വാട്ടറി ഡയേറിയ വില്ലനായി; കുട്ടിക്കു സ്കൂൾ അലർജി!
വാട്ടറി ഡയേറിയ വില്ലനായി; കുട്ടിക്കു സ്കൂൾ അലർജി!
മനഃശാസ്ത്രജ്‌ഞന്റെ കേസ് ഡയറി

പതിനൊന്നുകാരൻ രാഹുലിനെ അമ്മയും അച്ഛന്റെ ജ്യേഷ്ഠനും ചേർന്നാണ് എന്റെ അടുക്കൽ കൊണ്ടുവന്നത്. വളരെ വിചിത്രമായ ചില രോഗലക്ഷണങ്ങൾ കാണിക്കുന്ന രാഹുലിന്റെ അവസ്‌ഥയെക്കുറിച്ച് അതീവ ദുഃഖിതയായ മാതാവ് എന്തുചെയ്യണമെന്നറിയാതെ ഉഴറുമ്പോഴാണ് ആരോ പറഞ്ഞതനുസരിച്ച് എന്റെ അടുക്കൽ വരാനിടയായത്.

പിതാവ് വിദേശത്തു ജോലിചെയ്യുന്നതുകൊണ്ട് സ്കൂളിൽ പോകാൻ മടികാട്ടുന്ന തരത്തിലുളള മകന്റെ പെരുമാറ്റവും അസുഖങ്ങളും അമ്മയെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. എന്നെ കണ്ട ഉടൻതന്നെ വലിയ ഒരു ഭാരം തലയിൽനിന്ന് ഇറക്കിവയ്ക്കുന്നതുപോലെ അവർ അവരുടെ വിഷമങ്ങളെല്ലാം തുറന്നുപറയാൻ തുടങ്ങി: ഈ നഗരത്തിലെ പ്രശസ്തമായ പല ആശുപത്രികളിലും പോയി പല ഡോക്ടർമാരെയും കുട്ടികളുടെ ഡോക്ടർമാരെയും കണ്ടിട്ടാണ് ഞങ്ങൾ അങ്ങയെ കാണാൻ വന്നിരിക്കുന്നത്.

2011 ഏപ്രിൽ മുതലാണ് എന്റെ മകന് വയറിളക്കം തുടങ്ങിയത്. വാട്ടറി ഡയേറിയ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആദ്യം ഒരു ചൈൽഡ് സ്പെഷലിസ്റ്റിനെയാണ് കാണിച്ചത്. ചില മരുന്നുകൾ കൊടുത്തുനോക്കി. ഭക്ഷണകാര്യത്തിലും ക്രമീകരണങ്ങൾ വരുത്തി. രണ്ടുമൂന്നു തവണ ആ ഡോക്ടറെ കാണേണ്ടിവന്നു. എന്നിട്ടും വയറിളക്കത്തിനു യാതൊരു വ്യത്യാസവും വന്നില്ല. അതു തുടർന്നുകൊണ്ടേയിരുന്നു. അതിനാൽ ക്ലാസിൽ പോകാൻ വയ്യാതായി.

ആദ്യം ഞങ്ങൾക്കിതു കാണുമ്പോൾ വലിയ പേടിയായിരുന്നു. ഈ രോഗം എങ്ങനെ മാറുമെന്നോർത്ത് ഞങ്ങൾ വിഷമിക്കുകയായിരുന്നു. ആദ്യമായി ഇതു തുടങ്ങിയതു ഹിന്ദി ക്ലാസിനു പോയപ്പോഴായിരുന്നു എന്നവൻ പറഞ്ഞു. ഒരുപാട് ആശുപത്രികളിൽ ഞങ്ങൾ അവനെ കാണിച്ചു. ഫലമുണ്ടായില്ല. അതുകൊണ്ട് ഞങ്ങൾ അവസാനം മെഡിക്കൽ കോളജിൽ പോയി പലവിധ ടെസ്റ്റുകളും നടത്തി. രീഹീിീെ രെീു്യ വരെ എന്റെ മകനു രണ്ടു തവണ നടത്തി. ഈ പരിശോധനകളിൽ ഒന്നും യാതൊരു അസുഖവും കണ്ടുപിടിക്കാനായില്ല. എന്നാൽ ധാരാളം മരുന്നുകൾ കഴിക്കേണ്ടിവന്നു. എന്റെ കുഞ്ഞ് ഏറെ ക്ഷീണിതനായി. ഒടുവിൽ ശാരീരികമായ യാതൊരസുഖവുമില്ലെന്നും ടെൻഷൻ കൊണ്ടുണ്ടാകുന്ന ഡയറിയ ആണെന്നും വിഷമിക്കാനില്ലെന്നും ഗ്യാസ്ട്രോ ഡോക്ടർ തറപ്പിച്ചു പറഞ്ഞു. ആയതിനാൽ ടിവിയിൽ എപ്പോഴും കാണിക്കുന്ന ഒരു മനഃശാസ്ത്രജ്‌ഞനെ ഞങ്ങൾ പോയി കണ്ടു. സ്കൂളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ പഠനത്തിൽ എന്തെങ്കിലും തകരാറുണ്ടോ എന്നൊക്കെ ആ ഡോക്ടർ ചോദിക്കുകയും മോനു കുറച്ചുപ്രാവശ്യം കൗൺസലിംഗ് നടത്തുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും അവനു സുഖമായില്ല. അവനിപ്പോഴും ഭയങ്കര ടെൻഷനാണ്. ചിലപ്പോൾ യൂണിഫോമിട്ട് സ്കൂളിൽ പോകാനായി ഒരുങ്ങിക്കഴിയുമ്പോൾ ടെൻഷൻ വരുന്നമ്മേ എന്നുപറഞ്ഞ് ടോയ്ലറ്റിലേക്ക് ഓടിപ്പോകാറുണ്ട്. അപ്പോൾ നെഞ്ചിടിപ്പും വിറയലും കൂടുതലാണ്. അവൻ ഭയന്നുനോക്കും.


അവനാകെ വികൃതിയും കുറുമ്പുമുള്ള സ്വഭാവക്കാരനാണ്. ഈ അസുഖം വന്നതിനുശേഷം ഒരു കാര്യം രണ്ടുമൂന്നു തവണ പറഞ്ഞാലേ അവനു കേൾക്കാൻ കഴിയൂ. അവനൊരു കാര്യത്തിലും ശ്രദ്ധിക്കാനും കഴിയുന്നില്ല. പഠിക്കാൻ പോകാതെ വീട്ടിലിരിക്കുന്നതു കാണുമ്പോൾ അമ്മയായ എന്റെ മനസ് തകരുകയാണ്. എന്താണ് സാർ ഈ പ്രശ്നം. എങ്ങനെയെങ്കിലും ഈ വയറിളക്കം ഒന്നുനിർത്തി എന്നും സ്കൂളിൽപോകാനുള്ള അവസ്‌ഥയാക്കിത്തരണം.

അമ്മയെയും ബന്ധുക്കളെയും പുറത്തിരുത്തിയശേഷം അവന്റെ അസുഖത്തിനു പിന്നിലുള്ള വൈകാരിക സമ്മർദം അറിയാൻ ഞാൻ അവനെ ഹിപ്നോട്ടിക് നിദ്രയ്ക്കു വിധേയനാക്കി. പൊതുവെ ഭയമുള്ളവനാണെങ്കിലും നല്ല സഹകരണമുള്ള കുട്ടിയായതുകൊണ്ട് ഉറക്കത്തിലേക്ക് അവൻ അതിവേഗം പോയി. ഹിപ്നോട്ടിക് നിദ്രയുടെ വിഭ്രാന്തിയിൽ ഉരുത്തിരിഞ്ഞുവന്ന വൈകാരിക സംഘർഷങ്ങളുടെ കാരണങ്ങളെ അടിസ്‌ഥാനമാക്കി അവന്റെ മനസിലും തലച്ചോറിന്റെ പ്രതികരണങ്ങളിലും വന്ന തെറ്റായ കണ്ടീഷനിംഗിനെ മാറ്റാൻ ബിഹേവിയർ തെറാപ്പി ട്രീറ്റ്മെന്റ് പാക്കേജിനു രൂപകല്പന നല്കി. മനസിന്റെ സംഘർഷങ്ങൾ വരുമ്പോൾ അവന്റെ വയറിൽ വരുന്ന ഈ അസ്വസ്‌ഥതയ്ക്കു ഇറിറ്റബിൾ ബബൽ സിൻഡ്രോം എന്നാണു വിളിക്കുന്നത്. അവന്റെ സ്വച്ഛന്ദ നാഡീവ്യൂഹങ്ങളുടെ അമിതപ്രതികരണങ്ങളെ കുറയ്ക്കുന്നതിനു ഡീ മസിൽ റിലാക്സേഷൻ തെറാപ്പി നല്കി.

വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആകാംക്ഷ നിറഞ്ഞ അനാവശ്യ ചിന്തകൾ കുറയ്ക്കുന്നതിനു തോട്ട് കൺട്രോൾ സോഫ്റ്റ് വെയർ ടെക്നോളജിയും കംപ്യൂട്ടറൈസ്ഡ് ബയോ ഫീഡ് ബാക്ക് ട്രെയിനിംഗും നല്കിയപ്പോൾ അവനിലെ മൈൻഡ് ബോഡി കമ്യൂണിക്കേഷൻ നെറ്റ്വർക്കിലുണ്ടായിരുന്ന തകരാറുകളുടെ സിഗ്നനലുകളെല്ലാം മാറ്റിയെടുക്കാൻ സാധിച്ചു. മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയിലൂടെ വാട്ടറി ഡയറിയ എന്ന കീറാമുട്ടി ഫലപ്രദമായി മാറ്റിയെടുക്കാൻ സാധിച്ചു. അവൻ വീണ്ടും സ്കൂളിൽ പോയി നന്നായി പഠിക്കാൻ തുടങ്ങി. ഇന്നവൻ നോർമലായി ജീവിക്കുന്നു.

ഡോ.ജോസഫ് ഐസക്,
അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി,മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഫോൺ നമ്പർ – 9847054817
***********
വിലാസം:
മന:ശാസ്ത്രജ്ഞൻ, താര, 360–എ, കരുണാലയം ലെയിൻ, സെന്റ് ജോസഫ് സ്കൂളിനു സമീപം, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം
************
[email protected]