ഫിസിയോതെറാപ്പി –ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
ഫിസിയോതെറാപ്പി –ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
രോഗികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും,
നൂതന ചികിത്സാരീതികളും ഉപയോഗിച്ച് രോഗശാന്തി പ്രദാനം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ് ഫിസിയോതെറാപ്പി. രോഗി, കുടുംബാഗങ്ങൾ, ഫിസിയോതെറാപ്പിസ്റ്റ്, മറ്റു ആരോഗ്യ വിദഗ്ധർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഫിസിയോതെറാപ്പിയെ ഫലപ്രദമാക്കുന്നത്.

<യ>ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ......

* ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റ്സിന്റെ കാലം മുതൽക്കേ ഫിസിയോതെറാപ്പിയിലെ പല ചികിത്സാരീതികളും പ്രാബല്യത്തിലുണ്ടായിരുന്നു.

* വൈദ്യശാസ്ത്രരംഗത്തെ ഒരു വ്യത്യസ്ത ശാഖയായി ഫിസിയോതെറാപ്പി അംഗീകരിക്കപ്പെടുന്നത് 1813–ാം ആണ്ടിൽ സ്വീഡനിലാണ്.

* ആധുനിക ഫിസിയോതെറാപ്പിയുടെ ആവിർഭാവം 19–ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ, ബ്രിട്ടനിൽ ആണെന്നു കരുതപ്പെടുന്നു.

<യ>എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?

* രോഗനിർണ്ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതൽ വാർധക്യം വരെയുള്ള ഘട്ടങ്ങളിൽ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധ തരം രോഗങ്ങളെയും, ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും, മറ്റു ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെയും മനസ്സിലാക്കുകയും ഉചിതമായ ചികിത്സ നൽകുകയും ചെയ്യുന്നു.

* രോഗങ്ങൾക്ക് അനുസൃതമായ വ്യായാമമുറകൾ, വിവിധ ഫ്രീക്വൻസിയിലുള്ള വൈദ്യുതതരംഗങ്ങൾ, മറ്റു ഭൗതിക സ്രോതസുകൾ എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും, ചലനശേഷി വീണ്ടെടുക്കുകയും, ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

* മൂവ്മെന്റ് അനാലിസിസ്, ഡ്രൈനീഡിലിംഗ്, ജോയിന്റ് മൊബിലൈസേഷൻ, ടേപ്പിംഗ്, മാനുവൽ തെറാപ്പി തുടങ്ങിയ നൂതന ചികിത്സാരീതികളും രോഗ നിവാരണത്തിനായി ഉപയോഗിക്കുന്നു.

* ജീവിതശൈലീ രോഗങ്ങളെയും തൊഴിൽജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016ലെുേ08ുമ2.ഷുഴ മഹശഴി=ഹലളേ>

<യ>എന്തിനെല്ലാം ഫിസിയോതെറാപ്പി തേടാം?

* ശ്വാസകോശസംബന്ധമായ രോഗങ്ങൾ
* അസ്‌ഥി സംബന്ധമായ പ്രശ്നങ്ങൾ
* നാഡീ സംബന്ധമായ അസുഖങ്ങൾ
* ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകൾ
* ജന്മനായുള്ള ചലനവൈകല്യങ്ങൾ
* മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ
* ഗർഭകാല ശാരീരികാസ്വാസ്ഥ്യങ്ങൾ
* പ്രസവാനന്തര ബുദ്ധിമുട്ടുകൾ
* പേശീ സംബന്ധമായ പ്രശ്നങ്ങൾ
* അർബുദം മൂലമുള്ള കഷ്ടതകൾ
* ജീവിതശൈലീ രോഗങ്ങൾ
* വാർദ്ധക്യ സഹജമായ അസുഖങ്ങൾ

<യ>ഫിസിയോതെറാപ്പി–എത്രനാൾ?

* ഓരോ രോഗിയും വ്യത്യസ്തരാണ്. അതുകൊ*ുതെ* ഓരോരുത്തരുടേയും രോഗപ്രതിരോധശേഷിയും, രോഗലക്ഷണങ്ങളും രോഗനിവാരണത്തിനെടുക്കു* സമയവും വ്യത്യസ്തമായിരിക്കും.

* ഫിസിയോതെറാപ്പിക്കായി എത്രനാൾ വേണ്ടിവരും എന്നു ചിന്തിക്കുന്നതിനേക്കാൾ രോഗനിവാരണത്തിനായി ആ കാലയളവിൽ പടിപടിയായി എന്തെല്ലാം നേടിയെടുക്കാം എന്നലക്ഷ്യബോധമാണ് ഉണ്ടായിരിക്കേണ്ടത്.

* ചികിത്സ തേടുന്നതിനൊപ്പം തന്നെ പരിശീലനം ലഭിച്ച വ്യായാമമുറകൾ സ്വയം അഭ്യസിക്കുകയാണെങ്കിൽ രോഗനിവാരണം വേഗത്തിലാക്കുവാൻ സാധിക്കുന്നതാണ്.

<യ>ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ

* ആയുർവേദത്തിന്റെ ഭാഗമായ മസ്സാജിന്റെ അലോപതി രൂപമാണ് ഫിസിയോതെറാപ്പി എന്നു കരുതുന്നവർ ഏറെയാണ്. ‘തെറാപ്യൂട്ടിക് മസാജ്’ എന്നത് വ്യത്യസ്തവും ഫിസിയോതെറാപ്പിയിൽ വിരളമായി മാത്രം ഉപയോഗിക്കുന്നതുമായ ഒരു ചികിത്സാ രീതിയാണ്.

* വൈദ്യുതി കടത്തിവിട്ടുള്ള ചികിത്സയാണ് ഫിസിയോതെറാപ്പി എന്നതാണ് മറ്റൊരു തെറ്റായ ധാരണ. വളരെ ലളിതവും വേദനാരഹിതവുമായ ‘ഇലക്ട്രോതെറാപ്പി’ എന്ന ചികിത്സാരീതി ആധുനിക ഫിസിയോതെറാപ്പിയുടെ അനുബന്ധഘടകം മാത്രമാണ് എന്നുള്ളതാണ് വസ്തുത.

* എല്ലാവിധ ഫിസിയോതെറാപ്പി ചികിത്സയും ആഴ്ചകളോ, മാസങ്ങളോ വേണ്ടി വരുമെന്ന വിശ്വാസവും ശരിയല്ല. ഒറ്റ ദിവസം കൊണ്ടുതന്നെ രോഗം ശമിപ്പിക്കാനോ, അതിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനോ സാധ്യമായ നൂതന മാർഗങ്ങൾ ഫിസിയോതെറാപ്പിയിലുണ്ട് എന്നതാണ് യാഥാർത്ഥ്യം.

<യ>ഫിസിയോതെറാപ്പിയുടെ വിവിധ മേഖലകൾ

<യ>ഓർത്തോപീടിക് ഫിസിയോതെറാപ്പി

സന്ധികളിലേയും പേശികളിലേയും വേദനയും നീർക്കെട്ടും ഇല്ലാതാക്കുവാൻ ഇലക്ട്രോതെറാപ്പി ചികിത്സകൾ വഴിയും ഡ്രൈനീഡിലിംഗ്, മാനിപ്പുലേഷൻ തുടങ്ങിയ നൂതന ചികിത്സാരീതികൾ വഴിയും സാധിക്കുന്നു. ക്രമമായ വ്യായാമങ്ങൾ വഴി ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ശാരീരികക്ഷമത വീണ്ടെടുക്കാനും കഴിയുന്നു. കൈകൾക്കുണ്ടാകുന്ന ക്ഷതങ്ങളേയും മറ്റു പ്രശ്നങ്ങളേയും കൈകാര്യം ചെയ്യുന്ന മേഖലയാണ് ഹാൻഡ് റീഹാബിലിറ്റേഷൻ.


<യ>ന്യൂറോ ഫിസിയോതെറാപ്പി

മസ്തിഷ്ക സംബന്ധവും, നാഡീസംബന്ധവുമായ രോഗങ്ങൾ ബാധിച്ചവർക്ക് ചലനശേഷിയും ബാലൻസും പ്രവർത്തനമികവും തിരികെ കിട്ടുന്നതിന് ഫിസിയോതെറാപ്പി അത്യന്താപേക്ഷിതമാണ്. മോട്ടോർ റീലേർണിംഗ് പ്രോഗ്രാം പോലുള്ള വിദഗ്ധ ന്യൂറോഫിസിയോതെറാപ്പി ചികിത്സകൾ രോഗിയുടെ പേശി നിയന്ത്രണവും സൂക്ഷ്മ ചലനങ്ങളും ദൈനംദിന പ്രവർത്തികളും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

<യ>കാർഡിയോപൾമണറി ഫിസിയോതെറാപ്പി

ശ്വാസകോശത്തിൽ രൂപപ്പെടുന്ന സ്രവങ്ങളെ ഇല്ലാതാക്കുന്നതിനും, ശ്വാസകോശത്തിന്റെ വികാസം മെച്ചപ്പെടുത്തി രോഗിയുടെ ആരോഗ്യനിലയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും ചെസ്റ്റ് ഫിസിയോതെറാപ്പി അനിവാര്യമാണ്. ബൈപ്പാസ് ശസ്ത്രക്രിയയും ആൻജിയോപ്ലാസ്റ്റിയും കഴിഞ്ഞവർക്ക് ചിട്ടയോടുകൂടിയ വ്യായാമം അത്യാവശ്യമാണ്.

<യ>പീഡിയാട്രിക് ഫിസിയോതെറാപ്പി

സെറിബ്രൽ പാൾസി, എർബ്സ് പാൾസി തുടങ്ങി, കുട്ടികൾക്ക് ജന്മനാ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും മറ്റു ചലനവൈകല്യങ്ങൾക്കും ന്യൂറോഡെവലപ്മെന്റ് തെറാപ്പി പോലുള്ള ചികിത്സാ രീതികൾ അത്യന്താപേക്ഷിതമാണ്. ആരംഭത്തിൽ തന്നെ ഫിസിയോതെറാപ്പി ലഭിക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട ഫലം കാണുന്നു എന്നത് നിയോനേറ്റൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നു.

<യ>ഒബ്സ്റ്റട്രിക് * ഗൈനക് ഫിസിയോതെറാപ്പി

അനായാസവും സുരക്ഷിതവുമായ വ്യായാമക്രമങ്ങൾ വഴി ഗർഭകാലത്തുണ്ടാകുന്ന ശാരീരികാസ്വാസ്‌ഥ്യവും മാനസിക പിരിമുറുക്കവും തരണം ചെയ്യാൻ കഴിയുന്നതാണ്. മാത്രമല്ല, സുഖകരമായ പ്രസവത്തിനും ആരോഗ്യപൂർണ്ണമായ പ്രസവാനന്തരകാലത്തിനും ഫിസിയോതെറാപ്പി വഴി സാധിക്കുന്നതാണ്.

<യ>സ്പോർട്സ് ഫിസിയോതെറാപ്പി

വളരെയധികം പ്രചാരം നേടുന്നതും, ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയാണ് സ്പോർട്സ് ഫിസിയോതെറാപ്പി. അത്ലറ്റുകളുടേയും മറ്റു കായികതാരങ്ങളുടേയും കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിലും, അവർക്ക് സംഭവിക്കുന്ന പരിക്കുകളെ വിദഗ്ധ പരിശോധനയിലൂടെ മനസ്സിലാക്കി മികച്ച ചികിത്സ നൽകി കളിക്കളത്തിലേക്ക് തിരികെ എത്തിക്കുന്നതിലും ഫിസിയോതെറാപ്പിസ്റ്റ് വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ്.

<യ>എർഗണോമിക്സ് * ഫിറ്റ്നസ്

ജോലിസ്‌ഥലങ്ങളിൽ വരുത്തുന്ന ആരോഗ്യപരമായ മാറ്റങ്ങൾ വഴി തൊഴിൽ ജന്യരോഗങ്ങളെ തടയുന്നതിനും, വ്യായാമരഹിത ജീവിതവും അനാരോഗ്യ പ്രവണതകളും കാരണം വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനും, അവ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഫിസിയോതെറാപ്പി വഴി സാധിക്കുന്നതാണ്.

<യ>പാലിയേറ്റീവ് കെയർ

പെയിൻ * പാലിയേറ്റീവ് കെയർ രംഗത്ത് ഇന്നു ഫിസിയോതെറാപ്പി ഒരു അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ചിട്ടയായ വ്യായാമവും ജീവിതക്രമവും ശീലിക്കുകയാണെങ്കിൽ വേദനാരഹിതവും പരാശ്രയം ഇല്ലാത്തതുമായ ജീവിതം നയിക്കുവാൻ ക്യാൻസർ രോഗികൾക്കുവരെ സാധിക്കുന്നതാണ്.

<യ>ജീറിയാട്രിക് ഫിസിയോതെറാപ്പി

വാർധക്യസഹചമായ അസുഖങ്ങൾ കാരണം ഉടലെടുത്തേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകളുടെ തീവ്രത കുറയ്ക്കുവാനും ഒരു പരിധിവരെ അവയെ തരണം ചെയ്യുവാനും ഫിസിയോതെറാപ്പിയിലൂടെ കഴിയുന്നു. ലളിതമായ വ്യായാമങ്ങളും, വീഴ്ച തടയാനുള്ള മാർക്ഷങ്ങളും പ്രാവർത്തികമാക്കുക വഴി വയോധികരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താവുന്നതുമാണ്.

<യ>കമ്യൂണിറ്റി ബേസ്ട് റീഹാബിലിറ്റേഷൻ

ഫിസിയോതെറാപ്പിസ്റ്റുകൾ സമൂഹത്തിലേക്കിറങ്ങിച്ചെന്ന്് ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മനസിലാക്കുകയും അവയെ തരണം ചെയ്യുവാനുള്ള മാർക്ഷങ്ങൾ നിർദ്ദേൾിക്കുകയും ചെയ്യുന്നു. നിർദ്ധനരും നിരാലംബരുമായ രോഗികളുടെ കഷ്ടതകൾ നേരിട്ടറിഞ്ഞ് അവരുടെ പുന:രധിവാസത്തിനായി മുൻകൈയെടുക്കുകയും ചെയ്യുന്നു.

തത്ത്വാധിഷ്ഠിതമായ ഗവേഷണങ്ങളുടെയും നേരിട്ടുള്ള നിരീക്ഷണ പാടവത്തിന്റെയും അടിസ്‌ഥാനത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ വൈദ്യശാസ്ത്രശാഖ, നാമിന്നു നേരിടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും അനുയോജ്യമായ ചികിത്സ പ്രദാനം ചെയ്യുന്നു. ആരോഗ്യപരിപാലനരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു ചികിത്സാ ശാഖയായി ഇന്നു ഫിസിയോതെറാപ്പി മാറിയിരിക്കുന്നു

<യ> –ഹരി എം കൃഷ്ണൻ
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം