അർബുദസാധ്യത കുറയ്ക്കാൻ വെളുത്തുള്ളി
അർബുദസാധ്യത കുറയ്ക്കാൻ വെളുത്തുള്ളി
പ്രായമായവരുടെ ആരോഗ്യജീവിതത്തിനു വെളുത്തുളളി സഹായകം. ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുളളി സഹായകമെന്നു പഠനം. റുമാറ്റോയിഡ് ആർത്രൈറ്റിസ് രോഗ ലക്ഷണങ്ങളായ സന്ധിവേദനയും നീർവീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുളളി സഹായകം. അതുപോലെ തന്നെ ദഹനവ്യവസ്‌ഥയുടെ ആരോഗ്യത്തിനും വെളുത്തുളളി ഉത്തമം. ശരീരത്തിൽ നിന്നു വിഷ്യമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനെ സഹായിക്കുന്നു.കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

ബാക്ടീരിയ, വേദന എന്നിവയെ തടയുന്ന വെളുത്തുളളിയുടെ ഗുണങ്ങൾ പല്ലുവേദനയിൽ നിന്ന് താത്കാലിക ആശ്വാസത്തിനു സഹായകം രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു വെളുത്തുളളി സഹായകം.വെളുത്തുളളിയിലുളള വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നു. വൈറസ്, ബാക്ടീരിയ എന്നിവയ്ക്ക് എതിരേ പോരാടുന്നതിനാൽ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് ആസ്വസ്‌ഥതകൾ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം. ശ്വസനവ്യവസ്‌ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം.വെളുത്തുളളി ചേർത്ത ഭക്ഷണം ശീലമാക്കിയാൽ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നു. വെളുത്തുളളി ചേർത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകം. ശ്വസനവ്യവസ്‌ഥയിലെ തടസങ്ങൾ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം.


വെളുത്തുളളിയിലെ ആന്റിഓക്സിഡന്റുകൾ കാൻസർ പ്രതിരോധത്തിനും സഹായകം.ചിലതരം മുഴകളുടെ വളർച്ച തടയുന്നതിനും വലുപ്പും കുറയ്ക്കുന്നതിനും വെളുത്തുളളി സഹായകം. വെളുത്തുളളിയിലെ മഹഹ്യഹ ൌഹളൗൃ കാൻസർകോശങ്ങളുടെ വളർച്ച തടയുന്നു. കുടൽ, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്ലാഡർ, പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയ്ക്കും ഗുണപ്രദം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്