ഉത്തേജകം ഒരു മരുന്നല്ല
ഉത്തേജകം ഒരു മരുന്നല്ല
അതിരാവിലെ അവളെന്നുമൊരു നീന്തൽകുളത്തിൽ മുങ്ങാംകുഴിയിടുന്നതു സ്വപ്നം കാണാറുണ്ടായിരിക്കും. പുലർകാലങ്ങളിലെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെങ്കിൽ അതു രേഖാകുമാരിയുടെ ജീവിത്തിൽ ഒരു വഴിത്തിരിവായി മാറട്ടെ. ആത്മവിശ്വാവും പ്രാർഥനകളും മാത്രം മുറുകെ പിടിച്ച് പരിശീലകന്റെ വിസിലിനു പിന്നാലെ കുത്തൊഴുക്കും കലക്കവെള്ളവും നിറഞ്ഞ ഡാമിലേക്കെടുത്തു ചാടുമ്പോൾ രേഖയെന്ന പതിനാറുകാരിയുടെ മനസിൽ ഇരുപതാം വയസിൽ താൻ കഴുത്തിലണിയാനിരിക്കുന്ന ഒളിമ്പിക്സ് മെഡലിന്റെ തിളക്കം മാത്രമാണുള്ളത്. അവളാഴങ്ങളിൽ തുഴഞ്ഞു കണ്ണുകലങ്ങി മുങ്ങി നിവർന്നു മേടിക്കുന്ന സ്വർണത്തിന് നാലുവർഷം കഴിഞ്ഞ് സർക്കാർ വക അഭിനന്ദനം മാത്രമാണ് നൽകാനുള്ളതെങ്കിൽ നാണക്കേടിന്റെ വാർഷികാഘോഷങ്ങളിൽ കുറ്റബോധം കൊണ്ടു പങ്കെടുക്കാൻ പോകുന്ന നിരാശ നിറഞ്ഞ തീർഥാടക സംഘങ്ങളേ ഇനിയും ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സ് നഗരങ്ങളിലേക്കു പോകാനുണ്ടാവുകയുള്ളൂ...

2020 ഒളിമ്പിക്സിൽ ജാർഖണ്ഡിൽ നിന്നുള്ള രേഖാകുമാരി നീന്തൽ കുളത്തിൽ മുങ്ങി നിവരുമ്പോൾ കഴുത്തിലൊരു സ്വർണപ്പതക്കം തിളങ്ങിയാൽ ഇന്ത്യക്ക് അഭിമാനിക്കത്തക്കതായി അതിലൊന്നുമുണ്ടാവില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യമെന്നാവും അഭിനന്ദിച്ചു ദണ്ഡിപ്പിച്ചാൽ ചോദിക്കാനുള്ളത്. മരണക്കയത്തിലെ കലക്ക വെള്ളത്തിൽ ജീവിതം കരയ്ക്കു വെച്ചു നീന്താനിറങ്ങിയവളുടെ നിശ്ചയ ദാർഡ്യം മാത്രമേ ആ നേട്ടത്തിനു പിന്നിലുണ്ടാവുകയുള്ളു. രാജ്യത്തിന്റെ കായിക ചരിത്രത്തിൽ അങ്ങനെയൊരു കുറ്റബോധത്തിന്റെ അധ്യായം എഴുതിച്ചേർത്തു പശ്ചാത്തപിക്കാതരിക്കാൻ ഇനിയുമുണ്ട് നാലു വർഷങ്ങൾ.

ജാർഖണ്ഡിലെ സംസ്‌ഥാന നീന്തൽ ചാമ്പ്യനാണ് പതിനാറുകാരിയായ രേഖ കുമാരി. സംസ്‌ഥാന തലസ്‌ഥാനമായ റാഞ്ചിയിൽ നിന്നും പത്തു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ അപകടം നിറഞ്ഞ ഡാമിലാണ് രേഖ ഉൾപ്പടെയുള്ള പുതുതലമുറ നീന്തൽ താരങ്ങളുടെ പരിശീലനം. ഇതല്ലാതെ പരിശീലനത്തിനു മറ്റു വഴികളില്ല. പാവപ്പെട്ട കുട്ടികളിൽ നിന്നും മിടുക്കരെ തെരഞ്ഞെടുത്തു പരിശീലനം നൽകുന്ന ഒരു സന്നദ്ധ സംഘടനയും സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് ഇവർക്കു പരിശീലനം നൽകുന്നത്. പരിശീലനത്തിനു മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ സമീപത്തെ ഡാമിലാണ് ഇവർ നീന്തിപ്പഠിക്കുന്നത്. മഴക്കാലത്ത് ചുഴികൾ നിറഞ്ഞ് മരണക്കയമായി മാറുന്ന ഡാമിലെ കലക്കവെള്ളത്തിലാണ് രേഖയും നീന്തലിന്റെ ആദ്യപാഠങ്ങൾ മുതൽ പഠിച്ചു തുടങ്ങുന്ന മറ്റു കുട്ടികളും പരിശീലനം നടത്തുന്നത്.


<ശാഴ െൃര=/ളലമേൗൃല/െുലരമശഹബ2016മൗഴ16വമ2.ഷുഴ മഹശഴി=ഹലളേ>

ഈ ഡാമിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ ദേശീയ ഗെയിംസിനു വേണ്ടി തയാറാക്കിയ സ്റ്റേഡയത്തിൽ ഒളിമ്പിക്സ് നീന്തൽ കുളത്തിന്റെ സൗകര്യത്തോടു കൂടിയ സ്വിമ്മിംഗ് പൂളുണ്ടെങ്കിലും ഉദ്യോഗസ്‌ഥരില്ലെന്ന കാരണത്താൽ അടച്ചിട്ടിരിക്കുന്നു. റാഞ്ചി കോംപ്ളക്സിലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി വന്നിരുന്ന നീന്തൽ താരങ്ങളെയും പരിശീലകനെയും കാരണമില്ലാതെ അധികൃതർ രണ്ടു മാസം മുൻപ് പടിയിറക്കി വിട്ടിരുന്നു. കുട്ടികളുടെ പരിശീലനത്തിനായി സംസ്‌ഥാന സർക്കാർ എന്തെങ്കിലും ചെയ്തേക്കും എന്ന പ്രതീക്ഷയിലാണ് ഉമേഷ് കുമാറും.

ഡാമിലെ പരിശീലനത്തെക്കുറിച്ചു ചോദിക്കുമ്പോൾ രേഖ ഇങ്ങനെ പറയും: പേടിയാണ്, പക്ഷേ മറ്റു വഴികളില്ല. എനിക്ക് ഒരു ഒളിമ്പിക്സ് മെഡൽ വാങ്ങിയേ തീരൂ...

ഉത്തേജകമെന്നത് കുത്തിവെക്കാൻ മാത്രമുള്ള ഒരു മരുന്നു മാത്രമല്ല. അതു മരുന്നിനെങ്കിലും പരിഗണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ കൂടി ചെയ്യുന്ന പ്രവർത്തി കൂടിയാണ്.
പ്രതീക്ഷിക്കാം: രേഖകുമാരിയെന്ന പതിനാറാം വയസിൽ ഒരു നീന്തൽ കുളത്തിൽ പരീശീലിക്കുമെന്ന്.

കാത്തിരിക്കാം: ഇരുപതാം വയസിൽ അവൾ മുങ്ങിയെടുത്ത സ്വർണമെഡൽ കൈയടികൾക്കു നടുവിൽ തിളങ്ങി നിൽക്കുന്നതു കാണാൻ.

<യ> –സെബി മാത്യു