’എവറസ്റ്റ് ട്വിൻസ് ‘ മൗണ്ട് കുക്കിലേക്ക്
’എവറസ്റ്റ് ട്വിൻസ് ‘ മൗണ്ട് കുക്കിലേക്ക്
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യൻ ഇരട്ട സഹോദരിമാരായ നൂൺഷി–താഷിയും ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാനൊരുങ്ങുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇരട്ട സഹോദരിമാർ എന്ന ലോകറിക്കാർഡും ഇവർക്കു സ്വന്തമാണ്. കേന്ദ്ര സർക്കാരിന്റെ ബേഠി ബച്ചാവോ പദ്ധതിയുടെ പ്രചാരണാർഥമാണ് ഇരുവരും വിദേശ രാജ്യങ്ങളിലെ കൊടുമുടികൾ കീഴടക്കാൻ തീരുമാനിച്ചത്.

മനുഷ്യക്കടത്തിനെതിരേയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ വർധിച്ചു വരുന്ന ആക്രമണങ്ങൾക്കെതിരേയും ജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരും ഹിമാലയത്തിലെ നിരവധി കൊടുമുടികൾ കീഴടക്കിയിരുന്നു.


പർവതാരോഹകർ എന്നതിനെക്കാളുപരി മനുഷ്യാവകാശ പ്രവർത്തകർ എന്ന് അറിയപ്പെടാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുും ഇരുവരും പറഞ്ഞു. 25 വയസിൽ താഴെ പ്രായമുള്ള മികച്ച മനുഷ്യാവകാശപ്രവർത്തകരുടെ പട്ടികയിൽ നിരവധി അന്താരാഷ്ട്ര സംഘടനകൾ ഇരുവരെയും ആദരിച്ചിട്ടുണ്ട്. ഒരിക്കൽ ഇരുവരും ആദരിക്കപ്പെട്ടത് നൊബേൽ ജേതാവ് മലാല യൂസഫ്സായിക്കൊപ്പമാണ്. മൗണ്ട് കുക്കും കീഴടക്കാനായാൽ ഇരുവരും വീണ്ടും ചരിത്രത്തിന്റെ ഭാഗമാകും.