നിഷ്ക്രിയ പുകവലിയുടെ വലിയ അപകടം
നിഷ്ക്രിയ പുകവലിയുടെ വലിയ അപകടം
പുകവലിക്കാർ പുറത്തുവിടുന്ന പുകയും സിഗരറ്റ്, ബീഡി എന്നിവയുടെ കത്തുന്ന അറ്റത്തുനിന്ന് അന്തരീക്ഷത്തിൽ കലരുന്ന പുകയും ശ്വസിക്കാൻ ഇടവരുന്നതിനെ നിഷ്ക്രിയ പുകവലി അഥവാ പാസ്സീവ് സ്മോക്കിംഗ് എന്നറിയപ്പെടുന്നു.

പുകവലിക്കുന്നവരോടൊപ്പം കഴിയേണ്ടിവരുന്ന കുട്ടികളും പുകവലിക്കാരനായ ഭർത്താവിനോടൊപ്പം കഴിയേണ്ടിവരുന്ന ഭാര്യയും പുകവലിക്കാരുടെ സഹപ്രവർത്തകരും നിഷ്ക്രിയ പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ഇന്ത്യയിൽ യൗവനപ്രായക്കാരിൽ 40.3 ശതമാനം പേർ നിഷ്ക്രിയ പുകവലിക്ക് അടിമകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

മനഃശാസ്ത്രം പറയുന്നത്

പാൻമസാലകൾ ഉപയോഗിച്ച് തുടങ്ങുന്നവൻ വളരെ പെട്ടെന്ന് ആസക്‌തിയിലേക്ക് എത്തിച്ചേരുന്നു. ഉറക്കത്തെ പാൻമസാല പ്രതികൂലമായാണ് ബാധിക്കുന്നത്. ഉറക്കമിളച്ചിരുന്ന് പഠിക്കാനോ, ഡ്രൈവ് ചെയ്യാനോ സഹായിക്കും എന്ന തെറ്റായ ധാരണ പാൻമസാല ഉപയോഗിക്കുന്നവരിലിടയിലുണ്ട്. പാൻമസാല ശീലമാക്കിയിട്ടുള്ള ഒരാൾ അത് പെട്ടെന്ന് നിർത്തുമ്പോൾ ഉറക്കക്കുറവും ആകാംഷ, മലബന്ധവും അനുഭവപ്പെടാം.

വ്യാപാരികൾ ചെയ്യേണ്ടത്

കിട്ടാതാകുമ്പോൾ ഉപയോഗിക്കാനുള്ള അവസരം കുറയും എന്നത് ലഹരിയെ സംബന്ധിച്ച് പ്രധാനമായ ഒരു കാര്യമാണ്. പാൻമസാലകൾ പോലുള്ള കാൻസറിന്റെ തരികൾ വിറ്റുകിട്ടുന്ന ലാഭം വേണ്ടെന്നുവയ്ക്കാൻ വ്യാപാരികൾക്ക് കഴിയണം. എത്രലാഭം വാഗ്ദാനം ചെയ്യപ്പെട്ടാലും വിഷം വിൽക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കഴിയണം. സ്കൂൾ പരിസരത്ത് (നൂറ് യാർഡിനുള്ളിൽ) പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിയമംമൂലം നിരോധിച്ചിരിക്കുന്നു. നിയമലംഘം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ ആരോഗ്യവകുപ്പ് അധികൃതർക്കോ നിയമനടപടികൾ സ്വീകരിക്കാൻ ഈ നിയമം അധികാരം നൽകുന്നു.


നാം ചെയ്യേണ്ടത്

മാനസിക ദുർബലതയിൽ നിന്നുയർന്ന് മാനസികാരോഗ്യത്തിലേക്ക് കടക്കാൻ ആവശ്യമായ സംഗതികൾ കൈക്കൊള്ളുക. ഇന്നുമുതൽ പുകവലിയുടെ ഉപയോഗം നിർത്താൻ തയാറാകണം. സ്വയമേവ നിർത്താൻ കഴിയാതെ വന്നാൽ ശാസ്ത്രീയമായ കൗൺസിലിംഗിന് വിധേയരാക്കണം. മെഡിക്കൽ കോളജിലും ആർസിസിയിലും മറ്റ് അംഗീകൃത ലഹരിവിരുദ്ധ ചികിത്സാ കേന്ദ്രങ്ങളിലും ഇതിനുള്ള കൗൺസിലിംഗ് ലഭിക്കും.

നമ്മുടെ ലക്ഷ്യം

ചെറുപ്പക്കാർ പുകവലി ശീലം തുടങ്ങരുത്. പുകവലി ശീലമുള്ളവർ അത് നിർത്തണം. പുകയിലകൂട്ടി മുറുക്കുവാനും പുകയില ഉൽപന്നങ്ങളും കർശനമായി വർജ്‌ജിക്കണം. സുഹൃത്തുക്കളേ, പുകയില വിമുക്‌ത ലോകത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

ഡോ.പ്രശാന്ത്, പ്രാഥമികാരോഗ്യ കേന്ദ്രം,
പാമ്പാടുംപാറ