വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
വേദനാകരവും ഉറപ്പില്ലാത്തതുമായ വെപ്പുപല്ലുകളോട് എന്നേയ്ക്കുമായ് വിട പറയൂ!

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിദ്ധാരണ പരക്കെ നിലനിൽക്കുന്നുണ്ട ്. വാർദ്ധക്യത്തിലെ പല്ലുകൊഴിച്ചിൽ അനിവാര്യമായ ഒരു ജീവിതസത്യമായി കണക്കാക്കപ്പെടുന്നു. യഥാർത്ഥത്തിൽ, പല്ലുകൊഴിച്ചിലിന്റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണമാകുന്നത്. കൃത്യസമയത്ത് ചികിൽസ നൽകാതിരുന്നാൽ ഈ രോഗങ്ങൾ ദന്തനാശത്തിന് കാരണമാവുകയും വ്യക്‌തിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താൽ, ദന്തപരിപാലനത്തിലെ പ്രധാനഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്.

ഏതെങ്കിലും കാരണങ്ങളാൽ പല്ലുകൾ നഷ്‌ടമാവുന്ന പക്ഷം ചവയ്ക്കൽ പ്രക്രിയയുടെ സന്തുലിതാവസ്‌ഥ നഷ്‌ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെയും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുറേക്കഴിയുമ്പോൾ, നഷ്‌ടപ്പെട്ട പല്ലുകൾ മൂലം താടിയെല്ലിന്റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹരക്കുറവു മൂലം വേഗത്തിൽ വാർദ്ധക്യത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാൽ, പലവിധ പ്രശ്നങ്ങൾ ഒഴിവാക്കാൻ കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.

കൊഴിഞ്ഞ പല്ലിനു പകരം പുതിയ പല്ല്

നഷ്‌ടപ്പെട്ട പല്ല് രണ്ടു വിധത്തിൽ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകൾ വഴിയും, ഉറപ്പിച്ചു വയ്ക്കാവുന്ന ഫിക്സഡ് പ്രോസ്തസി സ് വഴിയും. മാറ്റിവയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പുപല്ലുകൾ പൂർണമായതോ ഭാഗികമായതോ ആകാം. പല്ലുകൾ നഷ്‌ടപ്പെട്ട അനേകായിരം പേർക്ക്് വെപ്പുപല്ലുകൾ അനുഗ്രഹമായിട്ടുണ്ട ്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിന് ഏക പോംവഴി.



വെപ്പുപല്ലുകളുടെ ന്യൂനതകൾ

* നൂതനസാങ്കേതികതയുടെ സഹായത്താൽ സമീപകാലത്ത് വെപ്പുപല്ലുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായി തീർന്നിട്ടുണ്ടെ ങ്കിലും പലവിധ കാരണങ്ങളാൽ ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളിൽ പലരും തൃപ്തരല്ലാത്തതിനു ചില കാരണങ്ങൾ താഴെപ്പറയുന്നു

* ചവയ്ക്കാൻ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാർത്ഥ പല്ലുകൾ നൽകുന്ന സൗകര്യകത്തിന്റ പകുതിയിൽ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകൾ സഹായകമാകൂ). രുചിയും, ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.

* ദുഷിച്ച ശ്വാസം

* സംസാരിക്കുന്നതിനുള്ള പ്രയാസം... പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവരിൽ

* അസുഖകരമായ ശബ്ദങ്ങൾ – ഉപയോക്‌താവിന് അലോസരമുണ്ട ാക്കും വിധമുള്ള ശബ്ദങ്ങൾക്ക് വെപ്പുപല്ലുകൾ കാരണമാകും.

* ചവയ്ക്കുന്നതിനുള്ള പ്രയാസം മൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു... അതിന്റെ ഫലമായി ആരോഗ്യവും ആയുസ്സും കുറയുന്നു. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകൾ ഉപയോക്‌താവിന്റെ ദൈനംദിനപ്രവർത്തികൾക്ക് തടസ്സം സൃഷിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതിനും അവർക്ക് തടസ്സം അനുഭവപ്പെടുന്നു. വ്യക്‌തിബന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകൾ ഉറപ്പിക്കുവാൻ ഉപയോഗിക്കുന്ന പശകൾ പലപ്പോഴും ഉപകാരത്തെക്കാൾ ദോഷമാണ് ഉളവാക്കുന്നത്.


* താടിയെല്ലുകൾ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകൾ ചേരാതെ വരുന്നതു തടയാൻ മാർഗമില്ല. തൽഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും (എമരശമഹ രീഹഹമുലെ) പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടർന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു.

* ഫിക്സ് ചെയ്ത കൃത്രിമദന്തങ്ങളെ അപേക്ഷിച്ച് വെപ്പുപല്ലുകൾക്കുള്ള ഏക മേൻമ അവയ്ക്ക് ചിലവു കുറവാണെന്നുള്ളതാണ്. എന്നാൽ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകൾക്കു പോലും ഫിക്സ് ചെയ്ത ദന്തങ്ങൾ നൽകുന്ന സുഖവും സൗകര്യവും നൽകാനാവില്ല.

ഫിക്സ് ചെയ്ത ദന്തങ്ങളുടെ മേൻമകൾ

* ഉപയോഗം കൊണ്ട ും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങൾ പോലെ തന്നെ അനുഭവപ്പെടുന്നു.

* സ്വാഭാവിക ദന്തങ്ങൾ കൊണ്ടെ ന്നതു പോലെ അനായാസമായി ചവയ്ക്കാൻ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികൾ നന്നായി ആസ്വദിക്കാൻ കഴിയുന്നു.

* കൃത്രിമ ദന്തം ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന ഡെന്റൽ ഇംപ്ളാന്റുകൾ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യൽ കൊളാപ്സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.

* മോണകളിലെ രക്‌തസ്രാവം, ദന്തത്തിലെ പഴുപ്പുകൾ, വായ്പ്പുണ്ണുകൾ, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു.

* ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളിൽ ലൈംഗികബന്ധം ഉൾപ്പെടെയുള്ള വ്യക്‌തി ബന്ധങ്ങൾ മെച്ചപ്പെടുത്തു ന്നു. പ്രായം കുറഞ്ഞതായും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതായും ഉപയോക്‌താവിന് അനുഭവപ്പെടുന്നു. കായികപ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കെടു ക്കാൻ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.

കൗൺ, ബ്രിഡ്ജസ്, ഡെന്റൽ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ചികിത്സകളുടെ ശരിയായ രീതിയിലുള്ള ദന്തചികിൽസയുടെ വിപ്ലവകരമായ പുതിയ സാധ്യതകൾ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹാരിക്കാൻ സഹായകരമാകുന്നു. നിങ്ങളുടെ യഥാർത്ഥ പല്ലുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റൽ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട ് ഡെന്റൽ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങൾക്ക് ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും!



Dr. Prasanth Pillai MDS, FICD
OroMaxillofacial Surgeon& Implantologist
Ph: +91 484 4011133, 94466 10205,
Email: [email protected]


www.Goodbye2Dentures.com