തൈറോയ്ഡ് വിശേഷങ്ങൾ – ഭാഗം 2
തൈറോയ്ഡ് വിശേഷങ്ങൾ – ഭാഗം  2
<യ> ഗോയിറ്റർ

തൈറോയ്ഡിലുണ്ടാകുന്ന എല്ലാത്തരം മുഴകളുടെയും പൊതുവായ പേരാണു ഗോയിറ്റർ. ഏതു കാരണം കൊണ്ടു തൈറോയ്ഡിന്റെ വലുപ്പം കൂടിയാലും അതിനെ ഗോയിറ്റർ എന്നു വിളിക്കാം. 80 ശതമാനം ആളുകളിലും ഉണ്ടാകുന്ന തൈറോയ്ഡ് മുഴകൾ ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാനാകും.

പക്ഷേ, തീരെ ഉളളിൽ ചെറുതായി ആരംഭിക്കുന്ന മുഴകൾ പ്രാരംഭഘട്ടത്തിൽ പലപ്പോഴും പുറമേ തിരിച്ചറിയാനാകില്ല. വളരെ നീളം കുറഞ്ഞ കഴുത്തുളളവരുണ്ട്, നീളംകൂടിയ കഴുത്തുളളവരുണ്ട്, ശാരീരികമായി തടിച്ചവരുണ്ട്, മെലിഞ്ഞവരുണ്ട്. ഈ വ്യത്യസ്തതയാണ് അതിനു കാരണം.

<യ>മൾട്ടി നോഡുലാർ ഗോയിറ്റർ (കാൻസറസ് അല്ല)

തൈറോയ്ഡിന് ഇടത്തും വലത്തുമായി രണ്ടു ലോബുകൾ അഥവാ ദളങ്ങൾ ഉണ്ട്്. ഈ ലോബിനുളളിലും ചിലപ്പോൾ വ്യത്യാസങ്ങൾ ഉണ്ടാവാം. ചില സന്ദർഭങ്ങളിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് ശരീരത്തിന് ആവശ്യമായ അളവിൽ ഹോർമോണിനെ ഉത്പാദിപ്പിക്കാനുളള കഴിവു നഷ്‌ടമാകുന്നു.
അപ്പോൾ നിലവിലുളള ഗ്രന്ഥിയിലെ കോശങ്ങളുടെ എണ്ണം കൂട്ടി എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കും. അങ്ങനെ ലോബ് വലുതായി വന്ന് അതിനുളളിൽ മൾട്ടിപ്പിൾ നൊഡ്യൂളുകൾ രൂപപ്പെടുന്ന ഒരു ഘട്ടമുണ്ട്.

ഇങ്ങനെ ഗ്രന്ഥി സ്വയം അഡ്ജസ്റ്റ് ചെയ്യുമ്പോൾ ആദ്യമേ ഉണ്ടായി വന്ന ചില നൊഡ്യൂൾസ് നശിച്ചുപോകുന്നു. പുതുതായി ആക്ടീവ് നൊഡ്യൂൾസ് ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനെ മൾട്ടി നോഡുലാർ ഗോയിറ്റർ എന്നു പറയുന്നു. അതായത് തൈറോയ്ഡ് ക്രമാതീതമായി വലുതാകുന്നു.

<യ>* മൾട്ടി നോഡുലാർ ഗോയിറ്ററിനു കാലാന്തരത്തിൽ സംഭവിക്കാവുന്ന മാറ്റങ്ങൾ

കാൻസറസ് അല്ലാത്ത മൾട്ടി നോഡുലാർ ഗോയിറ്ററിനു പോലും നാലു തരത്തിലുളള മാറ്റങ്ങൾ സംഭവിക്കാം.4ഒന്ന്– സിസ്റ്റുകൾ ഉണ്ടെങ്കിൽ അതു ബ്ലീഡ് ചെയ്യാം. രക്‌തസ്രാവം ഉണ്ടാകാം. അതിനെ ഹെമറേജ് എന്നു വിളിക്കുന്നു.

4രണ്ട് – ലോങ് സ്റ്റാൻഡിംഗ് മൾട്ടി നോഡുലാർ ഗോയിറ്റർ. വർഷങ്ങളായി നിലനില്ക്കുന്ന മൾട്ടി നോഡുലാർ ഗോയിറ്റർ. മലിഗ്നൻസി ചെയിഞ്ചുണ്ടാകാം. കാൻസറസായി മാറാം.

4മൂന്ന്– ലോങ് സ്റ്റാൻഡിംഗായി നിൽക്കുന്നത്.(നാളേറെയായി നിലനില്ക്കുന്ന തൈറോയ്ഡ് മുഴ). ഇരുന്നോട്ടെ ഇരുന്നോട്ടെ... എന്ന് അവഗണിക്കുന്ന മുഴയ്ക്കകത്ത് പലപ്പോഴും തൈറോയ്ഡ് ടോക്സിക്കോസിസ് വരാം. അതായത് ഹൈപ്പർ ഫങ്ഷൻ ഉണ്ടാവാം. അതിനെ സെക്കൻഡറി തൈറോയ്ഡ് ടോക്സിക്കോസിസ് എന്നു വിളിക്കുന്നു. തൈറോയ്ഡ് ഹോർമോൺ ഫങ്ഷൻ ഉയരുന്നു. ഹൈപ്പർ ആയി മാറുന്നു.

4നാല്– പ്രഷർ ഇഫക്ട്സ്. വലുപ്പം വച്ചുകൊണ്ടിരിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി ശ്വാസനാളിയിൽ സമ്മർദം ചെലുത്താം. ഭക്ഷണം കടന്നുപോകുന്ന നാളിയിൽ പ്രഷർ കൊടുക്കാം. നെഞ്ചിനകത്തേക്കു വളർന്ന് ഇൻട്രാ തൊറോസിക്കായി മാറാം.

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016മൗഴ29ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ>തൈറോയ്ഡ് അഡിനോമ (കാൻസറസ് അല്ല)

തൈറോയ്ഡ് ഗ്രന്ഥിയിലെ ഒരിതളിൽ മാത്രം മുഴ മാത്രം വരുന്ന അവസ്‌ഥ. അതാണ് തൈറോയ്ഡ് അഡിനോമ. ഇതു കാൻസറസ് അല്ല.

പക്ഷേ കട്ടിയുളള ഒരു മുഴയായിരിക്കും. അതു വലുതായിക്കൊണ്ടിരുന്നാൽ പ്രഷർ ഇഫകട്് ഉണ്ടാകാനിടയുണ്ട്. വലുപ്പം വച്ചുകൊണ്ടിരിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി ശ്വാസനാളിയിൽ സമ്മർദം ചെലുത്താം. ഭക്ഷണം കടന്നുപോകുന്ന നാളിയിൽ പ്രഷർ കൊടുക്കാം. സൗണ്ടിനൊന്നും മാറ്റം വരാനിടയില്ല. അതു കാൻസറല്ലാത്ത മുഴയാണ്.

റിട്രോ സ്റ്റേണൽ ഗോയിറ്റർ<ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ൃലേൃീ െലേൃിമഹ ഴീശലേൃ)

തൈറോയ്ഡിൽ നിന്നു നെഞ്ചിലേക്കിറങ്ങുന്ന മുഴകൾ നെഞ്ചിന്റെ മധ്യത്തിലുളള എല്ലിന്റെ തൊട്ടുപിറകിലേക്കും വളരാം. അതിനെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൃലേൃീ െലേൃിമഹ ഴീശലേൃ എന്നു വിളിക്കുന്നു.

<യ> സിസ്്റ്റ് ഇൻ തൈറോയ്ഡ്

തൈറോയ്ഡിനകത്തുണ്ടാകുന്ന സിസ്റ്റുകളാണ് മറ്റൊരു തൈറോയ്ഡ് പ്രശ്നം. തൈറോയ്ഡിന്റെ ഒരു ഇതളിനകത്തുളള ചെറിയ ഒരു ഭാഗത്തെ കോശങ്ങൾ നശിക്കുകയും അവിടെ ഒരു ചെറിയ ശൂന്യസ്‌ഥലം രൂപപ്പെടുകയും ചെയ്യുന്നു. ചുറ്റിനും ഒരു ഭിത്തി ഉണ്ടായിരിക്കും. ദ്രവം നിറഞ്ഞു നില്ക്കുന്ന ഇത്തരം ഒരു കാവിറ്റിക്കു സിസ്റ്റ് എന്നു പറയുന്നു. ഇതും തൈറോയ്ഡിനകത്തു കാണപ്പെടാറുളള ഒരു പ്രധാന പ്രശ്നമാണ്.സിസ്റ്റിനു വലുപ്പമുണ്ടായാൽ അതിൽ നിന്നു ബ്ലീഡിംഗ്(രക്‌തസ്രാവം)ഉണ്ടാവാം. ചിലപ്പോൾ കാൻസറും ഈ രീതിയിൽ ഉണ്ടാവാം

<യ> *ചികിത്സ

സിസ്റ്റിനുളളിലെ ദ്രവം ഒരു തവണ സൂചി കൊണ്ടു വലിച്ചെടുത്തു കളയാം. ചെയ്യാം. അത് 1–2 എംഎൽ മാത്രമായിരിക്കും. പക്ഷേ ചിലപ്പോൾ സിസ്റ്റിനുളളിൽ പാപ്പിലറി പ്രൊജക്്ഷൻസ് ഉണ്ടായിരിക്കും. ചിലപ്പോൾ അതു കാൻസറസാകാനുളള സാധ്യതയുണ്ട്. ഒരു തവണ സിറിഞ്ച് ഉപയോഗിച്ചു വലിച്ചെടുത്തതിനുശേഷം സമീപകാലത്തു തന്നെ വീണ്ടും ദ്രവം നിറയുകാണെങ്കിൽ സർജറി നടത്തുകയായിരിക്കും ഗുണകരം. ആ സിസ്റ്റ് മാത്രം നീക്കുന്നതാണ് ഉചിതം. സിസ്റ്റിൽ നിന്നെടുത്ത ദ്രവം ബയോപ്്സി നടത്തി അതു കാൻസറസാണോ എന്നു കണ്ടെത്താം. ചില സിസ്റ്റുകളുടെ ഭിത്തിയിൽ കാൻസർ വരാം. ഇവയാണു സാധാരണ തൈറോയ്ഡിൽ വരുന്ന മുഴകളുമായി ബന്ധപ്പെട്ടതും സാധാരണഗതിയിൽ കാൻസറിനു കാരണമാകാത്തതുമായ പ്രശ്നങ്ങൾ.

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016മൗഴ29ൗമ4.ഷുഴ മഹശഴി=ഹലളേ>

<യ> തൽക്കാലം മുഴ അവിടെയിരിക്കട്ടെ...കുഴപ്പമില്ല...!

തൽക്കാലം മുഴ അങ്ങനെ അവിടെയിരുന്നോട്ടെ...തല്ക്കാലം പ്രശ്നമൊന്നും വരില്ല...പലപ്പോഴും ഇത്തരം അഭിപ്രായം പല കേസുകളിലും ചില ഡോക്ടർമാരിൽ നിന്നും കിട്ടാറുണ്ട്. ഹൈപ്പോ ഫങ്ഷനുളള(ഹോർമോണുകളുടെ അളവു കുറയുന്ന അവസ്‌ഥ) തൈറോയ്ഡ് ഗ്രന്ഥിയായിരിക്കും അത്. അല്ലാത്ത സാഹചര്യങ്ങളിൽ മുഴ ഒരു പരിധിക്കപ്പുറം വളർച്ച പ്രാപിക്കാൻ അനുവദിക്കാറില്ല. കാൻസറസ് അല്ലെങ്കിൽ പോലും അതു നിലനിർത്താറില്ല. നീക്കം ചെയ്യും.

<യ> കാൻസറസ് ഗോയിറ്റർ

തൈറോയ്ഡ് കോശങ്ങളിൽ കാൻസർ(അനിയന്ത്രിതമായ കോശവിഭജനം) ഉണ്ടായാലും തൈറോയ്ഡ് ഗോയിറ്റർ ഉണ്ടാവാം.

<യ> തൈറോയ്ഡിലെ മുഴ – രോഗനിർണയം, ചികിത്സ

തൈറോയ്ഡിൽ ഏതുതരത്തിലുളള മുഴ ഉണ്ടായാലും അതിനെ കൃത്യമായി ഡയഗ്നോസ്(വിദഗ്ധ രോഗനിർണയം) ചെയ്യണം. ആധുനികവും ഫലപ്രദവുമായ ചികിത്സ കൃത്യസമയത്ത് സ്വീകരിക്കണം. അതാണു പ്രധാനം. സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം.

<യ> * ഡോക്ടറെ സമീപിക്കേണ്ടതെപ്പോൾ?

തൈറോയ്ഡിൽ മുഴ എപ്പോൾ ശ്രദ്ധയിൽപ്പെട്ടാലും ഭാവിയിൽ അതു ഗുരുതരപ്രശ്നങ്ങൾക്കിടയാക്കുന്നതാണോ അല്ലയോ എന്നു പരിശോധിച്ച് ഉറപ്പാക്കണം.

അതു ഫിസിയോളജിക്കൽ ആണോ പത്തോളജിക്കൽ ആണോ, പ്രശ്നകാരിയാണോ; അല്ലയോ, സർജറി വേണോ; മരുന്നുകൊണ്ടു മാറ്റാനാകുമോ... ഈ വക കാര്യങ്ങളൊക്ക ആദ്യമേ തന്നെ കൃത്യമായി പരിശോധിച്ചറിയണം. സൂക്ഷ്മവും വിശദവും നവീനവുമായ പരിശോധനകൾക്കു വിധേയമാക്കണം.

<യ> * ആരെ കൺസൾട്ട് ചെയ്യണം?

തൈറോയ്ഡ് അനാട്ടമിയിൽ വൈദഗ്ധ്യമുളള ഡോക്ടർമാരെ കൺസൾട്ട് ചെയ്യുന്നതാണ് ഉചിതം. അവർക്ക് ആധുനിക രീതിയിലുളള തൈറോയ്ഡ് സർജറിയും ചികിത്സയും രോഗിക്കു നല്കാനാകും. ഗ്രാമപ്രദേശങ്ങളിലുളളവർ ജനറൽ സർജനെ കൺസൾട്ട് ചെയ്യണം. സിറ്റിയിലുളളവർ എൻഡോക്രൈനോളജിസ്റ്റിനെ കാണുന്നത് ഉചിതം. ഇവർ രോഗം നിർണയിച്ചു കഴിഞ്ഞാൽ ട്രീറ്റ് ചെയ്യേണ്ടത് തൈറോയ്ഡ് വിദഗ്ധനോ ഹെഡ് ആൻഡ് നെക്ക് സർജനോ ആയിരിക്കണം.

തൈറോയ്ഡിൽ കാൻസർ ഉണ്ടെന്നു കണ്ടെത്തിയാൽ കാൻസർ ചികിത്സയിൽ വൈദഗ്ധ്യം നേടിയിട്ടുളളതും അതുപോലെതന്നെ തൈറോയ്ഡ് സർജറിയിൽ മികച്ച അനുഭവപാടവം ഉളളതുമായ ഒരു സർജൻ ശസ്ത്രക്രിയ നടത്തുന്നതാണ് ഉത്തമം.

<യ>തൈറോയ്ഡ് – രോഗനിർണയപരിശോധനകൾ

തൈറോയ്ഡിൽ മുഴകളാണെങ്കിൽ അതു കാൻസറസാണോ അല്ലയോ എന്നു മനസിലാക്കിയ ശേഷം അതിനനസൃതമായ ചികിത്സ സ്വീകരിക്കണം.

തൈറോയ്ഡിലെ മുഴകൾ സർജറിയിലൂടെ നീക്കേണ്ടതാണോ; അല്ലാത്തതാണോ എന്നതും പ്രധാനം. മുഴ തുടർന്നാൽ ഭാവിയിൽ അപകടകാരിയാകുമോ, അതു നീക്കിയശേഷം സാധാരണ ജീവിതം സാധ്യമാക്കാനാകുമോ... ഇത്തരം കാര്യങ്ങൾ തൈറോയ്ഡ് വിദഗ്ധനുമായി കൺസൾട്ട് ചെയ്തു നിശ്ചയിക്കാം.

തൈറോയ്ഡിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടാൽ തൈറോയ്ഡ് വിദഗ്ധന്റെ നിർദേശപ്രകാരം ക്രമാനുസൃതമായി ചില ടെസ്റ്റുകൾക്കു വിധേയമാകണം. എങ്കിൽ മാത്രമേ കൃത്യമായ രോഗനിർണയം സാധ്യമാകൂ. എല്ലായ്പ്പോഴും ഫലപ്രദമായ ചികിത്സയുടെ അടിസ്‌ഥാനം കൃത്യമായ രോഗനിർണയം തന്നെ. അതിനു ചില ക്രമങ്ങളുണ്ട്. തൈറോയ്ഡിന്റെ ഫങ്ഷൻ ടെസ്റ്റ്, എക്സ് റേ, അൾട്രാസൗണ്ട്്, എംആർഐ... എന്നിങ്ങനെ തൈറോയ്ഡ് രോഗനിർണയത്തിനു വിവിധ പരിശോധനാരീതികൾ നിലവിലുണ്ട്. ഓരോന്നിനും അതിന്റേതായ ആവശ്യകതയുണ്ട്. എല്ലാ രോഗികളിലും എല്ലായ്പ്പോഴും ഒരേ രോഗനിർണയസംവിധാനമല്ല ഉപയോഗപ്പെടുത്തുന്നത്്.


<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016മൗഴ29ൗമ5.ഷുഴ മഹശഴി=ഹലളേ>

<യ>തൈറോയ്ഡിന്റെ ഫങ്ഷൻ ടെസ്റ്റ്

തൈറോയ്ഡ്ഗ്രന്ഥിയിലെ ഹോർമോണിന്റെ ഫങ്ഷൻ വിശകലനം ചെയ്യുന്നു. അതായത് ഹോർമോണിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കണ്ടെത്താനുളള പരിശോധനയാണിത്. അതാണ് ആദ്യം പരിശോധനയ്ക്കു വിധേയമാക്കുന്നത്. രക്‌തപരിശോധനയിലൂടെ അതു സാധ്യമാണ്.

ഹൈപ്പോ തൈറോയ്ഡിസമോ ഹൈപ്പർ തൈറോയ്ഡിസമോ ഉണ്ടോ എന്നു പരിശോധിച്ച് ഉറപ്പുവരുത്തണം. മോർഫോളജിക്കലി(ഘടനാപരമായി) അസ്വാഭാവികത്വം ഒന്നുമില്ലെന്നു തീർച്ചപ്പെടുത്തിയാൽ ഹൈപ്പോ തൈറോയ്ഡിസമായിട്ടു ബ്രാൻഡ് ചെയ്ത് അതിനുളള ഹോർമോൺ റീപ്ലേസ് ചെയ്യും.

ഹൈപ്പർ തൈറോയ്ഡിസമുളള(തൈറോയ്ഡ് ഹോർമോൺ ആവശ്യത്തിലും അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്‌ഥ) സാഹചര്യങ്ങളിൽ ചിലപ്പോൾ
മുഴകൾ ഉണ്ടാവാം. അതുതന്നെ രണ്ടുവിധം

1. സോളിറ്ററി നൊഡ്യൂൾ– ചിലപ്പോൾ ഒരു നൊഡ്യൂൾ മാത്രം വലുതായിട്ട് അതു ഹൈപ്പർ ഫങ്ഷനായി മാറുന്നു.

2. ഗ്രന്ഥി മൊത്തമായി വലുതായും ഹൈപ്പർ ഫങ്ഷൻ ഉണ്ടാകാം.
ഹൈപ്പർ തൈറോയ്ഡിസമാണെന്നു കണ്ടുപിടിച്ചാൽ തൈറോയ്ഡ് സ്കാൻ ആവശ്യമുണ്ട്. ഒരിതളിൽ മാത്രമേ ഈ ഹൈപ്പർ ആക്ടിവിറ്റി ഉളേളാ അതോ എല്ലാ ഭാഗത്തുമുണ്ടോ എന്നറിയാനാണു സ്കാൻ. സ്കാൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ചികിത്സാവിധി നിശ്ചയിക്കും.

<യ>തൈറോയ്ഡ് സ്കാൻ

റേഡിയോ ആക്ടീവ് അയഡിൻ വെയിനിൽ കുത്തിവച്ചശേഷം പ്രത്യേക കാമറയുടെ സഹായത്തോടെ നടത്തുന്ന പരിശോധനയാണു തൈറോയ്ഡ് സ്കാൻ. (തൈറോയ്ഡ് ഗ്രന്ഥിയുണ്ടാക്കുന്ന ഹോർമോണുകളുടെ അടിസ്‌ഥാനം അയഡിൻ ആണല്ലോ.)

റേഡിയോ ആക്ടീവ് അയഡിൻ പുറപ്പെടുവിക്കുന്ന റേഡിയേഷൻ പിടിച്ചെടുക്കുന്ന കാമറയുടെ സഹായത്തോടെയാണ് സ്കാൻ നടത്തുന്നത്. രക്‌തത്തിൽ നിന്ന് തൈറോയ്ഡ് ഗ്രന്ഥി എത്രമാത്രം റേഡിയോ ആക്ടീവ് അയഡിൻ ആഗിരണം ചെയ്തുവെന്ന് കണ്ടെത്തുന്നു. അയഡിൻ അലർജി ഉളളവർക്കു ടെക്നെറ്റിയം പകരം നല്കി സ്കാനിംഗ് നടത്തുന്നു.

തൈറോയ്ഡ് ഗ്രന്ഥിയിൽ സംഭവിച്ച മാറ്റങ്ങൾ കാൻസറസ് ആണോ അതോ ഹൈപ്പർ ഫങ്ഷന്റെയാണോ, എല്ലാ മുഴകളിലും കാൻസർ ബാധിച്ചിട്ടുണ്ടോ...എന്നൊക്കെ കണ്ടെത്താൻ സഹായകമായ ടെസ്റ്റാണിത്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആകൃതി, വലുപ്പം, സ്‌ഥാനം ഇവ കൃത്യമായി നിർണയിക്കാം.

<യ>മുഴയ്ക്കുളളിൽ മറ്റു പ്രശ്നങ്ങളുണ്ടോ...?

അൾട്രാസൗണ്ട് സ്കാൻ

തൈറോയ്ഡിലെ മുഴയ്ക്കു ചികിത്സ തേടിയെത്തിയ വ്യക്‌തിക്കു ഫങ്ഷണലി പ്രശ്നങ്ങളൊന്നും(ഹോർമോൺ ഉത്പാദനത്തിൽ ഏറ്റക്കുറച്ചിലുകൾ) ഇല്ലെന്നു കണ്ടെത്തിയാൽ രോഗനിർണയത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു. തൈറോയ്ഡിൽ രൂപപ്പെട്ട മുഴയ്ക്കുളളിൽ എന്താണു പ്രശ്നമെന്നു കണ്ടെത്താനുളള പരിശോധനകൾക്കു വിധേയമാക്കുന്നു. അതു കണ്ടെത്താനുളള ഏറ്റവും ലളിതമായ മാർഗമാണ് അൾട്രാസൗണ്ട് പരിശോധന. സർവസാധാരണവും വേദനയില്ലാത്തതുമായ പരിശോധനയാണിത്.

ഒറ്റ മുഴയാണോ, അതോ പല മുഴകളാണോ, തൈറോയ്ഡിന്റെ ഒരു ഇതളിൽ മാത്രമേയുളേളാ? രണ്ട് ഇതളിലും മുഴയുണ്ടോ? ഈ മുഴയ്ക്കകത്തുളള പദാർഥം ഖരാവസ്‌ഥയിലുളള താണോ? അതോ ദ്രവാവസ്‌ഥയിലുളളതാണോ? അതിന് എന്തു പ്രത്യേകതയാണുളളത്? സംശയാസ്പദമായ കാൻസറാണെങ്കിൽ കഴുത്തിന്റെ മറ്റു ഭാഗങ്ങളിൽ വേറെ കൊച്ചു മുഴകൾ(ലിംഫ് നോഡുകൾ) ഉണ്ടോ? അതൊക്ക വളർന്നു വലുതായ ഘട്ടത്തിലാണോ? ഇത്തരം കാര്യങ്ങളെക്കുറിച്ച് ഏകദേശരൂപം കിട്ടുന്നതിനു സഹായകമായ ടെസ്റ്റാണ് അൾട്രാസൗണ്ട് സ്കാനിംഗ്്(സോണോഗ്രഫി).

ഉയർന്ന ആവൃത്തിയിലുളള ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ ഉൾവശം പകർത്താൻ സഹായകമായ പരിശോധന. തികച്ചും സുരക്ഷിതം.

തൈറോയ്ഡ് ഗ്രന്ഥിയുടെ ഘടന, ചലനം, അതിലൂടെയുളള രക്‌തസഞ്ചാരം എന്നിവയെല്ലാം അൾട്രാസൗണ്ട് സ്കാനിംഗിലൂടെ ലഭ്യമാകും. ലോകമെമ്പാടും പ്രചുരപ്രചാരം നേടിയ പരിശോധനാരീതി.

<യ>* ചികിത്സ പ്ലാൻ ചെയ്യാൻ സഹായകമായി എംആർഐ

തൈറോയ്ഡ്മുഴ ആദ്യം സ്കാൻ ചെയ്യും. അതായത് റേഡിയോ ആക്ടീവ് അയഡിൻ ഉപയോഗിച്ചു നടത്തുന്ന സ്കാനിംഗ്. മുഴയ്ക്കുളളിൽ അസാധാരണത്വം ഉണ്ടോ എന്ന് ഈ സ്കാൻ ചെയ്താലറിയാം.

തൈറോയ്ഡിന്റെ ഒരു ഭാഗത്തുമാത്രമാണു മുഴ ഉണ്ടായതെങ്കിൽ ശസ്ത്രക്രിയ ഒരു വശത്തുമാത്രമായി ഒതുക്കാം. എല്ലാ ഭാഗങ്ങളിലുമുളള മുഴകളാണെങ്കിൽ ശസ്ത്രക്രിയയുടെ വ്യാപ്തിയും അതിന്റെ പ്ലാനിംഗും വ്യത്യാസപ്പെടും. അതിനാണു തുടർന്നു മറ്റു ടെസ്റ്റുകൾ നിർദേശിക്കുന്നത്്. ചില സാഹചര്യങ്ങളിൽ അൾട്രാസൗണ്ട് സ്കാനിംഗ് മാത്രം പോരാ. റേഡിയോ ആക്ടീവ് അയഡിൻ ഉപയോഗിച്ചു നടത്തുന്ന സ്കാനിൽ മലിഗ്നെൻസിയുടെ(കാൻസർ വ്യാപനം) സംശയമുണ്ടെങ്കിൽ ചില കേസുകളിൽ എംആർഐ സ്കാൻ എടുക്കും. എങ്കിൽമാത്രമേ അത്തരം കേസുകളിൽ തുടർചികിത്സ പ്ലാൻ ചെയ്യാനാകൂ.

<യ>* എംആർഐ അവശ്യമാണോ?

എല്ലാ തൈറോയ്ഡ് രോഗികൾക്കും എംആർഐ ആവശ്യമില്ല. ചില സാഹചര്യങ്ങളിൽ നെഞ്ചിനകത്തേക്കു വളർന്ന മുഴയാണെങ്കിൽ; കരോട്ടിഡ് ആർട്ടറിയെയും ട്രക്കിയയെയും അതു കേടുവരുത്തിയെന്നു സംശയമുണ്ടെങ്കിൽ അതു കണ്ടെത്താൻ എംആർഐ സ്കാൻ ആവശ്യമായി വരുന്നു.
അൾട്രാസൗണ്ടിനും എംആർഐയ്ക്കും റേഡിയേഷനില്ല(അണുവികിരണഭീഷണി). സുരക്ഷിതം. പക്ഷേ, സിടി സ്കാനിനു റേഡിയേഷൻ ഉണ്ട്.

<യ>* തൈറോയ്ഡ് ടെസ്റ്റുകളിലെ വിശ്വാസ്യത

ഓട്ടോമാറ്റിക് മെഷീനുകളുടെ സഹായത്തോടെയാണു ഇപ്പോൾ തൈറോയ്ഡ് സംബന്ധമായ പരിശോധനകൾ. റിപ്പോർട്ട് കംപ്യൂട്ടറൈസ്്ഡ് ആയിരിക്കും.

ഗുണനിലവാരമുളള മെഷീനിലായിരിക്കണം ടെസ്റ്റുകൾ. മിക്ക ഗുണനിലവാരമുളള ആശുപത്രികളിലും ഓട്ടോമേറ്റഡ് മെഷീനുകളാണുളളത്. ഓരോ ലാബിനും അവർ ഉപയോഗിക്കുന്ന മെഷീന്റേതായ നോർമൽ കാണും.

<യ>* റേഡിയോ ആക്ടീവ് അയഡിൻ – രോഗനിർണയത്തിനും ചികിത്സയ്ക്കും

രണ്ടുതരത്തിലാണ് റേഡിയോ ആക്ടീവ് അയഡിൻ ഉപയോഗിക്കുന്നത്്. ഒന്ന്: രോഗനിർണയത്തിന്..അതുവളരെ ചെറിയ അളവിൽ മാത്രമാണ് ഉപയോഗിക്കുന്നത്്. രണ്ട:് മരുന്നായി ചില കേസുകളിൽ... നിർദേശിക്കപ്പെടുന്നു. ഫോളിക്കുലാർ, പാപ്പിലറി കാൻസർ...അങ്ങനെയുളള ഡിഫ്രൻഷ്യേറ്റഡ് തൈറോയ്ഡ് കാൻസർ ആണെങ്കിൽ...സർജറിക്കു ശേഷം കംപ്ലീറ്റ് ഡിസീസും മൈക്രോസ്കോപിക് ഡിസീസും മാറാൻ റേഡിയോ ആക്ടീവ് അയഡിൻ കുടിക്കാൻ കൊടുക്കുന്നു.

ബാഹ്യ റേഡിയേഷനില്ല. സിംഗിൾ ഡോസ് മരുന്നാണു നല്കുന്നത്്. ഒന്നു രണ്ടു ദിവസം ഐസലേഷനിൽ കിടത്തുന്നു. ക്രമണേ ശരീരത്തിൽ നിന്നുളള റേഡിയോ ആക്ടിവിറ്റിയുടെ അളവു കുറയുന്നു. പിന്നെ സുരക്ഷിതമായിരിക്കും. ഭയപ്പെടാനുളള കാര്യങ്ങളില്ല. റേഡിയോ ആക്ടീവ് അയഡിൻചികിത്സയെടുത്ത ചല സ്ത്രീകൾക്കൂ മൂന്നു നാലു വർഷത്തിനു ശേഷം കുഞ്ഞുങ്ങളുണ്ടായ ചരിത്രമുണ്ട്. അവർക്കൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ല.

<യ>* തൈറോയ്ഡ് ചികിത്സാചെലവ്

ഏത് ആശുപത്രിയാണ് തെരഞ്ഞെടുക്കുന്നത്്, ഏതുതരം സർജറിയാണ് വേണ്ടിവരിക, മുഴ കാൻസറസാണോ നോൺ കാൻസറസാണോ, ഏതുതരം താമസസൗകര്യമാണു തെരഞ്ഞെടുക്കുന്നത്, മറ്റ് അവയവങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടോ....ഇവയെല്ലാം തൈറോയ്ഡ് രോഗചികിത്സയുടെ ചെലവിനെ സ്വാധീനിക്കുന്നു.

<യ>* ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരുമോ?

തൈറോയ്ഡ് ഹോർമോൺ ആജീവനാന്തം ആവശ്യമുളള ഹോർമോണാണ്. തൈറോയ്ഡ് ഗ്രന്ഥി മുഴുവൻ മാറ്റുന്ന അവസ്‌ഥയാണെങ്കിൽ സ്വാഭാവികമായും ജീവിതകാലം മുഴുവൻ ഹോർമോൺ സപ്ലിമെന്റ്സ് കഴിക്കേണ്ടി വരും. തൈറോയ്ഡിൽ കാൻസർ ബാധിച്ചാൽ ഗ്രന്ഥി മൊത്തമായി നീക്കം ചെയ്യും. ഹൈപ്പോയ്ക്ക് അതു വേണ്ടിവരില്ല. ഹൈപ്പറിനു ഗ്രന്ഥി മാറ്റും. എന്നിട്ടു സപ്ലിമെന്റ് കൊടുക്കും. ഹൈപ്പറുളള ആളുകൾക്കു ഗ്രന്ഥി മാറ്റിയ ശേഷം മരുന്നു സ്‌ഥിരമായി കഴിക്കേണ്ടിവരും.

<യ>* മരുന്നുകൾക്കു പാർശ്വഫലമുണ്ടാകുമോ....

പാർശ്വഫലമില്ല. മൂന്നുമാസത്തിലൊരിക്കൽ തൈറോയ്ഡ് ഹോർമോണിന്റെ അളവു പരിശോധിക്കാൻ നിർദേശിക്കാറുണ്ട്. കൃത്യമായി മോണിട്ടർ ചെയ്യുന്നതിനാൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ല.

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016മൗഴ29ൗമ6.ഷുഴ മഹശഴി=ഹലളേ>

വിവരങ്ങൾ– <യ>ഡോ. തോമസ് വർഗീസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങട എകഇട (ഛിരീഹീഴ്യ) എഅഇട
സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലിമശ ങലറശരശ്യേ, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി. ഫോൺ: 9447173088
തയാറാക്കിയത്– <യ>ടി.ജി.ബൈജുനാഥ്