Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


അവർ വരുന്നു....ആ വേദന മറക്കാതെ
<ശ>അവരുടെ രാവുകൾ എന്ന സിനിമയുടെ നിർമാതാവ് അജയ്കൃഷ്ണനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലിലാണ്. അതിനു ശേഷം കുറ്റപ്പെടുത്തലുകളുടേയും കുത്തിനോവിക്കലുകളുടേയും നടുവിലായിരുന്നു സിനിമയുടെ സംവിധായകൻ...

മറുപടി പറയാൻ വയ്യാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരുക... തളർന്നിരിക്കുന്നവനെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തുവാക്കുകൾ കൊണ്ട് പ്രഹരിക്കുക... സിനിമയെ സ്നേഹിച്ചു പോയതിനാണോ ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ... ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഒരു യുവ സംവിധായകന്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തി പെട്ടിയിൽ തന്നെ ഇരുന്നു പോകുമെന്ന് പലരും അഭിപ്രായം പറഞ്ഞ അവരുടെ രാവുകൾ എന്ന സിനിമ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ചിറകടിച്ചു ഉയരാൻ തുടങ്ങിയതെങ്ങനെയെന്ന് സംവിധായകൻ ഷാനിൽ മുഹമ്മദ് മനസ് തുറക്കുന്നു....

<യ> ചിരി മായാത്ത മുഖവുമായി അജയ്

‘‘അവരുടെ രാവുകൾ സിനിമയെക്കുറിച്ച് എന്തു പറഞ്ഞു തുടങ്ങിയാലും അജയ്യിൽ ചെന്നു മാത്രമേ അവസാനിക്കൂ. അത് അജയ് എനിക്കു തന്ന പിന്തുണയും സ്നേഹവും കൊണ്ടു മാത്രമാണ്. സെറ്റിൽ ഞാൻ ടെൻഷനിലാണെന്നു കണ്ടാൽ അജയ് ടെൻഷൻ മാറ്റാൻ വേണ്ടി കാണിക്കുന്ന കുസൃതികൾ കണ്ടാൽ പിന്നെ ഷൂട്ടിംഗ് സെറ്റ് മൊത്തത്തിൽ ഉഷാറാകും. എപ്പോഴും ചിരിച്ചു മാത്രമേ അജയ്യെ കണ്ടിട്ടുള്ളു. നീ ഹാപ്പി ആയാൽ അല്ലേ ഷാനിലെ മറ്റുള്ളവരും ഹാപ്പിയാകു. നിന്റെ മൂഡ് ശരിയല്ലേ ഷൂട്ട് നമ്മുക്ക് ഇപ്പോൾ നിർത്താം. നാളെ നീ ഫ്രീയായിട്ടങ്ങ് തുടങ്ങിയാൽ മതിയെന്നേ. ഒന്നേയുള്ളു സിനിമ എല്ലാവർക്കും ഇഷ്‌ടപ്പെടണം. അതിന് നീ ഹാപ്പിയാകണം ഈ വാക്കുകൾ തന്നെയായിരുന്നു എന്റെ ആത്മവിശ്വാസം. ഒരു ഷൂട്ടിംഗ് സെറ്റിൽ വർക്ക് ചെയ്യുന്നത് 150 പേരാണെങ്കിൽ അത്രയും പേരും ഹാപ്പിയായി തന്നെ ആ സിനിമയെ സമീപിക്കണമെന്നന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അജയ്.സെറ്റിലെത്തുമ്പോഴും അല്ലാത്തപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ അജയ്യെ കാണാൻ പറ്റില്ല. അജയ് ഒരു അദൃശ്യ ശക്‌തിയായി ഞങ്ങളോടൊപ്പമുണ്ട് .ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നത് മരണത്തിന്റെ തലേന്നുള്ള അജയ്യുടെ ഫോൺകോളാണ്.’’

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ23ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ> മറക്കാൻ പറ്റുന്നില്ല ആ ഫോൺ കോൾ

‘‘ഫെബ്രുവരിയിൽ തുടങ്ങിയ സിനിമയുടെ ഷൂട്ട് ഏപ്രിലോടെ പൂർത്തിയായി. ഏതു സമയത്തും അജയ്യുടെ കോൾ വരും. എന്തായി വർക്കെല്ലാം ഉഷാറായി നടക്കുന്നില്ലേ. ഷാനിലേ നമ്മുക്ക് എങ്ങനെയെങ്കിലും അടുത്ത മാസം(മേയിൽ) അവരുടെ രാവുകൾ തിയറ്ററിലെത്തിക്കണം. എന്തായാലും ഞാൻ നാളെ ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് വരാം എന്നിട്ടു ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തതാണ്. അടുത്ത ദിവസം എന്നെ തേടിയെത്തുന്നത് അജയ്യുടെ മരണവാർത്തയാണ്. കേട്ടത് സത്യം തന്നെയാണെന്ന്് വിശ്വസിക്കാൻ നന്നേ പാടുപ്പെട്ടു. തലേന്നു പോലും എന്നെ വിളിച്ച് സിനിമയെ കുറിച്ച് വാതോരാതെ സംസാരിച്ചയാൾ ഇങ്ങനെ ചെയ്യില്ലാ എന്നു തന്നെ മനസ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അറിഞ്ഞത് സത്യമാണോ എന്നു ചോദിച്ചുള്ള തുടരെ തുടരെയുള്ള ഫോൺ കോളുകൾ കൂടി എത്തിയതോടെ ഞാൻ ആകെ തളർന്നു. എല്ലാവരോടും പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു. അജയ് നമ്മളെ വിട്ടു പോയി. എന്തിനായിരിക്കും അജയ് അങ്ങനെ ചെയ്തത്. ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്തു പ്രശ്നമായിരുന്നു അവനുണ്ടായിരുന്നത്.’’

<യ> ചോദ്യങ്ങൾ ഒരുപാട് ബാക്കിവെച്ചുള്ള യാത്ര

‘‘ ഒരുപാട് ചോദ്യങ്ങൾ ബാക്കിവെച്ചാണ് അജയ് കൃഷ്ണൻ യാത്രയായത്. എന്തിനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഈ ചിത്രത്തിന്റെ തിരക്കഥയുമായി അജയ്യെ സമീപിച്ച അന്നു മുതൽ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം. നടൻ ആസിഫ് അലിയുടെ ഡേറ്റ് കിട്ടി. ഇനി മറ്റുള്ളവരുടെ കൂടെ കിട്ടിയാൽ മതിയെന്നു പറഞ്ഞപ്പോൾ. അതൊക്കെ കിട്ടും നമ്മൾ എന്തായാലും ഈ സിനിമ ചെയ്യുവല്ലേ എന്നായിരുന്നു ചോദ്യം. പിന്നീട് ഇങ്ങോട്ട് അജയ്യെ ഹാപ്പിയായിട്ടല്ലാതെ കണ്ടിട്ടില്ല. അജയ്യെ പരിചയപ്പെടുന്ന ഏതൊരാളും പെട്ടെന്നൊന്നും അവനെ മറക്കില്ല. അത്ര പെട്ടെന്നായിരിക്കും അജയ് എല്ലാവരുടെയും മനസിൽ ഇടം പിടിക്കുന്നത്. ഏപ്രിലിൽ ഇങ്ങനെ ഒരു അപ്രതീക്ഷത വിയോഗം ഉണ്ടായ ശേഷം ഒരുപാട് ചോദ്യങ്ങൾ അജയ്യെ ചുറ്റിപറ്റി ഉയർന്നു. ഈ ചോദ്യങ്ങളിൽ ഏറിയ പങ്കും എന്നെ തേടി തന്നെയാണ് എത്തിയത്. മരണത്തെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി അജയ് അങ്ങുപോയി. ഇതിനിടെ അവരുടെ രാവുകൾ സിനിമ കാരണമാണ് അജയ് ഈ കടുംകൈ ചെയ്തെന്ന രീതിയിൽ വാർത്തകൾ വന്നു. ഇതോടെ ഞാൻ ആകെ തളർന്നു.’’

<യ> ഫോൺ സ്വിച്ച് ഓഫ് ആക്കേണ്ട അവസ്‌ഥ

‘‘അവരുടെ രാവുകൾ സിനിമയുടെ പ്രിവ്യൂ കണ്ടിട്ടാണ് അജയ് ജീവനൊടുക്കിയത്. സിനിമ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുമെന്നു ഭയന്നാണ് അജയ് ഇത് ചെയ്തതെന്ന രീതിയിലായിരുന്നു വാർത്തകൾ വന്നത്. ഷൂട്ടിംഗ് മാത്രം കഴിഞ്ഞ സിനിമയുടെ പ്രിവ്യൂ എങ്ങനെയാണ് അജയ് കാണുന്നത്. ഡബ്ബിംഗ് എഡിറ്റിംഗും ഉൾപ്പടെയുള്ള വർക്കുകൾ നടക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളു ആ സമയത്ത്(ഏപ്രിലിൽ) അതിന്റെ തിരക്കിൽ നിൽക്കുമ്പോളാണ് അജയ്യുടെ അപ്രതീക്ഷിത വിയോഗം. ആ ഷോക്കിൽ നിന്ന് ഒന്നു നേരെയാകാൻ തന്നെ എത്രയോ ദിവസങ്ങളെടുത്തു. മറുപടി പറഞ്ഞ് മടുത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്‌ഥവരെ ഉണ്ടായി. ആഴ്ചകളോളം എന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അപ്പോഴത്തെ എന്റെ അവസ്‌ഥ കണ്ട വീട്ടുകാരും ഭാര്യയുമെല്ലാം ഒരുപാട് വിഷമിച്ചിട്ടുണ്ട്. അജയ്യുടെ അദൃശ്യമായ സാന്നിധ്യം എന്നോടൊപ്പമുണ്ട്. എന്റെ മനസിന് പിന്തുണ നല്കുന്നതും അതു തന്നെയാണ്. ഒന്നോർക്കണം ഒരു സിനിമയുടെ പ്രിവ്യു കാണണമെങ്കിൽ ആ സിനിമയുടെ എല്ലാ ജോലികളും കഴിഞ്ഞിരിക്കണം. അല്ലാതെ ഷൂട്ടിംഗ് മാത്രം കഴിഞ്ഞത് കൊണ്ട് കാര്യമില്ല. ഇപ്പോഴും സിനിമയുടെ 80 ശതമാനം ജോലി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു.’’


<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ23ൗമ3.ഷുഴ മഹശഴി=ഹലളേ>

<യ> മരണത്തെ വിൽക്കാൻ ശ്രമിച്ചവരോട് പ്രതികരിച്ചില്ല

‘‘അജയ്യുടെ മരണം തന്ന ഷോക്കിൽ നിന്ന്് ഇപ്പോഴും ഞാൻ പൂർണമുക്‌തനല്ല. നുണക്കഥകൾ പറഞ്ഞ് പ്രചരിപ്പിച്ചവരോട് ആ സമയം പ്രതികരിക്കാൻ നിന്നില്ല. മരണത്തെ മാർക്കറ്റ് ചെയ്യാൻ മാത്രം സംസ്കാരശൂന്യരായിരുന്നില്ല ഞങ്ങൾ. അതുകൊണ്ട് തന്നെയാണ് അന്ന് പലരീതിയിൽ സിനിമയെ തകർക്കാൻ ശ്രമിച്ചവരോട് മറുപടി കൊടുക്കാതിരുന്നത്. അവരുടെ രാവുകൾ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നെടുമുടി വേണു ഉൾപ്പടെ സിനിമയുമായി സഹകരിച്ച അത്രയും പേരും ഒരേ സ്വരത്തിൽ അത്തരം വാർത്തകളോട് പ്രതികരിക്കേണ്ടയെന്നാണ് പറഞ്ഞത്. മരണത്തെ വിൽക്കാൻ ശ്രമിച്ചവരെ ഞങ്ങൾ മൗനം കൊണ്ട് പ്രതിരോധിച്ചു. അന്നു ഞങ്ങൾക്കെല്ലാം ഉറപ്പായിരുന്നു ഈ ചിത്രം തിയറ്ററിലെത്തുമെന്ന്. അജയ് ഉണ്ടായിരുന്നുവെങ്കിൽ മേയ് 20ന് തിയറ്ററിലെത്തേണ്ടതായിരുന്നു അവരുടെ രാവുകൾ.’’

<യ> അജയ്യുടെ വീട്ടുകാർ തന്ന പിന്തുണ

‘‘മരണം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം അജയ്യുടെ അച്ഛൻ രാധാകൃഷ്ണൻ എന്നെ കാണാനായി വന്നു. നടന്ന സംഭവങ്ങളെ കുറിച്ചോർത്ത് വിഷമിക്കാതെ അജയ് തുടങ്ങിവെച്ചത് നമ്മൾക്കെല്ലാർക്കും കൂടി അങ്ങ് പൂർത്തീകരിക്കണ്ടേ എന്നു ചോദിച്ചു. ഇതിനിടയിൽ അജയ്യുടെ സുഹൃത്തുക്കളും സിനിമ തിയറ്ററിലെത്തിക്കാനായി മുന്നോട്ട് വന്നിരുന്നു. എന്നാൽ അജയ്യുടെ അച്ഛൻ തന്നെ ഈ കാര്യത്തിൽ മുൻകൈയെടുത്തതോടെ അവരുടെ രാവുകൾ തിയറ്ററിലെത്തുമെന്ന് ഉറപ്പായി. പിന്നെ പതുക്കെ പതുക്കെ സിനിമയുടെ മറ്റ് വർക്കുകൾ തുടങ്ങി. ഡബ്ബിംഗ് ഇപ്പോൾ പൂർണമായി. ഇനി ഫൈനൽ ഡ്രിമ്മിംഗും എഡിറ്റിംഗും കൂടി മാത്രമേ പൂർത്തിയാകാനുള്ളു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14നാണ് പുറത്തിറക്കിയത്. ഈ സമയത്ത് പിന്തുണ തന്ന ആരേയും ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ രാവുകൾ ടീം തന്ന പിന്തുണ, താങ്ങായി നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ പ്രാർഥനകളുമെല്ലാമാണ് എനിക്ക് മുന്നോട്ടു പോകാനുള്ള ഊർജം തന്നത്.’’

<യ> കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവരോട്

‘‘എന്തിനാണ് അവർ ഇത്തരം കെട്ടുക്കഥകൾ മെനഞ്ഞെടുത്തത് എന്നറിയില്ല. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർക്കുള്ള മറുപടിയുമല്ല ഈ സിനിമ. ആരോടും ഒരു ഉപദ്രവവും ഇതുവരെ ചെയ്തിട്ടില്ല. സിനിമയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നവർക്കുള്ള ഗിഫ്റ്റാണ് അവരുടെ രാവുകൾ എന്ന സിനിമ. ഒപ്പം അജയ് തുടങ്ങിവെച്ചത് പൂർത്തീകരിക്കണമെന്നുള്ള അടങ്ങാത്ത വാശിയും. സിനിമാ മോഹികളായ ഒരുപറ്റം ആൾക്കാരുടെ ഒരുപാട് നാളത്തെ അധ്വാനമാണ് ഈ സിനിമ. ഒളിഞ്ഞും മറഞ്ഞും കുത്തുവാക്കുകൾ കൊണ്ട് പ്രഹരിച്ചവർക്കും ഈ ചിത്രം ഇഷ്‌ടപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

<യ> കാലഘട്ടത്തിന് അനുയോജ്യമായ കഥ

ഒരു കഥ എഴുതുക... പിന്നെ അത് സിനിമയാക്കുക... ഇതെല്ലാം സ്വപ്നം കണ്ട് നടന്നിരുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെയാണ് രണ്ടരവർഷം മുമ്പ് സുഹൃത്തായ റോജിൻ തോമസുമൊത്ത് മങ്കിപെൻ ചെയ്തത്. ആ ചിത്രം ചെയ്യുന്നതിന് മുമ്പേ തന്നെ അവരുടെ രാവുകളുടെ കഥ മനസിൽ കയറി കൂടിയതാണ്. മങ്കിപെൻ ഹിറ്റായതോടെ കാലഘട്ടത്തിന് അനുയോജ്യമായ ഈ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തിരക്കഥ ഒരുക്കുമ്പോൾ മനസിൽ കണ്ട താരങ്ങൾ തന്നെ സിനിമയിൽ വേണമെന്ന് നിർബന്ധമായിരുന്നു. നെടുമുടി വേണു ചേട്ടനും, മുകേഷേട്ടനും ഉണ്ടെങ്കിൽ മാത്രമേ സിനിമയുമായി മുന്നോട്ടുള്ളുവെന്ന് മനസിൽ ഉറപ്പിച്ചിരുന്നതാണ്. അജയ് കൃഷ്ണൻ സിനിമയുടെ നിർമാണം ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെ പിന്നെ താരങ്ങളുടെ ഡേറ്റിനായുള്ള ഓട്ടത്തിലായിരുന്നു. എല്ലാം ഒത്തിണങ്ങി എല്ലാവരുടെയും ഡേറ്റ് കിട്ടി. പെട്ടെന്നു തന്നെ ഷൂട്ടും തുടങ്ങി. കഥയ്ക്ക് ചേരുന്ന കഥപാത്രങ്ങളായി വിനയ് ഫോർട്ടും ഉണ്ണിമുകുന്ദനും ആസിഫ് അലിയും തന്നെയായിരുന്നു മനസിൽ. ചിത്രത്തിൽ നായികമാരായി എത്തുന്നത് ഹണി റോസും ലെനയും പിന്നെ കന്നട നടിയായ മിലാനയുമാണ്.’’

<യ> ചിത്രം അടുത്തമാസം

മൂന്നു യുവാക്കൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയാണിത്. രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ചിത്രം നിങ്ങളെ ഒരു മിനുട്ട് പോലും ബോറടിപ്പിക്കില്ലെന്നുറപ്പാണ്. മൂന്നു ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശങ്കർ ശർമ്മയും കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണനുമാണ്. ചിത്രം സെപ്റ്റംബർ അവസാനത്തോടെ തിയറ്ററിലെത്തും. അതിന് ശേഷം ഇല്ലാക്കഥകൾ മെനഞ്ഞെടുത്തവർ വാമൂടിക്കെട്ടുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.

<യ> –വി.ശ്രീകാന്ത്

ആ ദ്വീപിലെ സൂപ്പർസ്റ്റാർ ജൊനഥൻ തന്നെ...
ബ്രി​ട്ട​ണി​ലെ ഒ​രു ഒ​റ്റ​പ്പെ​ട്ട ദ്വീ​പാ​ണ് സെ​ന്‍റ് ​ഹെ​ലെ​ന. വ​ള​രെ ചെ​റി​യ ഈ ​ദ്വീ​പി​ലേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം തൊ​ട്ട​ടു​ത്തു​...
അരിശം കൊള്ളിച്ച വില്ലന്മാർ
മു​ഖ​ത്ത് വ​സൂ​രി​ക്ക​ല​യും കൊ​ന്പ​ൻ​മീ​ശ​യും ചു​വ​പ്പു​ക​ല​ർ​ന്ന ഉ​ണ്ട​ക്ക​ണ്ണും മൊ​ട്ട​ത്ത​ല​യും ഇ​റു​കി​പ്പി​ടി​ച്ച ബ​നി​യ​നും ലു​ങ്കി​യു​മുടു​ത്ത് കൈയി​ൽ ...
മണ്ണ് തിന്നുന്ന ജനത
മ​ണ്ണ് തി​ന്നു​ക​യാ​ണി​വ​ർ... ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ പി​ൻ​തു​ട​ർ​ന്നു വ​ന്നി​രു​ന്ന സം​സ്കാ​ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി. മ​ണ്ണ് തി​ന്നു​ന്ന​വ​രു​മു​ണ്ടി​...
കോള്‍ പടവുകളില്‍ മത്സ്യക്കൊയ്ത്ത്‌
തു​ലാ​മ​ഴ പെ​യ്തൊ​ഴി​യും മു​ന്പേ കോ​ൾ പ​ട​വു​ക​ളി​ൽ മ​ത്സ്യ​ക്കൊ​യ്ത്തു തു​ട​ങ്ങി. കോ​ൾ​പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​ക്കു​ള്ള സ​മ​യ​മാ​യി. ന​വം​ബ​ർ പ​കു​തി​ക​ഴി​യു​...
പണി തീരേണ്ട താമസം, വെട്ടിപ്പൊളിക്കും
റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ഇ​ത്ര സു​താ​ര്യ​മാ​യി നി​യ​മം ഇ​ള​വു ന​ൽ​കു​ന്ന മ​റ്റൊ​രു നാ​ടി​ല്ല. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ ദി​വ​സം ത​ന്നെ വെ​ട്ടി​പ്പെ...
അപകടക്കെണിയായി നിരത്തുകള്‍
അ​മേ​രി​ക്ക​യി​ൽ 34 കോ​ടി​യോ​ളം വാ​ഹ​ന​ങ്ങ​ളും അ​ത്ര​ത്തോ​ളം ജ​ന​ങ്ങ​ളു​മു​ണ്ട്. അ​വി​ടെ റോ​ഡ​പ​ക​ട മ​ര​ണം വ​ർ​ഷം ശ​രാ​ശ​രി 35,000. ഇ​ന്ത്യ​യി​ൽ 22 കോ...
വേണം, നാടിനൊരു റോഡ് പ്ലാന്‍
റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ആ​വ​ർ​ത്തി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​മാ​ണ് എ​ക്കാ​ല​ത്തെ​യും നാ​ട്ടു​വ​ർ​ത്ത​മാ​നം. വെ​ള്ള​ക്കു​ഴി​യി​ൽ വ​ള്ള​മി​റ​ക്കി​യും വാ...
ഇരുട്ടിലാഴ്ന്ന അഞ്ചു വർഷങ്ങൾ
ഇ​റ്റു വെ​ളി​ച്ചം ക​യ​റാ​ത്ത മു​റി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തോ​ളം ക​ഠി​ന ത​ട​വ്. അ​തും സ്വ​ന്തം വീ​ട്ടി​ൽ. പു​റം​ലോ​കം കാ​ണാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട്...
ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ജു​റാ​സി​ക് പാ​ർ​ക്ക് ഒ​രു​ക്കി​യ സ്റ്റീ​വ​ൻ സ്പി​ൽ​ബ​ർ​ഗി​ന്‍റെ സി​നി​മ പോ​ലെ​യാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​ർ പൂ​ങ്കു​ന്നം ഭാ​ഗ​ത്തെ ഒ​ച്ചു​വേ​ട്ട​യു​ടെ ക​ഥ​ക​ൾ. ദി​ന...
ഗുണ്ടകളെ വളര്‍ത്തുന്ന രാഷ്ട്രീയം
സം​സ്ഥാ​ന​ത്തെ എല്ലാ ജില്ലകളിൽനിന്നും ഓരോ എ​സ്ഐ​യേയും പത്ത് പോ​ലീ​സു​കാ​രെ​യും ക​ണ്ടെ​ത്തി.​എ​ല്ലാ​വ​രും​മി​ടു​ക്കന്മാരാ​യി​രി​ക്ക​ണ​മെ​ന്നു ഡി​ജി​പി​ക്കു ...
കാമുകനെ വകവരുത്താന്‍ യുവതിയുടെ ക്വട്ടേഷന്‍
പ്ര​ണ​യ​ത്തി​ൽ നി​ന്നും പിന്മാ​റി​യ യു​വാ​വി​നെ​യും പ്ര​ണ​യ​ത്തെ എ​തി​ർ​ത്ത യു​വാ​വി​ന്‍റെ പി​താ​വി​നെ​യും വ​ക​വ​രു​ത്താ​ൻ യു​വ​തി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സ് ത...
കേരളത്തിലെ വനിതാ ഗുണ്ട
കോളിളക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ്. നി​ർ​ധ​നകു​ടും​ബ​ത്തി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​...
അക്രമികളെ രക്ഷിക്കുന്ന പോലീസ്; സത്യംപറയുന്ന കാമറ
അ​ക്ര​മി​ക​ളെ ര​ക്ഷി​ക്കു​ന്ന പോ​ലീ​സ്, സ​ത്യം പ​റ​യു​ന്ന കാ​മ​റ പോ​ലീ​സി​നി​ട്ടു ര​ണ്ടെ​ണ്ണം കി​ട്ടി​യാ​ലും പ്ര​തി​ക​ൾ ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​ണെ​ങ്കി​ൽ കി​ട്...
നിയമം ഞങ്ങള്‍ക്കു പുല്ലാടാ....
ഗു​ണ്ട​ക​ൾ തെ​രു​വു​നാ​യ്ക്ക​ളെപ്പോലെ​യാ​ണ്. ചോ​ദി​ക്കാ​നും​പ​റ​യാ​നും പ​റ്റി​ല്ല. എ​ന്തും ചെ​യ്യും. എ​പ്പോ​ൾ ചെ​യ്യു​മെ​ന്നു​മാ​ത്രം അ​റി​യി​ല്ല. നാ​ട്ടി​ലെ...
നവരാത്രി പൂജ: ആ​ത്മീ​യ​ത​യു​ടേ​യും അ​ഖ​ണ്ഡ​ത​യു​ടെ​യും ആ​ഘോ​ഷം
അ​ക്ഷ​ര​മാ​യും സം​ഗീ​ത​മാ​യും നി​റ​യു​ന്ന അ​മ്മ​യു​ടെ വാ​ത്സ​ല്യം ഏ​റ്റു​വാ​ങ്ങു​ന്ന ന​വ​രാ​ത്രി​കാ​ലം. അ​ശ്വി​ന​മാ​സ​ത്തി​ലെ ശു​ക്ല​പ്ര​തി​പാ​ദം മു​ത​ൽ ഒ​ൻ​പ​ത...
ഓടു വ്യവസായവും 'പൊട്ടുന്നു'
മ​ല​യാ​ളി​യു​ടെ ജീ​വി​ത​താ​ള​മാ​യി​രു​ന്ന പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​...
പേരുകള്‍ അനവധി, വിലാസങ്ങളും....
ഹൗ​സ് ന​ന്പ​ർ 37, തേ​ർ​ട്ടീ​ത്ത് സ്ട്രീ​റ്റ്- ഡി​ഫ​ൻ​സ്, ഹൗ​സിം​ഗ് അ​ഥോ​റി​റ്റി. വൈ​റ്റ് ഹൗ​സ്, ക്ലി​ഫ്ട​ണ്‍. കൂ​ടാ​തെ, നൂ​റാ​ബാ​ദി​ലെ പ​ർ​വ​ത താ​ഴ്‌വര​യി​ലെ ...
കാത്തിരിപ്പ് നീളുന്നു ....
ഇ​ട​വേ​ള​യി​ല്ലാ​തെ പെ​യ്യു​ന്ന കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലാ​യി​രു​ന്നു കണ്ണൂർ കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ടെ ഗ്രാ​മം. മ​ഴ​യൊ​ന്ന് മാ​റാ​ൻ കാ​ത്തി​രു​ന്നു ദി​യ​യ...
കൂടുതലും പെണ്‍കുട്ടികള്‍
കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ൾ ഒ​രു സാ​മൂ​ഹ്യ പ്ര​ശ്ന​മാ​യി വ​ള​രു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം​ഏ​റ്റ​വു​മ​ധി​കം കാ​ണാ​താ​യ​ത് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണെ​...
വേണം, ബോധവത്കരണം
കു​ട്ടി​ക​ൾ ഉ​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക... കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘം വ്യാ​പ​കം... ഒ​രു നീ​ല വാ​ൻ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ... ശ്ര...
ഞെട്ടിക്കുന്ന കണക്കുകള്‍
ഇ​വ​രെ സൂ​ക്ഷി​ക്കു​ക എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​ഏ​താ​നും നാ​ടോ​ടി സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ടു​ത്ത​യി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ര...
കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏ​താ​നും ദി​വ​സം മു​ന്പ് സ​ന ഫാ​ത്തി​മ എ​ന്ന നാ​ലു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭവ​മാ​ണ് കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​സ്ഥാ​ന​ത്തു വീ​ണ്ടും വാ​ർ​ത്ത​യാ​കാൻ കാ...
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​തേ​പ​ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന യ​ന്ത്ര​ങ്ങ​ൾ. റോ​ബ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സാ​മാ​ന്യ​ധാ​ര​ണ​യാ​ണി​ത്. ഈ ​നൂ...
ക​ഥ പ​റ​യു​ന്ന സി​നി​മാ ടി​ക്ക​റ്റു​ക​ൾ
സി​നി​മ കാ​ണു​ക എ​ന്ന​ത് ഇ​ന്ന് ചെ​ല​വേ​റി​യ വി​നോ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വെ​ള്ളി​ത്തി​ര​യി​ൽ ഇ​ഷ്ട​താ​ര​ത്തെ ക​ണ്ടാ​ൽ കൈ​യ​ടി​ക്കാ​നും ഇ​ഷ്ട​മ​ല്ലാ​ത്...
വേ​ണം ഓ​ഫീ​സു​ക​ളി​ൽ ശു​ദ്ധി​ക​ല​ശം
കൈ​ക്കൂലി​യാ​ണ് വി​ല്ല​ൻ. പ​ച്ച​യ്ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന സി​ലീ​ഷി​നെ പോ​ലു​ള്ള​വ​ർ ഓ​രോ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന...
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു ശേ​ഷ​വും മാറ്റമില്ലാതെ ഓഫീസുകൾ
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ശേ​ഷ​വും റ​വ​ന്യു ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ നേ​രി​ടു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന ത​ന്നെ​യാ​ണ്. എ​ത്ര​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്താ​ല...
പ​ട്ട​യം കി​ട്ടാ​ൻ നി​രാ​ഹാ​രം
ത​ങ്ങ​ളു​ടെ കൃ​ഷിസ്ഥ​ല​ത്തി​നു പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഒ​ന്പതു പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പിൽ നി​രാ​ഹാ​ര സ​മ​രം ന​ട​...
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മ​റ​യൂ​ർ മേ​ഖ​ല​യി​ലെ ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സി​നെ കു​റി​ച്ചാ​ണ് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കു പ​റ​യാ​നു​ള്ള​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത വ​ഴ...
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോ​ക്കു​വ​ര​വ് എ​ന്നാ​ൽ പോ​ക്കും വ​ര​വു​മാ​യി മാ​റു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പോ​ക്കു​വ​ര​വി​നു കൊ​ടു​ത്താ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഓ​ണ്‍ ലൈ​നി​ലാ​ണ് ...
സാംകുട്ടിമാർ ഉ​ണ്ടാ​കാ​തെ​യി​രി​ക്ക​ട്ടെ...
സാം​കു​ട്ടി​യെ ഓ​ർ​മ്മ​യി​ല്ലേ.. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​ക്ക​ണം. ക​ര​മ​ട​യ്ക്കാ​ൻ വി​ല്ലേ​ജോ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഓ​ർ​ക്ക​ണം. കൈയി​ൽ പെ...
ത​ല​വ​ര എ​ഴു​തു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ്
“മൂ​ന്നു പെ​ങ്കു​ഞ്ഞു​ങ്ങ​ളാ എ​നി​ക്ക്. ഇ​തു​ങ്ങ​ളേം കൊ​ണ്ട് ഞാ​നി​നി എ​ന്തു ചെ​യ്യും? ഞ​ങ്ങ​ൾ​ക്ക് പോ​യി അ​വ​ർ​ക്കെ​ന്നാ പോ​കാ​നാ? അ​വ​രു സ​ർ​ക്കാ​റി​ന്‍റെ ...
ചീറിപ്പായരുതേ
കാ​ല​വ​ര്‍​ഷം ​ശ​ക്ത​മാ​കു​ന്ന​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കു മു​ന്നി​ലു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ണ്. ക​രു​ത​ലോ​ടെ​യും ശ്ര​ദ...
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സ​മ​യം രാ​ത്രി​യാ​ണ്... കോ​ള​ജ് ഹോ​സ്റ്റ​ലിലെ ഒരു മുറിയിൽ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി. മൊ​ബൈ​ലി​ൽ ചാ​റ്റ്് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ളു​ട...
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേ​ര​ള​ത്തി​ൽ ബാ​ഹു​ബ​ലി​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ൾ ച​ങ്കി​ടി​ച്ച് മ​ല​യാ​ള​സി​നി​മ. മ​ല​യാ​ള​ത്തി​ൽ പു​ലി​മു​രു​ക​ൻ എ​ന്ന എ​ക്കാ​ല​ത്തെ​യും ക്രൗ​ഡ് പു​ള്ള...
ഇനിയും നടുക്കം മാറാതെ....
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക,ഒ​രു മൃ​ത​ദേ​...
പിറന്നാൾ സമ്മാനം മരണം
അ​ന്ന് അ​വ​ളു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പു​ന്നാ​ര മ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ ജ​നി​ച്ച​തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം. അ...
ഈ ​അ​വ​ധി​ക്കാ​ലം ക​റ​ങ്ങി​യ​ടി​ക്കാം... ഹാ​പ്പി ജേ​ർ​ണി
അ​വ​ധി​ക്കാ​ല​മെ​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും മാ​റ്റി​വ​ച്ച് ഇ​നി ട്രാ​വ​ൽ​ബാ​ഗെ​ടു​ത്തോ​ളൂ. കൊ​ച്ചു കൊ​ച്ചു യാ​ത്ര​ക​ളി​ലൂ​ടെ ഈ ​അ​വ​ധി​ക്കാ​ലം...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്...
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ...
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ ...
ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന ...
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി...
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ ...
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേ...
യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലു...
വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പ...
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സ...
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തി...
500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ...
ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു ...
LATEST NEWS
ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും
ആസാമിൽ ഏറ്റുമുട്ടൽ; ബോഡോലാന്‍റ് തീവ്രവാദി കൊല്ലപ്പെട്ടു
വരന്‍റെ വീട്ടിൽ ശൗചാലയമില്ല; വിവാഹം മുടങ്ങി
നിക്കി എയർലൈൻസ് അടച്ചുപൂട്ടി; 5,000 പേർ വിദേശത്ത് കുടുങ്ങി
ഇറാക്കിൽ 38 ഐഎസ് ഭീകരരെ തൂക്കിലേറ്റി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.