...
ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു ...
സിനിമയ്ക്കു പിന്നിലെ അപകടക്കഥകൾ
മികച്ച കഥകൾകൊണ്ടും ജീവിത മുഹൂർത്തങ്ങൾകൊണ്ടും ജനപ്രീതി നേടിയ സിനിമകൾ നിരവധി. ഹൃദയം നിശ്ചലമാക്കിയ സംഘട്ടന രംഗങ്ങൾക്കും സാഹസികതയ്ക്കും ആസ്വാദകർ മനസിൽ എന്നും ഒരു സ്...
ഇതു താൻഡാ നായ! ഇതാവണമെഡാ നായ...
നായകൾ വീട്ടുജോലികൾ ചെയ്യുന്ന യുഗം ഒന്നു ഓർത്തുനോക്കൂ. എന്താ അതിശയം വരുന്നുണ്ടോ. അതിശയിക്കേണ്ട ഉളളതാണ്. വീട്ടിലെ ജോലികൾ ചെയ്യുകയും വീട്ടുകാരെ സംരക്ഷിക്കുകയും ചെയ...
കീടങ്ങൾ വരുന്നതിനു മുൻപേ കീടനാശിനി പ്രയോഗം
കുരുതികൊടുക്കാൻ കീടനാശിനി– 4
നിയന്ത്രിത ഉപയോഗത്തിനു മാത്രമുള്ള കീടനാശിനികൾ, കൃഷി ഓഫീസറുടെ ശിപാർശക്കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽ ...
നിരോധനം എന്ന പ്രഹസനം
കുരുതികൊടുക്കാൻ കീടനാശിനി–3
12 കീടനാശിനികളാണ് കേരളത്തിൽ നിരോധിച്ചിട്ടുള്ളത്. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ പൂർണമായും തകർക്കുന്ന തരത്തിലുള്ള കീടനാ...
തിരിച്ചറിയണം അപകടക്കെണി
കുരുതികൊടുക്കാൻ കീടനാശിനി–2
കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലാണെന്നതിൽ സംശയം വേണ്ട.

പച്ചക്കറി...
കുരുതികൊടുക്കാൻ കീടനാശിനി
1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയിൽനിന്ന്് മീതൈൽ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോർന്നൊഴുകി. ആ രാത്...
എന്റമ്മോ, ഒന്നു കാണേണ്ടതാ...
കടൽത്തീരം എന്നു പറഞ്ഞാൽ ഇതാണ് സംഭവം. എന്റമ്മോ, ഒന്നു കാണേണ്ടതുതന്നെ... തീരം നിറയെ ഉയർന്നു നിൽക്കുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾ. പുരാതന കാലത്തെ ദേവാലയങ്ങളു...
ഇവിടെയുണ്ട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്
ആർടിഒ ഓഫീസിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യമായ നഗരമധ്യത്തിലെ വീട് വിൽക്കാൻ എത്തുന്ന ഹൗസ് ഓണർ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികൾ അത്രവേഗം മറക്കാൻ സാധ്യതയില്ല, ...
കടുവകൾ എന്തുകൊണ്ട് നാട്ടിലേക്ക്...?
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്‌ഥാനമാണ് കാടുകൾ. കാടുകളുടെ സംരക്ഷണത്തിനായി യുനെസ്കോ മുതൽ ഗ്രാമപഞ്ചായത്ത് വാർഡുതലം വരെ സംഘടനകളും നിരവധി എൻജിഒ കളും പ്രവർത്തി...
ദേ...മാഷ്....
മാഷുമ്മാരെ ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... ചൂരൽക്കഷായത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവരുണ്ടോ... ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ലായെന്നായിരിക്കും ഉത്തരം. രണ്ട...
ഒന്നൊന്നായി മായുമ്പോൾ
ഉപ്പുകാറ്റിന്റെ ലോലമായ സ്പർശനം അനുഭവസാധ്യമാകുന്ന പവിഴദ്വീപ് സമൂഹം. കടലിന്റെയും കായലിന്റെയും ഇടയിലുള്ള നേർത്ത വരപോലെയുള്ള ഇടങ്ങളിൽ ജീവിക്കുകയും മത്സ്യബന്ധനം മുഖ്...
ഈ നാടുകാണി ചുരവും കടന്ന്....
കോഴിക്കോട്––നിലമ്പൂർ–ഗൂഡല്ലൂർ അന്തർസംസ്‌ഥാനപാതയായ കെഎൻജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകൾ ആസ്വദിച്ച് ...
പുലിമുരുകന്റെ പിൻഗാമികൾ
കേരളത്തിലും പുറത്തും പുലിമുരുകൻ തിയറ്ററുകളിൽ നിന്ന് പണം വാരുകയാണ്. പുലിയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് സീനുകൾ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മൃ...
ദേവിന്റെ അത്ഭുതലോകം...
ദേവ് സന്തോഷത്തിന്റെ താഴ്വരയിലെ പുഴപോലെ ഒഴുകുകയാണ്. മുഖത്ത് പുതുവെളിച്ചം ക ശോഭ, മനസ് നിറയെ മുത്തശി കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു ലോകത്തുപോകാൻ പറ്റിയതിന്റെ സന്ത...
കരുണ ചെയ്വാൻ എന്തു താമസം...
എല്ലാമറിയുന്ന കള്ളക്കണ്ണനാണ് ഈ ഗോപബാലൻ. ഉള്ളുലഞ്ഞു വിളിച്ചാൽ ഉള്ളറിഞ്ഞ് തരും ഈ മയിൽപ്പിലിധാരി. കുറെയൊക്കെ വലച്ചാലും ഒടുവിൽ മനം നിറയെ സന്തോഷവും സമാധാനവും തരും. ല...
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രകാരൻ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രകാരനെന്ന് ശിവദാസ് വാസുവിനെ വിശേഷിപ്പിച്ചാൽ അതു തെറ്റല്ല. അത്രയ്ക്കു മനോഹരമാണ് ശിവദാസ് കാൻവാസിലേക്കു കോറിയിട്ട ചിത്രങ്ങൾ. വരച്ച...
കൊഴിഞ്ഞുതീരുന്ന കാവുങ്കൽ
കണ്ണൂരിൽനിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണപുരം പഞ്ചായത്തിലെ പാടി ഗ്രാമത്തിലെത്താം. പാടിയിൽ നിന്ന് ഇരുലോകങ്ങളായി വേർപ്പെട്ട കാവുങ്കൽ എന്ന തുരുത്തിനെ ബന്ധിപ്പി...
ബിവറേജ് മുതൽ ഐസിയു വരെ...
കുഞ്ഞുനാളിൽ ചേട്ടന്മാരെയും ചേച്ചിമാരെയുമൊക്കെ എടുപ്പിലും നടപ്പിലുമെല്ലാം അനുകരിക്കാത്തവർ കുറയും. മുണ്ടുടുക്കുക, മീശവരയ്ക്കുക, വലിയവരുടെ കണ്ണട വയ്ക്കുക, മുറിബീഡി...
ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച ‘മധുരൈ കാഞ്ചി’യിൽ ഓ...
ഓണക്കാഴ്ചകൾ...
<യ> ഓണസദ്യ

ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്ക...
അവസാനത്തെ കൊള്ളക്കാരൻ
<യ> കുപ്രസിദ്ധരായ ചമ്പൽ കൊള്ളക്കാരിലെ അവസാനത്തെ കണ്ണിയേയും അവസാനിപ്പിച്ചെന്ന ആശ്വാസത്തിലാണ് മധ്യപ്രദേശ് പോലീസ്.

മാൻസിംഗ്, പാൻസിംഗ് തോമാർ, ഫൂലൻ ദേവി,...
സരസമ്മയാണ് താരം
വെട്ടിയാർ(മാവേലിക്കര): അച്ചൻ കോവിലാറിനു സമീപത്തുള്ള വെട്ടിയാർ പുലക്കടവ് നിവാസിയായ വെണ്മണി സരസമ്മ എന്ന വീട്ടമ്മയാണ് ഇപ്പോൾ വെണ്മണി ഗ്രാമത്തിലെ ഹീറോ.

ഗ്...
നിങ്ങൾ പാവകളായാൽ
നിങ്ങളുടെ ഇളംകറുപ്പ് കൃഷ്ണമണികൾ, ചെമ്പുനിറമാർന്ന തലമുടി, നീണ്ട മൂക്ക്, ചെറിയ നെറ്റിത്തടം, മുഖത്തെ സൂക്ഷ്മഭാവങ്ങൾ അങ്ങനെ എല്ലാം ഒരു കുഞ്ഞു മൺ പാവയിൽ ഒതുക്കി, നി...
മലയാളത്തിലെ പ്രേതങ്ങൾ
സീൻ ഒന്ന്
ഒറ്റപ്പന കാറ്റിലാടുന്നു
കാറ്റിന്റെ ശീൽക്കാരത്തിനിടെ പുകപോലെയെന്തോ അന്തരീക്ഷത്തിൽ നിറയുന്നു..
ചില്ും ചില്ും ശബ്ദം..
അകലെ പുകപടലങ്ങൾക്കുള്ളി...
ഉലഹന്നാനും കുടുംബവും ഉടനെത്തും
മലയാള സിനിമയിലെ ഹിറ്റ് താരജോഡികളായ മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇര...
അവർ വരുന്നു....ആ വേദന മറക്കാതെ
<ശ>അവരുടെ രാവുകൾ എന്ന സിനിമയുടെ നിർമാതാവ് അജയ്കൃഷ്ണനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലിലാണ്. അതിനു ശേഷം കുറ്റപ്പെടുത്തലുകളുടേയും കുത്ത...
കിലുകിലെ കിലുങ്ങിയ കിലുക്കം
<യ> ചിരിപ്പിച്ചു മുന്നേറിയ 25 വർഷങ്ങൾ

കോടമഞ്ഞു പുതച്ച ഊട്ടിയിലെ ഒരു പ്രഭാതം. റെയിൽവേ സ്റ്റേഷൻ. ഘട... ഘട... ശബ്ദത്തോടെ പുകതുപ്പി കിതച്ചുകൊണ്ട് ഒരു ട്...
മൈ ഡിയർ കുട്ടിച്ചാത്തൻ 3 ഡി: 32 വയസ്
1984 ഓഗസ്റ്റ് 24. കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ ജനക്കൂട്ടം തിയറ്റർ തുറക്കുന്നതും നോക്കി കാത്തുനിന്നു. ഏതെങ്കിലു...
ഉത്തേജകം ഒരു മരുന്നല്ല
അതിരാവിലെ അവളെന്നുമൊരു നീന്തൽകുളത്തിൽ മുങ്ങാംകുഴിയിടുന്നതു സ്വപ്നം കാണാറുണ്ടായിരിക്കും. പുലർകാലങ്ങളിലെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെങ്കിൽ അതു രേഖാകുമാരിയുടെ ജീവിത്ത...
പെരും ആൾ എഴുന്നള്ളുന്നു...
ഒറ്റച്ചെണ്ടയുടെ പതിഞ്ഞ താളം, ഇരുട്ടിനെ ചുവപ്പിക്കുന്ന പന്തങ്ങളുടെ ജ്വാല, തെയ്യച്ചുവടുകളോടെ എഴുന്നള്ളുകയാണ് പെരും ആൾ. ഇതിഹാസത്തിൽ സ്ത്രീലമ്പടനും ദുഷ്‌ടനും എല്ലാ ...
ഒരൊറ്റ ക്ലിക്ക് ജീവിതം തലകീഴായി മറിയാൻ
ആകസ്മികമായാണ് അവൾ അയാളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് അവൾ സ്വീകരിച്ചു. യുകെ പൗരനാണെന്നും കോടീശ്വര...
പോരിനുറച്ച് കവികൾ
കോടതി കയറാൻ ഒരുങ്ങുകയാണ് ഒരു കവിത. ബ്രണ്ണൻ കോളജിലെ ആര്യ ദയാലെന്ന വിദ്യാർഥിനി പാടി സോഷ്യൽ മീഡിയയിൽ ഹിറ്റായ, ഇപ്പോൾ എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചുകൊണ്ട...
അവർ വീണ്ടും വരും
1990 ആദ്യമാസത്തിലാണ് ഒരു സംഘം വനത്തിലേക്ക് പുറപ്പെടുന്നത്. അഗസ്ത്യമലയുടെ അടിവാരത്തുള്ള കുറ്റിച്ചൽ പഞ്ചായത്തിലെ മലവിളയിൽ നിന്നും പോയ 11 അംഗ സംഘത്തിൽ യുവാക്കളുണ്ട...
ഇന്നും പാടുന്ന രാമായണക്കിളി
<യ> മുത്തൾിയുടെ സ്കൂൾ ജീവിതകാലത്തെ ലളിതഗാനം മൂന്നാം തലമുറയിലെ കുഞ്ഞുങ്ങൾ പാടുന്നു... എഴുപതുകളിലെ മലയാളികൾ ആസ്വദിച്ച രാമായണക്കിളി ശാരിക പൈങ്കിളി എന്ന ഗാനം ഇന്...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.