തൈറോയ്ഡ് വിശേഷങ്ങൾ – ഭാഗം 3
തൈറോയ്ഡ് വിശേഷങ്ങൾ – ഭാഗം 3
<യ>തൈറോയ്ഡൈറ്റിസ് – തൈറോയ്ഡിലെ നീർവീക്കം

നീരുവന്നു തൈറോയ്ഡ് വലുതാകുന്ന അവസ്‌ഥ. വിവിധ കാരണങ്ങൾ കൊണ്ട് ഇതു സംഭവിക്കാം. ഇതേത്തുടർന്നു തൈറോയ്ഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കു നാശം സംഭവിക്കുന്നു. പ്രത്യേകവും കൃത്യവുമായ ലക്ഷണങ്ങൾ ഇതിനില്ല. അതിനാൽ രോഗനിർണയം ശ്രമകരം.

<യ>ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് (ലിംഫോസൈറ്റിക് തൈറോയ്ഡൈറ്റിസ്)

തൈറോയ്ഡിൽ വരുന്ന ഒരുതരം ഇൻഫ്ളമേഷൻ(നീർവീക്കം)ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് എന്നറിയപ്പെടുന്നു. ആന്റി തൈറോയ്ഡ് ആന്റിബോഡികളാണ് ഇതിനു കാരണം. ശരീരം തന്നെ തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുന്ന അവസ്‌ഥ. ലിംഫോസൈറ്റിക് തൈറോയ്ഡൈറ്റിസ് എന്നും ഇത് അറിയപ്പെടുന്നു.

ഭക്ഷണം വിഴുങ്ങാനുളള പ്രയാസമാണു പ്രധാന പ്രശ്നം. കഴുത്തിനു മുന്നിലായി തൈറോയ്ഡ് മുഴ (ഗോയിറ്റർ) രൂപപ്പെട്ടുവരുന്നു.

ക്രമേണ രക്‌തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവു കുറയുകയും ഹൈപ്പോ തൈറോയ്ഡിസത്തിന്റേതിനു തുല്യമായ ലക്ഷണങ്ങൾ(ക്ഷീണം, തൂക്കക്കുറവ്, ചർമത്തിൽ വരൾച്ച, ഡിപ്രഷൻ, മലബന്ധം...) അനുഭവപ്പെടുകയും ചെയ്യുന്നു

ചില കേസുകളിൽ കാൻസർ ആകുന്നതിനു മുമ്പുളള അവസ്‌ഥയും ആകാം. ഇതു ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ ഫോളോഅപ്പ് നിർദേശിക്കപ്പെടുന്നു.

ആറു മാസത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാൻ ചെയ്യണം. അത്തരം രോഗികൾക്ക് ലിംഫോമ(ലിംഫോസൈറ്റ്സ് കോശങ്ങളിലുണ്ടാകുന്ന കാൻസർ)യിലേക്കു പോകാനുളള സാധ്യത കൂടുതലാണ്.

<ശാഴ െൃര=/ളലമേൗൃല/ഠവ്യൃീശറബവലമഹവേ02.ഷുഴ മഹശഴി=ഹലളേ>

<യ>തൈറോയ്ഡ് സർജറിക്കു ശേഷം ശബ്ദം നഷ്‌ടപ്പെടാൻ സാധ്യതയുണ്ടോ?

സർജറി വിദഗ്ധർ ചെയ്താൽ ശബ്ദത്തെ ബാധിക്കില്ല. ശബ്ദം പുറപ്പെടുവിക്കുന്നതിനു സഹായകമായ നേർവുകളെ(ഞരമ്പുകളെ) തെറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അപകടത്തിലാക്കിയാൽ ശബ്ദം തകരാറിലാകും. നിലവിലുളള തൈറോയ്ഡ് സർജറിയിൽ വരാവുന്ന അശ്രദ്ധകളും വീഴ്ചകളും ശബ്ദം നഷ്‌ടമാകുന്നതിനിടയാക്കാം.

തൈറോയ്ഡിനു സമീപമുളളതും എന്നാൽ തൈറോയ്ഡിന്റെ ഭാഗമല്ലാത്തതുമായ രണ്ടു നേർവുകളുണ്ട്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൃലരൗൃൃലേിേ ഹമൃ്യിഴലമഹ ിലൃ്ല വും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൌുലൃശീൃ ഹമൃ്യിഴലമഹ ിലൃ്ലവും. അവയ്ക്കു സർജറിക്കിടെ കേടു പറ്റാനിടയായാലും ശബ്ദം നഷ്‌ടമാകാം.

അതിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൃലരൗൃൃലേിേ ഹമൃ്യിഴലമഹ ിലൃ്ല തൈറോയ്ഡിന്റെ പിറകിലാണ്്. ഇതാണ് വോക്കൽ കോഡിനെ ചലിപ്പിക്കുന്നത്. ഈ നേർവ് വേഗസ് നേർവ് എന്ന നേർവിന്റെ ബ്രാഞ്ചാണ്. വോക്കൽ കോഡിന്റെ ചലനം നിയന്ത്രിക്കുന്ന നേർവാണിത്. നമുക്കു ശബ്ദം നല്കുന്ന നേർവ്. ഈ നേർവിന് മുറിവു പറ്റിയാൽ ഒരിക്കലും മിണ്ടാനാവില്ല. ശബ്ദം നഷ്‌ടമാകും.

രണ്ടാമത്തെ നേർവാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൌുലൃശീൃ ഹമൃ്യിഴലമഹ ിലൃ്ല. അതു തൈറോയ്ഡിനു മുകളിലിരിക്കുന്ന നേർവാണ്. അതു ശബ്ദത്തിനു ക്വാളിറ്റി നല്കുന്നു. പാടുന്ന വ്യക്‌തിയാണെങ്കിൽ ഈ നേർവിനു മുറിവുണ്ടായാൽ അയാളുടെ സ്വരം ലേിീൃ പാടുന്ന വ്യക്‌തിയാണെങ്കിൽ ബേസിലേക്കു മാറാനിടയുണ്ട്. അയാൾക്ക് ഒരിക്കലും പിന്നെ ലേിീൃ പാടാനാവില്ല. ഈ നേർവിനു കേടുവന്നാൽ അതു സൗണ്ട് പിച്ചിനെ ബാധിക്കും. ശബ്ദത്തിന്റെ ക്വാളിറ്റിയെ സാരമായി ബാധിക്കും.

ഒരു ഗായകനെ, അധ്യാപകനെ, പൊളിറ്റീഷനെ, ഡബ്ബിംഗ് ആർട്ടിസ്റ്റിനെ... ശബ്ദം കൊണ്ടു ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ നേർവുകളുടെ സുരക്ഷ പ്രാധാന്യമേറിയതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യവും സുരക്ഷിതമായ തൈറോയ്ഡ് സർജറിയും അതിനാൽ ഏറെ പ്രാധാന്യമർഹിക്കുന്നു. അത്തരം നേർവുകൾക്കു കേടുപറ്റാതെ അതീവശ്രദ്ധയോടെയുളളതും നൂതനവുമായ തൈറോയ്ഡ് സർജറിയാണു(തോമസ് ടെക്നിക് തൈറോയ്ഡ് സർജറി) തെരഞ്ഞെടുക്കേണ്ടത്.

<യ>തൈറോയ്ഡ് കാൻസർ

തൈറോയ്ഡ് കാൻസർ മൂന്നുതരം

<യ>1. ഡിഫ്രൻഷ്യേറ്റഡ് തൈറോയ്ഡ് കാൻസർ

തൈറോയ്ഡ് കോശങ്ങൾ ഏകദേശം സാധാരണ തൈറോയ്ഡ് കോശങ്ങളെപ്പോലെയാണെങ്കിലും കാൻസറസായിരിക്കും.

ഇതു തന്നെ രണ്ടു വിഭാഗം

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>മ. പാപ്പിലറി കാൻസർ
ഇത് എല്ലാം ലിംഫ് നോഡുകളിലേക്കും പോകാൻ കഴിവുളള തരം കാൻസറാണ്

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>യ. ഫോളിക്കുലാർ കാൻസർ
ലിംഫ് ഗ്രന്ഥികളിലേക്കു വ്യാപിക്കാനുളള സാധ്യത കുറവാണ്. എന്നാൽ രക്‌തത്തിലേക്കു വ്യാപിക്കാനുളള സാധ്യത കൂടുതലായിരിക്കും.

<യ>2. അൺ ഡിഫ്രൻഷ്യേറ്റഡ് തൈറോയ്ഡ് കാൻസർ

വിനാശകരമായ തൈറോയ്ഡ് കാൻസറാണിത്. ഗ്രന്ഥി പെട്ടെന്നു വലുതാകും. ട്രക്കിയയിൽ(ശ്വാസനാളം) സമ്മർദം ചെലുത്തും. തൈറോയ്ഡിനു സമീപമുളള നിരവധി സുപ്രധാന ഞരമ്പുകൾക്കു കേടുപറ്റും. ശബ്്ദം തകരാറിലാകും. അപകടരമായ കാൻസർ.

<യ>3. മെഡുല്ലറി തൈറോയ്ഡ് കാൻസർ

തെറോയ്ഡുമായി ബന്ധമില്ലാത്ത മറ്റുചില കോശങ്ങൾ തൈറോയ്ഡിലുണ്ട്. അതിലൊന്നാണ് പാരാ ഫോളിക്കുലാർ സെൽസ് അഥവാ സി സെൽസ്. ഇത്തരം സി സെൽസിലുണ്ടാകുന്ന ട്യൂമർ കാൻസറസാണ്. അത്തരം തൈറോയ്ഡ് കാൻസറാണ് മെഡുല്ലറി തൈറോയ്ഡ് കാൻസർ.

<യ>തൈറോയ്ഡിലേക്കും മറിച്ചും കാൻസർ വ്യാപിക്കാം

സാധാരണരോഗങ്ങൾ തൈറോയ്ഡിൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. എന്നാൽ മറ്റുപല അവയവങ്ങളിൽ നിന്നു തൈറോയ്ഡിലേക്കു കാൻസർ വരാം. ശ്വാസകോശ കാൻസറോ സ്തനാർബുദമോ തൈറോയ്ഡിലേക്കു വ്യാപിക്കാനിടയുണ്ട്. തൈറോയ്ഡിലെ കാൻസർ മറ്റവയവങ്ങളിലേക്കും വ്യാപിക്കാനുളള സാധ്യതയുണ്ട്. ഏതു ഘട്ടത്തിലുളള കാൻസറാണ് എന്നതിനെ ആശ്രയിച്ചാണ് അതു സംഭവിക്കുന്നത്. ശ്വാസകോശം, അസ്‌ഥി, തലച്ചോറ് തുടങ്ങിയ അവയവങ്ങളിലേക്കു വ്യാപിക്കാം.


<ശാഴ െൃര=/ളലമേൗൃല/ഠവ്യൃീശറബവലമഹവേ04.ഷുഴ മഹശഴി=ഹലളേ>

<യ>ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ഭേദപ്പെടുത്താം

ദൈവം ഭൂമിയിലിറങ്ങി ഒരു സ്ത്രീയെ ശപിക്കുന്നുവെന്നു കരുതുക... നിനക്കു കാൻസർ തരാൻ പോകുന്നുവെന്നു പറഞ്ഞാൽ വാങ്ങേണ്ടതു തൈറോയ്ഡ് കാൻസറായിരിക്കണം എന്നു കളിയായും അല ്പം കാര്യമായും പറയാറുണ്ട്. തൈറോയ്ഡ് കാൻസർ ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ 100 ശതമാനം ചികിത്സിച്ചു ഭേദപ്പെടുത്താനാകും. എത്രയുംനേരത്തേ കണ്ടെത്തിയാൽ 100 ശതമാനവും ചികിത്സിച്ചു ഭേദപ്പെടുത്താം. ലിംഫ് നോഡ് വന്നാൽ പോലും 100 ശതമാനം ഭേദപ്പെടുത്താം.

<യ>ചികിത്സ വൈകിപ്പിക്കരുത്

തൈറോയ്ഡിൽ മുഴ വന്നാൽ അതു കാൻസറസാണോ അല്ലാത്തതാണോ എന്നു കണ്ടെത്താനുളള സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ചികിത്സ വൈകിപ്പിക്കാൻ പാടില്ല. നേരത്തേ കണ്ടെത്തിയാൽ 100 ശതമാനവും ചികിത്സിച്ചു ഭേദപ്പെടുത്താനാകുന്ന കാൻസറാണ് തൈറോയ്ഡ് കാൻസർ. ചികിത്സ ഫലിക്കണമെങ്കിൽ യഥാസമയം ഡോക്ടറെ കൺസൾട്ട് ചെയ്യാൻ മനസു കാട്ടണം.

<യ>ഒക്കൾട്ട് കാൻസർ

തൈറോയ്ഡിൽ പ്രാഥമികപരിശോധനയിൽ കാണാനാകാത്ത വിധം തീരെച്ചെറിയ ട്യൂമറുണ്ടാകാം. പ്രകടമായരീതിയിൽ മനസിലാക്കാനാകാത്ത തരം കാൻസർ. അത്തരം കാൻസർ ഒക്കൾട്ട് കാൻസർ എന്നറിയപ്പെടുന്നു. ഇത്തരം കാൻസർ പ്രകടമാകുന്നത് മറ്റുചില രീതികളായിരിക്കും. ചിലയവസരങ്ങളിൽ അസ്‌ഥിയിൽ ബലക്കുറവു വന്ന് കൈയൊടിഞ്ഞ രീതിയിലായിരിക്കും തൈറോയ്ഡ് കാൻസർ പ്രകടമാകുന്നത്. അസ്‌ഥിഭ്രംശത്തിനു ചികിത്സയെടുക്കുമ്പോൾ പത്തോളജിയിൽ നടത്തുന്ന ബയോപ്സിയിൽ പലപ്പോഴും ഇതു തൈറോയ്ഡിൽനിന്നു വന്നതാണെന്നു തെളിയാറുണ്ട്.

<യ>തൈറോയ്ഡക്ടമി – തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ

മുഴകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണു തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നത്്. ചില സന്ദർഭങ്ങളിൽ തൈറോയ്ഡിന്റെ ഒരു ഭാഗം മാത്രം മാറ്റേണ്ട രീതിയിൽ മുഴകളുണ്ടാകും. രണ്ടു വശങ്ങളിലെ ഇതളുകളും മാറ്റേണ്ട സാഹചര്യം ചിലപ്പോൾ ഉണ്ടാവാം. അത്തരം മുഴകൾ കാൻസറസോ നോൺ കാൻസറസോ ആവാം.

തൈറോയ്ഡ് ഗ്രന്ഥി പകുതിമാത്രം മാറ്റുന്നതിനെ ഹെമി തൈറോയ്ഡെക്ടമി എന്നും മുഴുവൻ മാറ്റുന്നതിനെ ടോട്ടൽ തൈറോയ്ഡക്ടമി എന്നും പറയുന്നു. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന കാൻസറുകൾക്കു സാധാരണയായി കീമോതെറാപ്പിയില്ല. അടിസ്‌ഥാനപരമായി കീമോതെറാപ്പി വേണ്ടിവരുന്ന ട്യൂമറല്ല തൈറോയ്ഡിൽ ഉണ്ടാകുന്നത്്.

<ശാഴ െൃര=/ളലമേൗൃല/ഠവ്യൃീശറബവലമഹവേ03.ഷുഴ മഹശഴി=ഹലളേ>

<യ>തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മൂന്നുതരം കാൻസറുകൾ–

ഡിഫ്രൻഷ്യേറ്റഡ് തൈറോയ്ഡ് കാൻസർ, പാപ്പിലറി, ഫോളിക്കുലാർ...അതിനൊന്നും കീമോ ഇല്ല. മെഡുല്ലറി കാൻസറിനും കീമോതെറാപ്പിയില്ല. എന്നാൽ അനാപ്ലാസ്റ്റിക് കാൻസറിനു ചിലപ്പോൾ കീമോതെറാപ്പി നല്കാറുണ്ട്്. പക്ഷേ പലപ്പോഴും അത്തരം കാൻസർ കണ്ടെത്തുമ്പോഴേക്കും
ഗുരുതരഘട്ടം എത്തിയിരിക്കും.

ചികിത്സയെടുത്തശേഷം 100 ശതമാനം ഭേദമാകുന്ന തരത്തിലുളള കാൻസറുകളിലൊന്നാണ് തൈറോയ്ഡ് കാൻസർ; പ്രത്യേകിച്ചും പാപ്പിലറി കാൻസർ.

<യ>തൈറോയ്ഡ് രോഗങ്ങൾ പാരമ്പര്യമാണോ?

തൈറോയ്ഡ് രോഗങ്ങൾ പാരമ്പര്യമല്ല. അമ്മയ്ക്കോ അച്ഛനോ തൈറോയ്ഡ് രോഗമുളളതുകൊണ്ടു മക്കൾക്കു രോഗം വരണമെന്നില്ല. തൈറോയ്ഡിലെ കാൻസറുകൾ വളരെ അപൂർവമായി മാത്രമേ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നുളളൂ. ഗോയിറ്ററോ ഫിസിയോളജിക്കൽ മാറ്റങ്ങളോ പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്നില്ല.

എന്നാൽ മുഴുവൻ കുടുംബാംഗങ്ങൾക്കും വരാവുന്ന തൈറോയ്ഡ് കാൻസർ ഉണ്ട്– മെഡുല്ലറി കാൻസർ അതു കുടുംബത്തിലെ മറ്റുളളവർക്കു വരാം. കുടുംബപശ്ചാത്തലത്തിലുളളവർക്കു വരാവുന്ന ഒരേയൊരു തൈറോയ്ഡ് കാൻസറാണു മെഡുല്ലറി കാൻസർ. അത് അപൂർവമായി മാത്രമേ ഉണ്ടാവുകയുളളൂ. മെഡുല്ലറി കാൻസർ വന്നവരുടെ രക്‌തബന്ധുക്കൾ രക്‌തപരിശോധന, ജെനറ്റിക് ടെസ്റ്റ് എന്നിവ ചെയ്തു നോക്കാം. അങ്ങനെയുളളവരുടെ ബന്ധുക്കൾ രക്‌തം, ജനറ്റിക് ഘടകങ്ങൾ എന്നിവ പരിശോധിക്കണം. അങ്ങനെയുളളവരിൽ കാൽസിടോണിന്റെ അളവു കൂടുതലാണെങ്കിൽ തൈറോയ്ഡ് മാറ്റുന്നതു നല്ലതാണ്. അതു വളരെ അപൂർവം.



വിവരങ്ങൾ– ഡോ. തോമസ് വർഗീസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങട എകഇട (ഛിരീഹീഴ്യ) എഅഇട
ko-\n-bÀ I¬-k-Ä«âv & kÀ-Pn¡Â Hm-t¦mfPnÌv <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലിമശ ങലറശരശ്യേ, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി. ഫോൺ: 9447173088
തയാറാക്കിയത്– ടി.ജി.ബൈജുനാഥ്