മയക്കുമരുന്നിൽ ചോരയൊഴുക്കി റോഡീഗ്രോ ഡ്യൂടെർട്ട്
മയക്കുമരുന്നിൽ  ചോരയൊഴുക്കി റോഡീഗ്രോ ഡ്യൂടെർട്ട്
ഏകാധിപതികളെ വെല്ലുന്ന തരത്തിൽ, ഭരണത്തിൽ ആരും ഇതേവരെ കാണിക്കാൻ ധൈര്യപ്പെടാത്ത വഴിയിലൂടെ സ ഞ്ചരിക്കുകയാണ് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടെർട്ട്. കഴിഞ്ഞ ജൂണിൽ അധികാരമേറ്റടുത്ത ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ഇതേവരെ കൊല്ലപ്പെട്ടിട്ടുള്ളത് രണ്ടായിരത്തോളം പേർ!. വെറും വെറുതെയല്ല ഈ കൊല പാത കങ്ങളൊന്നും എന്നറിയുമ്പോൾ അദ്ദേഹത്തോടുള്ള ദേഷ്യം അൽപ്പം കുറയുമെങ്കിലും ഇതൽപ്പം കടന്നകൈയല്ലേ എന്ന് പ്രതികരണശേഷിയുള്ളവർ ചോദിച്ചുപോകും. ലോകരാഷ്ര്‌ടങ്ങളുടെ സംഘടനയായ യുഎന്നും ചെയ്തത് അതുമാത്രമാണ്. അവർക്ക് പക്ഷെ പ്രസിഡന്റിന്റെ വക കണക്കിന് കിട്ടി.തന്റെ രാജ്യത്തിന്റെ കാര്യം താൻ നോക്കിക്കൊള്ളാമെന്നും അധികം കളിച്ചാൽ യുഎന്നിന് ബദൽ സംഘടനയുണ്ടാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.ലോകമെമ്പാടും ഇതിന് വൻ വാർത്താപ്രാധാന്യം ലഭിക്കുകയുംചെയ്തു.

റോഡീഗ്രോ എന്തിനാണ് ഇത്ര രോഷംകൊള്ളു ന്നത് എന്നറിഞ്ഞാൽ ഒരുപക്ഷെ ചിലരെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചേക്കാം.

വർഷങ്ങളായി ഫിലിപ്പീൻസ് മയക്കുമരുന്നിന്റെ പിടിയിലാണ്. രാജ്യത്തെ രണ്ടരശതമാനത്തോളം പേരും മയക്കുമരുന്നിന് അടിമകളാണ്. ഇതിൽ നല്ലൊരു ശതമാനവും ഈ ബസിനസിൽ പങ്കാളികളുമാണ്. അതുകൊണ്ടുതന്നെ കുറ്റകൃ ത്യങ്ങൾ പെരുകി രാജ്യത്തെ ജീവിതം ദുസഹമാണ്. ഇതിന് ഒരു ശാശ്വത പരിഹാരം കാണും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയാണ് അദ്ദേഹം പ്രസിഡൻറു സ്‌ഥാനത്തേക്ക് മത്സരിച്ചത്. അദ്ദേഹം മയക്കുമരുന്നിനെതിരേ നടത്തിയ പ്രസംഗ ങ്ങളുടെ പ്രസക്‌ത ഭാഗം ഇനി.

‘‘ രാജ്യം ഒരു പ്രതിസന്ധി നേരിടുകയാണ് . അത് മയക്കുമരുന്നാണ്.അത് രാജ്യത്തന്റെ ഓരോ മുക്കും മൂലയും കീഴടക്കിയിരിക്കുന്നു. മയക്കു രുന്നിനെ തിരേയുള്ള പോരാട്ടം ഒരു യുദ്ധമായാണ് ഞാൻ കാണുന്നത്. രാജ്യം ഈ വിപത്തിൽ നിന്ന് കരകയറാൻ ഇത്തരക്കാരെ കൊല്ലുക. നിങ്ങൾക്ക് അവരെ കൊല്ലാം. കാരണം നിങ്ങൾ അവരുടെ ഇരകളാണ്. മയക്കുമരുന്നു രാജാക്കന്മാർ ആരൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാം. നിങ്ങൾ അവരുടെ വീട്ടിലേക്ക് പോകുക. അവരുടെ മേൽ പെട്രോൾ ഒഴിക്കുക പിന്നെ തീകൊളുത്തുക. നിങ്ങൾ രോഷാകുലരാണെന്ന് അവരെ അറിയിക്കുക’’



തന്റെ പ്രകോപനരമായ ഇത്തരം വാക്കുകൾക്കെതിരേ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പി ച്ചെങ്കിലും കാര്യങ്ങൾ പ്ര സംഗത്തിലേതുപോലെ തന്നെ പുരോഗമിക്കുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഇപ്പോൾ നടന്നുവരുന്ന കൊലപാത കങ്ങൾ.

മയക്കുമരുന്നു വേട്ടയിൽ പങ്കെടുക്കുന്ന ഒരു ഉദ്യോ ഗസ്‌ഥനും ഒരിക്കലും നിയമ പരമായ ഒരു പ്രശ്നവും ഉ ണ്ടാകില്ല എന്ന് പ്രസിഡന്റ് ഉറപ്പു നൽകുന്നു. മയക്കുമരുന്നു ലോ ബികളുമായി ബന്ധമുള്ള പോ ലീസ് ഉദ്യോഗസ്‌ഥർ അടക്കമുള്ള ഉദ്യോഗസ്‌ഥർക്ക് അദ്ദേഹം ശക്തമായ മുന്നറിയിപ്പു നൽകി. ഇത്തരം ഉദ്യോഗസ്‌ഥരെ കുറിച്ച് വിവരം നൽകുന്നവർക്ക് അദ്ദേഹം വൻ പ്രതിഫലം വാഗ്ദാനംചെയ്തു.

മയക്കമരുന്നുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കുന്ന ഉദ്യോഗസ്‌ഥരോ രാഷ്ര്‌ടീയക്കാരോ ഉണ്ടെങ്കിൽ അവരും കൊല്ലപ്പെടും എന്ന് പ്രസിഡന്റ് മുന്നറിയിപ്പു നൽകി.അതിന്റെ ഫലം ചിലർ അനുഭവിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പോലീസും പട്ടാളവും ഒരു വിലക്കും പേടിയുമില്ലാതെയാണ് ഇത്തരം ഓപ്പറേഷനുകളിൽ പങ്കെടുക്കുന്നത്. പക്ഷെ പകയുള്ള സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി കൊല്ലപ്പെടുമ്പോൾ ശവശരീരങ്ങൾ തെരുവിവിൽ വലിച്ചറിഞ്ഞ് അത് പോലീസ് ഓപ്പറേഷന്റെ ഭാഗമായി നടന്ന കൊലയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നിരവധിയാണെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.


ഫിലിപ്പൈൻ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ കണക്കുപ്രകാരം രാജ്യത്തെ അഞ്ചിലൊന്ന് ഗ്രാമവാസികളും മയക്കുമരുന്നുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരോ അത് ഉപയോഗിക്കുന്നവരോ ആണ്.ഇവരിൽ അധികവും ഉപയോഗിക്കുന്നത് ഷാബു എന്ന് അറിയപ്പെടുന്ന മെത്തഡൈന്റെ ഒരു വകഭേദമാണ്. 2014 ൽ രാജ്യത്ത് പിടിച്ചെടുക്കപ്പെട്ട മയക്കുമരുന്നുകളിൽ 89 ശതമാനവും ഷാബുവാണ്.

കൊല്ലപ്പെട്ട രണ്ടായിരത്തോളം പേരിൽ പോലീ സുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് വെറും 800 പേർ മാത്രമാണെന്നും ബാക്കി പൊതുജനത്തിന്റെ രോഷപ്രകടനത്തിന്റെ ഫലമാണ് എന്നുമാണ് ഔദ്യോഗിക വിശദീകരണം. പ്രസിഡന്റിന്റെ ശക്‌തമായ നടപടികൾ കണ്ട് പേടിച്ച് മയക്കുമരുന്നുമായി ബന്ധമുള്ള ഏഴുലക്ഷത്തോളം പേർ പോലീസിൽ കീഴടങ്ങി എന്നാണ് ഔദ്യോഗിക കണക്ക്.

ഫിലിപ്പീൻസുമായി നല്ല ബന്ധം പലർത്തുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പ്രസിഡന്റിന്റെ കൊലപാതക നടത്തിനെതിരേ രംഗത്തുവന്നിരുന്നു. ഒപ്പം യുഎന്നും പ്രതിഷേധവുമായി എത്തു കയായിരുന്നു. പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് സെനറ്റർമാർ പോലീസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തിയിരുന്നു. എന്നിട്ടും സംഗതി പഴയപോലെ തന്നെ തുടരുകയാണ് എന്നാ ണ് ഇപ്പോഴും ലഭിക്കുന്ന വിവരം. എന്തായാലും രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗീക കണക്കുകൾ സൂചിപ്പിക്കുന്നത്.



‘ശിക്ഷകൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോഡീഗ്രോ പ്രസിഡന്റാകുന്നതിനു മുമ്പ് തെക്കൻ ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിലെ ദാവോ പട്ടണത്തിന്റെ മേയർ ആയിരുന്നപ്പോൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തന്റെ ശക്‌തമായ നടപടികൾ മൂലം ആയിരത്തോളം കുറ്റവാളികളെ കൊന്നുതള്ളുന്നതിന് നേതൃത്വം നൽകിയ ആൾ എന്ന നിലയിൽ അന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ തന്റെ 20 വർഷത്തെ മേയർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ ശ്രേണിയിലേക്ക് ദാവോസിനെ കൊണ്ടുവരാൻ– റോഡീഗ്രോക്ക് കഴിഞ്ഞു.

രാജ്യത്ത് ആറുമാസത്തിനകം ക്രമസമാധാനം പുനഃസ്‌ഥാപിക്കാനായില്ലെങ്കിൽ താൻ പ്രസിഡന്റുസ്‌ഥാനം ഒഴിയും എന്നാണ് അംഗീകൃത അഭിഭാഷകനായി അറിയപ്പെടുന്ന പ്രസിഡന്റിന്റെ ഉറച്ചവാക്കുകൾ.

ഏതായാലും ഇതുവരെ ഫിലിപ്പീൻസിൽ ഒരു പ്രസിഡന്റിനും ലഭിക്കാത്തത്ര ജനപിന്തുണയാണ് അദ്ദേഹത്തിനുള്ളത്. അടുത്തയിടെ നടന്ന ഒരു സർവേയിൽ റോഡീഗ്രോയ്ക്ക് 91 ശതമാനം ജന പിന്തുണയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് ഇത്രയും സ്വീകാര്യനായ ഒരു പ്രസിഡന്റ് അൽപ്പം അഹങ്കരിക്കുകയും യുഎന്നിനെ വരെ ഭീഷണിപ്പെടുത്തുവാൻ ധൈര്യം കാണിച്ചിക്കുകയും ചെയ്തില്ലെങ്കില്ലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.

–ജോസി ജോസഫ്