തടയാം, സന്ധിവാതം
തടയാം, സന്ധിവാതം
* സിട്രസ് ഫലമായ ഓറഞ്ചിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ സന്ധിവാതത്തെ പ്രതിരോധിക്കുന്നതിനു ഗുണപ്രദം

* കാൽസ്യം അടങ്ങിയ ആഹാരം ശീലമാക്കുക. പാലും പാലുത്പന്നങ്ങളും ഇതിനു സഹായകം. വിറ്റാമിൻ സി, ഇ എന്നിവയടങ്ങിയ ആഹാരം ശീലമാക്കുക

* ശരീരഭാരം നിയന്ത്രിക്കുക. അമിതഭാരവും അമിതവണ്ണവും സന്ധികളിൽ മർദ്ദമേൽപ്പിക്കും.

* വിവിധ തരത്തിനുളള വ്യായാമമുറകൾ സ്വീകരിക്കുക

* ഇടുപ്പിനും കാൽമുട്ടുകൾക്കും ആയാസം നല്കുന്ന ജോലികൾ ഒഴിവാക്കുക

* പുകവലി ഉപേക്ഷിക്കുക


* തുടർച്ചയായി ഏറെ നേരം ഒരിടത്തു തന്നെ ഇരുന്നു ജോലിചെയ്യുന്ന ശീലം ഉപേക്ഷിക്കുക

* മീനെണ്ണ ആഹാരത്തിലുൾപ്പെടുത്തുക

* ധാരാളം ശുദ്ധജലം കുടിക്കുക

* നീരു കുറയ്ക്കാനുളള മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുക.

* സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം.

തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്