ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച ‘മധുരൈ കാഞ്ചി’യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചി യിലും ഓണത്തല്ല് ആചരിച്ചുപോന്നിരു ന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്‌ടിചുരുട്ടി ഇടിക്കയോ ചവിട്ടു കയോ അരുത്. വ്യവസ്‌ഥ തെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി ഉണ്ട്. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് ശേഷം ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി ‘ഹയ്യത്തടാ’ എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടുപോകരുതെന്ന് നിയമമുണ്ട്

<യ>ഓണംകളി

തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാനനൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ് ഈ നൃത്തം നടത്തുന്നത്.പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ് നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റു സംഘാംഗങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവയ്ക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോ ടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാ നിക്കുന്നു.


<യ>ഓച്ചിറക്കളി

ഓച്ചിറയിൽ പണ്ട് നടന്നുവന്നിരുന്ന പ്രസിദ്ധമായ ഓണാഘോഷ പരിപാടി യാണിത്. രാജാക്കന്മാരുടെ കാലത്തെ സൈന്യങ്ങളെ യുദ്ധം പഠിപ്പിക്കുകയും പ്രകടനം നടത്തിക്കുകയും ചെയ്തിരു ന്നതിന്റെ ഒരു പുതിയ പതിപ്പായിരുന്നു ഇത്. ഓച്ചിറ അമ്പലത്തിന്റെ മുന്നിലാണ് ഇത് അരങ്ങേറുന്നത്. കൊല്ല തോറും മിഥുനം ഒന്ന,് രണ്ട് തീയതികളിലാണ് ഇത് നടന്നിരുന്നത്. 28 ദിവസം(ചാന്ദ്രമാസം) നീണ്ടുനിന്നിരുന്ന പയറ്റാണിത്. യുദ്ധകാല അഭ്യാസപ്രകടനങ്ങൾ പൊതുജനങ്ങൾക്ക് കാണുവാനുള്ള ഒരു വേദിയായിരുന്നു ഇത്.

<യ>കമ്പിത്തായം കളി

ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്. ഈ ഓടിന് ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ട് എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതി യിലാണ് ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടിയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകയ്ക്കനുസരിച്ചാണ് കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.

<യ>ഊഞ്ഞാലാട്ടം

ഓണത്തിന് ഒഴിച്ചുകൂട്ടാനാകാത്തതായിരുന്നു ഈഞ്ഞാലാട്ടം. കേരളത്തിലെ എല്ലായിടത്തും ഇതുണ്ടായിരുന്നു. കയർകൊണ്ടും കാട്ടുവളളി കൊണ്ടും ഊഞ്ഞാൽ കെട്ടി പ്രായഭേദമന്യേ ആടിയിരുന്നു. എന്നാലിന്ന് ഊഞ്ഞാലാട്ടം അന്യമായിക്കൊ ണ്ടിരുന്നു.

തയാറാക്കിയത്: <യ> പ്രദീപ് ഗോപി